ലണ്ടൻ: ബ്രിട്ടണിൽ മെയ്സർ സാങ്കേതിക വിദ്യയുടെ വികസനത്തിനു യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അര മില്യൺ പൗണ്ടിന്റെ (ഏകദേശം അഞ്ചു കോടി രൂപ) ഗവേഷണ സ്കോളർഷിപ്. നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ് ഫിസിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായ പാലാ സ്വദേശിനി ഡോ.ജൂണ സത്യനാണ് ഈ അപൂർവ നേട്ടം. പാലാ സ്രാമ്പിക്കൽ തോമസ് – ഡെയ്സി ദമ്പതികളുടെ മകളാണ്. യുകെയിലെ എൻജിനിയറിംഗ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച്ച് കൗൺസിലാണ് (ഇപിഎസ്ആർസി) മെയ്സർ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്കോളർഷിപ്പായി അനുവദിച്ചത്. ലേസർ സാങ്കേതികവിദ്യക്കു മുന്നേ 1950ൽ ആരംഭിച്ചതാണ് മെയ്സർ. എന്നാൽ, മെയ്സർ നിർമാണം ചെലവേറിയതും സങ്കീർണവുമായതിനാൽ ഈ സാങ്കേതിക വിദ്യ കൂടുതൽ വികാസം പ്രാപിച്ചില്ല. വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും…
Read MoreCategory: NRI
യുവതിയെ14 വർഷം ലൈംഗിക അടിമയാക്കിയയാൾ പിടിയിൽ; യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
മോസ്കോ: റഷ്യയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം ലൈംഗിക അടിമയായി പാർപ്പിച്ചയാൾ അറസ്റ്റിൽ. ചെല്യാബിൻസ്കിലാണ് സംഭവം. 51കാരനായ വ്ളാഡിമിർ ചെസ്കിഡോവ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. നിലവിൽ 33 വയസുള്ള യുവതിയെ 2009ലാണു പ്രതി തട്ടിക്കൊണ്ടുപോയത്. ചെസ്കിഡോവിന്റെ മാതാവിന്റെ സഹായത്താൽ വീട്ടിൽനിന്നും രക്ഷപ്പെട്ട യുവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുജോലികൾ ചെയ്യാൻ മാത്രമായാണ് പ്രതി തന്നെ കിടപ്പുമുറിയിൽനിന്നു പുറത്തിറങ്ങാൻ അനുവദിച്ചിരുന്നതെന്നു യുവതി പോലീസിനോട് പറഞ്ഞു. ചെറിയ കാര്യങ്ങളുടെ പേരിൽ ചെസ്കിഡോവ് തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവതി വ്യക്തമാക്കി. 2011ൽ ഇയാൾ ഒരു യുവതിയെ കൊലപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി.
Read Moreകാനഡ പ്രധാനമന്ത്രിയും ഭാര്യയും വേർപിരിയുന്നു; ആഴത്തിലുള്ള സ്നേഹത്തോടെ അടുത്ത കുടുംബമായി തുടരും
ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും 18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം വേർപിരിയുന്നു. ദമ്പതികൾ വേർപിരിയൽ കരാറിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഴത്തിലുള്ള സ്നേഹത്തോടെയും ബഹുമാനത്തോടെയും അടുത്ത കുടുംബമായി തുടരുമെന്ന് ദമ്പതികൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലും പറഞ്ഞു. 2005 മേയിലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. ഇവർക്കു മൂന്നു കുട്ടികളുണ്ട്. സേവ്യർ (15), എല്ലഗ്രേസ് (14), ഹാഡ്രിയന്‍ (9). കുട്ടികളുടെ ക്ഷേമത്തിനായി ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും 51 കാരനായ ട്രൂഡോയും 48 കാരിയായ ഗ്രിഗോയറും അഭ്യർഥിച്ചു.
Read Moreഷാർജയ്ക്ക് പോകാൻ പറന്നുയർന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുക; വിമാനം അടിയന്തരമായി തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുക കണ്ടതിനേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 10:30ക്കാണ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ വിമാനത്തില്‍ കയറിയത്. 11ഓടെ വിമാനം പുറപ്പെട്ടു. 11:30ഓടെ ക്യാബിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ഒരു യാത്രക്കാരന് അറിയിച്ചു. പിന്നാലെ വിമാനം നെടുമ്പാശേരിയില്‍ തന്നെ തിരിച്ച് ഇറക്കുകയായിരുന്നു. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് പല വിമാനങ്ങളിലായി ഷാര്‍ജയിലേക്ക് യാത്ര പുറപ്പെട്ടു. പുക കണ്ട വിമാനത്തില്‍ സാങ്കേതിക പരിശോധനകള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Moreആംഗ് സാൻ സു ചിയുടെ തടവുശിക്ഷയിൽ ആറു വർഷത്തെ ഇളവ്
ബാങ്കോക്ക്: മ്യാൻമറിൽ മുൻ ഭരണാധികാരി ആംഗ് സാൻ സു ചിയുടെ തടവുശിക്ഷയിൽ പട്ടാള ഭരണകൂടം ആറു വർഷത്തെ ഇളവ് അനുവദിച്ചു. ബുദ്ധമതവുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായാണ് ശിക്ഷായിളവ്. 33 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സൂ ചി (78) ഇനി 27 വർഷം ജയിലിൽ കഴിയണം. മ്യാൻമർ മിലിട്ടറി കൗൺസിൽ തലവൻ സീനിയർ ജനറൽ മിൻ ആംഗ് ഹയാംഗ് ആണ് സൂ ചി അടക്കം 7749 തടവുകാർക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചത്. അഞ്ചു കേസുകളിലാണ് സു ചിക്ക് ശിക്ഷായിളവ് നല്‍കിയിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു, അനധികൃതമായി വാക്കി-ടോക്കികൾ ഇറക്കുമതി ചെയ്തു. രാജ്യദ്രോഹം തുടങ്ങിയവയാണ് സു ചിക്കെതിരേയുള്ള കേസുകൾ. ഇനിയും നിരവധി കേസുകളിൽ വിചാരണ നടക്കാനുണ്ട്. രണ്ടര വർഷം മുന്‍പ് മ്യാൻമറിൽ സു ചിയുടെ ഗവൺമെന്റിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുകയായിരുന്നു. പട്ടാളഭരണകൂടം 3857 പേരെ വധിച്ചു. 25,000 പേരെ അറസ്റ്റ്…
Read Moreചൈനയിൽ വെള്ളപ്പൊക്കം; 20 മരണം, 27 പേരെ കാണാതായി
ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിനു സമീപം കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 20 പേർ മരിച്ചു. 27 പേരെ കാണാതായി. നൂറുകണക്കിനു വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. നിരവധി കാറുകൾ ഒഴുകിപ്പോയി. പ്രളയത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ അടച്ചു. അഞ്ചു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചിരുന്നു. ബെയ്ജിംഗിൽ കനത്ത മഴ വിരളമാണ്. വടക്കൻ മേഖലയിൽ 50 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണ് ഇത്തവണയുണ്ടായത്. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തമുണ്ടായത് 1998ലാണ്. 4150 പേരാണ് യാംഗ്റ്റ്സി നദിയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചത്.
Read Moreനൈജറിൽ പ്രതിസന്ധി രൂക്ഷം: പൗരന്മാരെ ഫ്രാൻസ് ഒഴിപ്പിച്ചു തുടങ്ങി
നിയാമി: നൈജർ പ്രതിസന്ധി രൂക്ഷമാകുന്നു. നൈജറിൽനിന്നു തങ്ങളുടെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും പൗരന്മാരെ ഫ്രാൻസ് ഒഴിപ്പിച്ചുതുടങ്ങി. നൈജറിലെ ഫ്രഞ്ച് എംബസിക്കു നേർക്ക് ഈയിടെ ആക്രമണമുണ്ടായതിനു പിന്നാലെയാണു ഫ്രാൻസ് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്. ആയിരക്കണക്കിനു ഫ്രഞ്ച് പൗരന്മാർ നൈജറിലുണ്ട്. മുന്‍പ് ഫ്രാൻസിന്റെ കോളനിയായിരുന്നു നൈജർ. ഫ്രഞ്ചുകാരും മറ്റു യൂറോപ്യൻ പൗരന്മാരും തലസ്ഥാനത്തെ ഹോട്ടലുകളിലാണു കഴിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണു പ്രസിഡൻഷ്യൽ ഗാർഡുകൾ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി ഭരണം പിടിച്ചെടുത്തത്. പ്രസിഡൻഷ്യൽ ഗാർഡുകളുടെ തലവൻ ജനറൽ അബ്ദുറഹ്മാൻ ചിയാനി രാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ, നൈജറിലെ പട്ടാളഭരണകൂടത്തിനു പിന്തുണയുമായി മാലി, ബുർക്കിനോ ഫാസോ എന്നീ രാജ്യങ്ങളിലെ പട്ടാളഭരണകൂടങ്ങൾ രംഗത്തെത്തി. നൈജറിനെതിരേയുള്ള ഏതു സൈനിക നടപടിയും മാലിക്കും ബുർക്കിനോ ഫാസോയ്ക്കും എതിരേയുള്ള യുദ്ധമായി കണക്കാക്കുമെന്ന് മാലി മന്ത്രി കേണൽ അബ്ദുലായേ മയിഗ മാലിയൻ പ്രസ്താവിച്ചു. പ്രസിഡന്റ് ബാസൂമിനെ ഒരാഴ്ചയ്ക്കകം ഭരണത്തിൽ…
Read Moreസഹപാഠികളെ കൊല്ലാൻ ഗൂഢാലോചന; ഐഎസ് വിദ്യാർഥികൾക്കു തടവുശിക്ഷ
വിയന്ന: പതിനഞ്ചും പതിനാറും വയസായ ഐഎസ് അനുഭാവികളായ രണ്ടു സ്കൂൾ വിദ്യാർഥികൾ സ്വന്തം ക്ലാസ്മുറിയിൽവച്ച് സഹപാഠികളെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായി. ഓസ്ട്രിയയിലുള്ള മുഴുവൻ ക്രൈസ്തവരെയും കൊന്നൊടുക്കി ഖാലിഫേറ്റ് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വ്യക്തമായതായി സ്റ്റയർമാർക്ക് സംസ്ഥാനത്തെ ഹൈക്കോടതി വക്താവ് പറഞ്ഞു. മനുഷ്യരെ തലവെട്ടിക്കൊല്ലുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പോലീസ് ഇവരെ വലയിലാക്കിയത്. ക്ലാസിലുള്ള ക്രൈസ്തവ വിദ്യാർഥികളെ മുഴുവൻ വെടിവയ്ക്കാനാണ് ഇവർ ഉദ്ദേശിച്ചിരുന്നത്. തന്റെ പിതാവിന്റെ അലമാരയിൽനിന്നു തോക്കെടുത്തു നൽകാമെന്ന് ഇവരുടെ സുഹൃത്തായ മറ്റൊരു കുട്ടി സമ്മതിച്ചിരുന്നു. അലമാര തുറക്കാൻ കഴിയാഞ്ഞതിനാലാണ് കൊലപാതകം നടക്കാതെ പോയത്. കുട്ടികൾ തടവുശിക്ഷ അനുഭവിക്കുകയാണിപ്പോൾ.
Read Moreപിഎംഎൽ-എൻ ജയിച്ചാൽ നവാസ് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ പിഎംഎൽ-എൻ ജയിച്ചാൽ ലണ്ടനിൽ പ്രവാസത്തിൽ കഴിയുന്ന ജ്യേഷ്ഠൻ നവാസ് ഷെരീഫ് ആയിരിക്കും പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയെന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഏതാനും അഴ്ചകൾക്കുള്ളിൽ നവാസ് പാക്കിസ്ഥാനിൽ മടങ്ങിയെത്തുമെന്നും ടിവി ചാനൽ അഭിമുഖത്തിൽ ഷഹ്ബാസ് അറിയിച്ചു. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ ചികിത്സയ്ക്കായി ലണ്ടനിൽ പോയശേഷം മടങ്ങാതിരിക്കുകയായിരുന്നു. അദ്ദേഹം ആജീവനാന്ത കാലത്തേക്കു പൊതുപദവികൾ വഹിക്കുന്നതു സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ഇതു മറികടക്കാനുള്ള നീക്കങ്ങൾ ഷഹ്ബാസ് ഷരീഫ് ഭരണകൂടം കൈക്കൊണ്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
Read Moreലബനനിലെ പലസ്തീൻ ക്യാന്പിൽ ഏറ്റുമുട്ടൽ; ഒന്‍പതു മരണം
ബെയ്റൂട്ട്: ലബനനിലെ പലസ്തീൻ അഭയാർഥി ക്യാന്പിലുണ്ടായ സംഘർഷത്തിൽ ഒന്‍പതു പേർ കൊല്ലപ്പെട്ടു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്താ പ്രസ്ഥാനക്കാരും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരിൽ ഒരു ഫത്താ കമാൻഡറും ഉൾപ്പെടുന്നു. സീദോൻ നഗരത്തോടു ചേർന്നുള്ള ഐൻ എൽ ഹിൽവേ ക്യാന്പിൽ ശനിയാഴ്ച രാത്രി ഇസ്ലാമിസ്റ്റ് ഗ്രൂപ്പിൽപ്പെട്ടൊരാൾ കൊല്ലപ്പെട്ടതോടെയാണു സംഘർഷം ആരംഭിച്ചത്. വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടു. ഞായറാഴ്ച വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും ഇന്നലെയും ഏറ്റുമുട്ടലുകളുണ്ടായി. ഒട്ടനവധിപ്പേർ ക്യാന്പിൽനിന്നു പലായനം ചെയ്തു. 1948ൽ സ്ഥാപിക്കപ്പെട്ട ക്യാന്പിൽ രജിസ്റ്റർ ചെയ്ത 63,000 പലസ്തീനികളുണ്ട്. ക്യാന്പിൽ പാർക്കുന്നവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്. ലബനന്റെ കീഴിലാണ് ക്യാന്പ് വരുന്നതെങ്കിലും ഇവിടെ എതിർചേരികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്.
Read More