11 ദി​വ​സം, നാ​ലു രാ​ജ്യ​ങ്ങ​ൾ: ലെ​യോ മാ​ർ​പാ​പ്പ​യു​ടെ ആ​ഫ്രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം സ​മാ​പി​ച്ചു

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ 11 ദി​വ​സം നീ​ണ്ട ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു സ​മാ​പ​നം. ക​ഴി​ഞ്ഞ 13ന് ​അ​ൾ​ജീ​രി​യ​യി​ൽ ആ​രം​ഭി​ച്ച അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​നം കാ​മ​റൂ​ൺ, അ​ങ്കോ​ള എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണു സ​മാ​പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തെ ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ മ​ലാ​ബോ ന​ഗ​ര​ത്തി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ശേ​ഷ​മാ​ണു മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലേ​ക്കു മ​ട​ങ്ങി​യ​ത്. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ഏ​റെ സ​ന്തോ​ഷ​പ്ര​ദ​മാ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. “സ​ന്ദ​ർ​ശ​ന​ത്തി​ലു​ട​നീ​ളം ന​ട​ത്തി​യ ക​ണ്ടു​മു​ട്ട​ലു​ക​ൾ, സാ​ക്ഷ്യ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ രൂ​പ​പ്പെ​ട്ട വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും ദാ​ന​ധ​ർ​മ​ത്തി​ന്‍റെ​യും അ​ള​ക്കാ​നാ​കാ​ത്ത ഒ​രു നി​ധി​യു​മാ​യി​ട്ടാ​ണ് ഞാ​ൻ പോ​കു​ന്ന​ത്. ഈ ​നി​ധി​യി​ൽ സ​ന്തോ​ഷ​ക​ര​വും ദുഃ​ഖ​ക​ര​വു​മാ​യ ക​ഥ​ക​ൾ, മു​ഖ​ങ്ങ​ൾ, സാ​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​ത് പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി എ​ന്ന​നി​ല​യി​ൽ എ​ന്‍റെ ജീ​വി​ത​ത്തെ​യും…

Read More

ഹോ​ർ​മു​സി​ൽ വീ​ണ്ടും ഇ​റാ​ൻ ആ​ക്ര​മ​ണം: ര​ണ്ടു ക​പ്പ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു; മൂ​ന്നു ക​പ്പ​ലു​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ മൂ​ന്നു ച​ര​ക്കു​ക​പ്പ​ലു​ക​ൾ ഇ​റാ​ൻ ആ​ക്ര​മി​ച്ചു. ര​ണ്ടെ​ണ്ണം പി​ടി​ച്ചെ​ടു​ത്തു. റ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​ദ്യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​എ​സ്‌​സി ഫ്രാ​ൻ​ചെ​സ്ക, എ​പ്പാ​മി​നോ​ണ്ടാ​സ്, യൂ​ഫോ​റി​യ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഫ്രാ​ൻ​ചെ​സ്ക, എ​പ്പാ​മി​നോ​ണ്ടാ​സ് എ​ന്നീ ക​പ്പ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷി​പ്പിം​ഗ് ക​ന്പ​നി​യാ​യ എം​എ​സ്‌​സി​യു​ടെ ക​പ്പ​ലു​ക​ളാ​ണി​വ. ഇ​വ ഉ​ൾ​പ്പെ​ടെ ആ​റു ക​പ്പ​ലു​ക​ൾ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഗ​ൾ​ഫി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. എം​എ​സ്‌​സി​യു​ടെ മ​റ്റു നാ​ലു ക​പ്പ​ലു​ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യി​ല്ല. ലൈ​ബീ​രി​യ​ൻ പ​താ​ക​യേ​ന്തി​യ എ​പ്പാ​മി​നോ​ണ്ടാ​സ് യു​എ​ഇ​യി​ലെ ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്തു​നി​ന്ന് ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തേ​ക്കാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്ന് ക​പ്പ​ൽ ട്രാ​ക്കിം​ഗ് ഡേ​റ്റ വ്യ​ക്ത​മാ​ക്കു​ന്നു. ച​ര​ക്കു​ക​ൾ, രേ​ഖ​ക​ൾ, മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലു​ക​ൾ തീ​ര​മേ​ഖ​ല​യി​ലേ​ക്കു മാ​റ്റി​യെ​ന്നാ​ണ് ഇ​റാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡി​ന്‍റെ ഗ​ൺ​ബോ​ട്ടി​ൽ​നി​ന്നാ​ണ് എം​എ​സ്‌​സി ഫ്രാ​ൻ​ചെ​സ്ക ക​പ്പ​ലി​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​നു മു​ന്പ് മു​ന്ന​റി​യി​പ്പ്…

Read More

ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​: സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി‍/​ഇ​സ്ലാ​മാ​ബാ​ദ്: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്നും ട്രം​പ്. ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് ട്രം​പി​ന്‍റെ നാ​ട​കീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച​യ്ക്ക​കം ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തേ ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​റാ​നി​ൽ​നി​ന്ന് ഏ​കീ​കൃ​ത നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഹോ​ർ​മു​സി​ൽ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. തു​റ​മു​ഖ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ന്ന​ത് യു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും അ​ത് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​മാ​ണെ​ന്നും ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന​ച​ർ​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മേ​രി​ക്ക​ൻ സം​ഘ​ത്തി​ന്‍റെ പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്ര റ​ദ്ദാ​ക്കി. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പ്ര​തി​നി​ധി​ക​ളെ അ​യ​യ്ക്കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഹോ​ർ​മു​സി​ലെ ഉ​പ​രോ​ധം നീ​ക്കി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.…

Read More

ഇ​റാ​നെ​തി​രേ സം​യു​ക്ത സൈ​നി​ക​നീ​ക്കം ന​ട​ത്ത​ണ​മെ​ന്ന ആവശ്യവുമായി നെ​ത​ന്യാ​ഹു: എതിർപ്പുമായി ജോ​ർ​ജ് ബു​ഷ്, ബ​രാ​ക് ഒ​ബാ​മ, ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രേ സം​യു​ക്ത സൈ​നി​ക​നീ​ക്കം ന​ട​ത്ത​ണ​മെ​ന്ന ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​വ​ശ്യം മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് ബു​ഷ്, ബ​രാ​ക് ഒ​ബാ​മ, ജോ ​ബൈ​ഡ​ൻ എ​ന്നി​വ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജോ​ൺ കെ​റി വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഡോ​ണ​ൾ​ഡ് ട്രം​പ് ഈ ​നീ​ക്ക​ത്തി​നു പ​ച്ച​ക്കൊ​ടി കാ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ​റി. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​നു മു​ൻ​ഗാ​മി​മാ​രാ​യ പ്ര​സി​ഡ​ന്‍റു​മാ​ർ വി​സ​മ്മ​തി​ച്ച​തു സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കും ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കെ​റി വ്യ​ക്ത​മാ​ക്കി. ഒ​ബാ​മ​യും ബു​ഷും ബൈ​ഡ​നും നെ​ത​ന്യാ​ഹു​വി​നോ​ട് “നോ’ ​പ​റ​ഞ്ഞു. ആ ​ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യാ​ണു താ​നെ​ന്നും കെ​റി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​യ​റ്റ്നാം യു​ദ്ധ​ത്തി​ലും ഇ​റാ​ഖ് യു​ദ്ധ​ത്തി​ലും സം​ഭ​വി​ച്ച​തു​പോ​ലെ അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടു ക​ള​വു​പ​റ​ഞ്ഞ് മ​ക്ക​ളെ യു​ദ്ധ​ത്തി​നു വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു തെ​റ്റാ​ണെ​ന്നും കെ​റി ഓ​ർ​മി​പ്പി​ച്ചു. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ…

Read More

യുഎസിന്‍റെ 2000 കോടിയുടെ ഡ്രോൺ തകർന്നു: അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ആ​ധു​നി​ക ഡ്രോ​ൺ ത​ക​ർ​ന്ന​തി​നു സ്ഥി​രീ​ക​ര​ണം. എം​ക്യു–4​സി ട്രൈ​റ്റ​ൺ ഡ്രോ​ൺ ത​ക​ർ​ന്ന​താ​യി നേ​വ​ൽ സേ​ഫ്റ്റി ക​മാ​ൻ​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ത​ക​ർ​ന്ന സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നോ​ർ​ത്രോ​പ്പ് ഗ്രു​മ്മ​ൻ നി​ർ​മി​ച്ച ഈ ​സ​മു​ദ്ര നി​രീ​ക്ഷ​ണ ഡ്രോ​ണി​ന് ഏ​ക​ദേ​ശം 240 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 2000 കോ​ടി രൂ​പ) വി​ല. ഇ​റാ​ൻ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

Read More

അ​മേ​രി​ക്ക വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​ത് വെ​റു​തെ​യ​ല്ല; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ ഭ​യ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ​യും ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്. ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി ദു​ർ​ബ​ല​മാ​യെ​ന്ന് ട്രം​പ് ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി ത​ക​ർ​ത്തെ​ന്നും, ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​നാ​കാ​ത്ത വി​ധം ഇ​റേ​നി​യ​ൻ സാ​യു​ധ​സേ​ന ദു​ർ​ബ​ല​മാ​യെ​ന്നും ട്രം​പ് തു​ട​രെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി ശ​ക്ത​മാ​ണെ​ന്ന് ആ​യി​രു​ന്നു ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ട്രം​പ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​തെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​ൻ ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഇ​റാ​നും…

Read More

ആ​യു​ധ​ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി: യു​ദ്ധ​മു​റി​വു​ക​ൾ മ​റ​ന്ന് ജ​പ്പാ​ൻ

ടോ​ക്കി​യോ: യു​ദ്ധ​ത്തി​ന്‍റെ മു​റി​വു​ക​ൾ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞു​കി​ട​ക്കു​ന്ന ജ​പ്പാ​ൻ, യു​ദ്ധ​വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ആ​യു​ധ​ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണം ജ​പ്പാ​ൻ എ​ടു​ത്തു​നീ​ക്കി. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ജ​പ്പാ​ന്‍റെ പ്ര​തി​രോ​ധ ന​യ​ങ്ങ​ളി​ലെ പ്ര​ധാ​ന മാ​റ്റ​മാ​ണി​ത്. ആ​യു​ധ​ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി സ​നേ ത​കാ​യി​ച്ചി​യു​ടെ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ജ​പ്പാ​ൻ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, മ​റ്റ് ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഇ​തോ​ടെ ഇ​ല്ലാ​താ​യി. പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​മാ​ധാ​ന​പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ജ​പ്പാ​ന്‍റെ നി​ല​പാ​ടു​ക​ളി​ലെ വ​ലി​യൊ​രു ചു​വ​ടു​മാ​റ്റ​മാ​ണി​ത്. ചൈ​ന​യു​ടെ​യും ഉ​ത്ത​ര​കൊ​റി​യ​യു​ടെ​യും ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണു ജ​പ്പാ​ൻ ചു​വ​ടു​മാ​റ്റു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ന​യ​ത്തി​ലെ മാ​റ്റ​ത്തെ ചൈ​ന വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ ഓ​സ്‌​ട്രേ​ലി​യ പോ​ലു​ള്ള ജാ​പ്പ​നീ​സ് പ്ര​തി​രോ​ധ പ​ങ്കാ​ളി​ക​ൾ ഇ​തി​നെ സ്വാ​ഗ​തം ചെ​യ്തു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധാ​ന​ന്ത​ര യു​ദ്ധ​വി​രു​ദ്ധ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ജ​പ്പാ​ൻ ആ​യു​ധ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​രു​ന്നു. വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള, പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം സ​മീ​പ​കാ​ല​ത്ത് ഏ​താ​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക​യ​റ്റു​മ​തി അ​ഞ്ച്…

Read More

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ: വാ​ഷിം​ഗ്ട​ണി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​റി​ന്‍റെ ച​ർ​ച്ച​യ്ക്കാ​യി ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘം വാ​ഷിം​ഗ്ട​ണി​ലെ​ത്തി. അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​പു​ല​മാ​യ താ​രി​ഫ് ന​യ​ങ്ങ​ൾ​ക്കെ​തി​രേ വി​ധി പു​റ​പ്പെ​ടു​വി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ക​രാ​റി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്. വാ​ണി​ജ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദ​ർ​പ​ൺ ജെ​യി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​മാ​ണു മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നാ​യു​ള്ള സാ​ങ്കേ​തി​ക​വും ന​യ​പ​ര​വു​മാ​യ ച​ർ​ച്ച​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്‍റെ വ​ര​വി​നെ യു​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​ർ സ്വാ​ഗ​തം ചെ​യ്തു. “ഇ​ന്ത്യ​ൻ വ്യാ​പാ​ര പ്ര​തി​നി​ധി സം​ഘം വാ​ഷിം​ഗ്ട​ണി​ലെ​ത്തു​ന്ന​ത് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​യ വ്യാ​പാ​ര ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​നു​ള്ള വ​ലി​യ ചു​വ​ടു​വ​യ്പാ​ണ്’ – ഗോ​ർ എ​ക്സി​ൽ കു​റി​ച്ചു.2030-ഓ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 500 ബി​ല്യ​ൺ ഡോ​ള​റി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ല​ക്ഷ്യം. നേ​ര​ത്തെ​യു​ള്ള ധാ​ര​ണ…

Read More

ജ​ർ​മ​നി​യി​ൽ ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ വെ​ടി​വ​യ്പും ക​ത്തി​ക്കു​ത്തും:11 പേ​ർ​ക്കു പ​രി​ക്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മോ​യേ​ഴ്‌​സ് ന​ഗ​ര​ത്തി​ലു​ള്ള ഡൂ​യി​സ്ബ​ർ​ഗ് ഗു​രു​ദ്വാ​ര​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​തി​നൊ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്കി​ടെ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം അ​ക്ര​മാ​സ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു വെ​ടി​വ​യ്പും കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗ​വും ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഏ​ക​ദേ​ശം 40-ഓ​ളം പേ​ർ ഏ​റ്റു​മു​ട്ട​ലി​ൽ പ​ങ്കെ​ടു​ത്ത​താ​യി ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ക്ര​മി​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റെ​ടു​ത്താ​ണു എ​ത്തി​യ​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ്രാ​ർ​ഥ​ന തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​മ്പു കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യും പി​ന്നാ​ലെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ളു​ക​ളും ക​ത്തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ ഭ​യ​ച​കി​ത​രാ​യ വി​ശ്വാ​സി​ക​ൾ ചി​ത​റി​യോ​ടി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഗു​രു​ദ്വാ​ര​യു​ടെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണു ര​ക്ത​ച്ചൊ​രി​ച്ചി​ലി​ൽ അ​വ​സാ​നി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ദ്വാ​ര​യു​ടെ ഫ​ണ്ട്…

Read More

ഗ​ൾ​ഫ്-​യൂ​റോ​പ്പ് റെ​യി​ൽ കോ​റി​ഡോ​റു​മാ​യി തു​ർ​ക്കി, സി​റി​യ, ജോ​ർ​ദാ​ൻ രാ​ജ്യ​ങ്ങ​ൾ

ഇ​സ്താം​ബൂ​ൾ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ സൃ​ഷ്‌​ടി​ക്കു​ന്ന ത​ട​സ​ങ്ങ​ൾ ആ​ഗോ​ള ഇ​ന്ധ​ന​നീ​ക്ക​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കേ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ കോ​റി​ഡോ​ർ യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ സാ​ധ്യ​ത​യേ​റി. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തു​ർ​ക്കി, സി​റി​യ, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. പ​ര​മ്പ​രാ​ഗ​ത സ​മു​ദ്ര, ക​ര വ്യാ​പാ​ര​ശൃം​ഖ​ല​ക​ളി​ലെ ത​ട​സ​ങ്ങ​ൾ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ബ​ദ​ൽ വ്യാ​പാ​ര​പാ​ത​ക​ളെ​ക്കു​റി​ച്ചു തു​ർ​ക്കി ആ​ലോ​ചി​ക്കു​ന്ന​തും അ‍​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം തേ​ടാ​ൻ തീ​രു​മാ​നി​ച്ച​തും. യൂ​റോ​പ്പി​ൽ​നി​ന്ന് തു​ർ​ക്കി വ​ഴി സി​റി​യ​ൻ പ്ര​ദേ​ശം മു​ഴു​വ​ൻ ക​ട​ന്നു തെ​ക്ക് ജോ​ർ​ദാ​നി​ലേ​ക്കു വ്യാ​പി​ച്ച്, മെ​ഡി​റ്റ​റേ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളെ​യും ഗ​ൾ​ഫ് വി​പ​ണി​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും നി​ർ​ദി​ഷ്‌​ട റെ​യി​ൽ ശൃം​ഖ​ല. ഇ​തി​നാ​യി മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ​യും റെ​യി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തി​നു​ള്ള ധാ​ര​ണാ​പ​ത്രം ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വ​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ലം റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​മു​ദ്ര ഗ​താ​ഗ​ത​പാ​ത​ക​ൾ ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​മാ​ന്ത​ര സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് തു​ർ​ക്കി ആ​ലോ​ചി​ച്ച​ത്. നി​ർ​ദി​ഷ്‌​ട റെ​യി​ൽ ശൃം​ഖ​ല…

Read More