ച​വ​റ്റു​കു​ട്ട​യി​ൽ​നി​ന്നു കി​ട്ടി​യ കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത് യു​എ​സ് ദ​മ്പ​തി​ക​ൾ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ടൗ​ണി​ൽ ച​വ​റ്റു​കു​ട്ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ ദ​ത്തെ​ടു​ത്തു. 2023 ജൂ​ൺ 16നാ​ണു ച​വ​റ്റു​കു​ട്ട​യി​ൽ​നി​ന്നു കു​ഞ്ഞി​നെ ല​ഭി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം കു​ഞ്ഞി​നെ ഹ​സാ​രി​ബാ​ഗി​ലെ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന് കൈ​മാ​റി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സെ​ൻ​ട്ര​ൽ അ​ഡോ​പ്ഷ​ൻ റി​സോ​ഴ്സ് അ​ഥോ​റി​റ്റി​യു​ടെ പോ​ർ​ട്ട​ൽ വ​ഴി ദ​ത്തെ​ടു​ക്ക​ൽ അ​റി​യി​പ്പു ന​ൽ​കി​യ​പ്പോ​ൾ കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ദ​മ്പ​തി​ക​ൾ​ക്കു കൈ​മാ​റി.

Related posts

Leave a Comment