സൗ​ദി​യി​ല്‍ അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: സൗദി അ​റേ​ബ്യ​യി​ല്‍ വി​വി​ധ കേ​സു​ക​ളി​ല്‍ അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​ബ്ദു​ല്ല ബി​ൻ ഖു​റൈ​സ് ബി​ൻ ഖി​ദ്ർ അ​ൽ​യ​സീ​ദി​ക്കി​ന്‍റെ​യും, സൗ​ദി പൗ​ര​ൻ അ​ബ്ദു​ൽ ക​രീം ബി​ൻ സ​ഈ​ദ് അ​ൽ​ബ​ല​വി​യെ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ മാ​സി​ൻ ബ​ശീ​ർ ബി​ൻ ഹ​മൂ​ദ് അ​ൽ​ബ​ല​വി​യു​ടെ​യും വ​ധ​ശി​ക്ഷയാണ് ത​ബൂ​ക്കി​ൽ ന​ട​പ്പാ​ക്കിയത്.

സൗ​ദി പൗ​ര​ൻ ഇ​മാ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ​മു​തൈ​രി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മി​ത്അ​ബ് ബി​ൻ നാ​സി​ർ അ​ൽ​ഉ​തൈ​ബി​ക്ക് റി​യാ​ദി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

സൗ​ദി പൗ​ര​ൻ ബ​ക്‌​രി ബി​ൻ അ​ബൂ​ഫ​റാ​ജ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​ലി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ ഹ​സ​ൻ ബി​ൻ ബ​ക്‌​രി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​ലി​ക്ക് ജി​സാ​നി​ലും സൗ​ദി പൗ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ വാ​കി​ദ് ബി​ൻ ശാ​യി​ഖ് അ​ൽ​ഹാ​രി​സി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ദ​ഖീ​ലു​ല്ല ബി​ൻ ആ​യി​ദ് ബി​ൻ ദ​ഖീ​ലു​ല്ല അ​ൽ​ഹ​ലാ​ഫി​ക്ക് അ​സീ​റി​ലം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

Related posts

Leave a Comment