ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു നടത്തുന്ന അത്താഴവിരുന്നിലേക്ക് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയ്ക്കു ക്ഷണമില്ല. രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാബിനറ്റ് റാങ്കിലുള്ള ഖാർഗയെ ചടങ്ങിൽനിന്ന് ഒഴിവാക്കിയത്. കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർക്ക് അഴവിരുന്നിലേക്കുക്ഷണമുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഴുവൻ സെക്രട്ടറിമാരും മറ്റു വിശിഷ്ട വ്യക്തികളും അതിഥികളുടെ പട്ടികയിലുണ്ട്.
Read MoreCategory: NRI
ഉത്തരകൊറിയയ്ക്ക് ആണവ മിസൈൽ അന്തർവാഹിനി; അപലപിച്ച് ദക്ഷിണ കൊറിയ
പ്യോഗ്യാംഗ്: ആണവ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അന്തർവാഹിനി ഉത്തരകൊറിയ പുറത്തിറക്കി. ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ നാവികസേനാ ഉദ്യോഗസ്ഥർക്കൊപ്പം അന്തർവാഹിനി പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഹീറോ കിം കുൻ ഓക് എന്നാണ് അന്തർവാഹിനിയുടെ പേര്. എത്ര മിസൈലുകൾ വഹിക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തിയിട്ടില്ല. സമുദ്രത്തിനടിയിൽനിന്നു മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന അന്തർവാഹിനികൾ നിർമിക്കാൻ ഉത്തരകൊറിയ കുറേനാളായി ശ്രമിക്കുന്നതാണെന്നു പറയുന്നു. അതേസമയം, ഇത് പുതുതായി നിർമിച്ചതല്ലെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. സോവിയറ്റ് കാലത്തെ അന്തർവാഹിനി നവീകരിച്ചതാണത്രേ. ഡീസൽ എന്‍ജിനിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുടെ കാര്യശേഷിയിലും സംശയം ഉയർന്നിട്ടുണ്ട്. ദക്ഷിണകൊറിയയും ജപ്പാനും ഉത്തരകൊറിയൻ നടപടിയെ അപലപിച്ചു.
Read Moreഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി
ബ്രസൽസ്: ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങൾക്കുനേരെ സന്പൂർണമായ ആക്രമണം നടക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ജനാധിപത്യക്രമത്തെ ശ്വാസംമുട്ടിക്കുന്ന ഇത്തരം നടപടികളിൽ യൂറോപ്യൻ യൂണിയൻ കേന്ദ്രങ്ങൾപോലും ആശങ്ക പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പര്യടനത്തിനിടെ ബെൽജിയം തസ്ഥാനമായ ബ്രസൽസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്ൻ പ്രശ്നത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനൊപ്പമാണു പ്രതിപക്ഷമെന്നും രാഹുൽ പറഞ്ഞു. ജി 20 സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതു നല്ലകാര്യമാണെന്നു പറഞ്ഞ രാഹുൽ ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് പ്രതിപക്ഷത്തെ അവഗണിച്ചതിനെ വിമർശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. “രാജ്യത്തെ 60 ശതമാനം ജനങ്ങളുടെയും നേതാവിനെ ബിജെപി അത്താഴവിരുന്നിലേക്ക് പരിഗണിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങൾ ചിന്തിക്കണം’ -രാഹുൽ പറഞ്ഞു.
Read Moreമൊറോക്കോയില്‍ ശക്തമായ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ 296 മരണം
റാബത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ശക്തമായ ഭൂചലനം. 296 മരണം. നിരവധിപേര്‍ക്ക് പരിക്ക്. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടയത്. 6.8 തീവ്രത രേഖപ്പെടുത്തി. 19 മിനിറ്റിനുശേഷം റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്ച്ചലനങ്ങളുണ്ടായതായും യുസ് ഏജന്‍സി അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്ലസ് പര്‍വതനിരകളിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Read Moreഅസുഖം അഭിനയം, ചികിത്സ നിഷേധിച്ച് ഡോക്ടർമാർ; യുവതി മരണത്തിന് കീഴടങ്ങി
ക്രൈസ്റ്റ് ചർച്ച് (ന്യൂസിലാൻഡ്): അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി മരണത്തിനു കീഴടങ്ങി. ന്യൂസിലാൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ (33) എന്ന യുവതിയാണ് ഓക്ക്ലൻഡിലെ വീട്ടിൽ രോഗം മൂർച്ഛിച്ചു മരിച്ചത്. എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടർമാർ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്. രോഗനിർണയത്തിൽ യുവതിക്ക് ചർമം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന ഇഡിഎസ് ലക്ഷണങ്ങൾ കാണിച്ചു. എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ക്ഷീണം, പനി, ചുമ എന്നിവ വ്യാജമാണെന്നും ഡോക്ടർമാർ സംശയിച്ചു. 5,000 പേരിൽ ഒരാൾക്കു ബാധിക്കുന്ന രോഗമായിരുന്നു…
Read Moreജി 20 ഉച്ചകോടി നാളെ തുടങ്ങും; ഡൽഹി ഇനി മൂന്നുനാൾ ലോകതലസ്ഥാനം
ന്യൂഡൽഹി: ഇന്നു മുതൽ മൂന്നു ദിവസം രാജ്യതലസ്ഥാനമായ ഡൽഹി ലോകതലസ്ഥാനമായി മാറും. ജി20 ഉച്ചകോടിക്കായി ലോകനേതാക്കൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു രണ്ടു ദിവസത്തെ ഉച്ചകോടിക്കെത്തുക. ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്റെ 75 ശതമാനവും ജനസംഖ്യയുടെ മൂന്നിലൊന്നും ജി 20 പ്രതിനിധാനം ചെയ്യുന്നു. നാളെയും മറ്റന്നാളുമായാണ് ഉച്ചകോടി. നേതാക്കളിൽ ഏതാനും പേർ എത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കൂടുതൽ നേതാക്കളും എത്തും. വൈകിട്ട് എഴ് മണിയോടെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തുക. എയർഫോഴ്സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി.കെ. സിംഗ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റായശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഉച്ചകോടിക്കുശേഷം വിയറ്റ്നാമിലേക്കു പോകുന്നതിനുമുന്പ് ബൈഡൻ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും.ജപ്പാൻ…
Read Moreജി20 ഉച്ചകോടി; ലോകനേതാക്കൾ ഡൽഹിയിലേക്ക്; ഡൽഹിയിൽ പൊതു അവധി
ന്യൂഡൽഹി: ശനിയാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഡൽഹിയിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവർ ഇന്നെത്തും. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് തിനുബു ഇന്നലെയെത്തി. കനത്ത സുരക്ഷ ഏർപ്പെടുത്തിയ ഡൽഹിയിൽ ഇന്നു മുതൽ മൂന്നു ദിവസം പൊതു അവധിയാണ്. ഞായറാഴ്ചയാണ് ഉച്ചകോടി സമാപിക്കുന്നത്. ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻഡോനേഷ്യയിലാണുള്ളത്. ഇന്ന് വൈകിട്ടു മോദി ഇന്ത്യയിലേക്ക് തിരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽനിന്നു വിട്ടുനിൽക്കുകയാണ്. പക്ഷേ, പ്രതിനിധികൾ പങ്കെടുക്കും. ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലി തർക്കമുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായം ഇല്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കിയത്. രാഷ്ട്രീയ വിഷയങ്ങളിൽ സമവായമുണ്ടായില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ…
Read Moreഖൈബര്‍ പക്തൂന്‍ഖ്വയില്‍ നിരവധി ഗ്രാമങ്ങള്‍ പാക് താലിബാന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ! സൈനികരെ വധിച്ചു
പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയില്‍ പാക്കിസ്ഥാന് താലിബാന്( തെഹ്രീക് ഇ താലിബാന്) കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍ ഭീകരസംഘടന പിടിച്ചടക്കിയതായും വിവരമുണ്ട്. ചിത്രാല്‍ ജില്ലയില്‍ ആക്രമണം നടത്തിയതായും അതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതായും നിഷ്പക്ഷ വാര്‍ത്താ പ്ലാറ്റ്ഫോമായ ഖൊറാസാന്‍ ഡയറിയോട് ടിടിഇ കമാന്‍ഡര്‍ വെളിപ്പെടുത്തി. പാക് സൈന്യവും ഭീകരരും തമ്മില്‍ ഡ്യൂറന്റ് ലൈനില്‍ വച്ച് ഏറ്റുമുട്ടല്‍ നടന്നതായുള്ള പോസ്റ്റുകള്‍ എക്സ് പ്ലാറ്റ്ഫോമിലും വന്നിട്ടുണ്ട്. പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടതായും എക്സില്‍ വന്ന പോസ്റ്റുകളില്‍ പറയുന്നു. ജനങ്ങളോട് ശാന്തരായിരിക്കാന്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ പോരാട്ടം അവര്ക്കെതിരേയല്ലെന്നും അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന സുരക്ഷാസേനകള്ക്കെതിരേയാണെന്നും പാക് താലിബാന് വക്താവ് മുഹമ്മദ് ഖുറസാനി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. എന്നാല്‍ ടിടിപി ഖൊറാസാന്‍ ഡയറിയോടു വെളിപ്പെടുത്തിയ കാര്യങ്ങള്‍ മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന് പാടെ നിഷേധിക്കുകയാണുണ്ടായത്. ഒരു സ്ഥലവും…
Read Moreമണിപ്പുർ കലാപം : യുഎൻ പരാമർശം അനാവശ്യമെന്ന് ഇന്ത്യ
യുഎൻ/ജനീവ: മണിപ്പുർ പ്രശ്നത്തിൽ യുഎൻ പരാമർശങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് ഇന്ത്യ.മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യുഎൻ പരാമർശം അനാവശ്യവും തെറ്റിദ്ധാരണാ ജനകവുമാണെന്നു പറഞ്ഞ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണെന്നും വ്യക്തമാക്കി. ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പുരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് യുഎന്നിന്റെ വിദഗ്ധസംഘം മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണിത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണ്. മണിപ്പുരിലേതുൾപ്പെടെ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രശ്നപരിഹാരത്തിനു സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് യുഎന്നിനുള്ള മറുപടിയിൽ ഇന്ത്യ പറഞ്ഞു.
Read Moreഉഭയകക്ഷി ബന്ധം മെച്ചപ്പെടണം; തുർക്കിയും ഗ്രീസും കൈകോർക്കുന്നു
അങ്കാറ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ നീക്കവുമായി തുർക്കിയും ഗ്രീസും. ഉന്നതതല ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. നാറ്റോയിലെ അംഗങ്ങളായ തുർക്കിയും ഗ്രീസും വിവിധ വിഷയങ്ങളിൽ ദശകങ്ങളായ ഭിന്നതയിലാണ്. ഗ്രീക്ക് വിദേശകാര്യ മന്ത്രി ഗോർഗസ് ഗെരെപെത്രിറ്റിസും തുർക്കി വിദേശകാര്യ മന്ത്രി ഹാക്കാൻ ഫിദനും അങ്കാറയിലാണു ചർച്ച നടത്തിയത്. തുർക്കിയിൽ നാശം വിതച്ച ഭൂകന്പത്തിൽ സഹായവുമായി ഗ്രീസ് എത്തിയിരുന്നു. തുർക്കി പ്രസിഡന്റ് റെസെപ് തയിപ് എർദോഗനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസും ജൂലൈയിൽ നാറ്റോ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയോർക്കിൽ 18നു നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിൽ എർദോഗനും മിറ്റ്സോതാകിസും വീണ്ടും ചർച്ച നടത്തും. അതിനുശേഷം ഒക്ടോബറിൽ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
Read More