രണ്ടര പതിറ്റാണ്ടുകൾക്കു മുൻപ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും പെൺകുഞ്ഞിന് ജനനം. അമേരിക്കയിലാണ് സംഭവം. കാത്തിരിപ്പിനൊടുവിൽ ടീനയ്ക്കും ബെൻ ഗിബ്സണിനുമാണ് ഈ കുഞ്ഞിനെ ലഭിച്ചത്. മോളി ഗിബ്സൺ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. മോളിയുടെ ജനനം പുതിയ ലോക റിക്കാർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 27 വർഷങ്ങൾക്കു മുൻപേ ജനിക്കേണ്ടവളായിരുന്നു മോളി. കാരണം 1992 മുതൽ സൂക്ഷിച്ചു വച്ചതാണ് ഈ ഭ്രൂണം. ഇവരുടെ ആദ്യത്തെ കുഞ്ഞും ഇത്തരത്തിൽ ജനിച്ചതാണ്. 2017ൽ മോളിയുടെ ഭ്രൂണത്തിനൊപ്പം സൂക്ഷിച്ച മറ്റൊരു ഭ്രൂണത്തിൽ നിന്നുമാണ് ആദ്യ കുഞ്ഞ് എമ്മയുടെ ജനനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍കാലം സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് ജനിച്ച കുട്ടിയെന്ന പേരിലാകും മോളി ഇനി അറിയപ്പെടുക. ഇതുവരെയുള്ള റിക്കാർഡ് എമ്മയുടെ പേരിലായിരുന്നു. എംബ്രിയോ അഡോപ്ഷന്‍ എന്ന മാര്‍ഗത്തിലൂടെയാണ് മോളിയെ ഈ ദമ്പതികള്‍ക്ക് ലഭിച്ചത്. രണ്ടരകിലോ ഭാരമുണ്ട് മോളിക്ക്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. നാഷണല്‍ എംബ്രിയോ…
Read MoreCategory: NRI
മദീന സന്ദർശിച്ച് മടങ്ങവെ അപകടം; കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം പറന്പിൽ പീടികക്കടുത്തു പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണു മരിച്ചത്. മദീന-ജിദ്ദ ഹൈവേയിൽ അംനയിലായിരുന്നു അപകടം. മദീന സന്ദർശിച്ച് ജിദ്ദയിലേക്കു മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൂത്ത കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.
Read Moreകോവിഡ് ബാധിതർ 140 ലക്ഷം കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 14 മില്യൺ (140 ലക്ഷം) കവിഞ്ഞ സ്ഥിതിക്ക് താൻ പ്രസിഡന്റായി ചുമതലയേറ്റാൽ ഉടൻ ആദ്യം അമേരിക്കൻ ജനതയോട് അഭ്യർത്ഥിക്കുക; അടുത്ത 100 ദിവസത്തേക്ക് നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നതായിരിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ നിയുക്ത പ്രസിഡന്റ് ജൊ ബൈഡൻ പറഞ്ഞു. മാസ്കിനെ ഒരിക്കലും രാഷ്ട്രീയവൽക്കരിക്കരുതെന്നും ബൈഡൻ അഭ്യർഥിച്ചു. കോവിഡ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേർ വീതമാണ് മരണപ്പെട്ടത്. വ്യാഴാഴ്ച മാത്രം 3157 പേർ മരിച്ചുവെങ്കിൽ കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാർഡ് വർധനവായിരുന്നു. (ഒരു ലക്ഷം) അമേരിക്കയിൽ അടുത്തവർഷം ഫെബ്രുവരിയോടെ 4,50,000 പേർ മരിക്കുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഡിസംബർ ,ജനുവരി, ഫെബ്രുവരി മാസങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്നും അറിയിപ്പിൽ തുടരുന്നു.…
Read Moreഓൺലൈൻ ക്ലാസിനിടെ പതിനൊന്നുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു
വുഡ്ബ്രിഡ്ജ്, കലിഫോർണിയ: റിമോട്ട് ലേണിംഗ് ലെസണിന്റെ ഭാഗമായി സ്കൂൾ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ രണ്ടിനായിരുന്നു സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുവരികയായിരുന്ന പതിനൊന്നുകാരനായ ആഡൻ ലമോസിനെയാണ് വീട്ടിലെ മുറിയിൽ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലാസ് നടക്കുന്നതിനിടയിൽ വീഡിയോയും ഓഡിയോയും നിർത്തിയ ശേഷമാണ് ആഡൻ സ്വയം വെടിവച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസെത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. മാനസിക തകർച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ ഓൺലൈൻ ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്നു വിദ്യാർഥിയുടെ സ്കൂൾ സപ്പോർട്ട് ഡയറക്ടർ പോൾ വാറൻ പറഞ്ഞു. പാൻഡമിക്കിന്റെ ഭീതിയിൽ കഴിയുന്ന കുട്ടികൾക്കു സമൂഹവുമായി ഇടപെടുന്നതിനും കൂട്ടുകാരുമായി കണ്ടുമുട്ടുന്നതിനുമുള്ള സാഹചര്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതായി പോൾ പറഞ്ഞു. വളരെ അപകടം…
Read Moreഅമ്മയെ കൊലപ്പെടുത്തിയശേഷം മകളെ തട്ടികൊണ്ടു പോയി; ഒടുവില്‍…
ഒഹായൊ: ബെൽമൗണ്ട് കൗണ്ടിയിലെ വീട്ടിൽ അതിക്രമിച്ചു കയറി 69 വയസുള്ള സ്ത്രീയെ പീഡിപ്പിച്ചശേഷം വെടിവച്ചു കൊലപ്പെടുത്തുകയും അവരുടെ 45 വയസുള്ള മകളും പ്രതിയുടെ മുൻ കാമുകിയുമായ നിക്കോളിനെ തട്ടികൊണ്ടു പോകുകയും ചെയ്ത ജയിംസ് ഡേവിസ് (47) പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. താങ്ക്സ് ഗിവിംഗ് ഡേയിലാണ് നോർമ മാറ്റ്കൊ (69)യെ വീട്ടിൽ കയറി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിൽ ലൂസിയാന മിസിസിപ്പി അതിർത്തിയിൽ പൈൻവില്ല പാരിഷ് കൗണ്ടിയിലുള്ള സ്ലീപ് ഇന്നിൽ പ്രതി നിക്കോളിനെ തടഞ്ഞുവച്ചിരിക്കയാണെന്നുള്ള വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാവലിൽ പ്രതിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പോലീസിനു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു പോലീസ് വെടിവെച്ചതിൽ പ്രതി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഡിസംബർ ഒന്നിനായിരുന്നു സംഭവം. ബെൽമൗണ്ടിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇതിനിടയിൽ രണ്ടു തോക്കുകൾ കാമറക്കു നേരെ ചൂണ്ടിയുള്ള പടം ഫെയ്സ്ബുക്കിൽ പോസ്റ്റ്…
Read Moreഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; ട്രംപിന്റെ എച്ച്1-വീസ നിയമങ്ങൾ കോടതി തടഞ്ഞു
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ വീസ പരിഷ്കരണങ്ങൾ തടഞ്ഞ് അമേരിക്കൻ കോടതി. എച്ച്1-ബി വീസയുമായി ബന്ധപ്പെട്ട രണ്ടു നിർദിഷ്ട നിയന്ത്രണങ്ങളാണ് കോടതി തടഞ്ഞത്. എച്ച്1-ബി വീസകളിൽ നിയമിക്കുന്നവർക്ക് കന്പനികൾ ഉയർന്ന വേതനം നൽകണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു ഉത്തരവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു നിയമവുമാണ് കോടതി തടഞ്ഞത്. ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷണലുകൾക്കും പ്രമുഖ അമേരിക്കൻ ഐടി കന്പനികൾക്കും ആശ്വാസം പകരുന്ന ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണു വിലയിരുത്തൽ. അമേരിക്കൻ കന്പനികളിൽ വിദേശ ജോലിക്കാരെ നിയമിക്കാൻ കന്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വീസയാണ് എച്ച്1-ബി. ഓരോ വർഷവും 85,000 എച്ച്1-ബി വീസകളാണ് അമേരിക്ക നൽകുന്നത്. മൂന്നു വർഷത്തേക്കാണ് വീസകൾ നൽകുന്നതെങ്കിലും പിന്നീട് പുതുക്കി നൽകും. അമേരിക്കയിലെ ആറു ലക്ഷം എച്ച്1-ബി വീസക്കാരും ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കോവിഡ് വ്യാപനവും ഉയർന്ന മരണനിരക്കും സാന്പത്തികമായ കാരണങ്ങളുമാണ് എച്ച്1-ബി വീസകളിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനു കാരണമായി…
Read Moreരേഖകളില്ലാത്തവർ രാജ്യം വിടാനുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി
മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി. മടങ്ങുന്നവർക്ക് എംബസി ചുമത്തിയിരുന്ന ഫീസുകളും ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തവർ 20,000ഇരുപത്തിനായിരത്തോളമാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Read Moreപതിനായിരം ഡോളർ വിലയുള്ള (71/2 ലക്ഷം രൂപ) പട്ടിക്കുട്ടിയെ മോഷ്ടിച്ച യുവതി അറസ്റ്റിൽ
ലോക്പോർട്ട് (ഇല്ലിനോയ്സ്): പതിനായിരത്തോളം ഡോളർ വിലയുള്ള (71/2 ലക്ഷം രൂപ) പട്ടിക്കുട്ടിയെ വളർത്തുമൃഗങ്ങൾ വിൽക്കുന്ന കടയിൽ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പർവില്ല പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 21 ശനിയാഴ്ചയായിരുന്നു സംഭവം. അലിബിയ ജോണ്സൻ (22) പെറ്റ്ലാന്റ് എന്ന കടയിലെത്തിയത്് വളർത്തു മൃഗങ്ങളെ വാങ്ങാനായിരുന്നു. അവിടെ യെല്ലാം ചുറ്റിക്കറങ്ങിയ ഇവർ അവിടെ വളരെ വില കൂടിയ ഫീമെയ്ൽ യോക്ക്ഷയർ ടെറിയർ ഇനത്തിൽപ്പെട്ട പട്ടിക്കുട്ടിയെ ജാക്കറ്റിനുള്ളിലിട്ട് പുറത്തു കടക്കുകയായിരുന്നു.സ്റ്റോറിലെ ജീവനക്കാർ ഇതു കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ കടയിൽ നിന്നു പുറത്തു കടന്ന യുവതിയെ പോലീസ് പിടികൂടി. ഇവരുടെ ജാക്കറ്റിനുള്ളിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെ മോഷണ കുറ്റങ്ങൾ ചാർജ് ചെയ്തു കേസെടുത്തു. നോർത്തേണ്‍ ഇംഗ്ലണ്ടിൽ പത്തൊന്‍പതാം നൂറ്റാണ്ടിലാണ് യോർക്ക് ഷെയർ ടെറിയർ ആദ്യമായി ഉൽപാദിതമായത്. സ്കോട്ട്ലാൻഡിൽ നിന്നു ജോലി അന്വേഷിച്ചു എത്തിയവരാണ് വിവിധ…
Read Moreനിറതോക്കിനു മുമ്പില്‍ പതറാത്ത പതിനാലുകാരി! ഹോണസ്റ്റി കോവിഡിന് കീഴടങ്ങി…
മിഷിഗണ്‍: പോലീസിന്റെ നിറതോക്കിനു മുമ്പില്‍ പതറാതെ ഉറച്ചു നിന്ന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹോണസ്റ്റി ഹോഡ്ജസ് (14) കോവിഡ് ബാധിച്ച് മരിച്ചു. ബ്ലഡ് ട്രാന്‍സ് ഫുഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. നവംബര്‍ ഒന്‍പതിന് കോറോണ വൈറസ് പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോണസ്റ്റിനെ ഗ്രാന്‍ഡ് റാപിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ദിവസങ്ങള്‍ക്കുശേഷം സ്ഥിതി ഗുരുതരമാകുകയും നവംബര്‍ 22 ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 2017 ഡിസംബറിലാണ് ഹോണസ്റ്റി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഹോണസ്റ്റിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചിലര്‍ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായിരുന്നു. അവരെ തേടിയാണ് പോലീസ് ഹോണസ്റ്റിയുടെ വീട്ടിലെത്തിയത്. ഹോണസ്റ്റ് പോലീസുമായി ഇതു സംബന്ധിച്ചു വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കറുത്ത വര്‍ഗത്തില്‍ പെട്ട കുട്ടിയായതുകൊണ്ടാണോ നിങ്ങള്‍ എന്നെ ഭീഷിണിപ്പെടുത്തിയത്. വെളുത്ത വര്‍ഗത്തില്‍ പെട്ട കുട്ടിയായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇതു ചെയ്യുമായിരുന്നുവോ ഈ ചോദ്യം…
Read Moreലൈംഗിക വൈകൃതത്തിന്റെ ഭാഗമായി കൊല നടത്തി മാംസം ഭക്ഷിച്ചെന്ന്! ‘നരഭോജി’അറസ്റ്റിൽ; കണ്ടെത്തിയ അസ്ഥികളില്‍ തരിമ്പുപോലും മാംസം ഇല്ലെന്ന് പോലീസ്
ജോസ് കുമ്പിളുവേലില്‍ ബര്‍ലിന്‍: മനുഷ്യമാംസം ഭക്ഷിച്ചെന്ന സംശയത്തിൽ സ്റ്റെഫാൻ ആർ.(41) എന്ന സ്കൂൾ അധ്യാപകൻ ജർമൻ തലസ്ഥാനമായ ബർലിനിൽ അറസ്റ്റിലായി. ലൈംഗിക വൈകൃതത്തിന്റെ ഭാഗമായി കൊല നടത്തി മാംസം ഭക്ഷിച്ചെന്നാണു കേസ്. നവംബര്‍ എട്ടിന് ബര്‍ലിന്റെ വടക്കുഭാഗത്തുള്ള വനത്തില്‍ മനുഷ്യാസ്ഥികള്‍ കണ്ടെത്തിയതി നെത്തുടര്‍ന്നുള്ള അന്വേഷണമാണ് നരഭോജിയിലേക്ക് എത്തിയത്. സെപ്റ്റംബർ അഞ്ചിനു കാണാതായ സ്റ്റെഫാന്‍ ടി. എന്ന നാല്പത്തിനാലുകാരന്റേതാണ് അസ്ഥികളെന്നു തിരിച്ചറിഞ്ഞു. പോലീസ് നായയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗണിതശാസ്ത്ര അധ്യാപകനായ സ്റ്റെഫാൻ ആർ. കുടുങ്ങുകയായിരുന്നു. കണ്ടെത്തിയ അസ്ഥികളില്‍ തരിമ്പുപോലും മാംസം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ക്രൂരമായ ലൈംഗികപീഡനത്തിനുശേഷം കൊലപ്പെടുത്തി മാംസം ഭക്ഷിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇന്റര്‍നെറ്റിലൂടെയാണ് പ്രതി ഇരയെ പരിചയപ്പെട്ടത്. ഞെട്ടിക്കുന്ന കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ. 2002-ല്‍ ജര്‍മനിയില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നു. സുഹൃത്തിനെ കൊന്നു ഫ്രീസറിൽ സൂക്ഷിച്ച നാല്പതുകാരനാണ് അറസ്റ്റിലായത്. ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
Read More