ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പട്ടികയിൽ തിരുത്തലുമായി വൈറ്റ് ഹൗസ്. ഇന്ത്യയുടെ ശക്തമായ ഇടപെടലുകളാണ് മുന്പു പുറത്തുവിട്ട റിപ്പോർട്ടിൽ ട്രംപ് ഭരണകൂടം മാറ്റങ്ങൾ വരുത്താൻ തയാറായത്. 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങും എന്നത്, “ലക്ഷ്യമിടുന്നു’ എന്നാക്കിയും പയർവർഗങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുമെന്ന പരാമർശം നീക്കം ചെയ്തതുമാണ് കരാറിൽ വരുത്തിയ പ്രധാന തിരുത്തലുകൾ. ചില പയർവർഗങ്ങളുടെ ഇറക്കുമതി ചുങ്കം ഇന്ത്യ കുറയ്ക്കുമെന്ന് നേരത്തെ വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു.എന്നാൽ പയർവർഗങ്ങളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും മുന്നിൽ നിൽക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇറക്കുമതി ചുങ്കം കുറച്ചാൽ രാഷ്ട്രീയ തിരിച്ചടികൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ ഇന്ത്യ വിയോജിപ്പറിയിച്ചതോടെയാണ് പുതിയ പട്ടികയിൽനിന്ന് അമേരിക്ക ഈ ഭാഗം ഒഴിവാക്കിയത്. അതുപോലെ തന്നെ, അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മാറ്റം വരുത്തി. ഇന്ത്യ 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങാൻ “പ്രതിജ്ഞാബദ്ധമാണ്’ എന്നായിരുന്നു ആദ്യ…
Read MoreCategory: NRI
ഇന്ത്യ-യുകെ വ്യാപാര കരാർ; “നനഞ്ഞ പപ്പടം’ പോലെയെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പരിഹാസം
ലണ്ടൻ: ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് യുകെ പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്.കരാറിനെ ഭക്ഷണപദാർഥങ്ങളോട് ഉപമിച്ച് അംഗങ്ങൾ സംസാരിച്ചതാണ് ചർച്ചയാകുന്നത്. ബ്രിട്ടനു വലിയ സാമ്പത്തിക നേട്ടമുണ്ടാക്കേണ്ട ഈ കരാർ ഒരു “നനഞ്ഞ പപ്പടം’ പോലെയാണെന്ന് ട്രേഡ് സെക്രട്ടറി ആൻഡ്രൂ ഗ്രിഫിത്ത് പരിഹസിച്ചു. ബ്രിട്ടന്റെ സേവനമേഖലയെ കരാറിൽ അവഗണിച്ചെന്നും ഇന്ത്യൻ തൊഴിലാളികൾക്ക് ഇൻഷുറൻസ് വിഹിതത്തിൽ ഇളവു നൽകിയത് പ്രാദേശിക തൊഴിൽ വിപണിയെ ബാധിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ താരിഫ് ഇളവ് ലഭിക്കാൻ അഞ്ചു മുതൽ പത്തു വർഷംവരെ കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ബ്രിട്ടൻ ഉടൻ ഇളവ് നൽകുന്നുവെന്നും വിമർശനമുയർന്നു. എന്നാൽ ഈ വിമർശനങ്ങളെ വാണിജ്യമന്ത്രി ക്രിസ് ബ്രയന്റ് ശക്തമായി നേരിട്ടു. പ്രമുഖ ആഗോള ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും കരാറിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബ്രയന്റ് ചൂണ്ടിക്കാട്ടി. അവർക്ക് ഇതൊരു “നനഞ്ഞ പപ്പട’മല്ല, മറിച്ച് ഒരു…
Read Moreമൗറീഷ്യസ് പ്രധാനമന്ത്രി അടുത്തയാഴ്ച ഇന്ത്യയിലെത്തും
ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവിൻചന്ദ്ര രാംഗൂലവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള ഇരുരാജ്യങ്ങളുടെയും സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചർച്ചയിൽ തീരുമാനമായി. ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച ഇന്ത്യയിൽ നടക്കുന്ന “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇംപാക്ട് സമ്മിറ്റിൽ’പങ്കെടുക്കാൻ ഡോ. നവിൻചന്ദ്ര രാംഗൂല ഇന്ത്യയിലെത്തും. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കായി ഇന്ത്യയും മൗറീഷ്യസും സംയുക്തമായി പ്രവർത്തിക്കുന്നത് തുടരും. വാരണാസിയിലെ സന്ദർശനത്തിന് ശേഷം വിവിധ മേഖലകളിൽ ഉണ്ടായ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
Read Moreപ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ ;”ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾ മിസൈൽ പരിധിയിൽ’
ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്ന് പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.അമേരിക്കൻ മണ്ണിൽ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും, അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ തകർക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്റെ നിലപാട്. ശക്തമായ വ്യോമസേനയുടെ അഭാവത്തിൽ ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.ഖോറംഷഹർ, സെജ്ജിൽ, ഇമാദ്, ഖദർ-1,…
Read Moreട്രംപിനോട് അഭ്യർഥിച്ച് ഇറേനിയൻ യുവാവ് ജീവനൊടുക്കി
ടെഹ്റാൻ: ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്. പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്. ഇറാന്റെ മോചനത്തിനായി വിദേശ ഇടപെടൽ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.അയത്തൊള്ള അലി ഖമനെയുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്ന് ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും, അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയിൽ പറയുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ…
Read Moreയുദ്ധഭീതിയുടെ നിഴലിൽ ഗൾഫ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; യുഎസ്എസ് ഏബ്രഹാം ലിങ്കൺ അറബിക്കടലിൽ; മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് മേഖലയിലേക്ക്
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാനോടു ചെലവാകില്ലെന്നും ബഹുമാനത്തിനു മാത്രമേ ബഹുമാനം നൽകൂ എന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്നു പിന്നോട്ടില്ലെന്ന് പെസെഷ്കിയാൻ എക്സിൽ കുറിച്ചു. “അന്താരാഷ്ട്ര ആണവ കരാറുകൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ട്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട…’ ഒമാനിൽ നടന്ന ചർച്ചകൾ പുരോഗതിയുണ്ടാക്കിയെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരേസമയം ചർച്ചയും ഉപരോധവും സൈനിക ഭീഷണിയും ഉയർത്തുന്ന അമേരിക്കൻ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു. അമേരിക്കൻ പടയൊരുക്കംഇറാന്റെ ആണവ നിലപാടുകളിലും ജനുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള കർശന നടപടികളിലും…
Read Moreചൂതാട്ടം ഫലം കണ്ടു; എൽഡിപി വൻ ജയത്തിലേക്കെന്ന് എക്സിറ്റ്പോള്
ടോക്കിയോ: ജപ്പാനിലെ ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായി തകായിച്ചി വൻ വിജയത്തിലേക്കെന്ന് എക്സിറ്റ് പോൾ പ്രവചനം. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ജാപ്പനീസ് മാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം തകായിച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) 274 സീറ്റുകൾ നേടിയേക്കും. 465 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 233 മതി. എൽഡിപിയും സഖ്യകക്ഷികളും ചേർന്ന് 302 മുതൽ 366 വരെ സീറ്റുകൾ നേടിയേക്കാം. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചിയുടെ വ്യക്തിപ്രഭാവംകൊണ്ടു മാത്രമാണ് എൽഡിപി മുന്നേറുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏതാണ്ട് മുഴുവൻ കാലവും ജപ്പാൻ ഭരിച്ച എൽഡിപി സമീപ തെരഞ്ഞെടുപ്പിൽ വലിയ പരാജയങ്ങൾ രുചിച്ചിരുന്നതാണ്. ഒക്ടോബറിൽ അധികാരമേറ്റെടുത്ത തകായിച്ചി തന്റെ ജനപിന്തുണ വോട്ടാക്കി മാറ്റാനായി ഇടക്കാല തെരഞ്ഞെടുപ്പ് എന്ന ചൂതാട്ടത്തിനു മുതിരുകയായിരുന്നു. മോട്ടോർ സൈക്കിൾ പ്രേമിയും ഹെവി മെറ്റൽ ഡ്രമ്മറുമായ തകായിച്ചി വലതുപക്ഷ നിലപാടുകളിലൂടെ…
Read Moreവാഷിംഗ്ടൺ പോസ്റ്റ് സിഇഒ വിൽ ലൂയിസ് രാജിവച്ചു
വാഷിംഗ്ടൺ: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ പ്രസാധകനും സിഇഒയുമായ വിൽ ലൂയിസും വാഷിംഗ്ടൺ പോസ്റ്റിന്റെ പടിയിറങ്ങി. പ്രതിസന്ധിയിലായ പത്രം മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണു വിൽ ലൂയിസിന്റെ നടപടി. സഹപ്രവർത്തകർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് സ്ഥാനം ഒഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. പത്രത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡി. ഓനോഫ്രിയോ താത്കാലികമായി പ്രസാധകന്റെയും സിഇഒയുടെയും ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 2024 ജനുവരിയിലാണ് ബ്രിട്ടീഷ് വംശജനായ ലൂയിസ് വാഷിംഗ്ടൺ പോസ്റ്റിലെത്തിയത്. നേരത്തേ വോൾസ്ട്രീറ്റ് ജേണലിൽ ഉന്നതപദവി വഹിച്ചിരുന്നു. ലൂയിസിന്റെ കാലത്ത് സ്ഥാപനത്തിലെ പുനഃക്രമീകരണങ്ങളുടെ ഭാഗമായി ന്യൂസ് റൂമുകളിൽനിന്നു പലരെയും പിരിച്ചുവിട്ടു. ഇതേത്തുടർന്ന് എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബി പത്രത്തിൽനിന്നു പുറത്തുപോകുകയും ചെയ്തിരുന്നു. വാർത്തകൾക്കായി പണം നൽകുന്നതടക്കമുള്ള ആരോപണങ്ങളും ജീവനക്കാരോടുള്ള മോശം പെരുമാറ്റവും അദ്ദേഹത്തിനെതിരേ വിമർശനമായി ഉയർന്നിരുന്നു.
Read Moreജൂണിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് യുഎസ് നീക്കം
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ജൂണിൽ അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തയാഴ്ച അമേരിക്കയിലെ മയാമിയിൽ റഷ്യ- യുക്രെയ്ൻ ചർച്ച നടത്താമെന്ന് അമേരിക്ക നിർദേശിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതു സ്വീകാര്യമാണ്. ജൂണിൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുമെന്ന് സെലൻസ്കി പറഞ്ഞു. വർഷാവസാനം അമേരിക്കയിൽ നടക്കാൻ പോകുന്ന മിഡ് ടേം തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള ധാരണ ഒഴിച്ചാൽ സുപ്രധാന തീരുമാനങ്ങളുണ്ടായില്ല. ഇതിനിടെ, മാർച്ചിൽ വെടിനിർത്താനുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നും അമേരിക്കയും ഇക്കാര്യം ചർച്ച ചെയ്തു. റഷ്യക്ക് ഭൂമി വിട്ടുകൊടുക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വെടിനിർത്തൽ ധാരണയിൽ യുക്രെയ്നിൽ ഹിതപരിശോധനയും ഒപ്പം പൊതു തെരഞ്ഞെടുപ്പും നടത്താനാനുള്ള നിർദേശമാണ്…
Read Moreഇറാന്റെ ‘ഷാഡോ ഫ്ലീറ്റിന്’ അമേരിക്കയുടെ ഉപരോധം
വാഷിംഗ്ടൺ: ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റിലെ’ കപ്പലുകൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും മേൽ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി. രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഈ കപ്പലുകൾ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു. മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി. ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം…
Read More