മനുഷ്യക്കടത്തെന്നു സംശയം: ഇ​ന്ത്യ​ക്കാ​ർ യാ​ത്ര ചെ​യ്ത വി​മാ​നം ഫ്രാ​ൻ​സ് ത​ട​ഞ്ഞു​വ​ച്ചു

പാ​രീ​സ്: നി​ക്ക​രാ​ഗ്വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 303 ഇ​ന്ത്യ​ക്കാ​ർ ക​യ​റി​യ വി​മാ​നം ഫ്രാ​ൻ​സി​ൽ ത​ട​ഞ്ഞു​വ​ച്ചു.

യാ​ത്ര​ക്കാ​ർ മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണു വി​മാ​നം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്ബി റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ചാ​ലൊ​ൻ​സ് വാ​ട്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ലാ​ൻ​ഡ് ചെ​യ്ത​പ്പോ​ഴാ​ണു ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് അ​ധി​കൃ​ത​ർ വി​മാ​നം ത​ട​ഞ്ഞു​വ​ച്ച​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജു​നാ​ൽ​കൊ യൂ​ണി​റ്റ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​താ​യും യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ദു​ബാ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട റു​മേ​നി​യ​ൻ വി​മാ​ന​ക്ക​ന്പ​നി​യാ​യ ലെ​ജെ​ൻ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ340 ​വി​മാ​ന​മാ​ണു ത​ട​ഞ്ഞ​ത്.

മ​ധ്യ അ​മേ​രി​ക്ക​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് യു​എ​സി​ലേ​ക്കോ കാ​ന​ഡ​യി​ലേ​ക്കോ പോ​കു​ക​യെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ല​ക്ഷ്യ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment