കാബൂൾ: സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ. ശാരീരികശിക്ഷയിൽ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാൽ പതിനഞ്ചു ദിവസത്തെ തടവു ശിക്ഷ മാത്രമാണ് വിധിക്കുന്നത്. കോടതിയിൽ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പുരുഷനെതിരേ കുറ്റം ചുമത്തുക. പുതിയ നിയമത്തിൽ പറയുന്നത് എല്ലുകൾ ഒടിയാതയോ തുറന്ന മുറിവുകൾ ഉണ്ടാക്കാതെയോ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാം. ഇസ്ലമിക ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട പീനൽ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്. അതേസമയം വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ആർട്ടിക്കിൾ 9 അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മതപണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം. ഈ സംവിധാനത്തിൽ ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ, കുറ്റകൃത്യത്തിന്റെ സ്വഭാവമോ…
Read MoreCategory: NRI
രഹസ്യമായി അണ്വായുധം പരീക്ഷിച്ചിട്ടില്ലെന്ന് റഷ്യ
മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായ അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്നു റഷ്യ. അമേരിക്കൻ വൃത്തങ്ങൾ ഇത്തരമൊരു ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരണം നല്കുകയായിരുന്നു. രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ഉയർന്നിരുന്നു. ചൈനയും ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് പെസ്കോവ് കൂട്ടിച്ചേർത്തു. ചൈന 2020ൽ രഹസ്യമായി അണ്വായുധം പരീക്ഷിച്ചെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കു പുറമേ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ ഉണ്ടാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. റഷ്യയും അമേരിക്കയും ഉൾപ്പെട്ട ഇത്തരം കരാറിന്റെ കാലാവധി ഈ മാസം അഞ്ചിന് അവസാനിച്ചിരുന്നു.
Read Moreചർച്ചയിൽ പുരോഗതി സൂചിപ്പിച്ച് ഇറാനും അമേരിക്കയും
ടെഹ്റാൻ: ജനീവയിൽ അമേരിക്കയുമായി നടത്തിയ ആണവചർച്ചയിൽ പുരോഗതിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ആണവവിഷയത്തിൽ ദീർഘകാലമായയി തുടരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ഇറാനും അമേരിക്കയും ധാരണയിലെത്തി. എന്നാൽ, ഉടനടി ആണവക്കരാർ ഉണ്ടാകുമെന്നല്ല ഇതിനർഥമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. ഇറാൻ-അമേരിക്ക യുദ്ധാശങ്ക കുറയ്ക്കാൻ അരാഗ്ചിയുടെ പ്രസ്താവന സഹായിച്ചു. ഇതേത്തുടർന്ന്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താണു. ചർച്ചയിൽ പലവിധ നിർദേശങ്ങൾ ഉന്നയിക്കെപ്പെടുവെന്നും തുടർചർച്ചകൾക്കുള്ള മാർഗനിർദേശങ്ങളിൽ പൊതുധാരണ ഉണ്ടായെന്നുമാണ് അരാഗ്ചി വ്യക്തമാക്കിയത്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ വൃത്തങ്ങളും സ്ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭിന്നതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഇറാൻ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിൽ നടത്തുന്ന സൈനികവിന്യാസം യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമാണ്. ആക്രമണമുണ്ടായാൽ ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറേനിയൻ ഭരണകൂടത്തെ താഴെയിറക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ…
Read Moreഷാപുർ കണ്ടി അണക്കെട്ട് നിർമാണം അവസാനഘട്ടത്തിൽ; രവി നദിയിലെ അധികജലം ഇനി പാക്കിസ്ഥാനിലേക്ക് ഒഴുകില്ല
ശ്രീനഗർ: സിന്ധു നദീജല കരാർ മരവിപ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലലഭ്യത കുറയ്ക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. രവി നദിയിൽനിന്നുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നത് പൂർണമായും അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പഞ്ചാബ്-ജമ്മു കാഷ്മീർ അതിർത്തിയിലുള്ള ഷാപുർ കണ്ടി അണക്കെട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും മാർച്ചോടെ ഇത് പ്രവർത്തനസജ്ജമാകുമെന്നും ജമ്മു കാഷ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണ അറിയിച്ചു. അഞ്ചു പതിറ്റാണ്ടുകൾക്കു മുമ്പ്, 1979ൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. 1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എന്നാൽ പഞ്ചാബും ജമ്മു കാഷ്മീരും തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്നു നിർമാണം വർഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് 2008ൽ കേന്ദ്ര സർക്കാർ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. 3,394.49 കോടി രൂപ ചെലവഴിച്ചാണ് അണക്കെട്ട് നിർമാണം പൂർത്തിയാക്കുന്നത്. നിലവിൽ മാധോപുർ വഴി പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം അണക്കെട്ട് യാഥാർഥ്യമാകുന്നതോടെ ഇന്ത്യക്കു പൂർണമായും ഉപയോഗിക്കാനാകും.…
Read Moreകാന്തപുരത്തിന്റെ ദൗത്യം പൂർത്തിയായി;നിമിഷപ്രിയയുടെ മോചനം ഇനി നയതന്ത്ര തലത്തിൽ
ദുബായി: യെമനിലെ ജയിലിൽ തുടരുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ മാപ്പ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ദൗത്യം അവസാനിച്ചെന്ന് മകൻ അബ്ദുൽ ഹക്കീം അസ്ഹരി. മോചനം സംബന്ധിച്ച കാര്യങ്ങൾ നയതന്ത്ര തലത്തിലാണെന്നും അബ്ദുൽ ഹക്കീം പറഞ്ഞു. എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായെന്നും അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായത്. അതേസമയം കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വധശിക്ഷ നീളുന്നതിനെതിരേ നിയമനടപടിയിലാണ്. നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടതെന്ന നിലപാട് ആവർത്തിക്കുകയാണ് അബ്ദുൽ ഫത്താഹ് മെഹദി. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം നയതന്ത്ര ഇടപെടലുകളിലും പരിമിതിയുണ്ട്.
Read Moreതാരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി
ധാക്ക: ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ നിര്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ താരിഖ് റഹ്മാനെ ഇന്ത്യാ സന്ദർശനത്തിനായി നരേന്ദ്ര മോദി ക്ഷണിച്ചു. ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ബംഗ്ലാദേശിലെ പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, അയൽരാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ഉള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഓം ബിർള, ജനാധിപത്യപരവും പുരോഗമനപരവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
Read Moreമൂന്നുദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ
മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും. സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് “ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026′ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.…
Read Moreഏഴ് പാക് സൈനികർ തടവിൽ; ഒരാഴ്ചത്തെ സമയം അനുവദിച്ച് ബിഎൽഎ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഏഴ് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി. ഒരാഴ്ചയ്ക്കുള്ളിൽ പാക് സർക്കാരിന്റെ തടവിലുള്ള ബലൂച് ലിബറേഷൻ ആർമി അംഗങ്ങളെ കൈമാറിയില്ലെങ്കിൽ സൈനികരെ വധിക്കുമെന്നും ബിഎൽഎ അന്ത്യശാസന നൽകിയിട്ടുണ്ട്. ബിഎൽഎയുടെ മീഡിയ വിഭാഗമായ ‘ഹക്കൽ’ ആണ് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ സർക്കാരും സൈന്യവും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. “ഓപ്പറേഷൻ ഹെറോഫ്’ രണ്ടാം ഘട്ടത്തിനിടെ 17 പാക് സൈനികരെ പിടികൂടിയതായി ബിഎൽഎ പറയുന്നു. ഇതിൽ 10 പേരെ പിന്നീട് വിട്ടയച്ചതായും ബിഎൽഎ അറിയിച്ചു. വിട്ടയച്ച 10 പേർ ബലൂചിസ്ഥാൻ സ്വദേശികളാണ്. ഇവരെ താക്കീത് നൽകി വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി. ഏഴ് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് ബിഎൽഎയുടെ അവകാശവാദം. ഇവരുടെ കുറ്റസമ്മത മൊഴി ബലൂച് വിചാരണ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബലൂച് നേതാക്കൾ പറയുന്നു. ബലൂച് ജനതയ്ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ബിഎൽഎയുടെ…
Read Moreഇറേനിയൻ ഭരണകൂടത്തിനെതിരേ ലോകമെന്പാടും പ്രതിഷേധം
മ്യൂണിക്ക്: ഇറാനിൽ ഭരണകൂട മാറ്റം ആവശ്യപ്പെട്ട് ശനിയാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിൽ അരങ്ങേറിയ പ്രകടനങ്ങളിൽ പത്തു ലക്ഷം പേർ പങ്കെടുത്തതായി റിപ്പോർട്ട്. ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിന്റെ അന്തരാവകാശി റേസ പഹ്ലവിയുടെ ആഹ്വാന പ്രകാരമായിരുന്നു പ്രകടനങ്ങൾ. അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടി നടന്ന ജർമനിയിടെ മ്യൂണിക് നഗരത്തിൽ രണ്ടു ലക്ഷം പേരുടെ റാലി അരങ്ങേറി. പങ്കെടുത്തവർ ഷാ രാജവംശ കാലത്തെ ഇറേനിയൻ പതാക, ഇസ്രേലി, അമേരിക്കൻ പതാകകൾ, റേസാ പഹ്ലവിയുടെ ചിത്രം തുടങ്ങിയവ വഹിച്ചിരുന്നു. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഇറേനിയൻ ഭരണകൂടം മാറണമെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി. കാനഡയിലെ ടൊറൊന്റോ, അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരങ്ങളിലുണ്ടായ പ്രകടനങ്ങളിൽ മൂന്നര ലക്ഷം വീതം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ലണ്ടൻ, ആഥൻസ്, ബെർലിൻ, നിക്കോസ്യ, ടോക്കിയോ നഗരങ്ങളിലും റാലികൾ അരങ്ങേറി. അമേരിക്ക ഇടപെടണം: പഹ്ലവി മ്യൂണിക്ക്: ഇറാനുമായി ചർച്ച നടത്തി…
Read Moreഅമേരിക്ക നൈജീരിയയിലേക്ക് 200 സൈനികരെ അയയ്ക്കും
അബുജ: കൊലപാതകവും തട്ടിക്കൊണ്ടുപോകലും കൊള്ളയും നടത്തി ഭീകരരും ക്രിമിനൽസംഘങ്ങളും അഴിഞ്ഞാടുന്ന സാഹചര്യത്തിൽ ഇവരെ നേരിടുന്നതിന് നൈജീരിയൻ സായുധസേനയെ സഹായിക്കാൻ അമേരിക്ക സൈന്യത്തെ അയയ്ക്കുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിൽ നൈജീരിയൻ സൈനികർക്കു പരിശീലനം നൽകാൻ 200 സൈനികരെയാണ് പെന്റഗൺ അയയ്ക്കുന്നത്. ഇതിൽ ആദ്യസംഘം നൈജീരിയയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ സൈനികസംഘം ഭീകരവിരുദ്ധ പോരാട്ടത്തിൽ നേരിട്ടു പങ്കാളികളാകില്ലെന്ന് നൈജീരിയൻ പ്രതിരോധ ആസ്ഥാനത്തിന്റെ വക്താവ് മേജർ ജനറൽ സാമാലിയ ഉബ പറഞ്ഞു. മറിച്ച് അവർ പരിശീലനം നൽകുന്നതിൽ വ്യാപൃതരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരെ ലക്ഷ്യമിട്ടു ഭീകരാക്രമണം പതിവാകുന്ന സാഹചര്യത്തിൽ നൈജീരിയയിൽ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലകുറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ സേന നൈജീരിയയിലെ സൊകൊതൊ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐഎസ് കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഈ ആക്രമണം ഒരു സൂചന മാത്രമാണെന്ന് ട്രംപ്…
Read More