നിയാമി: നൈജറിൽ തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ മോചിപ്പിക്കാൻ മുൻ കൊളോണിയൽ ഭരണാധികാരികളായ ഫ്രാൻസ് ഇടപെട്ടേക്കുമെന്നു പട്ടാള ഭരണകൂടം ആരോപിച്ചു. ഇത്തരമൊരു നീക്കം രക്തച്ചൊരിച്ചിലിലും അരാജകത്വത്തിലുമായിരിക്കും കലാശിക്കുകയെന്നു മുന്നറിയിപ്പും നല്കി. കഴിഞ്ഞ ബുധനാഴ്ചയാണു പ്രസിഡൻഷ്യൽ ഗാർഡുകൾ പ്രസിഡന്റ് ബാസൂമിനെ തടവിലാക്കി ഭരണം പിടിച്ചെടുത്തത്. പ്രസിഡൻഷ്യൽ ഗാർഡുകളുടെ തലവൻ ജനറൽ അബ്ദുറഹ്മാൻ ചിയാനി രാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് ബാസൂമിന്റെ വിശ്വസ്തരാണു ഫ്രാൻസിനെക്കൊണ്ട് സൈനിക ഇടപെടലിനു ശ്രമിക്കുന്നതെന്ന് പട്ടാള ഭരണകൂടം ആരോപിച്ചു. ബാസൂം തടവിലാക്കപ്പെട്ടതിനു പിന്നാലെ ആക്ടിംഗ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വിദേശകാര്യമന്ത്രി ഹസോമി മസോദുവാണ് ഇതിനുള്ള ഉത്തരവിൽ ഒപ്പുവച്ചതത്രേ. അതേസമയം, പ്രസിഡന്റ് ബാസൂമുമായി അടുത്ത ബന്ധം പുലർത്തുന്ന ഫ്രാൻസ്, സൈനിക ഇടപെടലിനു താത്പര്യമുള്ളതായി ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനിടെ, നൈജർ ഉൾപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇക്കോവാസ്’ പട്ടാളഭരണകൂടത്തിനു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. പ്രസിഡന്റ് ബാസൂമിനെ ഒരാഴ്ചയ്ക്കകം ഭരണത്തിൽ…
Read MoreCategory: NRI
അജ്ഞാതവസ്തു പിഎസ്എൽവി അവശിഷ്ടം
സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് അടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യൻ റോക്കറ്റിന്റെ അവശിഷ്ടമെന്നു സ്ഥിരീകരണം. രണ്ടു മീറ്റർ ഉയരത്തിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തു ജൂലൈ മധ്യത്തിലാണ് പെർത്തിനടുത്ത് ജൂലിയൻ ബേ തീരത്ത് കണ്ടെത്തിയത്. ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റിന്റെ അവശിഷ്ടമാണിതെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
Read Moreപാക് കാമുകനെ വിവാഹം ചെയ്ത അഞ്ജുവിന് പണവും ഭൂമിയും; പുതിയ ജീവിതം ഫാത്തിമയായി
പെഷവാർ: പാക് കാമുകനെ വിവാഹം ചെയ്യാൻ ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ യുവതി അഞ്ജുവിനു സമ്മാനമായി ലഭിച്ചത് പണവും ഭൂമിയും. ഖൈബർ പഖ്തുൺഖ്വ മേഖലയിലെ റിയൽ എസ്റ്റേറ്റ് കന്പനി സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസി ശനിയാഴ്ച അഞ്ജുവിനെയും നസ്റുള്ളയെയും വീട്ടിലെത്തി കണ്ടിരുന്നു. തുക വെളിപ്പെടുത്താത്ത ഒരു ചെക്കും 2722 ചതുരശ്ര അടി ഭൂമിയും അഞ്ജുവിനു കൈമാറി. പാക്കിസ്ഥാനിലെത്തി പുതിയ ജീവിതം ആരംഭിച്ച അഞ്ജുവിനെ തങ്ങളുടെ മതത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു അബ്ബാസി പറഞ്ഞു. മുപ്പത്തിനാലുകാരിയായ അഞ്ജു ഇരുപത്തിയൊന്പതുകാരനായ നസ്റുള്ളയെ ജൂലൈ 25നാണു വിവാഹം കഴിച്ചത്. മതംമാറിയശേഷംഫാത്തിമയെന്ന പേരാണ് അഞ്ജു സ്വീകരിച്ചത്. 2019ൽ ഫേസ്ബുക് വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. യുപിയിൽ ജനിച്ച അഞ്ജു രാജസ്ഥാനിലാണു താമസിച്ചിരുന്നത്. അരവിന്ദ് ആണ് അഞ്ജുവിന്റെ ആദ്യ ഭർത്താവ്. ഇവർക്കു രണ്ടു കുട്ടികളുണ്ട്. കൃത്യമായ രേഖകൾകൊണ്ടാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്.
Read Moreഅമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് മൂന്നാമത്തെ ഇന്ത്യൻ വംശജൻ
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ ഏറോസ്പേസ് എൻജിനിയർ ഹിർഷ് വർധൻ സിംഗ് അടുത്ത വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കമാണ് ഇദ്ദേഹം നടത്തുന്നത്. മുൻ സൗത്ത് കരോളൈന ഗവർണർ നിക്കി ഹാലി, വ്യവസായി വിവേക് രാമസ്വാമി എന്നീ ഇന്ത്യൻ വംശജരും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നുണ്ട്. 38 വയസുള്ള ഹിർഷ് വർധൻ സിംഗ് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സ്ഥാനാർഥിത്വം ഫയൽ ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിമോഹികളിൽ മുന്നിൽ നിൽക്കുന്നത് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്.
Read Moreപാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം; 40 മരണം; ഇരുനൂറിലേറെ പേർക്കു പരിക്ക്
പെഷവാർ: പാക്കിസ്ഥാനിലെ തീവ്ര നിലപാടു പുലർത്തുന്ന നേതാവ് മൗലാന ഫസലുർ റഹ്മാന്റെ ജാമിയത് ഉലമ ഇ ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പാർട്ടി യോഗത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു; ഇരുനൂറിലേറെ പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ ബാജോർ ജില്ലയിലെ ഖാറിൽ പാർട്ടിയുടെ വർക്കേഴ്സ് കൺവൻഷൻ നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. പാർട്ടി നേതാവ് മൗലാന ലാലീഖ് പ്രസംഗിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കളും പാക് സെനറ്റ് അംഗം അബ്ദുൾ റഷീദും വേദിയിലുണ്ടായിരുന്നു. പരിക്കേറ്റവരിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. അഞ്ഞൂറിലേറെ പേർ കൺവൻഷനെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read Moreസിംഗപ്പുരിൽ മയക്കുമരുന്ന് കൈവശം വച്ച വനിതയെ തൂക്കിലേറ്റി; ഒരു വർഷത്തിനിടെ നടന്നത് 15 വധശിക്ഷ
സിംഗപ്പുർ: ഇരുപതു വർഷത്തിനുശേഷം സിംഗപ്പുരിൽ വനിതയെ വധശിക്ഷയ്ക്കു വിധേയയാക്കി. 30 ഗ്രാം ഹെറോയിൻ മയക്കുമരുന്നുമായി 2018ൽ പിടിയിലായ ശ്രീദേവി ബിൻഡെ ജമാനി എന്ന നാല്പത്തഞ്ചുകാരിയെയാണ് ഇന്നലെ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കരുതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല. മയക്കുമരുന്ന് കുറ്റങ്ങൾക്കു വധശിക്ഷ നല്കുന്ന സിംഗപ്പുർ സർക്കാരിനെതിരേ വിമർശനം ശക്തമായിട്ടുണ്ട്. 2022 മാർച്ചിനുശേഷം വിദേശികളടക്കം 15 പേരാണ് മയക്കുമരുന്ന് കുറ്റങ്ങൾക്കു തൂക്കിലേറ്റപ്പെട്ടത്. 50 ഗ്രാം ഹെറോയിനുമായി പിടിയിലായ അന്പത്തേഴുകാരന്റെ വധശിക്ഷ നടപ്പാക്കിയത് ബുധനാഴ്ചയാണ്. ഇതിനു മുന്പ് സിംഗപ്പുരിൽ വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കിയത് 2004ലാണ്.
Read Moreപാസ്പോർട്ടും വീസയുമില്ല; പാക് പെൺകുട്ടി ജയ്പുരിൽ പിടിയിൽ
ജയ്പുർ: പാസ്പോർട്ടും വീസയുമില്ലാതെ മടക്കടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പാക് പെൺകുട്ടി ജയ്പുരിൽ പിടിയിൽ. 16 വയസുകാരിയെ ജയ്പുർ എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ലാഹോർ സ്വദേശിനിയായ ഗസൽ പർവീൺ ആണ് പിടിയിലായത്. മൂന്നു വർഷം മുൻപ് ബന്ധുവിനൊപ്പമാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്. അന്നുമുതൽ ഇരുവരും സിക്കാറിലെ ശ്രീമധോപുരിലാണ് താമസിച്ചിരുന്നത്. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ ടിക്കറ്റ് എടുക്കാനാണ് വെള്ളിയാഴ്ച പെൺകുട്ടി ജയ്പുർ വിമാനത്താവളത്തിലെത്തിയത്. രണ്ട് പുരുഷന്മാരും പെൺകുട്ടിക്കൊപ്പമുണ്ടായിരുന്നു. ഇവരും പോലീസ് കസ്റ്റഡിയിലാണ്. മൂന്ന് വർഷം മുമ്പ് വിമാനത്തിലാണ് താൻ ഇന്ത്യയിലെത്തിയതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ താനും ബന്ധുവായ സ്ത്രീയും എങ്ങനെ ഇന്ത്യയിലെത്തിയെന്ന് അവൾക്ക് അറിയില്ല. പെൺകുട്ടിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ബന്ധുവിനെ പിന്നീട് ചോദ്യം ചെയ്യും.
Read Moreആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്ലെയറിനു സമീപമാണ് ശനിയാഴ്ച രാവിലെ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചത്. പോർട്ട് ബ്ലെയറിൽ നിന്നു 126 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 12:53 ന് ഉപരിതലത്തിൽ നിന്ന് 69 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
Read Moreസത്ലജിൽ വെള്ളപ്പൊക്കം; ഇന്ത്യക്കാരൻ ഒഴുകിയെത്തിയത് പാക്കിസ്ഥാനിൽ
ലാഹോർ: സത്ലജ് നദിയിലെ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരൻ ഒഴുകി യെത്തിയത് പാക്കിസ്ഥാനിൽ. ഇയാളെ ഇന്റലിജൻസ് ഏജൻസിക്കു കൈമാറിയതായി പാക് അധികൃതർ അറിയിച്ചു. അന്പതു വയസുള്ള ബധിരനാണ് പാക്കിസ്ഥാനിൽ ഒഴുകിയെത്തിയത്. പഞ്ചാബിലെ കസൂർ ജില്ലയിലെ ഗൻഡ സിംഗ് വാലയിൽനിന്നാണ് ഇയാൾ ഒഴുകിപ്പോയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇയാളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി ഇന്റലിജൻസ് ഏജൻസിക്കു കൈമാറി.
Read Moreമണിപ്പുരിലെ അക്രമം; ഞെട്ടിക്കുന്നതും ഭീതിജനകവുമെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി: മണിപ്പുരിൽ രണ്ടു സ്ത്രീകൾക്കു നേരെ നടന്ന അതിക്രൂരമായ ആക്രമണം ഞെട്ടിക്കുന്നതും ഭീതിജനകവുമെന്ന് യുഎസ്. നീതി ഉറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയാണെന്നും യുഎസ് ആഭ്യന്തരവകുപ്പ് ഉപവക്താവ് പറഞ്ഞു. മണിപ്പുരിലെ കാങ്പോക്പിയിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിയതുൾപ്പെടെ പാക് മാധ്യമപ്രവർത്തകൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ലജ്ജാകരമായ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യവും വക്താവ് എടുത്തുപറഞ്ഞു. വാഷിംഗ്ടൺ ഡിസി: മണിപ്പുരിൽ രണ്ടു സ്ത്രീകൾക്കു നേരെ നടന്ന അതിക്രൂരമായ ആക്രമണം ഞെട്ടിക്കുന്നതും ഭീതിജനകവുമെന്ന് യുഎസ്. നീതി ഉറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയാണെന്നും യുഎസ് ആഭ്യന്തരവകുപ്പ് ഉപവക്താവ് പറഞ്ഞു. മണിപ്പുരിലെ കാങ്പോക്പിയിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിയതുൾപ്പെടെ പാക് മാധ്യമപ്രവർത്തകൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ലജ്ജാകരമായ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യവും വക്താവ് എടുത്തുപറഞ്ഞു.
Read More