വീ​ടി​നു മു​ന്നി​ൽ ക​വ​ർ​ച്ചാ ശ്ര​മം; മൂ​ന്നു കൗ​മാ​ര​ക്കാ​രെ വീ​ട്ടു​ട​മ​സ്ഥ​ൻ വെ​ടി​വ​ച്ചു കൊ​ന്നു

ജോ​ർ​ജി​യ: റോ​ക്ക്ഡെ​യ്ൽ കൗ​ണ്ടി​യി​ലെ വീ​ട്ടി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചു ക​വ​ർ​ച്ച​ക്കെ​ത്തി​യ മൂ​ന്നു കൗ​മാ​ര​ക്കാ​രെ വീ​ട്ടു​ട​മ​സ്ഥ​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.

സെ​പ്റ്റം​ബ​ർ 16 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു മു​ന്പി​ൽ നി​ന്നി​രു​ന്ന സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രെ ക​വ​ർ​ച്ച ചെ​യ്യു​ന്ന​തു ക​ണ്ടാ​ണ് വീ​ട്ടു​ട​മ​സ്ഥ​ൻ പു​റ​ത്തേ​ക്ക് നോ​ക്കി​യ​ത്. ഇ​തി​നി​ട​യി​ൽ ക​വ​ർ​ച്ച​ക്കാ​രി​ൽ ഒ​രാ​ൾ റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു.

ക​വ​ർ​ച്ച​ക്ക് വി​ധേ​യ​രാ​യ മൂ​ന്നു പേ​ർ​ക്കു പ​രു​ക്കേ​റ്റു. പി​ന്നെ വീ​ട്ടു​ട​മ​സ്ഥ​ൻ ഒ​ന്നും ചി​ന്തി​ച്ചി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കെ​ടു​ത്ത് മൂ​ന്നു പേ​ർ​ക്കു നേ​രേ​യും ഇ​യാ​ൾ വെ​ടി​വ​ച്ചു. മാ​ര​ക​പ്ര​ഹ​ര ശേ​ഷി​യു​ടെ തോ​ക്കാ​ണ് ഉ​ട​മ​സ്ഥ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സ​മീ​പ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു.

പ​തി​ന​ഞ്ചും പ​തി​നാ​റും വ​യ​സു​ള്ള​വ​രാ​യി​രു​ന്നു വെ​ടി​യേ​റ്റു മ​രി​ച്ച മു​ഖം മൂ​ടി ധ​രി​ച്ച മൂ​ന്നു പേ​രെ​ന്നും റോ​ക്ക് ഡെ​യ്ൽ കൗ​ണ്ടി ഷെ​റി​ഫ് എ​റി​ക്ക് ലെ​വ​റ്റ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പേ​ർ സ​ഹോ​ദ​ര·ാ​രാ​ണ്.

വെ​ടി​വ​ച്ച​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ങ്കി​ലും കേ​സൊ​ന്നും ചാ​ർ​ജ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും കൂ​ടു​ത​ലാ​യി പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ൃീയ​ലൃ്യ​ബ​സ​ശ​ഹ​ഹ​ല​റ​ബ2018​ലെുേ18.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts