കൂറുമാറിയെത്തി റഷ്യൻ പൈലറ്റ്; പേരുവിവരം വെളിപ്പെടുത്തി യുക്രെയ്ൻ

കീ​​​വ്: റ​​​ഷ്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ എം​​​ഐ-8 ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​മാ​​​യെ​​​ത്തി കൂ​​​റു​​​മാ​​​റി​​​യ പൈ​​​ല​​​റ്റി​​​ന്‍റെ പേ​​​രു​​​വി​​​വ​​​രം യു​​​ക്രെ​​​യ്ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. മാ​​​ക്സിം കു​​​സ്മി​​​നൊ​​​വ് (28) എ​​​ന്ന​​​യാ​​​ളാ​​​ണ് യു​​​ക്രെ​​​യ്നോ​​​ടു കൂ​​​റു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ട​​​ന്ന കൂ​​​റു​​​മാ​​​റ്റം യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും പൈ​​​ല​​​റ്റി​​​ന്‍റെ പേ​​​രു​​​വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​ന്ന​​ലെ ഒ​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​രോ​​​ധ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം മാ​​​ക്സിം കു​​​സ്മി​​​നൊ​​​വി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ത​​​ര റ​​​ഷ്യ​​​ൻ സൈ​​നി​​ക​​രോ​​ട് യു​​​ക്രെ​​​യ്നോ​​​ടു ചേ​​​രാ​​​നും ഇ​​​വി​​​ടെ ജീ​​​വി​​​ത​​​സു​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പൈ​​​ല​​​റ്റ് പ​​​റ​​​യു​​​ന്നു​​​ണ്ട്. ആ​​റു​​ മാ​​സ​​ത്തെ ര​​ഹ​​സ്യ​​നീ​​ക്ക​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് ക​​​ഴി​​​ഞ്ഞ മാ​​​സം താ​​​ൻ നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​മാ​​​യി യു​​​ക്രെ​​​യ്നി​​​ലെ എ​​​യ​​​ർ​​​ബേ​​​സി​​​ലെ​​​ത്തി​ മാ​​ക്സിം കൂ​​റു​​മാ​​റ്റം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ അ​​​തീ​​​വ​​​ര​​​ഹ​​​സ്യ​​​മാ​​​യി യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​ച്ചി​​രു​​ന്നു. റ​​​ഷ്യ​​​യു​​​ടെ 319-ാം ഹെ​​​ലി​​​കോ​​​പ്റ്റ​​ർ റെ​​​ജി​​​മെ​​​ന്‍റി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​യി​​​രു​​​ന്ന മാ​​​ക്സിം മ​​​റ്റു ര​​​ണ്ട് വ്യോ​​​മ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​യ​​​ത്. കാ​​​ര്യ​​​മെ​​​ന്തെ​​​ന്ന് ഇ​​​വ​​​ർ​​​ക്ക് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. കീ​​​ഴ​​​ട​​​ങ്ങാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ര​​​ണ്ടു​​​പേ​​രും ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നും ​മാ​​​ക്സിം അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

Read More

കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സു​മാ​യി ഒ​മാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ൾ

മ​സ്‌​ക​റ്റ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ കൂ​ടി പു​തി​യ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​മാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ ഒ​മാ​ന്‍ എ​യ​റും സ​ലാം എ​യ​റു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ക. ഒ​മാ​ന്‍ എ​യ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും സ​ലാം എ​യ​ര്‍ കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് പു​തി​യ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ ആ​ദ്യ വാ​രം മ​സ്‌​ക​റ്റ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ഒ​മാ​ന്‍ എ​യ​ര്‍ പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തും. നേ​രി​ട്ടു​ള്ള സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യും. സ​ലാം എ​യ​ര്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ കോ​ഴി​ക്കോ​ട്-​മ​സ്‌​ക​റ്റ് റൂ​ട്ടി​ല്‍ പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. രാ​ത്രി 10.30ന് ​മ​സ്‌​ക​റ്റി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ചെ 3.20ന് ​കോ​ഴി​ക്കോ​ടെ​ത്തും. തി​രി​കെ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 4.20ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ 6.15ന് ​മ​സ്‌​ക​റ്റി​ല്‍ എ​ത്തി​ച്ചേ​രും.മ​സ്‌​ക​റ്റ്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ 65 റി​യാ​ല്‍ മു​ത​ലും തി​രി​കെ 55 റി​യാ​ലി​ന് മു​ക​ളി​ലേ​ക്കു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍…

Read More

പു​ടി​നെ കാ​ണാ​ൻ കിം ​എ​ത്തും; റ​ഷ്യ​യ്ക്ക് ആ‍‌​യു​ധം ന​ൽ​കാ​ൻ സാ​ധ്യ​ത​

വാ​ഷിം​ഗ്ട​ൺ ഡി​സി: ഉ​ത്ത​ര​കൊ​റി​യ​ൻ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ അ​ടു​ത്ത മാ​സം റ​ഷ്യ​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തെ നേ​രി​ടാ​ൻ റ​ഷ്യ​യ്ക്ക് ആ‍‌​യു​ധം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഒ​രു യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​ബി​എ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. റ​ഷ്യ​യും ഉ​ത്ത​ര കൊ​റി​യ​യും ത​മ്മി​ലു​ള്ള ആ​യു​ധ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​താ​യി യു​എ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കിം-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യു​ടെ സ്ഥ​ലം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​ത്യേ​കം നി​ർ​മി​ച്ച ക​വ​ചി​ത ട്രെ​യി​നി​ലാ​ണ് കിം ​യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത​യെ​ന്ന് യു​എ​സ് വൃ​ത്ത​ങ്ങ​ൾ ന്യൂ​യോ​ർ​ക്ക് ടൈം​സി​നോ​ട് പ​റ​ഞ്ഞു.

Read More

യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു ധാന്യക്കയറ്റുമതി ഉടമ്പടി: ചർച്ചയാകാമെന്ന് പുടിൻ

സോ​​​ചി: യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു ധാ​​​ന്യ​​​ക്ക​​​യ​​​റ്റു​​​മ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു റ​​​ഷ്യ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​ക്കാ​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യും തു​​​ർ​​​ക്കി​​​യും മു​​​ൻ​​​കെ​​​യെ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യ ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ​​​നി​​​ന്നു ജൂ​​​ലൈ​​​യി​​​ൽ റ​​​ഷ്യ പി​​​ന്മാ​​​റി​​​യ​​​ത് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഉ​​​ട​​​ന്പ​​​ടി പു​​​ന​​​ഃസ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​ണ് എ​​​ർ​​​ദോ​​​ഗ​​​ൻ റ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റ​​​ഷ്യ​​​ൻ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വ​​​ള​​​ത്തി​​​ന്‍റെ​​​യും ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ​​​ർ ത​​​യാ​​​റാ​​​യാ​​​ൽ റ​​​ഷ്യ വീ​​​ണ്ടും ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​മെ​​​ന്ന് പു​​​ടി​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നി​​​ടെ പു​​​ടി​​​ൻ-​​​എ​​​ർ​​​ദോ​​​ഗ​​​ൻ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

Read More

കാണാതിരിക്കാൻ വയ്യ; ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഷിയുടെ അഭാവം; നിരാശനായി ബൈഡൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ൽ നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ. എ​​​ന്നാ​​​ൽ, ചി​​​ൻ​​​പിം​​​ഗി​​​നെ കാ​​​ണാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന് ബൈ​​​ഡ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. എ​​​വി​​​ടെ​​​വ​​​ച്ചാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ശ​​​നി​​​യാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ ആ​​​രം​​​ഭിക്കുന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ചൈ​​​ന​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​ക്വി​​​യാം​​​ഗ് ആ​​​യി​​​രി​​​ക്കും പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നാ​​ണ് ബെ​​​യ്ജിം​​​ഗ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശും അ​​​ക്സാ​​​യി​​​ചി​​​ന്നും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ചൈ​​​ന ഭൂ​​​പ​​​ടം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തി​​​നി​​​ടെ​​​യാ​​​ണ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

Read More

പാ​ക്കി​സ്ഥാ​നി​ൽ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വം; ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രാ​യ മ​ത​നി​ന്ദാ ആ​രോ​പ​ണം ത​ള്ളി പോ​ലീ​സ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്തു​മ​ത വി​ശ്വാ​സി ഖു​റാ​നെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പ​തി​നേ‌​ഴോ​ളം ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി പോ​ലീ​സ്. ആ​ക്ര​മ​ണ​ത്തി​ന് പ്രേ​ര​ക​മാ​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഖു​റാ​ൻ ന​ശി​പ്പി​ക്ക​ൽ ആ​രോ​പ​ണം പോ​ലീ​സ് ത​ള്ളി. വ്യ​ക്തി​പ​ര​മാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ആ​സൂ​ത്രി​ത​മാ​യി ഒ​രു യു​വാ​വി​ന് നേ​ർ​ക്ക് ചി​ല​ർ മ​ത​നി​ന്ദാ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 17-നാ​ണ് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഫൈ​സ​ലാ​ബാ​ദി​ൽ ജ​ന​ക്കൂ​ട്ടം ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രു​ടെ വീ​ടു​ക​ളും തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ഖു​റാ​നെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ജാ​റ​ൻ​വാ​ല സ്വ​ദേ​ശി​യാ​യ രാ​ജാ അ​മി​ർ എ​ന്ന ക്രി​സ്തു​മ​ത വി​ശ്വാ​സി​യു​ടെ വീ​ടും ഇ​വ​ർ ഇ​ടി​ച്ചു​നി​ര​ത്തി​യി​രു​ന്നു. ആ​മി​റി​നോ​ട് വ്യ​ക്തി​പ​ര​മാ​യി വി​ദ്വേ​ഷം ഉ​ണ്ടാ​യി​രു​ന്ന പ​ർ​വേ​സ് കു​ഡു എ​ന്ന​യാ​ളാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ന്‍റെ ഭാ​ര്യ​യു​മാ​യി ആ​മി​റി​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന് കു​ഡു സം​ശ​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ, ജ​ന​ക്കൂ​ട്ട​ത്തെ ആ​മി​റി​നെ​തി​രെ തി​രി​ക്കി​നാ​യി ഖു​റാ​ൻ പേ​ജു​ക​ൾ ആ​മി​റി​ന്‍റെ വീ​ടി​ന് മു​മ്പി​ൽ കു​ഡു കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു.…

Read More

അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്: ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക്ക് 45 കോ​ടി

അ​ബു​ദാ​ബി: അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 255-ാമ​ത് സീ​രീ​സ് ന​റു​ക്കെ​ടു​പ്പി​ല്‍ ര​ണ്ട് കോ​ടി ദി​ര്‍​ഹം (45 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ന്‍ രൂ​പ) പ്ര​വാ​സി​യാ​യ ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി തു​രൈ​ലിം​ഗം പ്ര​ഭാ​ക​ര്‍ സ്വ​ന്ത​മാ​ക്കി. 061680 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​റി​ലൂ​ടെ വ​മ്പ​ന്‍ സ​മ്മാ​നം നേ​ടി​യ​ത്. ദു​ബാ​യി​യി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്.ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു ല​ക്ഷം ദി​ര്‍​ഹം സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ന്ത്യ​ക്കാ​ര​നാ​യ സെ​ല്‍​വ​രാ​ജ് ത​ങ്കാ​യ​ന്‍ ആ​ണ്. 086733 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ വി​ജ​യി​യാ​ക്കി​യ​ത്. മൂ​ന്നാം സ​മ്മാ​ന​മാ​യ 90,000 ദി​ര്‍​ഹം നേ​ടി​യ​ത് 003006 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​റി​നു​ട​മ​യാ​യ ഉ​സ്ബ​സ്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള നോ​ഡി​ര്‍ ക​റ്റി​ലെ​വ് ആ​ണ്. 177026 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രി​ലൂ​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ ഭ​ര​ത് ദേ​വ​ന്ദി​ര​ന്‍ നാ​ലാം സ​മ്മാ​ന​മാ​യ 80,000 ദി​ര്‍​ഹം സ്വ​ന്ത​മാ​ക്കി.

Read More

കാ​ന​ഡ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ വെ​ടി​വ​യ്പ്: ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ഒ​ട്ടാ​വ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റി​സ​പ്ഷ​ൻ ഹാ​ളി​ന് പു​റ​ത്ത് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഒ​രേ​സ​മ​യം അ​വി​ടെ ര​ണ്ട് വ്യ​ത്യ​സ്ത വി​വാ​ഹ സ​ത്കാ​ര​ങ്ങ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 15 ത​വ​ണ​യോ​ളം അ​ക്ര​മി വെ​ടി​വ​ച്ചു. ടൊ​റ​ന്‍റോ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ആ​റ് പേ​രി​ൽ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രും ഉ​ണ്ടെ​ന്നും ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​രാ​ണ് അ​ക്ര​മി​യെ​ന്നോ എ​ന്തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല. വം​ശീ​യ​ത​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ പേ​രി​ലു​ള്ള വി​ദ്വേ​ഷ​ക്കൊ​ല​യാ​ണോ ന​ട​ന്ന​തെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

സ്നേഹത്തിനായുള്ള അന്വേഷണത്തിന്‍റെ ഉത്തരം ക്രൈസ്തവ വിശ്വാസം: മാർപാപ്പ

ഉ​ലാ​ൻ​ബ​ത്തോ​ർ: സ്നേ​ഹ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​മാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മം​ഗോ​ളി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഉ​ലാ​ൻ​ബ​ത്തോ​റി​ലെ സ്റ്റെ​പ്പി അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശാ​ലമായ പു​ൽ​പ്ര​ദേ​ശ​ങ്ങ​ളാ​ലും മ​രു​ഭൂ​മി​യാ​ലും വ​ര​ണ്ട​തെ​ങ്കി​ലും സ​ന്പ​ന്ന​മാ​യ ച​രി​ത്ര​വും സം​സ്കാ​ര​വും പേ​റു​ന്ന മം​ഗോ​ളി​യ, മ​നു​ഷ്യ​രി​ലെ സ്നേ​ഹ​ത്തി​നും സ​ന്തോ​ഷ​ത്തി​നു​മാ​യു​ള്ള ദാ​ഹ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​ണ്. മം​ഗോ​ളി​യ​യു​ടെ നാ​ടോ​ടി പാ​ര​ന്പ​ര്യം അ​നു​സ്മ​രി​ച്ച മാ​ർ​പാ​പ്പ, ന​മ്മ​ളെ​ല്ലാം സ​ന്തോ​ഷ​വും സ്നേ​ഹ​വും അ​ന്വേ​ഷി​ക്കു​ന്ന, ദൈ​വ​ത്തി​ന്‍റെ നാ​ടോ​ടി​ക​ളും തീ​ർ​ഥാ​ട​ക​രു​മാ​ണെ​ന്നു പ​റ​ഞ്ഞു. ഈ ​അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സമെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചൈ​ന​യി​ലെ ക്രൈ​സ്ത​വ​ർ ന​ല്ല പൗ​ര​ന്മാ​രാ​കു​ക കു​ർ​ബാന​യു​ടെ അ​ന്ത്യ​ത്തി​ൽ മാ​ർ​പാ​പ്പ ചൈ​നീ​സ് ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളോ​ട്, ന​ല്ല ക്രി​സ്ത്യാ​നി​ക​ളും ന​ല്ല ക്രൈ​സ്ത​വ​രു​മാ​യി​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു. ഹോ​ങ്കോം​ഗി​ലെ ബി​ഷ​പ് എ​മ​രി​റ്റ​സ് ക​ർ​ദി​നാ​ൾ ജോ​ൺ തോം​ഗ് ഹോ​ൺ, ഇ​പ്പോ​ഴ​ത്തെ ബി​ഷ​പ് സ്റ്റീ​ഫ​ൻ ചൗ ​എ​ന്നി​വ​രെ വേ​ദി​യി​ലേ​ക്കു വി​ളി​ച്ച് ഇ​രു​വ​രു​ടെ​യും കൈ​ക​ളി​ൽ പി​ടി​ച്ചു​കൊ​ണ്ടാ​ണ് മാ​ർ​പാ​പ്പ ഇ​തു പ​റ​ഞ്ഞ​ത്.…

Read More

യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി സെ​ല​ൻ​സ്കി

കീ​വ്: യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വി​നെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി പു​റ​ത്താ​ക്കി. യു​ക്രെ​യ്ൻ സ്റ്റേ​റ്റ് പ്രോ​പ്പ​ർ​ട്ടി ഫ​ണ്ട് ത​ല​വ​ൻ റ​സ്റ്റെം ഉ​മെ​റോ​വി​നെ മി​സ്റ്റ​ർ റെ​സ്നി​ക്കോ​വി​ന്‍റെ പി​ൻ​ഗാ​മി​യാ​യി സെ​ലെ​ൻ​സ്കി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ പു​തി​യ സ​മീ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്‌​കി രാ​ത്രി കീ​വി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​ന് പു​തി​യ സ​മീ​പ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ മ​റ്റ് രൂ​പ​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2021 ന​വം​ബ​ർ നാ​ലി​നാ​ണ് റെ​സ്‌​നി​ക്കോ​വ് പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​ഷ്യ​യു​ടെ സ​മ്പൂ​ർ​ണ അ​ധി​നി​വേ​ശം ആ​രം​ഭി​ക്കു​ന്ന​ത്.

Read More