വ​യ​റ്റി​ൽ 20 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി നൈ​ജീ​രി​യ​ക്കാ​ര​ൻ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 20 കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്ൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച നൈ​ജീ​രി​യ​ൻ പൗ​ര​ൻ പി​ടി​യി​ൽ. ര​ണ്ടു കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ലാ​ക്കി വി​ഴു​ങ്ങി​യാ​ണ് ഇ​യാ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഫ്ലൈ ​എ​ത്യോ​പ്യ വി​മാ​ന​ത്തി​ൽ ഒ​രാ​ള്‍ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ആ​ർ​ഐ ബം​ഗ​ളൂ​രു യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളു​ടെ വ​യ​റ്റി​ൽ​നി​ന്ന് 99 കൊ​ക്കെ​യ്ൻ ക്യാ​പ്‌​സ്യൂ​ളു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. നൈ​ജീ​രി​യ​ൻ പാ​സ്‌​പോ​ർ​ട്ടു​ള്ള പ്ര​തി മെ​ഡി​ക്ക​ൽ വി​സ​യി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment