ജനീവ: അമേരിക്ക – ഇറാൻ ആണവപ്രശ്നത്തിൽ പരിഹാരം തേടി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നു സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു. ഒമാന്റെ മധ്യസ്ഥതയിലാകും അമേരിക്ക – ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ നടക്കുക. ഉപരോധം അവസാനിപ്പിച്ചാൽ ആണവ ധാരണയ്ക്ക് തയാറെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയാണ് പ്രസ്താവന നടത്തിയത്. ആണവ ധാരണയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന ഇറാന്റെ നിലപാടിനോട് ഏറ്റവും പോസിറ്റീവായാണ് അമേരിക്ക പ്രതികരിച്ചത്. ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇറാൻ വിഷയത്തിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറാഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് രണ്ടാം ഘട്ട ചർച്ച നടത്താമെന്ന തീരുമാനമായത്.
Read MoreCategory: NRI
അന്യഗ്രഹജീവികൾ യാഥാർഥ്യം: പക്ഷേ ‘ഏരിയ 51’-ൽ ഒളിപ്പിച്ചിട്ടില്ല; ബറാക് ഒബാമ
വാഷിംഗ്ടൺ ഡിസി: അന്യഗ്രഹജീവികളുടെ സാന്നിധ്യം സംബന്ധിച്ച ചർച്ചകൾക്കു വീണ്ടും വഴിതുറന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. അന്യഗ്രഹജീവികൾ യാഥാർഥ്യമാണെന്ന് പറഞ്ഞ ഒബാമ, എന്നാൽ അവയെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞു. യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ഏരിയ 51’നെവാഡയിലെ അതീവ രഹസ്യസ്വഭാവമുള്ള അമേരിക്കൻ വ്യോമസേനാ താവളമായ “ഏരിയ 51′-ൽ അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ദശകങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ താൻ അവരെ കണ്ടിട്ടില്ലെന്നും അത്തരത്തിൽ ഒരിടത്തും അവരെ ഒളിപ്പിച്ചിട്ടില്ലെന്നും ഒബാമ തുറന്നുപറഞ്ഞു. “അവിടെ ഭൂഗർഭ സൗകര്യങ്ങൾ ഒന്നുമില്ല. അമേരിക്കൻ പ്രസിഡന്റിൽനിന്ന് പോലും മറച്ചുവയ്ക്കുന്ന വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ മാത്രമേ അത്തരമൊരു സാധ്യതയുള്ളൂ…’ ഒബാമ തമാശരൂപേണ പറഞ്ഞു. വിപുലമായ സൈനിക വിമാന പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് “ഏരിയ 51′ എന്ന് 2013-ലാണ് അമേരിക്കൻ സർക്കാർ ഔദ്യോഗികമായി സമ്മതിച്ചത്.…
Read Moreതെരച്ചിലുകൾ വിഫലം: കലിഫോര്‍ണിയയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
കലിഫോര്‍ണിയ: കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്ക്ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളികുലാര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കര്‍ണാടക സ്വദേശിയായ സാകേത് ഐഐടി മദ്രാസില്‍നിന്ന് കെമിക്കല്‍ എൻജിനിയറിംഗില്‍ ബിടെക് നേടി. യുസി ബെര്‍ക്ക്ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. സാകേതിന്റെ റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
Read Moreവനിതകളെ ചാവേറുകളാക്കാൻ പാക് ഭീകരർ: റിക്രൂട്ട്മെന്റ് വിപുലീകരിച്ച് ലഷ്കറും ജെയ്ഷെയും; പ്രവർത്തനം ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും വനിതകളെ ചാവേറുകളായും സായുധപോരാളികളായും ഉപയോഗിക്കാൻ വ്യാപകനീക്കം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ മുൻനിർത്തി ആക്രമണങ്ങൾ നടത്താനാണ് പാക് ഭീകരസംഘനകളുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് കഴിഞ്ഞ വർഷം ഒക്ടോബറിൽ “ജമാഅത്ത് ഉൽ മുമിനാത്ത്’ എന്ന വനിതാ വിഭാഗത്തിനു രൂപം നൽകിയിരുന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ലഷ്കർ ഇ തൊയ്ബ തങ്ങളുടെ സ്ത്രീ വിഭാഗമായ “ത്വയിബത്ത്’ എന്ന ശൃംഖലയും സജീവമാക്കിയിരിക്കുകയാണ്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് ഭീകരർ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും.…
Read Moreയുദ്ധനിഴലിൽ പശ്ചിമേഷ്യ: ഇറാനെ ലക്ഷ്യമിട്ട് യുഎസ്എസ് ജെറാൾഡ്
വാഷിംഗ്ടൺ ഡിസി: ഇറാൻ വിഷയത്തിൽ ചർച്ചയും ഭീഷണിയുമെന്ന ഇരട്ടനില തുടർന്ന് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ കടലിലേക്കയച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പലാണ് കരീബിയൻ കടലിൽനിന്നു പശ്ചിമേഷ്യയിലേക്കു നീങ്ങിത്തുടങ്ങിയത്. ഇറാനെതിരേ സൈനിക നടപടി ട്രംപ് പരിഗണിക്കുന്നതായ വാർത്തകൾക്കിടെയാണു പുതിയ നീക്കം. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും രണ്ടാഴ്ച മുമ്പ് പശ്ചിമേഷ്യൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് ജെറാൾഡ് ആർ. ഫോർഡ്കൂടി ചേരുക. ഇക്കാര്യം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്. ജെറാൾഡ് ആർ ഫോർഡിൽനിന്നുള്ള യുദ്ധവിമാനങ്ങളാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യത്തിൽ പങ്കെടുത്തത്. അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നോ ഫാർ ഈസ്റ്റിൽനിന്നോ ഒരു വിമാനവാഹിനിക്കപ്പലിന് ഇസ്രയേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയം എടുക്കും.
Read Moreഎപ്സ്റ്റീനുമായി അടുത്ത ബന്ധം, സുൽത്താന്റെ പണിപോയി: ഡിപി വേൾഡിന്റെ സിഇഒ സ്ഥാനത്തുനിന്ന് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കി
ദുബായ്: കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതോടെ ദുബായ് ആസ്ഥാനമായ ആഗോള ലോജിസ്റ്റിക്സ് ഭീമന്മാരായ ഡിപി വേൾഡിന്റെ സിഇഒ സ്ഥാനത്തുനിന്ന് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കി. പകരം ഡിപി വേൾഡ് ബോർഡ് ചെയർമാനായി ഈസ കാസിമിനെയും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ യുവരാജ് നാരായണനെയും നിയമിച്ചു. യുഎസ് നീതിന്യായ വകുപ്പ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലിലാണ് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിന്റെ പേരുള്ളത്. എപ്സ്റ്റീനുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ഫയലിലുള്ള വിവരം.
Read Moreമോദിയെക്കുറിച്ച് ട്രംപിന്റെ പരാമർശം: പരിശോധിച്ച ശേഷം നടപടിയെന്ന് ഇന്ത്യ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീജിവിതവുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ട്രംപിന്റെ പ്രസ്താവന അടങ്ങിയ വീഡിയോ കണ്ടിട്ടില്ലെന്നും ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്നലെ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിലാണ് ജയ്സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. എഫ്ബിഐ ഡയറക്ടറുമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെ മോദിയെക്കുറിച്ച് ട്രംപ് നടത്തുന്ന പ്രസ്താവനകളാണ് ചർച്ചയായതയ്. “മോദി ഒരു മികച്ച മനുഷ്യനാണ്, അദ്ദേഹം ട്രംപിനെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ എനിക്ക് താത്പര്യമില്ല. വർഷങ്ങളായി ഞാൻ ഇന്ത്യയെ നിരീക്ഷിക്കുന്നു…’ എന്നാണ് ട്രംപ് വീഡിയോയിൽ പറയുന്നത്. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ തിരുത്തലുകളെക്കുറിച്ചും ജയ്സ്വാൾ വിശദീകരണം നൽകി. ഫെബ്രുവരി 7നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനമെന്നും, യുഎസ്…
Read Moreബംഗ്ലാദേശ് വോട്ടെടുപ്പിനു തുടക്കം; ഷെയ്ഖ് ഹസീനയുടെ പാർട്ടി മത്സരത്തിലില്ല
ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനു ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7:30 മുതൽ വൈകുന്നേരം 4:30 വരെ നടക്കുന്ന പോളിങ്ങിൽ 12.7 കോടി വോട്ടർമാർ വിധിയെഴുതും.ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം. അതേസമയം, ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ആകെ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സൈന്യം ഉൾപ്പെടെ 10 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദേശ നിരീക്ഷകർ ബംഗ്ലദേശിലെത്തിയിട്ടുണ്ട്. പകുതിയോളം ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ഒന്‍പതു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ജൂലൈ നാഷണൽ…
Read Moreകാനഡയിലെ സ്കൂളിൽ വെടിവയ്പ്: 10 പേർ കൊല്ലപ്പെട്ടു, 25 പേർക്കു പരിക്ക്
വാൻകൂവർ: പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സ്കൂളിലും സമീപത്തെ വീട്ടിലുമുണ്ടായ വെടിവയ്പിൽ വനിതയായ അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു. 25 പേർക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പ്രാദേശികസമയം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണു വെടിവയ്പുണ്ടായത്. അക്രമി അടക്കം എട്ടു പേർ ഇവിടെ കൊല്ലപ്പെട്ടു. ഈ ആക്രമണവുമായി ബന്ധമുള്ളതാണ് വീട്ടിലുണ്ടായ വെടിവയ്പ്. ഇവിടെ രണ്ടു പേരാണു കൊല്ലപ്പെട്ടത്. അക്രമിയെ തിരിച്ചറിഞ്ഞുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. എന്നാൽ, പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. അക്രമി സ്വയം വെടിവച്ചു മരിച്ചതാണെന്നാണു നിഗമനം. ആക്രമണമുണ്ടായി രണ്ടു മിനിറ്റിനകം പോലീസ് ഓഫീസർമാർ സ്കൂളിലെത്തിയെന്ന് ബ്രിട്ടീഷ് കൊളംബിയ ഗവർണർ ഡേവിഡ് എബി പറഞ്ഞു. പോലീസെത്തിയപ്പോൾ അക്രമിയടക്കം ഏഴു പേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2,400 പേർ വസിക്കുന്ന ടംബ്ലർ റിഡ്ജ്…
Read Moreഇറാനിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ അദാനിയോട് വിവരങ്ങൾ തേടി യുഎസ് ഏജൻസി
ന്യൂഡൽഹി: ഇറാനിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ യുഎസ് ഏജൻസി വിവരങ്ങൾ തേടിയതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. കഴിഞ്ഞവർഷം ജൂണിൽ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പൽ പാതകളിലൂടെ അദാനിയുമായി ബന്ധമുള്ള കമ്പനികൾ ഇറാനിൽനിന്ന് എൽപിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തെന്നു പരാമർശിച്ചിരുന്നു. ആരോപണം അദാനി ഗ്രൂപ്പ് അന്നേ തള്ളി. യുഎസിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (ഒഎഫ്എസി) ആണ് ഇപ്പോൾ ഇതുസംബന്ധിച്ച് വിവരം തേടിയത്. ആവശ്യമുള്ള വിവരങ്ങൾ നൽകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
Read More