വ്ലാഡിവോസ്റ്റോക്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലെത്തി. ആഡംബര ബുള്ളറ്റ്പ്രൂഫ് ട്രെയിനിൽ വന്ന കിം ഇന്നലെ കസാൻ നഗരത്തിൽവച്ച് റഷ്യൻ പ്രകൃതിവിഭവ വകുപ്പ് മന്ത്രി അലക്സാണ്ടർ കോസ്ലോവുമായി ചർച്ച നടത്തി. കിമ്മും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച എവിടെ എപ്പോൾ നടക്കുമെന്നതിൽ വ്യക്തതയില്ല. മുൻ റിപ്പോർട്ടുകളിലേതുപോലെ വ്ലാഡിവോസ്റ്റോക് നഗരത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തിലായിരിക്കും കൂടിക്കാഴ്ച നടക്കാൻ സാധ്യതയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ പുടിൻ ഇന്നലെ ഉണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധം നല്കി സഹായിക്കാൻ കിം തയാറായേക്കുമെന്നാണ് പാശ്ചാത്യശക്തികൾ പറയുന്നത്. ഉത്തരകൊറിയയ്ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ചില സാങ്കേതികവിദ്യകളും പുടിൻ നല്‍കിയേക്കും.
Read MoreCategory: NRI
ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം. പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവും യുഎസ് സ്പീക്കറുമായ കെവിൻ മക്കാർത്തി ഇതിന് അനുമതി നല്കി. നികുതിവെട്ടിപ്പ് കേസ് നേരിടുന്ന മകൻ ഹണ്ടർ ബൈഡന്റെ ബിസിനസ് ഇടപാടുകളിലൂടെ പ്രസിഡന്റ് ബൈഡൻ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാർ അന്വേഷിക്കുന്നത്. ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കുന്നതോടെ ബൈഡന്റെയും മകന്റെയും അക്കൗണ്ട് വിവരങ്ങൾ അന്റ്വേഷണക്കമ്മിറ്റി പരിശോധിക്കും. റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരേ ക്രിമിനൽ കേസുകൾ ചുമത്തിയതിനു പിന്നാലെയാണ് ബൈഡനെതിരേ ഇപീച്ച്മെന്റ് നീക്കം. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ബൈഡനും ട്രംപും ഏറ്റുമുട്ടാനാണു സാധ്യത.
Read Moreആഴക്കടൽ വിഭവങ്ങളെക്കുറിച്ചു പഠിക്കാൻ സമുദ്രയാനുമായി ഇന്ത്യ ആഴക്കടലിലേക്ക്
ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു വന്പൻ ദൗത്യവുമായി ഇന്ത്യ. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചു പഠിക്കാനും ജൈവവൈവിധ്യ വിലയിരുത്തലുമായി സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി തയാറാക്കുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുക. ‘സമുദ്രയാൻ’ എന്നാണ് പദ്ധതിയുടെ പേര്.ആദ്യമായിട്ടാണ് മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ വികസിപ്പിക്കുന്ന പ്രത്യേക അന്തർവാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു. ഇതിന്റെ ചിത്രങ്ങൾ മന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
Read Moreവാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ യഹൂദർക്ക് അഭയം നല്‍കിയതിനു വധിക്കപ്പെട്ട പോളിഷ് കുടുംബം
വാർസോ: യഹൂദർക്ക് അഭയം നല്‍കിയതിനു നാസികൾ കൂട്ടക്കൊല ചെയ്ത പോളിഷ് കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കുടുംബത്തെ ഒന്നാകെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കർഷകനായിരുന്ന ജോസഫ് ഉൽമ, ഏഴു മാസം ഗർഭിണിയായിരുന്ന ഭാര്യ വിക്തോറിയ, എട്ടു വർഷം മുതൽ 18 മാസം വരെ പ്രായമുള്ള ആറു മക്കളായ സ്റ്റനിസ്ലാവ, ബാർബര, മരിയ, വ്ലാഡിസ്ലാവ്, ഫ്രാൻസിസ്ക്, അന്റണി എന്നിവർ 1944ലാണ് കൊല്ലപ്പെട്ടത്. എട്ടു യഹൂദരെ ഒളിപ്പിച്ച കുടുംബത്തെ ഒരു പോളിഷ് പോലീസുകാരൻ ഒറ്റുകയായിരുന്നു. മച്ചിലുണ്ടായിരുന്ന യഹൂദരെ ആദ്യം വധിച്ചു. മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽവച്ചും. തുടർന്ന് കുട്ടികളെയും വധിച്ചു. മാർക്കോവ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാഴ്സെലോ സെമറാറോ ആണ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചത്. പോളിഷ് പ്രസിഡന്റ് ആന്ദ്രെ ഡൂഡ അടക്കം 30,000 പേർ പങ്കെടുത്തു.
Read Moreരക്ഷാപ്രവർത്തനം ദുഷ്കരം; മൊറോക്കോ ഭൂകമ്പത്തിൽ മരണം 2497;രക്ഷാപ്രവർത്തകർക്കു ആയുധം കൈ മാത്രം
റബാത്ത്: മൊറോക്കോ ഭൂകന്പത്തിൽ മരണം 2497 ആയി. പരിക്കേറ്റവരുടെ എണ്ണം 2500 ആണ്. ഹൈ അറ്റ്ലസ് മലയിൽ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തോടു ചേർന്ന മേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വലിയ യന്ത്രങ്ങൾ ഇവിടെ എത്തിക്കാനായിട്ടില്ല. രക്ഷാപ്രവർത്തകർക്കു കൈ മാത്രമാണ് ആയുധമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബ്രിട്ടൻ, സ്പെയിൻ, ഖത്തർ, യുഎഇ രാജ്യങ്ങളുടെ സഹായവാഗ്ദാനം അംഗീകരിച്ചതായി മൊറോക്കൻ സർക്കാർ അറിയിച്ചു. എന്നാൽ, മുൻ കോളോണിയൽ ഭരണാധികാരികളായ ഫ്രാൻസ് അടക്കം ചില രാജ്യങ്ങളുടെ സഹായം നിരസിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇരു രാജ്യങ്ങളും തമ്മുള്ള ബന്ധം മോശമാണ്. സഹായിക്കാൻ സന്നദ്ധമാണെന്നും മൊറോക്കോയാണു തീരുമാനമെടുക്കേണ്ടതെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി കതറീൻ കോളോണ പറഞ്ഞു. 60 രക്ഷാപ്രവർത്തകർ, നാലു നായകൾ, നാലു മെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെട്ട സംഘത്തെയാണു ബ്രിട്ടൻ അയച്ചിരിക്കുന്നത്. സ്പെയിൻ 86 രക്ഷാപ്രവർത്തകരെയും എട്ടു നായകളെയും നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തകർക്കു പുറമേ ഭക്ഷണം അടക്കമുള്ള സഹായങ്ങളുമായി കുറച്ചു വിമാനങ്ങൾ ഖത്തറിൽനിന്ന്…
Read Moreമുത്തച്ഛൻ തുടങ്ങിവെച്ച പാരമ്പര്യം; ആഡംബരം, സുരക്ഷ; കിമ്മിന്റെ ട്രെയിൻ
ഉത്തരകൊറിയൻ സ്ഥാപകനും കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സുംഗ് ആണ് ദീർഘദൂര യാത്രകൾക്കു ബുള്ളറ്റ് പ്രൂഫ് ട്രെയിനുകൾ ഉപയോഗിക്കുന്ന പാരന്പര്യം തുടങ്ങിയത്. വിയറ്റ്നാമിലും കിഴക്കൻ യൂറോപ്പിലും അദ്ദേഹം പര്യടനം നടത്തിയതു കവചിത ട്രെയിനിലായിരുന്നു. സാധ്യമായ എല്ലാവിധ സുരക്ഷകളും ഒരുക്കിയിട്ടുള്ള ട്രെയിനിനു ഭാരം കൂടുതലാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കൂ. വലിയൊരുസംഘം സൈനികർ ട്രെയിനിനു സുരക്ഷ നല്‍കും. ട്രാക്കും സ്റ്റേഷനുകളുമെല്ലാം അവർ പരിശോധിക്കും. ട്രെയിനിനുള്ളിൽ ആഡംബരത്തിന് ഒരു കുറവവുമില്ലെന്നാണു പറയുന്നത്. ഏതു തരത്തിലുള്ള ഭക്ഷണവും ലഭിക്കുമത്രേ. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിനു വിമാനത്തിൽ പറക്കാൻ ഭയമായിരുന്നതിനാൽ രാജ്യത്തിനു പുറത്തേക്കുള്ള യാത്രകളെല്ലാം ട്രെയിനിലായിരുന്നു. എന്നാൽ, കിം ജോംഗ് ഉന്നിന് ഇത്തരം ഭയമില്ല. അദ്ദേഹം തന്റെ റഷ്യൻ നിർമിത ജെറ്റ് വിമാനത്തിൽ പലതവണ പറന്നിട്ടുണ്ട്.
Read Moreസുഡാനിൽ ഡ്രോൺ ആക്രമണം; 40 മരണം, മുപ്പതിലേറെപ്പേർക്ക് പരിക്ക്
കയ്റോ: തെക്കൻ സുഡാനിലെ ഖാർത്തുമിൽ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാൽപതുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യ-മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു. ആശുപത്രിയുടെ പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ നിയന്ത്രണത്തിനായി ജനറൽ, അബ്ദൽ ഫത്ത ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും ജനറൽ മുഹമ്മദ് ഹമദാൻ ഡഗാലോയുടെ നേതൃത്വത്തിലുള്ള അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) നാളുകളായി ഏറ്റുമുട്ടുകയാണ്. ഖാർത്തും ആക്രമിച്ചത് സൈന്യമാണെന്ന് ആർഎസ്എഫ് ആരോപിച്ചു.
Read Moreമുയിസ് മുന്നേറിയെങ്കിലും ഭൂരിപക്ഷമില്ല; മാലദ്വീപിൽ 30ന് വീണ്ടും തെരഞ്ഞെടുപ്പ്
കൊളംബോ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല. സെപ്റ്റംബർ 30ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ സ്ഥാനാർഥി മുഹമ്മദ് മുയിസ് 46 ശതമാനം വോട്ടോടെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ട് നേടാനായില്ല. നിലവിലെ പ്രസിഡന്റ് മുഹമ്മദ് സോലിഹിന് 39 ശതമാനം വോട്ടാണു കിട്ടിയത്. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയും ചൈനയുമാണു മാലദ്വീപ് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന ശക്തികൾ. മുഹമ്മദ് മുയിസ് ചൈനാ പക്ഷപാതിയാണ്. മുഹമ്മദ് സോലിഹാകട്ടെ ഇന്ത്യാ അനുകൂലിയും. 46 ശതമാനം വോട്ട് നേടാനായത് പ്രതിപക്ഷസ്ഥാനാർഥി മുയിസിനു വലിയ നേട്ടമായി. അവസാനനിമിഷമാണ് മുയിസിനെ സ്ഥാനാർഥിയാക്കാൻ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടി തീരുമാനിച്ചത്. മൂന്നാഴ്ചയാണു മുയിസിനു പ്രചാരണത്തിനു സമയം കിട്ടിയത്. മുൻ പ്രസിഡന്റ് അബ്ദുള്ള യമീൻ മത്സരിക്കുന്നതിനു സുപ്രീംകോടതി വിലക്കേർപ്പെടുത്തിയതോടെയാണു മുയിസിനു നറുക്കു വീണത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യമീൻ ജയിലിലാണ്.…
Read Moreമൊറോക്കോ ഭൂചലനം: 2,122 മരണം, 2,500 പേര്‍ക്ക് ഗുരുതര പരിക്ക്: വിവരങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം പുറത്ത് വിട്ട് മൊറോക്കന്‍ ആരോഗ്യമന്ത്രാലയം. ഇതുവരെ 2,122 പേര് മരിച്ചെന്നും 2,500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവിടത്തെ പൗരാണിക നഗരമായ മാരക്കേഷിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ രക്ഷാപ്രവ ര്‍ത്തകര്‍ക്ക് അവി ടേയ്ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും ഭൂകമ്പത്തെ അതിജീവിച്ച ഒട്ടേറെ പേര് ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമില്ലാതെ തെരുവില്‍ കഴിയുന്ന അവസ്ഥ. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 11:11 നാണ് അനുഭവ പ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മാരക്കേഷിന് 70 കിലോമീറ്റര്‍ തെക്കുപടി ഞ്ഞാറ് അല്‍ ഹാവുസ് പ്രവിശ്യയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആഫ്രി ക്കയുടെ വടക്കന്‍ മേഖലയില്‍ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ. ഇവിടെ പര്‍വതങ്ങള്‍…
Read Moreഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; ജി 20 ഉച്ചകോടിക്ക് തുടക്കമായി
ന്യൂഡൽഹി: 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളെ നേരിട്ടു സ്വാഗതംചെയ്തു. ലോകനേതാക്കളുടെ ഫോട്ടോ സെഷനുശേഷം ആദ്യഘട്ട സമ്മേളനം തുടങ്ങി. വിവിധ രാജ്യതലവന്മാർ തമ്മിൽ ഇന്നു നയതന്ത്രതല ചർച്ചകൾ നടക്കും. വൈകുന്നേരം രാഷ്ട്രതലവന്മാർക്കായി രാഷ്ട്രപതി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. സമാപനദിവസമായ നാളെ രാവിലെ എല്ലാ രാഷ്ട്രനേതാക്കളും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉൾപ്പെടെയുള്ള ലോകനേതാക്കളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ…
Read More