യു​​​​​എ​​​​​സ് ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭാ സ്പീ​​​​​ക്ക​​​​​ർ കെവിൻ മക്കാർത്തിയെ പുറത്താക്കി

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: യു​​​​​എ​​​​​സ് ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭാ സ്പീ​​​​​ക്ക​​​​​ർ കെ​​​​​വി​​​​​ൻ മ​​​​​ക്കാ​​​​​ർ​​​​​ത്തി​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കി. 210ന് ​​​​​എ​​​​​തി​​​​​രേ 216 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ മ​​​​​ക്കാ​​​​​ർ​​​​​ത്തി​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത്.

ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗം മാ​​​​​റ്റ് ഗെ​​​​യ്​​​​​റ്റ്സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ എ​​​​​ട്ടു റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ചേ​​​​​ർ​​​​​ന്ന് വോ​​​​​ട്ട് ചെ​​​​​യ്തു.

ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് സി​​​​​റ്റിം​​​​​ഗ് അ​​​മേ​​​രി​​​ക്ക​​​ൻ സ്പീ​​​​​ക്ക​​​​​റെ വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ​​​​​യി​​​​​ൽ റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ന്മാ​​​​​ർ​​​​​ക്കാ​​​​​ണു ഭൂ​​​​​രി​​​​​പ​​​​​ക്ഷം. റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് 221 അം​​​​​ഗ​​​​​ങ്ങ​​​​​ളും ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് 212 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണു​​​​​ള്ള​​​​​ത് .

സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ധ​​​​​ന​​​​​വി​​​​​നി​​​​​യോ​​​​​ഗ ബി​​​​​ൽ പാ​​​​​സാ​​​​​ക്കാ​​​​​ൻ സ്പീ​​​​​ക്ക​​​​​ർ മ​​​​​ക്കാ​​​​​ർ​​​​​ത്തി ഡെ​​​​​മോ​​​​​ക്രാ​​​​​റ്റ് അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പി​​​​​ന്തു​​​​​ണ തേ​​​​​ടി​​​​​യ​​​​​തി​​​​​ൽ റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മു​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു.

സ്പീ​​​​​ക്ക​​​​​റു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​തൃ​​​​​പ്തി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് പു​​​​​റ​​​​​ത്താ​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​മേ​​​​​യം കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത്.

സ്പീ​​​​​ക്ക​​​​​ർ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു വീ​​​​​ണ്ടും മ​​​​​ത്സ​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ളോ​​​​​ട് മ​​​​​ക്കാ​​​​​ർ​​​​​ത്തി അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ പോ​​​​​സ്റ്റും ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ടൈം​​​​​സും റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. മു​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​ണ് മാ​​​​റ്റ് ഗെ​​​​യ്റ്റ്സ്.

ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് പാ​​​​​ർ​​​​​ട്ടി നേ​​​​​താ​​​​​വ് നാ​​​​​ൻ​​​​​സി പെ​​​​​ലോ​​​​​സി സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് മ​​​​​ക്കാ​​​​​ർ​​​​​ത്തി സ്പീ​​​​​ക്ക​​​​​റാ​​​​​യ​​​​​ത്. ഈ ​​​​​വ​​​​​ർ​​​​​ഷം ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് മ​​​​​ക്കാ​​​​​ർ​​​​​ത്തി സ്പീ​​​​​ക്ക​​​​​റാ​​​​​യ​​​​​ത്. 15 ത​​​വ​​​ണ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി ഇ​​​ദ്ദേ​​​ഹം സ്പീ​​​ക്ക​​​റാ​​​യ​​​ത്.

2019 മു​​​​​ത​​​​​ൽ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ​​​​​യി​​​​​ൽ റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ന്മാ​​​​​രു​​​​​ടെ നേ​​​​​താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ അം​​​​​ഗം പാ​​​​​ട്രി​​​​​ക് മ​​​​​ക്‌​​​​​ഹെ​​​​​ന്‍‌​​​​​റി​​​​​യെ താ​​​​​ത്കാ​​​​​ലി​​​​​ക സ്പീ​​​​​ക്ക​​​​​റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. പു​​​​തി​​​​യ സ്പീ​​​​ക്ക​​​​ർ​​​​ക്കാ​​​​യി ഉ​​​​ട​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ണ്ടാ​​​​കും.

 

Related posts

Leave a Comment