ന്യൂഡൽഹി: ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ. യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കേണ്ട കാലയളവുമായി ബന്ധപ്പെട്ട തർക്കമാണു ചർച്ചകൾ ലക്ഷ്യം കാണാതെപോയത്. ഇറാൻ നടത്തുന്ന ആണവ പ്രവർത്തനങ്ങൾ ഇരുപതു വർഷത്തെക്കു നിർത്തിവയ്ക്കാൻ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ, അഞ്ചു വർഷത്തിലധികം സമ്മതിക്കാനാവില്ലെന്ന് ഇറാൻ കടുത്ത നിലപാടെടുത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. യുറേനിയം സമ്പുഷ്ടീകരണത്തിനു പുറമെ, ആഗോള ഊർജ വിതരണത്തിന്റെ പ്രധാനകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാനു മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതും ചർച്ചാവിഷയമായി. നിലവിൽ ഇറാൻ ഉപരോധിച്ചിരിക്കുന്ന കടലിടുക്ക് തുറക്കുമെന്ന് അമേരിക്ക ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, മുന്പ് ജനീവയിൽ നടന്ന ചർച്ചകൾക്കിടെ അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി, വാഷിംഗ്ടണിന്റെ വാഗ്ദാനങ്ങളിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സംശയം പ്രകടിപ്പിച്ചു. ഇസ്ലമാബാദിലെ സെറീന ഹോട്ടലിൽ അതീവ സുരക്ഷയോടെയായിരുന്നു കൂടിക്കാഴ്ച. യുഎസ് വൈസ് പ്രസിഡന്റ്…
Read MoreCategory: NRI
ഹോർമുസ് ഉപരോധിച്ചാൽ അമേരിക്ക എണ്ണവില ശരിക്കും അറിയുമെന്ന് ഇറാൻ
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് “മധുരമുള്ള ഓർമ’ മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്. “ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.’ ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു. പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ്…
Read Moreഹെയ്തിയിൽ തിക്കിലും തിരക്കിലും 30 പേർ മരിച്ചു
പോർട്ടോ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ലാഫെറിയർ സിറ്റാഡലിൽ ശനിയാഴ്ചയായിരുന്നു സംഭവം. 19ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയുടെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു. ഇതിൽ പങ്കെടുക്കാൻ വിദ്യാർഥികളുൾപ്പെടെ നിരവധി സന്ദർശകരാണെത്തിയത്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്താണ് തിക്കും തിരക്കുമുണ്ടായത്. കനത്ത മഴ ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഫ്രാൻസിൽനിന്ന് ഹെയ്തി സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ വിപ്ലവകാരിയായ ഹെൻറി ക്രിസ്റ്റോഫ് നിർമിച്ചതാണ് സിറ്റാഡല ലാഫെറിയർ.
Read More21 മണിക്കൂറിനിടെ ഡസൻക്കണക്കിനു കോളുകൾ; ചർച്ചയിലുടനീളം ട്രംപിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വാൻസ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചയിലുടനീളം അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറേനിയൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ ട്രംപ് നിരന്തരം തങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 21 മണിക്കൂറിൽ എത്രതവണ പ്രസിഡന്റുമായി സംസാരിച്ചെന്ന് അറിയില്ല – വാൻസ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരുമായും നിരന്തരം കൂടിയാലോചനകൾ നടത്തിയെന്ന് വാൻസ് പറഞ്ഞു. ലളിതവും അന്തിമവുമായ ഒരു ഉപാധി ഇറാനുമുന്നിൽ വച്ചുകൊണ്ടാണ് പാക്കിസ്ഥാനിൽനിന്നു തങ്ങൾ പോകുന്നതെന്നും ജെ.ഡി. വാൻസ് പറഞ്ഞു.
Read Moreരാഷ്ട്രീയക്കാരനാകാൻ ശ്രമിക്കരുത്, ലെയോ മാർപാപ്പയ്ക്കെതിരെ ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ യുദ്ധത്തെ വിമർശിച്ച ലെയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോമൺസെൻസ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി. ‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു. ‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല.…
Read Moreയൂറോപ്പിന്റെ ഭാവിക്ക് ഹംഗറിയുടെ വോട്ട്
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഹംഗറിക്കാർ. 16 വർഷമായി അധികാരത്തിൽതുടരുന്ന, ട്രംപിന്റെ ചങ്ങാതികൂടിയായ പ്രധാനമന്ത്രി വിക്തോർ ഓർബനും തെരഞ്ഞെടുപ്പ് നിർണായകമാണ്. ലിബറൽ, സോവ്യറ്റ് വിരുദ്ധ നേതാവ് എന്ന നിലയിൽനിന്നു തീവ്ര വലുതപക്ഷപാതിയായ മാറിയ ഓർബൻ റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ കൂടിയായി. പ്രാദേശിക സമയം രാവിലെ ആറിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ഏഴിന് അവസാനിച്ചു. ഓർബനും പ്രധാന എതിരാളിയായ ടിസ പാർട്ടി നേതാവ് പീറ്റർ മഗ്യാറിനും ബുഡാപെസ്റ്റിലെ വെവ്വേറെ പോളിംഗ് കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തി. 62കാരനായ ഓർബൻ മാധ്യമപ്രവർത്തകരോടു വിജയ പ്രതീക്ഷ പങ്കുവച്ചു. കിഴക്കോ പിഞ്ഞാറോ, കുപ്രചാരണമോ സത്യസന്ധമായ പൊതുസംവാദമോ, അഴിമതിയോ അല്ലെങ്കിൽ ശുദ്ധമായ പൊതുജീവിതമോ ഇവയുടെ തെരഞ്ഞെടുപ്പാണിതെന്ന് പീറ്റർ മഗ്യാറിൻ പറഞ്ഞു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 3.46 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി…
Read Moreഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ: ജാഗ്രത പുലർത്തുന്നുവെന്ന് സർക്കാർ
ന്യൂഡൽഹി: ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ആവശ്യമായ സഹായങ്ങൾ നല്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. അറിയിപ്പിലെ പ്രസക്ത ഭാഗങ്ങൾ
Read Moreകാണാമറയത്ത്… ഹോർമുസ് കടലിടുക്കിൽ നിക്ഷേപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ; മൈനുകൾ നീക്കം ചെയ്ത് കടൽപാത സുരക്ഷിതമാക്കാതെ ആഗോള എണ്ണ വിപണി സാധാരണ നിലയിലാകില്ലെന്ന് വിലയിരുത്തൽ
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നിക്ഷേപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താനാകാതെ വലഞ്ഞ് ഇറാൻ. കടൽപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങൾ തന്നെ പാകിയ മൈനുകളുടെ കൃത്യമായ സ്ഥാനം അറിയാത്തതും അവ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ലാത്തതും തിരിച്ചടിയാകുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞ മാസമാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ നിക്ഷേപിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉദ്യോഗസ്ഥൻ കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകൾ അഗ്നിക്കിരയാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൈനുകൾ നിക്ഷേപിച്ചത്. ചെറുകപ്പലുകൾ ഉപയോഗിച്ച് അശാസ്ത്രീയമായാണ് ഇറാൻ മൈനുകൾ പാകിയതെന്ന് അന്ന് തന്നെ യുഎസ് നിരീക്ഷിച്ചിരുന്നു. എന്നാൽ ഇവ എവിടെയെല്ലാമാണ് പാകിയത് എന്ന് കൃത്യമായ രേഖകൾ ഇറാന്റെ കൈവശമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. കടൽചുഴിയിലും ഓളങ്ങളിലും പെട്ട് ഈ മൈനുകൾ നിശ്ചിത സ്ഥാനങ്ങളിൽ നിന്ന് മാറി…
Read Moreആർട്ടെമിസ് സംഘത്തെ അഭിനന്ദിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ആർട്ടെമിസ്-2 ദൗത്യ സംഘത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ബഹിരാകാശ പര്യവേഷണത്തിന്റെ അടുത്ത ഘട്ടം ചൊവ്വയായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “ആർട്ടെമിസ്-2ന്റെ മഹത്തരവും കഴിവുറ്റതുമായ ക്രൂവിന് അഭിനന്ദനങ്ങൾ. മുഴുവൻ യാത്രയും ഗംഭീരമായിരുന്നു, ലാൻഡിംഗ് മികച്ചതായിരുന്നു, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് അതിൽ കൂടുതൽ അഭിമാനിക്കാൻ കഴിയില്ല! നിങ്ങളെയെല്ലാം ഉടൻതന്നെ വൈറ്റ് ഹൗസിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്ത ഘട്ടം, ചൊവ്വ.’-ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
Read Moreപശ്ചിമേഷ്യയിലെ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേരളാ സിലബസ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാവും പരീക്ഷ റദ്ദാക്കൽ സംബന്ധിച്ച് തീരുമാനം വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഫയൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. മാർച്ച് ആദ്യം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുന്പാണ് ഇറാൻ-അമേരിക്ക സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ പരീക്ഷ പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും യുദ്ധാവസ്ഥയ്ക്ക് മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ റദ്ദാക്കാൻ സർക്കാർ നീക്കം നടത്തുന്നത്. പരീക്ഷയ്ക്കു പകരം മോഡൽ പരീക്ഷയുടെ ഉൾപ്പെടെ മാർക്കുകൾ പരിഗണിച്ച് സർട്ടിഫിക്കറ്റ് നല്കുന്ന കാര്യമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
Read More