നേ​പ്പാ​ളി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്ക്

കാ​ഠ്മ​ണ്ഡു: പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ൽ   ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു വ​ശം ത​ക​ർ​ന്ന് 10 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ന​വ​ൽ​പ​ര​സി വെ​സ്റ്റി​ലെ ക​ജാ​രി​യ ടൈ​ൽ​സ് ഇ​ൻ​ഡ​സ്‌​ട്രി​യു​ടെ നിർമാണത്തിലിരുന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണാ​ണ് അ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് (ഡി​എ​സ്പി) രേ​ഷം ബൊ​ഹാ​ര പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ൽ ക്രെ​യി​ൻ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ഗാ​സ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി ഷാ​ർ​ജ

ഷാ​ർ​ജ: ഗാ​സ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഷാ​ർ​ജ​യി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പു​തു​വ​ത്സ​ര രാ​വി​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് ഷാ​ർ​ജ​യി​ലും ദു​ബാ​യി​യി​ലും വ​ൻ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഒ​രു ത​ര​ത്തി​ലു​മു​ള്ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​രു​തെ​ന്നാ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ എ​ല്ലാ​വ​രും പ​രി​പാ​ടി​ക​ൾ റ​ദ്ദ് ചെ​യ്തു. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്നി​ന് ഷാ​ർ​ജ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം അ​വ​ധി ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Read More

അടിക്കെടാ അവളെ… ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചു; ആ​ണ്‍​കു​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ഖ​ത്ത​ടി​പ്പി​ച്ചു

ബെ​യ്ജിം​ഗ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍ ഇ​ത​ര​മ​ത​സ്ഥ​നാ​യ കു​ട്ടി​യു​ടെ മു​ഖ​ത്ത​ടി​ക്കാ​ന്‍ ക്ലാ​സി​ലെ മ​റ്റു കു​ട്ടി​ക​ളോ​ട് അ​ധ്യാ​പി​ക ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സ​മാ​ന​മാ​യ സം​ഭ​വം ചൈ​ന​യി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്നു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ജി​യാ​ങ്‌​സു പ്ര​വി​ശ്യ​യി​ലെ പ്രൈ​മ​റി സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​ണു വി​വാ​ദ​നാ​യി​ക. അ​വ​രു​ടെ ക്ലാ​സി​ൽ അ​നു​സ​ര​ണ​ക്കേ​ടു കാ​ട്ടി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​തേ ക്ലാ​സി​ലെ ആ​ണ്‍​കു​ട്ടി​ക​ളെ​ക്കൊ​ണ്ടു മു​ഖ​ത്ത​ടി​പ്പി​ച്ചു​വെ​ന്നാ‍​ണു പ​രാ​തി. ക്ലാ​സ് എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളോ​ടാ​യി​രു​ന്നു ഷു ​എ​ന്നു പേ​രു​ള്ള ടീ​ച്ച​റി​ന്‍റെ ക്രൂ​ര​ത. ത​ങ്ങ​ളു​ടെ മു​ഖ​ത്ത് സ്വ​യം ആ​ഞ്ഞ​ടി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം അ​ധ്യാ​പി​ക നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​നു പെ​ണ്‍​കു​ട്ടി​ക​ള്‍ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ സ​ഹ​പാ​ഠി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ളോ​ട് പെ​ൺ​കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്ന് സൗ​ത്ത് ചൈ​ന മോ​ർ​ണിം​ഗ് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

പാ​ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച് ഹി​ന്ദു യു​വ​തി; ച​രി​ത്രം കു​റി​ക്കാ​ൻ സ​വീ​ര

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഹി​ന്ദു സ്ത്രീ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഖൈ​ബ​ര്‍ പ​ഖ്തൂ​ണ്‍​ക്വ പ്ര​വി​ശ്യ​യി​ലെ ബു​ണ​ര്‍ ജി​ല്ല​യി​ലാ​ണ് ഡോ. ​സ​വീ​ര പ​ര്‍​കാ​ശ് എ​ന്ന യു​വ​തി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (പി​പി​പി) ടി​ക്ക​റ്റി​ൽ ജ​ന​റ​ൽ സീ​റ്റി​ലേ​ക്കാ​ണ് സ​വീ​ര മ​ത്സ​രി​ക്കു​ന്ന​ത്. 16-ാമ​ത് ദേ​ശീ​യ അ​സം​ബ്ലി​യി​ലെ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി 2024 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് പാ​ക്കി​സ്ഥാ​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബു​ണ​ര്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യി 55 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ത്രീ ​ഇ​വി​ടെ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. സ​വീ​റ​യു​ടെ പി​താ​വ് ഡോ. ​ഓം പ​ര്‍​കാ​ശ് 35 വ​ര്‍​ഷ​മാ​യി പി​പി​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. അ​ബോ​ട്ടാ​ബാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 2022-ൽ ​ബി​രു​ദം നേ​ടി​യ സ​വീ​ര, ബു​ണ​റി​ലെ പി​പി​പി വ​നി​താ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട്, സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നും അ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നും അ​വ​രു​ടെ…

Read More

ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം അവസാനിപ്പിക്കില്ല; ഗാ​സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു

ഗാസസിറ്റി: ഗാ​സ​യി​ൽ ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം 80 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​സ്ര​യേ​ൽ. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ത​ന്നെ സ​മ്മ​ർ​ദം ഉ​യ​രു​ന്ന​തി​നി​ടൊ​ണ് ക​ര​യാ​ക്ര​മ​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്ത​ത്തി​യ​ത്. ഗാ​സ​യി​ൽ യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​സ്ര​യേ​ൽ സൈ​നി​ക​രെ ക​ണ്ടു മ​ട​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സ്താ​വ​ന. ‘‘ഞ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ല. പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്, വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ത് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​ത് ഒ​രു നീ​ണ്ട യു​ദ്ധ​മാ​യി​രി​ക്കും, ‌അ​വ​സാ​നി​ക്കാ​റാ​യി​ട്ടി​ല്ല.’’ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. നൂ​റോ​ളം ബ​ന്ദി​ക​ൾ ഇ​പ്പോ​ഴും ഹ​മാ​സി​ന്‍റെ പി​ടി​യി​ലു​ണ്ട്. സൈ​നി​ക സ​മ്മ​ദ​ർം ചെ​ലു​ത്താ​തെ അ​വ​രെ മോ​ചി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ക്ക​ൻ ഗാ​സ​യി​ലെ ഖാ​ൻ യൂ​നി​സി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 23 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഒ​റ്റ​രാ​ത്രി​യി​ൽ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം നൂ​റു ക​വി​ഞ്ഞ​താ​യാ​ണു റി​പ്പോ​ർ​ട്ട്. മ​ധ്യ ഗാ​സ​യി​ലെ മ​ഗ​സി അ​ഭ​യാ​ർ​ഥി ക്യാം​പി​നു…

Read More

പ്ര​വാ​സി​ക​ളു​ടെ അ​വ​ധി​ക്കാ​ല​വും ആ​ഘോ​ഷ​ങ്ങ​ളും: നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തി വി​മാ​ന ക​മ്പ​നി​ക​ള്‍

കൊ​ച്ചി: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​വും പു​തു​വ​ര്‍​ഷാ​ഘോ​ഷ​വും അ​ടു​ത്ത​തോ​ടെ നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ വി​മാ​ന ക​മ്പ​നി​ക​ള്‍. കേ​ര​ള​ത്തി​ല്‍​നി​ന്ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍​വീ​സു​ക​ളു​ടെ നി​ര​ക്കു​ക​ളാ​ണ് പ​തി​ന്മ​ട​ങ്ങ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം വ​ര്‍​ധി​ക്കു​ന്നു. ക്രി​സ്മ​സും പു​തു വ​ര്‍​ഷ​വും ആ​ഘോ​ഷി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ​യും അ​വ​ധി​ക്കാ​ല​ത്ത് ഗ​ള്‍​ഫ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നി​ര​ക്ക് ഉ​യ​ര്‍​ത്ത​ല്‍. ക​ഴി​ഞ്ഞ മാ​സം കൊ​ച്ചി​യി​ല്‍ നി​ന്ന് ദു​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്ക് 8000 രൂ​പ വ​രെ കു​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ത് 28,000 രൂ​പ വ​രെ​യാ​യി ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വീ​ണ്ടും നി​ര​ക്ക് ഉ​യ​രു​മെ​ന്നാ​ണ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം അ​വ​ധി ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ദു​ബൈ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​നി​ര​ക്ക് അ​ര​ല​ക്ഷ​വും ക​ട​ന്ന് മു​ന്നേ​റു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​നി​ര​ക്കും ഉ​യ​രും. ജ​നു​വ​രി ഒ​ന്നി​ന് ദു​ബൈ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ 33,455 രൂ​പ ടി​ക്ക​റ്റ് നി​ര​ക്ക് കാ​ണി​ക്കു​മ്പോ​ള്‍ എ​മി​റേ​റ്റ​സ്…

Read More

അ​മേ​രി​ക്ക​യി​ൽ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​നു​നേ​രേ ഖാ​ലി​സ്ഥാ​നി ആ​ക്ര​മ​ണം

യു​എ​സ്: അ​മേ​രി​ക്ക​യി​ൽ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​നു​നേ​രേ വീ​ണ്ടും ഖാ​ലി​സ്ഥാ​നി​ക​ളു​ടെ ആ​ക്ര​മ​ണം. കാ​ലി​ഫോ​ർ​ണി​യ​യി​ലെ നെ​വാ​ർ​ക്കി​ലു​ള്ള സ്വാ​മി​നാ​രാ​യ​ൺ മ​ന്ദി​ർ ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ച്ചു​വ​രു​ക​ളി​ൽ ഖാ​ലി​സ്ഥാ​നി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി വ​യ്ക്കു​ക​യും​ചെ​യ്തു. അ​മേ​രി​ക്ക​ൻ ഹി​ന്ദു ഫൗ​ണ്ടേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​മാ​യി ഈ ​സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ ഹി​ന്ദു ഫൗ​ണ്ടേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​ലി​സ്ഥാ​നി​ക​ൾ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വം അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും പ​ല​ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ, കാ​ന​ഡ​യി​ലെ ഖ​ലി​സ്ഥാ​ൻ തീ​വ്ര​വാ​ദി​ക​ൾ സ​റേ ന​ഗ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ക്ഷേ​ത്രം അ​ർ​ധ​രാ​ത്രി​യി​ൽ ന​ശി​പ്പി​ച്ചി​രു​ന്നു.

Read More

മനുഷ്യക്കടത്തെന്നു സംശയം: ഇ​ന്ത്യ​ക്കാ​ർ യാ​ത്ര ചെ​യ്ത വി​മാ​നം ഫ്രാ​ൻ​സ് ത​ട​ഞ്ഞു​വ​ച്ചു

പാ​രീ​സ്: നി​ക്ക​രാ​ഗ്വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 303 ഇ​ന്ത്യ​ക്കാ​ർ ക​യ​റി​യ വി​മാ​നം ഫ്രാ​ൻ​സി​ൽ ത​ട​ഞ്ഞു​വ​ച്ചു. യാ​ത്ര​ക്കാ​ർ മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണു വി​മാ​നം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്ബി റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ചാ​ലൊ​ൻ​സ് വാ​ട്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ലാ​ൻ​ഡ് ചെ​യ്ത​പ്പോ​ഴാ​ണു ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് അ​ധി​കൃ​ത​ർ വി​മാ​നം ത​ട​ഞ്ഞു​വ​ച്ച​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജു​നാ​ൽ​കൊ യൂ​ണി​റ്റ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​താ​യും യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ദു​ബാ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട റു​മേ​നി​യ​ൻ വി​മാ​ന​ക്ക​ന്പ​നി​യാ​യ ലെ​ജെ​ൻ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ340 ​വി​മാ​ന​മാ​ണു ത​ട​ഞ്ഞ​ത്. മ​ധ്യ അ​മേ​രി​ക്ക​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് യു​എ​സി​ലേ​ക്കോ കാ​ന​ഡ​യി​ലേ​ക്കോ പോ​കു​ക​യെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ല​ക്ഷ്യ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Read More

വി​ശ​ക്കു​ന്ന​വ​ന് ഭ​ക്ഷ​ണ​മി​ല്ല; ഗാ​സ​യി​ൽ അ​ഞ്ചേ​മു​ക്കാ​ൽ ല​ക്ഷം ആ​ളു​ക​ൾ പ​ട്ടി​ണി​യി​ൽ

ഗാ​സ​സി​റ്റി: ഗാ​സ​യി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ നാ​ലി​ലൊ​ന്ന് ആ​ളു​ക​ളും പ​ട്ടി​ണി​യി​ലാ​ണെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്. യു​ദ്ധം അ​ഫ്ഗാ​നി​സ്ഥാ​നി​ലും യെ​മ​നി​ലും ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് ഗാ​സ​യും നീ​ങ്ങു​ന്ന​തെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ ഗാ​സ​യി​ൽ 5.76 ല​ക്ഷം പേ​ർ പ​ട്ടി​ണി​യി​ലാ​ണെ​ന്നാ​ണ് യു​എ​ൻ പ​റ​യു​ന്ന​ത്. ജീ​വ​കാ​രു​ണ്യ​സ​ഹാ​യ​മെ​ത്തി​ക്കാ​തെ ഗാ​സ​ക്കാ​രെ പ​ട്ടി​ണി​ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹ​ത്തെ​യും യു​എ​ൻ വി​മ​ർ​ശി​ച്ചു. ഗാ​സ​യി​ൽ ഇ​നി​യൊ​ന്നും വ​ഷ​ളാ​കാ​നി​ല്ല, ഇ​ത്ത​ര​ത്തി​ൽ പ​ട്ടി​ണി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യം മു​മ്പ്‌ ഗാ​സ​യി​ലു​ണ്ടാ​യി​ട്ടി​ല്ല എ​ന്നും യു​എ​ന്നി​ന്‍റെ ആ​ഗോ​ള​ഭ​ക്ഷ്യ പ​ദ്ധ​തി​യു​ടെ മു​ഖ്യ സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​നാ​യ ആ​രി​ഫ് ഹു​സൈ​ൻ പ​റ​ഞ്ഞു. 23 ല​ക്ഷം വ​രു​ന്ന ഗാ​സ​ക്കാ​രി​ൽ പ​ത്തു​ശ​ത​മാ​ന​ത്തി​ന്‍റെ വി​ശ​പ്പ​ട​ക്കാ​നു​ള്ള സ​ഹാ​യം​മാ​ത്ര​മാ​ണ് ര​ണ്ടാ​ഴ്ച​യാ​യി അ​തി​ർ​ത്തി​വ​ഴി​യെ​ത്തു​ന്ന​തെ​ന്നും യു​എ​ൻ. അ​റി​യി​ച്ചു. പോ​ഷ​കാ​ഹാ​രം ദൗ​ർ​ല​ഭ്യം സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ​ക്കു​പു​റ​മേ മ​റ്റു രോ​ഗ​ങ്ങ​ളും വ്യാ​പി​ക്കാ​നി​ട​യാ​ക്കും. റാ​ഫ അ​തി​ർ​ത്തി​കൂ​ടാ​തെ ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഗാ​സ​യി​ലേ​ക്കു​ള്ള കെ​റിം ശാ​ലോം അ​തി​ർ​ത്തി ച​ര​ക്കു​നീ​ക്ക​ത്തി​നാ​യി ഈ​യാ​ഴ്ച ഇ​സ്ര​യേ​ൽ തു​റ​ന്നി​രു​ന്നു. പ്ര​തി​ദി​നം നൂ​റി​ല​ധി​കം ട്ര​ക്കു​ക​ൾ മാ​ത്ര​മേ ഇ​തു​വ​ഴി ഗാ​സ​യി​ലെ​ത്തു​ന്നു​ള്ളൂ. വ്യാ​ഴാ​ഴ്ച സ​ഹാ​യ​വി​ത​ര​ണ​വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ…

Read More

വ്യാ​​​ജ​​​വാ​​​ഗ്ദാ​​​നം: ഇ​​​റ്റാ​​​ലി​​​യ​​​ൻ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​ർ​​​ക്ക് 8.32 കോടി രൂപ പി​​​ഴ

മി​​​ലാ​​​ൻ: കേ​​​ക്ക് വി​​​റ്റു​​​കി​​​ട്ടു​​​ന്ന പ​​​ണം ചാ​​​രി​​​റ്റി​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നു വ്യാ​​​ജ​​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി ബ്രാ​​​ൻ​​​ഡ് പ്ര​​​മോ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​ർ​​​ക്ക് 10 ല​​​ക്ഷം ഡോ​​​ള​​​ർ (8.32 കോടി രൂപ) പി​​​ഴ. ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ മൂ​​​ന്നു കോ​​​ടി ഫോ​​​ളോ​​​വേ​​​ഴ്സു​​​ള്ള കി​യാ​ര ഫെ​രാ​ഞ്ഞി​​യെ​​​യാ​​​ണ് എ​​​ജി​​​സി​​​എം ആ​​​ന്‍റി​​​ട്ര​​​സ്റ്റ് അ​​​ഥോ​​​റി​​​റ്റി ശി​​​ക്ഷി​​​ച്ച​​​ത്. ക്രി​​​സ്മ​​​സ് കേ​​​ക്ക് വി​​​റ്റു​​​കി​​​ട്ടു​​​ന്ന പ​​​ണം കി​യാ​ര പ്ര​​​മോ​​​ട്ട് ചെ​​​യ്ത ക​​​ന്പ​​​നി ചാ​​​രി​​​റ്റി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ലെ​​​ന്നും പ​​​ണം ബ്രാ​​​ൻ​​​ഡ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. സം​​​ഭ​​​വ​​​ത്തി​​​ൽ കി​യാ​ര മാ​​​പ്പു​​​പ​​​റ​​​ഞ്ഞു. 10 ല​​​ക്ഷം ഡോ​​​ള​​​ർ തു​​​ക റെ​​​ജി​​​ന മാ​​​ർ​​​ഗ​​​രി​​​റ്റ ആ​​​ശു​​​പ​​​ത്രി​​​ക്കു ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.    

Read More