മിലാൻ: കേക്ക് വിറ്റുകിട്ടുന്ന പണം ചാരിറ്റിക്ക് ഉപയോഗിക്കുമെന്നു വ്യാജവാഗ്ദാനം നൽകി ബ്രാൻഡ് പ്രമോഷൻ നടത്തിയ ഇറ്റാലിയൻ ഇൻഫ്ളുവൻസർക്ക് 10 ലക്ഷം ഡോളർ (8.32 കോടി രൂപ) പിഴ. ഇൻസ്റ്റഗ്രാമിൽ മൂന്നു കോടി ഫോളോവേഴ്സുള്ള കിയാര ഫെരാഞ്ഞിയെയാണ് എജിസിഎം ആന്റിട്രസ്റ്റ് അഥോറിറ്റി ശിക്ഷിച്ചത്. ക്രിസ്മസ് കേക്ക് വിറ്റുകിട്ടുന്ന പണം കിയാര പ്രമോട്ട് ചെയ്ത കന്പനി ചാരിറ്റിക്കായി ഉപയോഗിച്ചില്ലെന്നും പണം ബ്രാൻഡ് തുടങ്ങുന്നതിനു മുന്‍പുതന്നെ നൽകിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കിയാര മാപ്പുപറഞ്ഞു. 10 ലക്ഷം ഡോളർ തുക റെജിന മാർഗരിറ്റ ആശുപത്രിക്കു നൽകാൻ തയാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്.
Read MoreCategory: NRI
കൊക്കെയ്ൻ ഉപയോഗം നിയമവിധേയമാക്കാൻ സ്വിറ്റ്സർലൻഡ്
ബേണ്‍: വിനോദ ഉപയോഗത്തിനായി സ്വിറ്റ്സർലൻഡിൽ കൊക്കെയ്ൻ നിയമവിധേയമാക്കുന്നതു പരിഗണനയിൽ. ഇതിന്റെ പൈലറ്റ് പദ്ധതിയെ ബേണിലെ പാർലമെന്റ് പിന്തുണച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ പിന്തുണയും നിയമഭേദഗതിയുമുണ്ടെങ്കിലേ നീക്കം പ്രാബല്യത്തിലാകൂ. സന്പൂർണ കൊക്കെയ്ൻ നിരോധനം ഫലപ്രദമല്ലെന്ന വിദഗ്ധരുടെ നിരീക്ഷണം പരിഗണിച്ചാണു സർക്കാർ നടപടി. ഉപയോഗത്തിന് അനുമതി നൽകിയാൽ വിപണിക്കുമേൽ സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നും നിയമവിരുദ്ധ വില്പന തടയാൻ കഴിയുമെന്നും ഇവർ വാദിക്കുന്നു. യൂറോപ്പിൽ ഏറ്റവുമധികം കൊക്കെയ്ൻ ഉപയോഗിക്കുന്ന രാജ്യമാണു സ്വിറ്റ്സർലൻഡ്.
Read Moreദുരഭിമാനക്കൊല: പാക് ദമ്പതികൾക്ക് ഇറ്റലിയിൽ ജീവപര്യന്തം
റോം: ദുരഭിമാനക്കൊലയിൽ പാക്കിസ്ഥാൻ ദന്പതികൾക്ക് ഇറ്റാലിയൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.കുടുംബം നിശ്ചയിച്ച വിവാഹത്തിനു സമ്മതിക്കാതെ മറ്റൊരു പാക് വംശജനുമായി പ്രണയത്തിലായ സമാൻ അബ്ബാസ് (18) കൊല്ലപ്പെട്ട കേസിൽ മാതാപിതാക്കളായ ഷബ്ബാർ അബ്ബാസ്, നാസിയ ഷഹീൻ എന്നിവർക്കാണു ശിക്ഷ. കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മാവൻ ഡാനിഷ് ഹുസൈന് 14 വർഷം തടവ് വിധിച്ചു. കുടുംബം 2016ൽ വടക്കൻ ഇറ്റലിയിലെ നൊവെല്ലാര പട്ടണത്തിലേക്കു കുടിയേറിയതാണ്. പാക്കിസ്ഥാനിൽ നിശ്ചയിച്ച വിവാഹത്തിനു സമ്മതിക്കാതെ പ്രണയം തുടർന്ന യുവതിയെ 2021 ഏപ്രിലിൽ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നര വർഷത്തിനുശേഷം 2022 നവംബറിൽ ഒരു ഫാം ഹൗസിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ മാതാപിതാക്കളും ബന്ധുക്കളും ഇറ്റലിയിൽനിന്നു കടന്നിരുന്നു. പിതാവ് അബ്ബാസിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത് ഇറ്റലിക്കു കൈമാറുകയായിരുന്നു. പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നുവെന്നു കരുതുന്ന അമ്മ നാസിയ ഷഹീന്റെ അഭാവത്തിലാണു കോടതി ശിക്ഷവിധിച്ചത്. ഇറ്റലിയെ…
Read Moreമലയാളി ദമ്പതികളുടെ കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു
കടുത്തുരുത്തി: മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്പനിയില്‍ ചിന്നുവിന്റെയും മകള്‍ ജസീന്ത റോജര്‍ ആണ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചത്. മൂത്ത കുട്ടിയായ ജോഫിയേലിനെ സ്കൂളില്‍ വിട്ടതിനുശേഷം തിരികെ പോരുമ്പോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ന്യൂയോര്‍ക്കില്‍ നഴ്സായ കുട്ടിയുടെ അമ്മ ചിന്നുവി (31)നും സാരമായി പരിക്കേറ്റു. രണ്ടാമത്തെ കുട്ടി ജോഹാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചിന്നുവാണ് കാര്‍ ഓടിച്ചിരുന്നത്. ദമ്പതികളുടെ ഇളയ കുഞ്ഞാണ് ജസീന്ത. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കായി സെപ്തംബറില്‍ കുടുംബം നാട്ടില്‍ എത്തിയിരുന്നു. സംസ്കാരം പിന്നീട്.
Read Moreവയറ്റിൽ 20 കോടിയുടെ കൊക്കെയ്നുമായി നൈജീരിയക്കാരൻ പിടിയിൽ
ബംഗളൂരു: ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി 20 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച നൈജീരിയൻ പൗരൻ പിടിയിൽ. രണ്ടു കിലോഗ്രാം കൊക്കെയ്ൻ ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഫ്ലൈ എത്യോപ്യ വിമാനത്തിൽ ഒരാള്‍ മയക്കുമരുന്നു കടത്തിക്കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ബംഗളൂരു യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ വയറ്റിൽനിന്ന് 99 കൊക്കെയ്ൻ ക്യാപ്സ്യൂളുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. നൈജീരിയൻ പാസ്പോർട്ടുള്ള പ്രതി മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്.
Read Moreപ്രകോപിപ്പിച്ചാൽ മറുപടി ആണവായുധം കിം ജോങ് ഉൻ
പ്യോംങ്യാംഗ്: അമേരിക്കയും ദക്ഷിണ കൊറിയയുമടക്കമുള്ള ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ. തങ്ങളുടെ ഏതെങ്കിലും ഒരു ശത്രു ആണവായുധം ഉപയോഗിച്ച് തങ്ങളെ പ്രകോപിപ്പിച്ചാൽ ആണവ ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പറഞ്ഞു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണമായി ബന്ധപ്പെട്ട് ഉത്തര കൊറിയൻ മിസൈൽ ബ്യൂറോയുടെ കീഴിലുള്ള സൈനികരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിം ജോങ് ഉൻ ഇക്കാര്യം പറഞ്ഞതെന്നു കെസിഎൻഎ വാർത്താ ഏജൻസി വ്യക്തമാക്കി. “നിലവിൽ രാജ്യം മുന്നേറുന്നത് നിശ്ചയദാർഢ്യത്തോടെയുള്ള സൈനിക പ്രവർത്തനങ്ങളിലൂടെയാണ്. ശത്രുക്കൾ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കുമ്പോൾ തിരിച്ച് ആക്രമിക്കുകയാണ് ശരിയായ രീതി’ – കിം ജോങ് ഉൻ വ്യക്തമാക്കി. ഉത്തര കൊറിയയ്ക്കുനേരേ അമേരിക്കയിൽനിന്നും അവരുടെ സഖ്യകക്ഷികളിൽനിന്നും ഉയർന്ന ഭീഷണികളെ ഉത്തരകൊറിയ അപലപിച്ചു.
Read Moreഅമേരിക്കയിൽ “ഹിന്ദു കോക്കസ് കോൺഗ്രസ്’ രൂപീകരിച്ചു
യുഎസ്: അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തിന്റെ ആധിപത്യം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഹിന്ദു കോക്കസ് കോൺഗ്രസ് രൂപീകരിച്ചു. അമേരിക്കയിലെ ഹിന്ദുക്കളോടുള്ള വിദ്വേഷവും വിവേചനവും അവസാനിപ്പിക്കുക എന്നതാണ് ഹിന്ദു കോക്കസിന്റെ ലക്ഷ്യം. ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുഎസ് പാർലമെന്റിൽ അവതരിപ്പിച്ചു പരിഹാരം കാണുകയെന്ന ലക്ഷ്യവുമുണ്ട്. റിപ്പബ്ലിക്കൻ എംപിമാരായ പീറ്റർ സെഷൻസിന്റെയും ആലീസ് സ്റ്റെഫാനിക്കിന്റെയും നേതൃത്വത്തിലാണ് ഹിന്ദു കോക്കസ് കോൺഗ്രസ് രൂപീകരിച്ചത്. ഇതിന്റെ വിവരം ഇരുവരും യുഎസ് പാർലമെന്റിൽ അറിയിച്ചു. ഹിന്ദു കോക്കസ് കോൺഗ്രസ് നിലവിൽ വരുന്നതോടെ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ ശബ്ദം പാർലമെന്റിൽ കൂടുതലായി മുഴങ്ങുമെന്നു പീറ്റർ ചൂണ്ടിക്കാട്ടി. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബ്രിട്ടൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദുക്കൾ ഹിന്ദു കോക്കസ് കോൺഗ്രസിൽ പങ്കാളികളാകും. ഇന്ത്യൻ വംശജരായ സിഖ്, ജൈന, ബുദ്ധ മതങ്ങളിൽനിന്നുള്ള പ്രതിനിധികളും ഈ കോക്കസിൽ ഉൾപ്പെടും. യുഎസ് പാർലമെന്റിൽ പൊതുലക്ഷ്യമുള്ള…
Read Moreയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മത്സരിക്കുന്നതിൽനിന്നു ട്രംപിനെ അയോഗ്യനാക്കി
വാഷിംഗ്ടൺ: അടുത്തവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രീം കോടതിയാണ് ട്രംപിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. 2021 ജനുവരി ആറിലെ കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. പ്രതിഭാഗത്തിന് അപ്പീൽ പോകാനായി ജനുവരി നാലു വരെ വിധി സ്റ്റേ ചെയ്തിട്ടുണ്ട്. ജനാധിപത്യവിരുദ്ധം എന്നാണ് കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. “കൊളറാഡോ സുപ്രീം കോടതി തികച്ചും തെറ്റായ തീരുമാനമാണ് പുറപ്പെടുവിച്ചതെന്നും വിധിക്കെതിരേ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ വിധിയോട് പ്രതികരിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ വിസമ്മതിച്ചു. ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽനിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി…
Read Moreഗാസയിൽ ആക്രമണം തുടരുന്നു; ആശുപത്രി കവാടത്തിന് മുന്നിൽ യുദ്ധടാങ്ക്
കയ്റോ: ഗാസയിൽ ഇസ്രേലി സേന നടത്തുന്ന ആക്രമണങ്ങളിൽ 41 പേർകൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റാഫായിൽ ജനങ്ങൾ അഭയം തേടിയിരുന്ന ഭവനത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണു കുട്ടികളും വനിതകളും അടക്കം 25 പേർ മരിച്ചത്. റാഫായിലെ മറ്റൊരാക്രമണത്തിൽ മൂന്നു പേർ മരിച്ചു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിനു നേർക്കുണ്ടായ ആക്രമണത്തിൽ 13 പേരും കൊല്ലപ്പെട്ടു. ജബലിയയിൽ കഴിഞ്ഞദിവസം വ്യോമാക്രമണങ്ങളിൽ 110 പേർ മരിച്ചിരുന്നു. വടക്കൻ ഗാസയിൽ ഹമാസ് ഭീകരരും ഇസ്രേലി സേനയും തമ്മിൽ ഉഗ്രപോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രേലി സേന വടക്കൻ ഗാസ മുഴുവൻ ബോംബാക്രമണത്തിൽ തരിപ്പണമാക്കിയിട്ടും ഹമാസ് ഭീകരർ ചെറുത്തുനിൽപ്പു തുടരുകയാണ്. വടക്കൻ ഗാസയിലെ അൽ അഹ്ലി ആശുപത്രി തിങ്കളാഴ്ച രാത്രി ഇസ്രേലി സേന റെയ്ഡ് ചെയ്തു. വടക്കൻ ഗാസയിൽ പ്രവർത്തനം തുടരുന്ന ഏക ആശുപത്രിയാണിത്. ആശുപത്രി നടത്തുന്ന ആംഗ്ലിക്കൻ സഭാ അധികൃതരാണു റെയ്ഡ് വിവരം…
Read Moreചൈനയിലെ ഭൂകമ്പം; മരണം 131 ആയി
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 131 ആയി. ഗാൻസുവിൽ 113 പേരും ഷിംഗ്ഹായിൽ 18 പേരുമാണു മരണത്തിനിരയായത്. 700ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽനിന്ന് 5,000ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തമേഖലയിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതായും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചുതുടങ്ങിയെന്നും പ്രദേശികഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.59ന് ആണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഒന്നരലക്ഷത്തോളം വീടുകൾ തകർന്നു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. മൈനസ് 14 ഡിഗ്രി തണുപ്പാണ് ഈമേഖലയിലുള്ളത്.
Read More