ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണം; ഇ​സ്രേ​ലി പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഹി​സ്ബു​ള്ള ന‌​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രേ​ലി പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ളും ഷെ​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി ഹി​സ്ബു​ള്ള അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​താ​യും ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. ല​ബ​ന​ൻ അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​ഭൂ​മി​യാ​യ ഹാ​ർ​ദോ​വി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച ഇ​സ്ര​യേ​ൽ റാ​ഫ​യി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ധ്യ‌​ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ടാ​ങ്ക് ഷെ​ല്ലിം​ഗി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ വ്യാ​ഴാ​ഴ്ച ഏ​ദ​ൻ ക‌​ട​ലി​ടു​ക്കി​ലി​ലൂ​ടെ ക​ട​ന്നു​പോ​യ ക​പ്പ​ലി​നു നേ​ർ​ക്ക് ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഗാ​സ​യി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തു മു​ത​ൽ ഹി​സ്ബു​ള്ള​യും ഇ​സ്രേ​ലി സൈ​ന്യ​വും ത​മ്മി​ൽ ല​ബ​ന​ൻ അ​തി​ർ​ത്തി​യി​ൽ ദി​വ​സ​വും വെ​ടി​വ​യ്പു​ണ്ടാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ ഇ​സ്ര​യേ​ൽ ഹി​സ്ബു​ള്ള​യു​ടെ ഉ​ന്ന​ത തീ​വ്ര​വാ​ദി നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​ച്ച​തോ​ടെ​യാ​ണ് ല​ബ​ന​ൻ അ​തി​ർ​ത്തി​യി​ലും വെ​ടി​വ​യ്പ് രൂ​ക്ഷ​മാ​യ​ത്. വെ​ടി​വ​യ്പി​ൽ…

Read More

അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സ​ച്ചി​ൻ കു​മാ​ർ സാ​ഹു​വാ​ണ് (42) കൊ​ല്ല​പ്പെ​ട്ട​ത്. ടെ​ക്സാ​സി​ലെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ ക​ഴി​ഞ്ഞ ഞാ‌​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ‌​യെ അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തോ​ടെ സ​ച്ചി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ‌​യു​ന്നു. അ​ന്പ​ത്തി​യൊ​ന്നു​കാ​രി​യെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സാ​ഹു​വി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ​യെ പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ്ത്രീ ​അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം സാ​ഹു സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി​യി​രു​ന്നു. ഇ​യാ​ൾ തി​രി​ച്ചെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വീ​ണ്ടു​മെ​ത്തി. ഈ ​സ​മ​യം സാ​ഹു ത​ന്‍റെ ബി​എം​ഡ​ബ്ല്യൂ കാ​ർ പോ​ലീ​സു​കാ​ർ​ക്കു നേ​രേ ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ വെ​ടി​വ​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു.…

Read More

ക​ട​ൽ​ത്തീ​ര​ത്തു കു​ടു​ങ്ങി​യ 130ഓ​ളം  തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.പെ​ർ​ത്തി​ന് തെ​ക്ക്, തീ​ര​ദേ​ശ​ന​ഗ​ര​മാ​യ ഡ​ൺ​സ്ബ​റോ ക​ട​ൽ​ത്തീ​ര​ത്താ​ണു തി​മിം​ഗ​ല​ങ്ങ​ളെ സു​ര​ക്ഷാ​സം​ഘം തി​രി​ച്ച​യ​ച്ച​ത്. മൊ​ത്തം 160 തി​മിം​ഗ​ല​ങ്ങ​ളാ​ണ് ക​ട​ൽ​ത്തീ​ര​ത്ത് എ​ത്തി​യ​ത്. ഇ​വ​യി​ൽ 28 ലേ​റെ തി​മിം​ഗ​ല​ങ്ങ​ൾ ച​ത്തു. ക​ട​ലി​ലേ​ക്കു മ​ട​ങ്ങി​യ തി​മിം​ഗ​ല​ങ്ങ​ൾ ക​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​മോ​യെ​ന്നു നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഇ​ത്ര​യ​ധി​കം തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ തീ​ര​ത്തെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ജി​യോ​ഗ്രാ​ഫ് മ​റൈ​ൻ റി​സ​ർ​ച്ച് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഇ​യാ​ൻ വീ​സ് പ​റ​ഞ്ഞു. ക​ട​ൽ​ത്തീ​ര​ത്തെ​ത്തു​ന്ന തി​മിം​ഗ​ല​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം ആ​റ് മ​ണി​ക്കൂ​ർ മാ​ത്ര​മേ ക​ര​യി​ൽ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യൂ.

Read More

റ​ഫ ആ​ക്ര​മി​ക്കാ​ൻ ഇ​സ്ര​യേ​ൽ; പി​ന്മാ​റ​ണ​മെ​ന്ന് അ​മേ​രി​ക്ക

ഗാ​സ: ഗാ​സ​യി​ലെ 2.3 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന തെ​ക്ക​ൻ ഗാ​സ മു​ന​മ്പി​ലെ ന​ഗ​ര​മാ​യ റ​ഫ ന​ഗ​ര​ത്തെ ആ​ക്ര​മി​ക്കാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന് അ​മേ​രി​ക്ക ഇ​സ്ര​യേ​ലി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ ഇ​തു പ​രി​ഗ‍​ണി​ക്കാ​തെ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ല​സ്തീ​ൻ സി​വി​ലി​യ​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഒ​രു മു​തി​ർ​ന്ന ഇ​സ്ര​യേ​ലി പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ൻ ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ലി​നോ​ട് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. റ​ഫ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യെ​ന്നും സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന നി​മി​ഷം ഒ​രു ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Read More

ഇ​​​റാ​​​ക്കി​​​ൽ 11 ഐഎസ് ഭീകരരെ തൂക്കിലേറ്റി

ബാ​​​ഗ്‌​​​ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ൽ 11 ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രെ തൂ​​​ക്കി​​​ലേ​​​റ്റി. ന​​​സി​​​റി​​​യ ന​​​ഗ​​​ര​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഇ​​​റാ​​​ക്കി നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ചു. 2017ൽ ​​​ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ക്കു​​​ക​​​യോ പി​​​ടി​​​കൂ​​​ടു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Read More

യു​എ​സ് ന​ൽ​കി​യ മി​സൈ​ലു​ക​ൾ റ​ഷ്യ​യ്ക്ക് മു​ക​ളി​ലേ​ക്ക് പ്ര​യോ​ഗി​ച്ച് യു​ക്രെ​യ്ൻ

കീ​വ്: യു​എ​സ് ര​ഹ​സ്യ​മാ​യി ന​ൽ​കി​യ ദീ​ർ​ഘ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ യു​ക്രെ​യ്ൻ റ​ഷ്യ​ക്കെ​തി​രേ പ്ര​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി അ​മേ​രി​ക്ക. റ​ഷ്യ​ൻ അ​ധി​നി​വേ​ശ ക്രി​മി​യ​യെ ആ​ക്ര​മി​ക്കാ​നാ​ണു മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ആ​ർ​മി ടാ​ക്റ്റി​ക്ക​ൽ മി​സൈ​ൽ സി​സ്റ്റ​ത്തി​ൽ (എ​ടി​എ​സി​എം​എ​സ്) പ്ര​വ​ർ​ത്തി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് യു​ക്രെ​യി​ന് ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്നു സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ബു​ധ​നാ​ഴ്ച പ​റ​ഞ്ഞു. 300 കി​ലോ​മീ​റ്റ​ർ വ​രെ ശേ​ഷി​യു​ള്ള മി​സൈ​ലു​ക​ൾ യു​ക്രെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ബൈ​ഡ​ൻ ര​ഹ​സ്യ​മാ​യി പ​ച്ച​ക്കൊ​ടി കാ​ട്ടി. പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യ​തെ​ന്നു സം​സ്ഥാ​ന വ​കു​പ്പ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ച 61 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സൈ​നി​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ അ​മേ​രി​ക്ക അ​യ​യ്ക്കും. എ​ത്ര ആ​യു​ധ​ങ്ങ​ൾ ഇ​തി​ന​കം അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും എ​ന്നാ​ൽ, വാ​ഷിം​ഗ്ട​ണ്‍ കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്നും യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക്ക് സ​ള്ളി​വ​ൻ പ​റ​ഞ്ഞു.

Read More

തീ​വ്ര​വാ​ദം: സി​ഡ്നി​യി​ൽ ഏ​ഴു കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ പ​ള്ളി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന ബി​ഷ​പ്പി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് കൗ​മാ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് 15 നും 17 ​നും ഇ​ട​യി​ലു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ത​പ​ര​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മം പ്ര​ച​രി​പ്പി​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ചു​വെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡേ​വി​ഡ് ഹ​ഡ്സ​ൺ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 ന് ​ബി​ഷ​പ്പി​നെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​റു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​സീ​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മെ​ത്രാ​ൻ മാ​ർ മാ​റി ഇ​മ്മാ​നു​വേ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​റ്റു മൂ​ന്നു​പേ​ർ​ക്കു​കൂ​ടി പ​രി​ക്കേ​റ്റി​രു​ന്നു. സി​ഡ്നി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​ത്തി​ലെ വൈ​ക്‌​ലി പ്ര​ദേ​ശ​ത്തെ ക്രൈ​സ്റ്റ് ദ ​ഗു​ഡ് ഷെ​പ്പേ​ഡ് പ​ള്ളി​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ബൈ​ബി​ൾ ക്ലാ​സ് എ​ടു​ത്തു​കൊ​ണ്ടി​രി​ക്കേ അ​ക്ര​മി അ​ൾ​ത്താ​ര​യി​ൽ ക​യ​റി ബി​ഷ​പ്പി​ന്‍റെ ശി​ര​സി​നു നേ​ർ​ക്ക് പ​ല​വ​ട്ടം കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ദൃ​ശ്യ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റാ​ൻ സ​മൂ​ഹ​മാ​ധ്യ​മാ​യ എ​ക്സി​നോ​ട്…

Read More

മോ​ദി​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നെ​തി​രേ ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​ക​ളി​ൽ ന​ട​ത്തു​ന്ന വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തെ വി​മ​ർ​ശി​ച്ച് ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ. മു​സ്‌​ലി​ങ്ങ​ളെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​ന്നും കൂ​ടു​ത​ൽ മ​ക്ക​ളെ ഉ​ണ്ടാ​ക്കു​ന്ന​വ​രെ​ന്നും ആ​ക്ഷേ​പി​ച്ച​താ​ണ് ലോ​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​സം​ഗ​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി രം​ഗ​ത്തു​വ​രി​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാ​തെ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രേ മോ​ദി ന​ട​ത്തു​ന്ന ഏ​റ്റ​വും മോ​ശ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഇ​തെ​ന്ന് അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ടൈം​സ് എ​ഴു​തി. മോ​ദി​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യും പ​ത്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വോ​ട്ടെ​ടു​പ്പ് തു​ട​രു​ന്ന​തി​നി​ടെ വി​ദ്വേ​ഷ​പ്ര​സം​ഗം വ​ഴി മോ​ദി രാ​ജ്യ​ത്ത് സം​ഘ​ർ​ഷ​ത്തി​നു ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ടെ​ന്ന് ബ്രി​ട്ട​നി​ലെ ദ ​ഗാ​ർ​ഡി​യ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും പ​ഴ​യ മു​സ്‌​ലിം വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത​ന്ത്രം മാ​റ്റു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​തെ​ന്നും ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.…

Read More

യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

വാഷിംഗ്ടൺ ഡിസി: യെമൻ തീരത്ത് യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും വെടിവച്ചിട്ടു. യുഎസ് പതാകയുള്ള ഷിപ്പിംഗ് കപ്പലായ എംവി യോർക്ക്ടൗണിനെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടത്തിയതെന്നും സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. യെമനിലെ ചെങ്കടൽ തീരത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെത്തുടർന്ന്, യുഎസും ബ്രിട്ടീഷ് സേനയും ഹൂതികൾക്കെതിരെ വ്യാപക പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു.

Read More

വെ​ള്ള​പ്പൊ​ക്കം; യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും

അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ 16ന് ​യു​എ​ഇ​യി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ട് ഒ​രു വ​ർ​ഷ​ത്തെ മ​ഴ​യാ​ണു ല​ഭി​ച്ച​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നു പ​ല വാ​ഹ​ന​യാ​ത്രി​ക​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ തെ​രു​വു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. മ​ഴ​വെ​ള്ളം താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. വെ​ള്ള​പ്പൊ​ക്കം ക​ണ​ക്കി​ലെ​ടു​ത്ത് മോ​ട്ടോ​ർ പോ​ളി​സി​ക​ൾ​ക്കാ​യി റൗ​ണ്ട് നി​ര​ക്ക് വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​സ് ആ​ൻ​ഡ് പി ​ഗ്ലോ​ബ​ൽ റേ​റ്റിം​ഗി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Read More