തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ്

കീ​വ്: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ശ​രി​യാ​യ സ​മ​യ​മാ​ണി​തെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി.

2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് രാ​ജ്യ​ത്തെ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സെ​ല​ൻ​സ്കി​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന പ​ട്ടാ​ള​നി​യ​മ​പ്ര​കാ​രം എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും സാ​ങ്കേ​തി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും യു​ദ്ധ​ത്തി​ന്‍റെ​യും സ​മ​യ​മാ​ണെ​ന്ന് നാം ​തീ​രു​മാ​നി​ക്ക​ണം. രാ​ജ്യം വി​ഭ​ജി​ക്കാ​തെ ഒ​ന്നി​ച്ചു​നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സെ​ല​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment