യു​ക്രെ​യ്നി​ലേ​ക്കു റ​ഷ്യ​ൻ മി​സൈ​ൽ ആക്രമണം; 20 മ​ര​ണം, 73 പേ​ർ​ക്കു പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 73 പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​ക്രെ​യ്നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡെ​സ​യി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളും ഗ്യാ​സ് പൈ​പ്പ‌്ലൈ​നു​ക​ളു​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

2014ൽ ​റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ​നി​ന്ന് ഇ​സ്‌​ക​ന്ദ​ർ മി​സൈ​ലു​ക​ളാ​ണ് ഒ​ഡെ​സ​യെ ല​ക്ഷ്യ​മാ​ക്കി റ​ഷ്യ അ​യ​ച്ച​തെ​ന്നു സി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റ​ക്ഷ്യ​യു​ടെ ആ​ക്ര​മ​ണം ഹീ​ന​മാ​യ ന​ട​പ​ടി​യാ​ണെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

Related posts

Leave a Comment