കാലാവസ്ഥ വ്യതിയാനം; മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം  രണ്ടു മീറ്റർ കുറഞ്ഞു

പാ​​​രീ​​​സ്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പി​​​ലെ​​​യും ആ​​​ൽപ്സ് പ​​​ർ​​​വ​​​ത​​​നി​​​ര​​​യി​​​ലെ​​​യും ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യാ​​​യ മൗ​​​ണ്ട് ബ്ലാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​രം 2.22 മീ​​​റ്റ​​​ർ കു​​​റ​​​ഞ്ഞു. 2021ൽ ​​​സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 4,807.81 മീ​​​റ്റ​​​റാ​​​യി​​​രു​​​ന്ന​​​ത് 4805.59 ആ​​​യി​​​ട്ടാ​​​ണു കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.  കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂ​​​ലം കൊ​​​ടു​​​മു​​​ടി​​​യി​​​ലെ മ​​​ഞ്ഞ് ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​താ​​​ണ് ഉ​​​യ​​​രം കു​​​റ​​​യാ​​​നു​​​ള്ള കാ​​​ര​​​ണം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 3,500 ച​​​തു​​​ര​​​ശ്ര അ​​​ടി മ​​​ഞ്ഞ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി​​​ട്ടാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.  കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ആ​​​ൽപ്സ് പ​​​ർ​​​വ​​​ത​​​ത്തി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഗ​​​വേ​​​ഷ​​​ക​​​ർ ര​​​ണ്ടു വ​​​ർ​​​ഷം കൂ​​​ടു​​​ന്പോ​​​ൾ മൗ​​​ണ്ട് ബ്ലാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​രം അ​​​ള​​​ക്കാ​​​റു​​​ണ്ട്. 2021ൽ ​​​ഒ​​​രു മീ​​​റ്റ​​​റി​​​ന്‍റെ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.                

Read More

മനുഷ്യ ശബ്ദത്തെ ഭയക്കുന്ന വന്യമൃഗങ്ങൾ

ഡ​​​​ർ​​​​ബ​​​​ൻ: വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ സിം​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ല​​​​ർ​​​​ച്ചെ​​​​യേ​​​​ക്കാ​​​​ൾ ഭ​​​​യ​​​​ക്കു​​​​ന്ന​​​​തു മ​​​​നു​​​​ഷ്യ​​​​ശ​​​​ബ്ദ​​​​ത്തെ. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ക്രൂ​​​​ഗ​​​​ർ സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്. വ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച സ്പീ​​​​ക്ക​​​​റു​​​​ക​​​​ളി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ശ​​​​ബ്ദം കേ​​​​ൾ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ സാ​​​​ധാ​​​​ര​​​​ണ സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണു കേ​​​​ൾ​​​​പ്പി​​​​ച്ച​​​​ത്. 95 ശ​​​​ത​​​​മാ​​​​നം മൃ​​​​ഗ​​​​ങ്ങ​​​​ളും ഭ​​​​യ​​​​ച​​​​കി​​​​ത​​​​രാ​​​​യി. ആ​​​​ന, ജി​​​​റാ​​​​ഫ്, മാ​​​​ൻ, പു​​​​ള്ളി​​​​പ്പു​​​​ലി, കാ​​​​ട്ടു​​​​പ​​​​ന്നി തു​​ട​​ങ്ങി​​​​യ മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രീ​​​​ക്ഷ​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം, സിം​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ല​​​​ർ​​​​ച്ച​​​​യും മു​​​​ര​​​​ൾ​​​​ച്ച​​​​യും മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ ച​​​​ല​​​​ന​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ല്ല. ചി​​​​ല ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ന​​​​ക​​​​ൾ ശ​​​​ബ്ദ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​മു​​​​ണ്ടാ​​​​യി.മ​​​​നു​​​​ഷ്യ​​​​നു​​​​മാ​​​​യു​​​​ള്ള സ​​​​ന്പ​​​​ർ​​​​ക്കം അ​​​​ങ്ങേ​​​​യ​​​​റ്റം ആ​​​​പ​​​​ത്ക​​​​ര​​​​മാ​​​​ണെ​​​​ന്ന ധാ​​​​ര​​​​ണ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള​​​​താ​​​​യി പ​​​​ഠ​​​​നം തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു.  

Read More

സ്പീക്കർ സ്ഥാനത്തേക്ക് ജിം ജോർഡാനെ പിന്തുണച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ ജിം ​​​ജോ​​​ർ​​​ഡാ​​​നെ അ​​​മേ​​​രി​​​ക്ക​​​ൻ സ്പീ​​​ക്ക​​​ർ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​ദ്ദേ​​​ഹം മി​​​ക​​​ച്ച സ്പീ​​​ക്ക​​​റാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ത​​​ന്‍റെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും ട്രം​​​പ് സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​ന്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ജോ​​​ർ​​​ഡാ​​​ൻ, അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു സൈ​​​നി​​​ക​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നെ​​​തി​​​രാ​​​യ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​തും അ​​​ദ്ദേ​​​ഹ​​​മാ​​​ണ്. ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്തം​​​ഭ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി പ്ര​​​ത്യേ​​​ക ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മു​​​ൻ സ്പീ​​​ക്ക​​​ർ കെ​​​വി​​​ൻ മ​​​ക്കാ​​​ർ​​​ത്തി​​​യെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ വി​​​മ​​​ത​​വി​​​ഭാ​​​ഗം വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ സ്പീ​​​ക്ക​​​ർ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. ഇ​​​ട​​​ക്കാ​​​ല സ്പീ​​​ക്ക​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മ​​​ല്ലാ​​​ത്ത​​​യാ​​​ൾ​​​ക്കു സ്പീ​​​ക്ക​​​റാ​​​കു​​​ന്ന​​​തി​​​നു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി വി​​​ല​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ, ക്രി​​​മി​​​നൽ കേ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​ൽ ട്രം​​​പി​​​ന് സ്പീ​​​ക്ക​​​റാ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു.

Read More

പ്രിഗോഷിന്‍റെ മരണം: വിമാനം തകർന്നത് ഗ്രനേഡ് പൊട്ടിയെന്ന് പുടിൻ

മോ​​​സ്കോ: ​​​വാ​​​ഗ്ന​​​ർ കൂ​​​ലി​​​പ്പ​​​ട്ടാ​​​ള മേ​​​ധാ​​​വി യെ​​​വ്ഗെ​​​നി പ്രി​​​ഗോ​​​ഷി​​​ൻ വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു മ​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ഗ്ര​​​നേ​​​ഡ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​താ​​​കാ​​​മെ​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ഗ്ര​​​നേ​​​ഡി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​ഘാ​​​ത​​​മേ​​​റ്റ​​​ല്ല വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന​​​ത്. മ​​​രി​​​ച്ച​​​വ​​​ർ മ​​​ദ്യ​​​മോ മ​​​യ​​​ക്കു​​​മ​​​രു​​​ന്നോ ഉ​​​പ​​യോ​​​ഗി​​​ച്ചി​​​രു​​​ന്നോ എ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ സൈ​​​നി​​​ക ക​​​ലാ​​​പ​​​ത്തി​​​നു ശ്ര​​​മി​​​ച്ച പ്രി​​​ഗോ​​​ഷി​​​ൻ ഓ​​​ഗ​​​സ്റ്റ് 23നാ​​ണു മോ​​​സ്കോ​​​യി​​​ൽ​​​നി​​​ന്ന് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച​​​ത്.

Read More

മൂ​ട്ട​ക​ളെ​പേ​ടി​ച്ച് ഫ്രാ​ന്‍​സ്; രാ​ജ്യ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി

പാ​രീ​സ്: ഫ്രാ​ന്‍​സി​നെ ഭീ​തി​യി​ലാ​ഴ്ത്തി രാ​ജ്യ​ത്ത് മൂ​ട്ട​ക​ള്‍ പെ​രു​കു​ന്നു. പാ​രീ​സി​ലെ ഒ​രു സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വും പു​തു​താ​യി മൂ​ട്ട​ശ​ല്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മൂ​ട്ട​വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്കാ​ന്‍ ആ​രോ​ഗ്യ-​ഗ​താ​ഗ​ത-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ര്‍ വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. മൂ​ട്ട വ്യാ​പ​ന​ത്തെ നി​സാ​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നാ​ണ് എ​ന്‍റ​മോ​ള​ജി​സ്റ്റു​ക​ളും ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ഇ​ത് ഫ്രാ​ന്‍​സി​ന്‍റെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ ത​ന്നെ തേ​ടി വ​രു​ന്ന നാ​ലി​ല്‍ മൂ​ന്നു ഫോ​ണ്‍​കോ​ളു​ക​ളും മൂ​ട്ട​ശ​ല്യ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ വി​ളി​ക്കു​ന്ന​താ​ണെ​ന്നാ​ണ് കീ​ട​നി​യ​ന്ത്ര​ണം വെ​ബ്‌​സൈ​റ്റാ​യ badbugs.frന്‍റെ രൂ​പ​ക​ര്‍​ത്താ​വ് നി​ക്കോ​ളാ​സ് റൂ ​ദേ ബെ​സി​യൂ പ​റ​യു​ന്ന​ത്. രാ​ജ്യ​ത്തെ മൂ​ട്ട​ശ​ല്യം ഇ​തി​നോ​ട​കം ഫ്രാ​ന്‍​സി​ലും വി​ദേ​ശ​ത്തു​മു​ള്ള പ​ത്ര​ങ്ങ​ളു​ടെ ത​ല​ക്കെ​ട്ടി​ല്‍ ഇ​തി​നോ​ട​കം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​നെ മൂ​ട്ട​ശ​ല്യം ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഫ്ര​ഞ്ച് സ​ര്‍​ക്കാ​രി​നു​ണ്ട്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മെ​ട്രോ​യി​ലും എ​സ്എ​ന്‍​സി​എ​ഫ് ട്രെ​യി​നു​ക​ളി​ലും മാ​ത്രം ചു​രു​ങ്ങി​യ​ത് 50 ഇ​ട​ങ്ങ​ളി​ലാ​ണ് മൂ​ട്ട​ശ​ല്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന് ഗ​താ​ഗ​ത…

Read More

അ​മേ​രി​ക്ക​യി​ൽ നാ​ലം​ഗ ഇ​ന്ത്യ​ൻ കു​ടും​ബം മ​രി​ച്ച​നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ നാ​ലം​ഗ ഇ​ന്ത്യ​ൻ കു​ടും​ബം വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ. ന്യൂ​ജേ​ഴ്‌​സി​യി​ലെ പ്ലെ​യി​ൻ​സ്‌​ബോ​റോ​യി​ലാ​ണു സം​ഭ​വം. തേ​ജ് പ്ര​താ​പ് സിം​ഗ് (43), ഭാ​ര്യ സോ​ണാ​ൽ പ​രി​ഹ​ർ (42) എ​ന്നി​വ​രും അ​വ​രു​ടെ10 വ​യ​സു​ള്ള മ​ക​നും ആ​റു വ​യ​സു​ള്ള മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബു​ധ​നാ​ഴ്ച്ച വൈ​കീ​ട്ട് ഇ​വ​രു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബ​ന്ധു​വാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ല​പാ​ത​ക​മാ​യി​ട്ടാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രൂ. ഇ​ന്ത്യ​ക്കാ​ർ കൂ​ടു​ത​ലാ​യി താ​മ​സി​ച്ചു വ​രു​ന്ന സ്ഥ​ല​ത്താ​ണു സം​ഭ​വം. തേ​ജും സൊ​ണാ​ലും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നു​മാ​ണ് ഇ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ർ പ​റ​യു​ന്നു. ഇ​രു​വ​രും ഐ​ടി ജോ​ലി​ക്കാ​രാ​ണ്.

Read More

എല്ലാവരെയും കടിക്കുന്നു; ബൈഡന്‍റെ നായ വൈറ്റ്ഹൗസിനു പുറത്ത്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ നാ​​​യ​​​യെ വൈ​​​റ്റ്ഹൗ​​​സി​​​ൽ​​​നി​​​ന്നു മാ​​​റ്റി. ക​​​മാ​​​ൻ​​​ഡ​​​ർ എ​​​ന്നു പേ​​​രു​​​ള്ള ജ​​​ർ​​​മ​​​ൻ ഷെ​​​പ്പേ​​​ഡ് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രെ ക​​​ടി​​​ക്കു​​​ന്ന​​​താ​​ണു കാ​​​ര​​​ണം. എ​​​ങ്ങോ​​​ട്ടാ​​​ണു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​ഥ​​​മ വ​​​നി​​​ത ജി​​​ൽ ബൈ​​​ഡ​​​ൻ അ​​​റി​​​യി​​​ച്ചി​​​ല്ല. ര​​​ണ്ടു വ​​​യ​​​സു​​​ള്ള നാ​​​യ 11 ത​​​വ​​​ണ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രെ ക​​​ടി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ആ​​​ശു​​​പ​​​ത്രി സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ​​​ത്രേ ഇ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​ടി​​​ച്ചി​​​രു​​​ന്നു.മേ​​​ജ​​​ർ എ​​​ന്നു പേ​​​രു​​​ള്ള മ​​​റ്റൊ​​​രു ജ​​​ർ​​​മ​​​ൻ ഷെ​​​പ്പേ​​​​​​ഡ് നാ​​​യ​​​യും ബൈ​​​ഡ​​​നു​​​ണ്ട്. ഇ​​​തും സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രെ ക​​​ടി​​​ക്കാ​​​റു​​​ണ്ട്.

Read More

യുക്രെയ്നിൽ റഷ്യൻ ആക്രമണം; 51 മരണം

കീ​വ്: വ​ട​ക്കു​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 51 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഖാ​ർ​കീ​വി​ലെ കു​പി​യാ​ൻ​സ്കി​നടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ലും ക​ഫേ​യി​ലും ഷെ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു യു​ക്രെ​യ്ൻ സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ ആ​റു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. അ​ടു​ത്തി​ടെ റ​ഷ്യ​ൻ സേ​ന യു​ക്രെ​യ്നി​ൽ ന​ട​ത്തു​ന്ന ഏ​റ്റ​വും മാ​ര​ക ആ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. റ​ഷ്യ​ൻ സേ​ന ഇ​ന്ന​ലെ യു​ക്രെ​യ്നി​ലു​ട​നീ​ളം ഡ്രോ​ൺ ആ​ക്ര​മ​ണ​വും ന​ട​ത്തി. ഇ​റേ​നി​യ​ൻ നി​ർ​മി​ത ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. റ​ഷ്യ തൊ​ടു​ത്ത 29 ഡ്രോ​ണു​ക​ളി​ൽ 24ഉം ​വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നി​ടെ, യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി തെ​ക്ക​ൻ സ്പെ​യി​നി​ലെ ഗ്ര​നാ​ഡ​യി​ൽ എ​ത്തി. ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് യു​ക്രെ​യ്ൻ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗം.  

Read More

ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖലിസ്ഥാൻവാദി അറസ്റ്റിൽ

ല​​​ണ്ട​​​ൻ: മാ​​​ർ​​​ച്ചി​​​ൽ ല​​​ണ്ട​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​ഭാ​​​വി​​​യാ​​​യ സി​​ക്ക് യു​​​വാ​​​വി​​​നെ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​ന്‍റെ വ​​​ധ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യ്ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന കാ​​​ന​​​ഡ​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ഇ​​​യാ​​​ളെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ക​​​യാ​​​ണ്. മാ​​​ർ​​​ച്ച് 19ന് ​​​ഇ​​​ന്ത്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഡ​​​സ​​​നി​​​ല​​​ധി​​​കം പേ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.  ഖ​​​ലി​​​സ്ഥാ​​​ൻ വാ​​​ദി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ഹൈ​​​മ്മീ​​​ഷ​​​ൻ മ​​​ന്ദി​​​ര​​​ത്തി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ദേ​​​ശീ​​​യ പ​​​താ​​​ക​​​യെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.  

Read More

അബ്കാസിയയിൽ റഷ്യ നാവിക താവളം നിർമിക്കും

മോ​​​സ്കോ: ജോ​​​ർ​​​ജി​​​യ​​​യി​​​ലെ വി​​​ഘ​​​ടി​​​ത പ്ര​​​ദേ​​​ശ​​​മാ​​​യ അ​​​ബ്കാ​​​സി​​​യാ​​​യി​​​ൽ റ​​​ഷ്യ നാ​​​വി​​​ക​​​താ​​​വ​​​ളം നി​​​ർ​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ​​യാ​​​യെ​​​ന്ന് അ​​​ബ്കാ​​​സി​​​യാ​​​യി​​​ലെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സ്ല​​​ൻ ബ​​​ഷാ​​​നി​​​യ പ​​​റ​​​ഞ്ഞു. ക​​​രി​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തെ നാ​​​വി​​​ക​​താ​​​വ​​​ളം അ​​​ബ്കാ​​​സി​​​യാ​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും സു​​​ര​​​ക്ഷ മു​​​ന്നി​​​ൽ​​​ക​​​ണ്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ജോ​​​ർ​​​ജി​​​യ​​​യി​​​ലെ വി​​​ഘ​​​ടി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ അ​​​ബ്കാ​​​സി​​​യ​​​യ്ക്കും തെ​​​ക്ക​​​ൻ ഒ​​​സെ​​​ത്തി​​​യ​​​യ്ക്കും റ​​​ഷ്യ​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. 2008ൽ ​​​ജോ​​​ർ​​​ജി​​​യ​​​യും റ​​​ഷ്യ​​​യും ത​​​മ്മി​​​ൽ യു​​​ദ്ധ​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​രു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി റ​​​ഷ്യ ‍അം​​​ഗീ​​​ക​​​രി​​​ച്ചു.

Read More