ദുബായ്: ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച “തൂസ്ക’ എന്ന ചരക്കുകപ്പലാണ് അമേരിക്കൻ സൈന്യം പിടിച്ചെടുത്തത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് കപ്പൽ തടയുകയും നിർദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്നു കപ്പലിന്റെ എൻജിൻ റൂമിലേക്കു വെടിയുതിർക്കുകയും കപ്പൽ പിടിച്ചെടുക്കുകയുമായിരുന്നു. നിലവിലെ വെടിനിർത്തൽ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകൾക്കായി അമേരിക്കൻ സംഘം പാക്കിസ്ഥാനിലേക്കു പോകാനുള്ള തയാറെടുപ്പുകൾക്കിടെയാണ് ഹോർമുസിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തത്. കപ്പൽ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെ ഡ്രോൺ ആക്രമണങ്ങളിലൂടെ അമേരിക്കയ്ക്ക് ഇറാൻ തിരിച്ചടി നൽകിയതായായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി മുന്നറിയിപ്പു നൽകി. അതേസമയം അമേരിക്കയുമായുള്ള ചർച്ചകളിൽ…
Read MoreCategory: NRI
ഇന്ത്യക്ക് ആശ്വാസം: ഹോർമുസ് തുറന്ന് ഇറാൻ; ഇന്ധനവിലയിൽ വൻ ഇടിവ്
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കു തുറന്ന് ഇറാൻ. ഇതോടെ ഇന്ത്യ നേരിട്ടിരുന്ന കടുത്ത ഊർജപ്രതിസന്ധിക്കു വലിയ ആശ്വാസമാകും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അന്പതു ശതമാനവും ആശ്രയിക്കുന്ന ജലപാതയാണ് ഹോർമുസ്. നിലവിൽ ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ നിലനിൽക്കുന്ന കാലയളവിൽ ഗതാഗതം അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ അന്പതു ദിവസമായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. ഹോർമുസ് കടലിടുക്കിനു പടിഞ്ഞാറു കുടുങ്ങിക്കിടക്കുന്ന പതിനഞ്ച് ഇന്ത്യൻ കപ്പലുകൾക്ക് ഇതോടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയും. അന്താരാഷ്ട്ര വിപണിയിൽ ചരക്കുനീക്കം തടസമില്ലാതെ ഉറപ്പാക്കണമെന്ന് ഇന്ത്യ നേരത്തെ ഇറാനോടും അമേരിക്കയോടും ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവു രേഖപ്പെടുത്തി. യുദ്ധം തുടങ്ങിയതോടെ…
Read Moreഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ചു
വാഷിംഡ്ടൺ ഡിസി: പത്തു ദിവസത്തെ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചുവെന്നും വെടിനിർത്തൽ ഉടൻ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. താൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. “ലെബനനിലെ ആദരണീയനായ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഞാൻ സംസാരിച്ചു. രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനായി, വൈകുന്നേരം അഞ്ചിന് പത്തു ദിവസത്തെ വെടിനിർത്തൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് രണ്ട് നേതാക്കളും സമ്മതിച്ചിട്ടുണ്ട്’.-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോകമെമ്പാടുമുള്ള ഒൻപതു യുദ്ധങ്ങൾക്കു പരിഹാരം കാണാൻ കഴിഞ്ഞത് എനിക്കു ലഭിച്ച ബഹുമതിയാണ്. ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 34 വർഷത്തിനിടെ ഇസ്രയേലും ലെബനനും ആദ്യമായി വാഷിംഗ്ടണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വൈസ്…
Read Moreസമാധാന കരാർ: ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ
ദുബായി: അമേരിക്കയും ഇറാനും തമ്മിൽ ഉടൻ സമാധാന കരാറിലെത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹാസത്തോടെ തള്ളി ഇറാൻ. അമേരിക്കയ്ക്ക് സൗജന്യമായി എണ്ണയും ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രസഞ്ചാരവും ലഭിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വെറും ആകാശക്കോട്ടകൾ മാത്രമാണെന്നാണ് ഇറാന്റെ പ്രതികരണം. ട്രംപിന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട്, പേർഷ്യൻ പഴഞ്ചൊല്ലിലൂടെയാണ് ഇറാൻ മറുപടി നൽകിയത്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സ്വപ്നം കാണുന്നവനെന്ന് അർഥത്തിലാണ് ട്രംപിനെ പരിഹസിച്ചത്. വാഷിംഗ്ടണും ടെഹ്റാനും സമാധാന കരാറിനു തൊട്ടടുത്തെത്തിയെന്നും നിർണായകമായ പല കാര്യങ്ങളിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായെന്നുമാണ് ട്രംപ് വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. കരാർ യാഥാർഥ്യമായാൽ അമേരിക്കയ്ക്കു സൗജന്യമായി എണ്ണ ലഭിക്കുമെന്നും ഇന്ധനവില കുത്തനെ കുറയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചതായും ട്രംപ് സൂചിപ്പിച്ചിരുന്നു. ഇറാനും അമേരിക്കയ്ക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ…
Read Moreറഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി; ഉപരോധ ഇളവുകൾ പിൻവലിക്കാൻ അമേരിക്ക
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നും ഇറാനിൽനിന്നും എണ്ണ വാങ്ങാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു. ഇതോടെ, ഈ രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും. മാർച്ച് പതിനൊന്നിനു മുമ്പു കപ്പലുകളിൽ കയറ്റിയ എണ്ണ വാങ്ങാൻ അനുവദിച്ചുകൊണ്ടുള്ള താത്കാലിക ലൈസൻസ് കാലാവധി അവസാനിച്ചതായും അമേരിക്കൻ ട്രഷറി സെക്രട്ടറി വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് മുപ്പതു ദിവസത്തെ താത്കാലിക ഇളവ് അമേരിക്ക അനുവദിച്ചിത്. കടലിൽ കുടുങ്ങിക്കിടന്ന എണ്ണ ഇറക്കുമതി ചെയ്യാൻ മാത്രമായിരുന്നു ഈ അനുമതി. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ പതിനൊന്നിന് അവസാനിച്ചു. ഇറാനിൽ നിന്നുള്ള ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. ഇന്ത്യ ഈ കാലയളവിൽ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. ഡെമോക്രാറ്റിക്…
Read Moreഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കണം; അപേക്ഷയുമായി കോടതിയിൽ നീരവ് മോദി
ലണ്ടൻ: ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി നീരവ് മോദി യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപേക്ഷ നൽകി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി സിബിഐ സംഘം ലണ്ടനിലെത്തിയതിനു പിന്നാലെയാണ് നീക്കം. ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനഃപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീൽ മാർച്ച് 25ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സിബിഐ നടപടികൾ വേഗത്തിലാക്കിയത്. എന്നാൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപേക്ഷ നൽകിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടൻ വിടാനാകില്ലെന്നാണ് വിവരം.
Read Moreയുഎസ്-ഇറാൻ ചർച്ച അടുത്തഘട്ടം ജനീവയിൽ
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്. അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ്…
Read Moreഹംഗറിയെ മഗ്യാര് നയിക്കും
ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷപാതിയും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഓർബന് പരാജയം. തുടർച്ചയായ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര് മഗ്യാര് നേതൃത്വം നല്കുന്ന ടിസാ പാര്ട്ടി അട്ടിമറിജയം നേടി. 199 സീറ്റുള്ള പാര്ലമെന്റിൽ 138 സീറ്റോടെ വ്യക്തമായ മേധാവിത്വമാണ് ടിസാ പാര്ട്ടി നേടിയത്. പുതിയ സർക്കാർ രൂപവത്കരിക്കാൻ എത്രയും വേഗം പാർലമെന്റ് വിളിച്ചുകൂട്ടാൻ പ്രസിഡന്റിനോട് മഗ്യാർ ആവശ്യപ്പെട്ടു. മേയ് അഞ്ചിനു മുൻപ് പുതിയ സർക്കാർ അധികാരമേൽക്കുമെന്ന് മഗ്യാർ പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് പുടിന്റെയും അടുത്ത ചങ്ങാതിയായ ഓർബനിത് അമ്പരപ്പിക്കുന്ന തിരിച്ചടിയാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തിനുശേഷം ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഇത്തവണയുണ്ടായത്. വോട്ടെടുപ്പുദിനം വൈകുന്നേരം 6.30 വരെ 77 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സാമ്പത്തിക മുരടിപ്പും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഓർബന്റെ പരാജയത്തിനു…
Read Moreക്ലാസിൽ ഗെയിം കളിക്കുന്നത് തടഞ്ഞു; മലയാളി അധ്യാപികയെ മർദിച്ച് വിദ്യാർഥി
ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്കൂളിൽ ഞായറാഴ്ചയായിരുന്നു സംഭവം. ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതോടെ, പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് ഭർത്താവ് ദീപക് പറഞ്ഞു. ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ അധികൃതർ…
Read Moreയുഎസ്- ഇറാൻ ചർച്ച വീണ്ടും; ജനീവയിൽ കാണാം
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്. അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ്…
Read More