ടെൽ അവീവ്: ഹമാസ് ഭീകരസംഘടനയിൽ അംഗങ്ങളായ അച്ഛനും മകനും ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രേലി വനിതയെ മാറിമാറി മാനഭംഗപ്പെടുത്തിയെന്നു സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നു. ഗാസയിൽനിന്നു പിടികൂടിയ ഇരുവരെയും ഇസ്രേലി സേന ചോദ്യം ചെയ്യുന്പോൾ കുറ്റം സമ്മതിക്കുന്ന വീഡിയോ ആണിത്. ജമാൽ ഹുസൈൻ അഹ്മദ് റാദി (47), പതിനെട്ടുകാരനായ മകൻ അബ്ദല്ല എന്നിവരെ മാർച്ചിലാണ് ഇസ്രേലി സേന പിടികൂടിയത്. ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു വീട്ടിൽനിന്നു വനിതയുടെ നിലവിളി കേട്ടതായി ജമാൽ അന്വേഷണസംഘത്തോടു പറയുന്നു. “ ഞാനവളെ തോക്ക് ചൂണ്ടി വിവസ്ത്രയാക്കി. അവൾ ജീൻസ് ഷോർട്സ് ആണു ധരിച്ചിരുന്നതെന്നു ഞാനോർക്കുന്നു. അത്രയുമേ ഓർക്കുന്നുള്ളൂ”- മാനഭംഗപ്പെടുത്തിയതിനു ശേഷം ഇസ്രേലി വനിതയ്ക്ക് എന്തു പറ്റിയെന്നറിയില്ലെന്നും ജമാൽ പറഞ്ഞു. എന്നാൽ, അച്ഛൻ ആ സ്ത്രീയെ കൊലപ്പെടുത്തിയതായി മകൻ അബ്ദല്ല അന്വേഷ സംഘത്തോടു സമ്മതിച്ചു. “എന്റെ അച്ഛൻ അവളെ മാനഭംഗപ്പെടുത്തി.…
Read MoreCategory: NRI
റാഫയിൽ സൈനിക നടപടി നിർത്തണം: ഇസ്രയേലിനോട് ലോകകോടതി
ദ ഹേഗ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ സൈനികനടപടി ഉടൻ നിർത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു. ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കേണ്ടതിന് ഈജിപ്തിനോടു ചേർന്ന റാഫ തുറന്നുകൊടുക്കണം. ഗാസയിൽ അന്വേഷണത്തിനും വസ്തുതാപരിശോധനയ്ക്കും എത്തുന്നവർക്കു തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യങ്ങളിലെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരു മാസത്തിനകം ഇസ്രയേൽ സമർപ്പിക്കണം. ഇസ്രയേലിനെതിരേ വംശഹത്യാക്കുറ്റം ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്കിയ കേസിലാണ് ലോക കോടതിയുടെ ഇടക്കാലവിധി. ഇസ്രയേൽ റാഫയിൽ ചെയ്യുന്ന കാര്യങ്ങൾ പലസ്തീൻ ജനതയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നും അടിയന്തര നടപടികൾ ഇടക്കാലത്തേക്കു വേണമെന്നുമാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്. ഗാസയിൽ വൻതോതിൽ ജനം കൊല്ലപ്പെടുന്നതിലും നാശമുണ്ടാകുന്നതിലും അന്താരാഷ്ട്രതലത്തിൽ വിമർശനം നേരിടുന്ന ഇസ്രയേലിനു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് വിധി. അതേസമയം, ലോക കോടതിയുടെ വിധി പാലിക്കാൻ രാജ്യങ്ങൾക്കു നിയമബാധ്യത ഉണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയാണു പതിവ്. ഗാസയിലെ ഒഴിപ്പിക്കൽ പോലുള്ള നടപടികൾ…
Read Moreഅമേരിക്കയിൽ വെടിവയ്പ് രണ്ടുപേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു. പെൻസിൽവാനിയയിലെ ചെസ്റ്ററിലാണ് സംഭവം. അക്രമിയെ അറസ്റ്റ് ചെയ്തെന്ന് ചെസ്റ്റർ പോലീസ് അറിയിച്ചു. ഡെലവെയർ കൗണ്ടി ലിനനിലാണ് വെടിവയ്പ് നടന്നതെന്ന് ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോൾസ്റ്റൈം പറഞ്ഞു. തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവർത്തകർക്കുനേരേ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോൾസ്റ്റൈമർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreയുകെ കെയർ വർക്കർ വിസ: നിയമങ്ങൾ കർശനമാക്കി
ലണ്ടൻ: ഹെൽത്ത് കെയർ വർക്കർ വിസകൾക്കുള്ള നിയമങ്ങൾ കർശനമാക്കി യുകെ. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. ഹെൽത്ത് ആൻഡ് കെയർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവ് രേഖപ്പെടുത്തി. നിരവധി ഇന്ത്യക്കാർ യുകെയിൽനിന്ന് മടങ്ങേണ്ട സാഹചര്യമാണു നിലവിലുള്ളത്. യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹെൽത്ത് കെയർ വർക്കർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവും കുടുംബത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ 58 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്. 2023 ലെ ഹെൽത്ത് ആൻഡ് കെയർ വിസ ഗ്രാൻഡുകളിൽ ഇന്ത്യൻ പൗരന്മാരായിരുന്നു ഒന്നാമത്.യുകെയിൽ കുടുംബമായി താമസിക്കുന്നവരുൾപ്പെടെ നിരവധി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ നാടുകടത്തൽ നേരിടുന്ന സാഹചര്യമാണു നിലവിലുള്ളത്. വിസ നിയമങ്ങൾക്ക് അനുയോജ്യമായ പുതിയ ജോലികൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നാടുകടത്തപ്പെടും.
Read Moreറെയ്സിയുടെ സംസ്കാരം നാളെ; ഉപരാഷ്ട്രപതി പങ്കെടുക്കും
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുള്ളാഹിയാൻ തുടങ്ങിയവരുടെ സംസ്കാരം നാളെ നടക്കും. സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ഇന്നു ടെഹ്റാൻ സർവകലാശാലയിൽ നടക്കുന്ന ചടങ്ങുകൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തുന്ന രാഷ്ട്രനേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെ സദാബാദ് കോംപ്ലക്സിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. നാളെ ദക്ഷിണ ഖുറാസാൻ പ്രവിശ്യയിലെ ബിർജണ്ടിൽ എത്തിക്കുന്ന മൃതദേഹം റെയ്സിയുടെ ജന്മസ്ഥലമായ മഷ്ഹദിൽ സംസ്കരിക്കും. ഇമാം റേസയുടെ തീർഥാടന കേന്ദ്രത്തിലായിരിക്കും റെയ്സിയെ ഖബറടക്കുക. ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം നടക്കുന്നു. ഇന്നു പൊതു അവധിയാണ്. ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആദരസൂചകമായി…
Read Moreഎയർപോക്കറ്റ് അപകടം; ക്ഷമാപണം നടത്തി സിംഗപുർ എയർലൈൻസ്
സിംഗപുർ: ലണ്ടനിൽനിന്ന് സിംഗപുരിലേക്കുള്ള വിമാനം എയർപോക്കറ്റിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോംഗ്. എസ്ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തിൽ തങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ ഫോംഗ് പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സിംഗപുർ എയർലൈൻസിന് വേണ്ടി എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അനുഭവിച്ച ആഘാതകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപുർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണെന്നും അന്വേഷണത്തിനു ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു യാത്ര തുടങ്ങിയ ബോയിംഗ് 777-300 ഇആർ വിമാനമാണ് എയർ പോക്കറ്റിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.…
Read Moreയുഎസില്‍ വാഹനാപകടം; ഇന്ത്യന്‍ വംശജരായ മൂന്നു വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം
വാഷിംഗ്ഡണ്‍ ഡിസി: ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. ആര്യന് ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണു മരിച്ചത്. ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. പരിക്കേറ്റ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ അല്‍ഫറെറ്റയിലെ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്ഫറെറ്റ ഹൈസ്കൂളിലെയും ജോര്‍ജിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. യുജിഎ ശിക്കാരി ഡാന്‍സ് ടീമിലെ അംഗമായിരുന്നു ശ്രീയ. ഗായികയായിരുന്നു അന്‍വി ശര്‍മ. ഈ മാസം 14ന് ആണു സംഭവം. അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് പോലീസ് പറയുന്നു.കഴിഞ്ഞ മാസം, അരിസോണയിലെ ലേക് പ്ലസന്റിനു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് തെലങ്കാനയില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.
Read Moreഅഫ്ഗാനിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സെൻട്രൽ ബാമിയാൻ പ്രവിശ്യയിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ മൂന്ന് സ്പാനിഷ് വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും ഒരു സ്പെയിൻകാരനു പരിക്കേൽക്കുകയും ചെയ്തതായി സ്പെയിൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ ആഭ്യന്തരമന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖനി പറഞ്ഞു. മൂന്നു വിദേശ വിനോദ സഞ്ചാരികളെ കൂടാതെ ഒരു അഫ്ഗാൻ പൗരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നാലു വിദേശികൾക്കും മൂന്ന് അഫ്ഗാനികൾക്കും പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ൽ താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം വിദേശപൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത്.
Read Moreഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ. തകർന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. കോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന കോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ രക്ഷാപ്രവർത്തനത്തിന് അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തിരച്ചിൽ നടത്തിവരികയായിരുന്നു. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ കോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരന്മാരും മൂന്ന് ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്. മേഖലയിൽ…
Read Moreഇറാൻ പ്രസിഡന്റ് മരിച്ചു? അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന ഹെലികോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്. മേഖലയിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ…
Read More