വ​ഞ്ചി​യൂ​ർ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം: കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം : മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വ​ഞ്ചി​യൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ​യും കൂ​ട്ടി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പാ​ൽ​ക്കു​ള​ങ്ങ​ര നാ​ല് മു​ക്ക് തൈ​വി​ളാ​ക ത്ത് ​വീ​ട്ടി​ൽ വി​ശാ​ഖ് (42 )നെ ​വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ളാ​യ പാ​ൽ​കു​ള​ങ്ങ​ര സ്വ​ദേ​ശി പ്ര​ദീ​പ്, പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി വി​നീ​ത് പേ ​ട്ട സ്വ​ദേ​ശി റാ​സിo,ക​രി​ക്ക​കം സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല​യ​നാ​ർ കോ​ട്ട​യ്ക്ക് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ പ്ര​തി​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ല് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ പ്ര​ദീ​പി​നെ ര​ണ്ടു​വ​ർ​ഷം മു​മ്പ് വി​ശാ​ഖ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ജ​യി​ലി​ൽ ആ​യി​രു​ന്ന വി​ശാ​ഖ് ഈ ​സ​മീ​പ​കാ​ല​ത്താ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ്ര​ദീ​പും സു​ഹൃ​ത്തു​ക്ക​ളും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​ശാ​ഖി​നെ ന​ടു റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ദീ​പി​ന്‍റെ പേ​രി​ൽ വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വ​സ്തു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പും വി​ശാ​ഖുo ത​മ്മി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന വി​രോ​ധ​മാ​ണ് പ​ക​യി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​ത്. കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തും പ്ര​തി​ക​ൾ ഒ​ളി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​ക​ളെ​യും കൂ​ട്ടി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

Related posts

Leave a Comment