വെ​യ്റ്റിം​ഗ് ഷെ​ഡി​ല്‍ അ​ശ്ലീ​ലം, പോ​ലീ​സ് എ​ഴു​തി​യ​വ​രെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യി​ച്ചു

പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ല്‍ വെ​യ്റ്റിം​ഗ് ഷെ​ഡി​ല്‍ അ​ശ്ലീ​ല​മെ​ഴു​തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് എ​ഴു​തി​യ​വ​രെ ക​ണ്ടെ​ത്തി അ​വ​യെ​ല്ലാം നീ​ക്കം ചെ​യ്യി​ച്ചു.​ക​ക്ക​മ്പാ​റ മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മാ​രാ​ര്‍​ജി സ്മാ​ര​ക വെ​യ്റ്റിം​ഗ് ഷെ​ഡി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ചി​ല കു​ട്ടി​ക​ള്‍ അ​ശ്ലീ​ല​ങ്ങ​ള്‍ എ​ഴു​തി​വ​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ഴു​തി​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ​ക്കൊ​ണ്ടു ത​ന്നെ എ​ഴു​തി​യ​ത് നീ​ക്കം ചെ​യ്യി​ച്ചു. തെ​റ്റ് പ​റ്റി​യ​തി​ല്‍ കു​ട്ടി​ക​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഇ​ട​യ്ക്കി​ടെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ണ്ടാ​കാ​റു​ള്ള ക​ക്ക​മ്പാ​റ​യി​ല്‍ പോ​ലീ​സി​ന്‍റെ സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് സം​ഘ​ര്‍​ഷ​മൊ​ഴി​വാ​ക്കു​ന്നത്.

Related posts