ഫീനിക്സ്: ദത്തെടുത്ത വളർത്തിയ കുട്ടിയുടെ മൃതദേഹം രണ്ടു വർഷത്തോളം വീട്ടിൽ സൂക്ഷിച്ച ദന്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ ദത്തെടുത്ത മറ്റു മൂന്നു കുട്ടികളെ ശിശുക്ഷേമ അധികൃതർ ഏറ്റെടുത്തു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം രണ്ടു വർഷത്തിലേറെയായി ഒരു അറയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയെന്ന് പ്രൊസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. കുട്ടികളെ ദേഹോപദ്രവം ചെയ്യൽ, മൃതദേഹം ഉപേക്ഷിക്കുകയോ മറച്ചുവെക്കുകയോ ചെയ്യൽ, വീടിന് തീ വെയ്ക്കൽ എന്നീ വകുപ്പുകൾ ചാർത്തി റാഫേൽ ലോറ (56), മാരിബെൽ ലോറ (50) എന്നിവർക്കെതിരെയാണ് മാരികോപ്പ കൗണ്ടി അറ്റോർണി ഓഫീസ് നേരിട്ട് പരാതി നൽകിയത്. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് പുക വരുന്നതു കണ്ടതിനെത്തുടർന്നാണ് ജനുവരി 28 ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയത്. തുടർന്നാണ് വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീടിന് തീ പിടിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ്, അരിസോണ ഡിപ്പാർട്ട്മെൻറ് ഓഫ് ചൈൽഡ്…
Read MoreCategory: NRI
ജയിലധികൃതരുടെ അശ്രദ്ധയും അവഗണനയും! ജയിൽ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞു മരിച്ചു; അമ്മയ്ക്ക് 1.5 മില്യൻ ഡോളർ നഷ്ടപരിഹാരം
സൗത്ത് കരോളിന: ജയിലധികൃതരുടെ അശ്രദ്ധയും അവഗണനയും മൂലം ജയിലിലെ ശുചിമുറിയിൽ ജന്മം നൽകിയ ഇരട്ട കുട്ടികളിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ 1.15 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായി. 2012ൽ കാമില്ലി ഗ്രിഫിൻ ഗ്രഹാം കറക്ഷണൽ ഫെസിലിറ്റിയിലായിരുന്നു സംഭവം. 26 ആഴ്ച ഗർഭിണിയായിരുന്ന സ്ത്രീ പ്രസവം നടന്ന ദിവസം പല തവണ ജയിൽ മെഡിക്കൽ ഫെസിലിറ്റിയിൽ പരിശോധനയ്ക്കായി പോയിരുന്നുവെങ്കിലും അധികൃതർ അത്ര കാര്യമാക്കിയില്ല.
Read Moreഏഴു വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; അമ്മ അറസ്റ്റിൽ
ബെ സിറ്റി (ടെക്സസ്): ഏഴു വയസുകാരിയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മയെ പോലിസ് അറസ്റ്റു ചെയ്തു. ബെ സിറ്റിയിൽ വീടുകളിൽ പോലീസ് പരിശോധന നടത്തുന്നതിനിടയിൽ ബെ സിറ്റി ബോർഡ്ക്സ് 2200 അപ്പാർട്ട്മെന്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടി ഉൾപ്പെടെ മൂന്നു കുട്ടികളുടെ മാതാവായ ലോറൻ കെ. ഡീനെ (26) പോലീസ് വിവിധ വകുപ്പുകൾ ചുമത്തി മറ്റഗോർഡ കൗണ്ടി ജയിലിലടച്ചു. കുട്ടി എങ്ങനെ, എന്നു മരിച്ചുവെന്നു വ്യക്തമല്ലെന്നു ഡിറ്റക്ടീവ് സ്റ്റീഫൻ ലണ്സ് ഫോർഡ് അറിയിച്ചു. വീട്ടിലുണ്ടായിരുന്ന 5 വയസും മൂന്നു മാസവും വീതം പ്രായമുള്ള മറ്റു രണ്ടു കുട്ടികളെ അവിടെ നിന്നു മാറ്റിയതായി ബെ സിറ്റി പൊലീസ് പറഞ്ഞു. മരിച്ച കുട്ടി രോഗാതുരയായിരുന്നുവോ എന്നും അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്ടീവ് റെയ്നാ പെരസിനെ 979 245…
Read Moreപണം ചിലവാക്കുന്നത് കുറയ്ക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു; വിവാഹമോചനം നേടി യുവതി
പണം ചെലവാക്കുന്നത് ചുരുക്കണമെന്ന് ആവശ്യപ്പെട്ട ഭർത്താവിൽ നിന്നും വിവാഹമോചനം നേടി യുവതി. ജപ്പാൻ സ്വദേശിനിയും മോഡലുമായ ഇവരുടെ പേര് കതോ സരി എന്നാണ്. 29കാരിയായ ഇവർ ആഡംബര ജീവിതം കൊണ്ടും വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കിയും എന്നും വാർത്തകളിൽ താരമാകുന്നയാളാണ്. എന്നാൽ ഇവരുടെ ആഡംബര ജീവിതം സ്വന്തം ബിസിനസ് പ്രതിസന്ധിയിലാക്കുമെന്ന് ഭർത്താവ് ഒരിക്കലും കരുതിയിരുന്നില്ല. 2019 മുതലാണ് ഇദ്ദേഹം കതോയ്ക്ക് ഒപ്പം താമസം ആരംഭിച്ചത്. അന്ന് മുതൽ കാതോയ്ക്ക് വേണ്ടി ഇദ്ദേഹം ചെലവഴിച്ചത് ഒരു ബില്യണ് യെൻ ആണ്. അടുത്തിടെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചയായപ്പോൾ അദ്ദേഹം കാതോയോട് പണം ചിലവാക്കുന്നത് ചുരുക്കണമെന്ന് ആവശ്യപ്പെട്ടു. ബിസിനസിലെ ഇടിവ് കാരണമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഭർത്താവ് ഇങ്ങനെ പറഞ്ഞതിൽ പ്രകോപിതയായ കതോ വിവാഹമോചനം നേടുകയായിരുന്നു. മാത്രമല്ല താൻ വിവാഹം ചെയ്തത് പണത്തെയാണെന്നതുൾപടെ പരസ്യമായി നിരവധി പ്രകോപനപരമായ…
Read Moreആറു വർഷത്തെ അഗാധപ്രണയം! ഒടുവില് ബോയിംഗ് വിമാനത്തെ വിവാഹം കഴിക്കാനൊരുങ്ങി യുവതി
ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ബോയിംഗ് വിമാനത്തെ ജീവിതപങ്കാളിയാക്കാനൊരുങ്ങി യുവതി. ജർമൻകാരി മിഷേൽ കോബ്കെയാണ് വ്യത്യസ്തമായ പ്രണയവുമായി ചർച്ചകളിൽ നിറയുന്നത്. ബോയിംഗ് 737800 ജെറ്റ് വിമാനത്തെയാണ് മുപ്പതുകാരിയായ മിഷേൽ ജീവനുതുല്യം പ്രണയിക്കുന്നത്. വിമാനത്തിന് ഷാറ്റ്സ് എന്ന ഓമനപ്പേരുമിട്ടു. ജർമൻ ഭാഷയിൽ പ്രിയപ്പെട്ടവൻ എന്നാണ് ഇതിന്റെ അർഥം. സെയിൽസ്വുമണായി ജോലിചെയ്യുന്ന മിഷേൽ 2014ൽ ബെർലിനിലെ വിമാനത്താവളത്തിൽ വച്ചാണ് ബോയിംഗ് 737800 ജെറ്റ് വിമാനം ആദ്യമായി കാണുന്നത്. അപ്പോൾ തന്നെ വിമാനം മിഷേലിന്റെ ഹൃദയം കവർന്നു. പിന്നീട് വിമാനത്താവളത്തിലെ ജനാലകൾ വഴി മാത്രം കണ്ടുകൊണ്ടിരുന്ന തന്റെ വിമാനത്തെ ഒരു തവണ മാത്രമാണ് മിഷേലിന് വീണ്ടും നേരിട്ടു കാണാനായത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആ കൂടിക്കാഴ്ച. അന്ന് തന്റെ പ്രിയതമന് ഒരു സ്നേഹചുംബനം നല്കിയിരുന്നുവെന്നും മിഷേൽ പറയുന്നു. അടുത്ത തവണ അടുത്തു കാണുമ്പോൾ വിവാഹം ചെയ്യുമെന്നാണ് മിഷേൽ അറിയിച്ചത്. മാർച്ചിൽ ആംസ്റ്റർഡാമിൽ നടക്കുന്ന സ്വകാര്യ…
Read Moreനദിയിലെ വെള്ളം തണുത്തുറഞ്ഞു; ജീവൻ രക്ഷിക്കാൻ മൂക്ക് ഉയർത്തിവച്ച് മുതല; ദൃശ്യങ്ങൾ വൈറൽ
നദി മഞ്ഞ് കട്ടയായി തണുത്തുറഞ്ഞ് പോയപ്പോൾ രക്ഷപെടുവാനായി മൂക്ക് മാത്രം ഉയർത്തിപ്പിടിച്ച് കിടക്കുന്ന മുതലയുടെ ദൃശ്യങ്ങൾ വൈറൽ. നോർത്ത് കരോളീനയിൽ നിന്നുമുള്ള ദൃശ്യങ്ങൾ രമേഷ് പാണ്ഡെ ഐഎഫ്എസ് എന്നയാളാണ് പങ്കുവച്ചത്. കടുത്ത തണുപ്പിനെ തുടർന്ന് ഈ മേഖലയിലെ മൃഗങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സമയം തണുപ്പ് അധികം ബാധിക്കാത്ത പ്രദേശങ്ങളിലേക്ക് മാറുവാൻ മൃഗങ്ങൾ ശ്രമിക്കും.
Read Moreആക്രമിച്ചയാളെ കണ്ടം വഴി ഓടിച്ച് കാട്ടാന (വീഡിയോ)
പിന്നാലെ എത്തി ആക്രമിച്ചയാളെ കണ്ടത്തിലൂടെ ഓടിച്ച് ആന. പാടത്തെ വരമ്പിലൂടെ ഓടുകയായിരുന്ന ആനയുടെ പിന്നാലെ എത്തിയയാൾ കൈയിലിരുന്ന വസ്തുകൊണ്ട് തുടർച്ചയായി ആനയുടെ ശരീരത്തിൽ എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. വേദന തോന്നിയ ആന ഇയാൾക്ക് നേരെ തിരിഞ്ഞു. ഇതോടെ ഇയാൾ കണ്ടത്തിലൂടെ പരക്കം പാഞ്ഞു. പിന്നാലെ ആനയും. ഇയാളെ പിടികൂടാൻ ആന അതിവേഗത്തിൽ പാഞ്ഞപ്പോൾ ഇയാൾ ജീവനുംകൊണ്ട് ഓടുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. ഇയാളെ ആന ആക്രമിച്ചോ എന്ന് വ്യക്തമല്ല. സുശാന്ത് നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Read Moreഈ സ്നേഹത്തിന് ഒരുകോടി പുണ്യം! മഞ്ഞിൽ കുടുങ്ങിയ പൂച്ചകുഞ്ഞുങ്ങൾക്ക് തുണയായി ഒരാൾ
മഞ്ഞിൽ കുടുങ്ങിപ്പോയ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ച യാത്രികന് അഭിനന്ദന പ്രവാഹം. കാനഡയിലാണ് സംഭവം. കെൻഡാൽ ദിവിസ്ക് എന്നാണ് ഇയാളുടെ പേര്. ആൽബെട്ടയ്ക്ക് സമീപമുള്ള തൊമഹൗകിൽ എന്ന സ്ഥലത്തുള്ള ഒരു എണ്ണകിണർ പരിശോധിക്കുവാൻ പോകുകയായിരുന്നു. ഇയാൾ. യാത്രക്കിടയിലാണ് വഴിയിൽ മഞ്ഞിനുള്ളിൽ കുടുങ്ങി കിടക്കുന്ന പൂച്ചകളെ ഇദ്ദേഹം കണ്ടത്. വാലുകൾ മഞ്ഞിൽ ഉറച്ചിരുന്നതിനാൽ ഇവയ്ക്ക് നീങ്ങുവാൻ സാധിച്ചിരുന്നില്ല. അവയെ രക്ഷപെടുത്തുവാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് ആദ്യം ഇത് സാധിച്ചില്ല. തുടർന്ന് വാഹനത്തിനുള്ളിലിരുന്ന ഫ്ളാസികിൽ നിന്നും ചൂട് കാപ്പി പൂച്ചയുടെ വാലിൽ ഒഴിച്ചു. ഇതോടെ മഞ്ഞ് ഉരുകിയപ്പോൾ പൂച്ചയുടെ വാൽ വലിച്ചെടുക്കുകയായിരുന്നു അദ്ദേഹം. ഈ സമയം നിലത്ത് വീണ കാപ്പി പൂച്ചകൾ കുടിക്കുന്നുണ്ടായിരുന്നു. ഈ മൂന്ന് പൂച്ചകളെയും അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. പൂച്ചകളെ ഏറ്റെടുക്കുവാൻ ആരെങ്കിലും തയാറോണോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. മൂന്ന് പൂച്ചകളെയും ഒന്നിച്ച് ഏറ്റെടുക്കണമെന്നും…
Read Moreമഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ടു! വധുവിന്റെ വീട്ടിലെത്താൻ വരനും സംഘവും നടന്നത് നാല് കിലോമീറ്റർ
കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ വധുവിന്റെ ഗൃഹത്തിലേക്ക് വരനും സംഘവും എത്തിയത് നാല് കിലോമീറ്റർ നടന്ന്. ഉത്തരാഖണ്ഡിലാണ് സംഭവം. ലുന്താരയിൽ നിന്നും നാല് കിലോമീറ്റർ നടന്നാണ് വധുവിന്റെ സ്ഥലമായ ചാമോലിയിലെ ബിർജയിലേക്ക് വരനും സംഘവും എത്തിയത്. കനത്ത മഞ്ഞിലൂടെ നടന്നാണ് ഇവർ ഇവിടെ എത്തിയത്. വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന വരൻ ശരീരത്തിൽ മഞ്ഞ് വീഴുന്നത് തടയാൻ കുടയും ചൂടിയാണ് നടക്കുന്നത്. കനത്ത മഞ്ഞ് വീഴ്ച ഇവിടെ സാധാരണമാണെങ്കിലും വിവാഹം പോലുള്ള ആഘോഷങ്ങൾ ഇവർ മാറ്റി വയ്ക്കില്ല.
Read Moreവീട്ടിലെ ലിവിംഗ് റൂമിൽ ആറടി നീളമുള്ള പെരുമ്പാമ്പ്! ഇതിനെ ആരെങ്കിലും വളർത്തിയിരുന്നതാകാമെന്നാണ് സംശയം
വീട്ടിലെ ലിവിംഗ് റൂമിലുള്ള കട്ടിലിന് അടിയിൽ നിന്നും കണ്ടെത്തിയത് ആറ് അടി നീളമുള്ള പെരുപാമ്പിനെ. അമേരിക്കയിലെ കാൻസാസിലുള്ള വിചിറ്റ നഗരത്തിന് സമീപം റോസ്ഹിൽ എന്ന സ്ഥലത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ലിവിംഗ് റൂമിൽ പാമ്പിനെ കണ്ടുവെന്ന് പറഞ്ഞ് ഒരാൾ പോലീസിനെ വിളിച്ചിരുന്നു. പോലീസിനൊപ്പം അഗ്നിശമന സേനാംഗങ്ങളും ഇവിടെ എത്തിയിരുന്നു. ഈ പെരുമ്പാമ്പിനെ ഇവിടെ നിന്നും കൊണ്ടുപോയി. ഇതിനെ ആരെങ്കിലും വളർത്തിയിരുന്നതാകാമെന്നാണ് സംശയം.
Read More