അൽപവസ്ത്രം ധരിച്ച് വി​മാ​ന​ത്തി​ൽ കയറരുതെന്ന് യു​വ​തി​യോ​ട് ജീ​വ​ന​ക്കാ​ർ; യുവതിയുടെ ചോദ്യം ഇങ്ങനെ…

ശ​രീ​രം പൂ​ർ​ണ​മാ​യും മ​റ​യ്ക്കു​ന്ന വ​സ്ത്രം ധ​രി​ക്കാ​തെ യു​വ​തി​യെ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ. സ്വദേശമായ സ്പെയിനിലെ ടെനെറിഫിൽ നിന്ന് ഇംഗ്ലണ്ടിലെ ബ​ർ​മിം​ഗ്‌ഹാ​മിലേക്കുള്ള യാത്രയിലാണ് എ​മി​ലി ഒ’​കോ​ണ​ർ എ​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​ക്ക് തോ​മ​സ് കു​ക്ക് എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ക്രോ​പ്പ് ടോ​പ്പും ഹൈ​വെ​യ്സ്റ്റ് പാ​ന്‍റ്സു​മാ​യി​രു​ന്നു എമി​ലി ധ​രി​ച്ച​ത്. ഇതേത്തുട​ർ​ന്ന് എ​മി​ലി​യെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ ജീ​വ​ന​ക്കാ​ർ ശ​രീ​രം മ​റ​യ്ക്കു​ന്ന വ​സ്ത്രം ധ​രി​ച്ചാ​ൽ മാ​ത്ര​മേ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്കു​ക​യു​ള്ളു എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ വ​സ്ത്ര​ധാ​ര​ണം കൊ​ണ്ട് ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യോ എ​ന്ന് എ​മി​ലി യാ​ത്ര​ക്കാ​രോ​ട് ചോ​ദി​ച്ചു​വെ​ങ്കി​ലും ആ​രും മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നി​ല്ല. എ​മി​ലി​യും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള വാ​ക്ക് ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു എ​മി​ലി​ക്ക് ഒ​രു ജാ​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് സം​ഭ​വം എ​മി​ലി ത​ന്നെ​യാ​ണ് ട്വീ​റ്റ​റി​ൽ കൂ​ടി പു​റ​ത്തു വി​ട്ട​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ഏ​റ്റ​വും മോ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു ഇ​തെ​ന്ന് എ​മി​ലി കു​റി​ച്ചു. എ​മി​ലി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വം അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​നേ​ടി​യ​പ്പോ​ൾ ക്ഷ​മാ​പ​ണ​വു​മാ​യി തോ​മ​സ് കു​ക്ക് എ​യ​ർ​ലൈ​ൻ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts