ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം അവസാനിപ്പിക്കില്ല; ഗാ​സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു

ഗാസസിറ്റി: ഗാ​സ​യി​ൽ ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം 80 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​സ്ര​യേ​ൽ.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ത​ന്നെ സ​മ്മ​ർ​ദം ഉ​യ​രു​ന്ന​തി​നി​ടൊ​ണ് ക​ര​യാ​ക്ര​മ​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്ത​ത്തി​യ​ത്.

ഗാ​സ​യി​ൽ യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​സ്ര​യേ​ൽ സൈ​നി​ക​രെ ക​ണ്ടു മ​ട​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സ്താ​വ​ന. ‘‘ഞ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ല. പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്, വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ത് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​ത് ഒ​രു നീ​ണ്ട യു​ദ്ധ​മാ​യി​രി​ക്കും, ‌അ​വ​സാ​നി​ക്കാ​റാ​യി​ട്ടി​ല്ല.’’ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

നൂ​റോ​ളം ബ​ന്ദി​ക​ൾ ഇ​പ്പോ​ഴും ഹ​മാ​സി​ന്‍റെ പി​ടി​യി​ലു​ണ്ട്. സൈ​നി​ക സ​മ്മ​ദ​ർം ചെ​ലു​ത്താ​തെ അ​വ​രെ മോ​ചി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ക്ക​ൻ ഗാ​സ​യി​ലെ ഖാ​ൻ യൂ​നി​സി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 23 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഒ​റ്റ​രാ​ത്രി​യി​ൽ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം നൂ​റു ക​വി​ഞ്ഞ​താ​യാ​ണു റി​പ്പോ​ർ​ട്ട്.

മ​ധ്യ ഗാ​സ​യി​ലെ മ​ഗ​സി അ​ഭ​യാ​ർ​ഥി ക്യാം​പി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 70 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20,674 ആ​യ​താ​യി ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment