പൊ​രി​ച്ച ചി​ക്ക​ൻ വീ​ണു പൊ​ള്ള​ലേ​റ്റു; മ​ക്ഡൊ​ണാ​ൾ​ഡ്സി​ന് എ​ട്ടു ല​ക്ഷം ഡോ​ള​ർ പി​ഴ


ഫ്ലോ​റി​ഡ: ചൂ​ടേ​റി​യ ചി​ക്ക​ൻ ന​ഗ​റ്റ് കാ​ലി​ൽ വീ​ണ നാ​ലു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്കു പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​ശ​സ്ത ഫാ​സ്റ്റ് ഫു​ഡ് ചെ​യി​നാ​യ മ​ക്ഡൊ​ണാ​ൾ​ഡ്സി​ന് എ​ട്ട് ല​ക്ഷം ഡോ​ള​ർ പി​ഴ​യി​ട്ട് യു​എ​സ് കോ​ട​തി.

2019ൽ ​ഫ്ലോ​റി​ഡ​യി​ലെ ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ൽ മേ​ഖ​ല​യി​ലു​ള്ള ടാ​മാ​റാ​ക് പ്ര​ദേ​ശ​ത്തെ ഡ്രൈ​വ് ത്രൂ ​മ​ക്ഡൊ​ണാ​ൾ​ഡ്സ് റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്ന് പാ​ഴ്സ​ൽ വാ​ങ്ങി​വ​രു​ന്ന വ​ഴി​ക്കാ​ണ് ഒ​ലി​വി​യ കാ​ര​ബാ​ലോ എ​ന്ന പെ​ൺ​കു​ട്ടി​ക്കു പ​രി​ക്കേ​റ്റ​ത്.

ക​മ്പ​നി​യു​ടെ “ഹാ​പ്പി മീ​ൽ’ പൊ​തി കാ​റി​നു​ള്ളി​ൽ വ​ച്ച് തു​ റ​ക്കാ​ൻ ശ്ര​മി​ക്ക​വേ, ചൂ​ടു​ള്ള ന​ഗ​റ്റ് കാ​ലി​ൽ വീ​ണാ​ണു കു​ട്ടി​ക്കു പ​രി​ക്കേ​റ്റ​ത്. കാ​ര​ബാ​ലോ​യു​ടെ കാ​ലി​ൽ മു​റി​പ്പാ​ടു​ണ്ടാ​യെ​ന്നും ഇ​ത് കു​ട്ടി​യെ മാ​ന​സി​ക​മാ​യ വി​ഷ​മി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ച് 15 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം കു​ടും​ബം ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment