കലിഫോർണിയ: മൻഹാട്ടൻ ബീച്ചിൽ വെടിയേറ്റു ചത്ത ഡോൾഫിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5300 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. മറൈൻ അനിമൽ റസ്ക്യു പ്രസിഡന്റ് പീറ്റർ വാൾസ്റ്റെയ്നാണ് മൻഹാട്ടൻ ബീച്ചിലെ വെള്ളത്തിനു സമീപം മണൽപരപ്പിൽ ഡോൾഫിൻ വെടിയേറ്റു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ അടുത്തുള്ള മറൈൻ മാമൽ സെന്ററിൽ കൊണ്ടു പോയി എക്സറെ പരിശോധ നടത്തിയപ്പോഴായിരുന്നു വെടിയേറ്റ ബുള്ളറ്റ് ശരീരത്തിൽ കണ്ടെത്തിയത്. ഡോൾഫിന്റെ മരണം വെടിയേറ്റതു മൂലമാണെന്ന് മൃഗഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.ബോട്ടിൽ യാത്ര ചെയ്ത ആരോ വെടിവച്ചതാകാം എന്ന നിഗമനത്തിലാണ് പീറ്റർ. ഡോൾഫിനെ വെടിവച്ചിട്ടത് വളരെ ക്രൂരമായെന്നും ഇതിന് മാപ്പ് നൽകാനാവില്ലെന്നും പീറ്റർ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം. ഡോൾഫിന്‍ എന്നാണ് വെടിയേറ്റതെന്നോ, ആരാണോ വെടിവെച്ചതെന്നോ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്നും ഫെഡറൽ ഗവൺമെന്റ് നാഷണൽ മറൈൻ ഫിഷറീസ് സർവീസ് അറിയിച്ചു. വാർത്ത വൈറലായതിനെ തുടർന്ന് വിവരം നൽകുന്നവർക്ക് പ്രതിഫലവുമായി നിരവധി…
Read MoreCategory: NRI
പതിനെട്ടു രാജ്യങ്ങളിലേക്ക് എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി
തിരുവനന്തപുരം: എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇസിഎൻആർ പാസ്പോർട്ട് ഉടമകൾക്ക് ജനുവരി ഒന്നു മുതൽ എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ, തായ്ലൻഡ്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളിലേക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ വന്ന നിബന്ധന ജനുവരി ഒന്നുമുതൽ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ രാജ്യങ്ങളിൽ തൊഴിൽവിസയിൽ നിലവിൽ ജോലി ചെയ്യുന്ന ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർ നാട്ടിൽവന്ന് മടങ്ങുന്നതിനുമുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഇതിനായി www.emigrate.gov.in സന്ദർശിക്കണം. അപേക്ഷകന്റെ വ്യക്തിപരമായ…
Read Moreമൊബൈല്‍ നമ്പര്‍ പതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല! എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് തടവ്
സിംഗപ്പൂർ: വിമാനത്തിനുള്ളില്‍വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് ജയിൽ ശിക്ഷ. സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ സഞ്ചരിക്കവേ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ നിരഞ്ജന് ജയന്തിനെയാണ് സിംഗപ്പൂർ കോടതി മൂന്ന് ആഴ്ചത്തെ തടവിന് ശിക്ഷിച്ചത്. ഓസ്ട്രേലിയയിൽ സ്ഥിരതാമസമായ നിരഞ്ജനെതിരെ നിരവധി വകുപ്പുകൾ ചുമത്തിയാണ് സിംഗപ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഒരു കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വിമാനത്തില്‍ സഞ്ചരിക്കവേ എയര്‍ ഹോസ്റ്റസിന്റെ മൊബൈല്‍ നമ്പര്‍ പതവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് നിരഞ്ജൻ ഇവരെ അപമാനിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സിഡ്നിയിൽനിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. എയർഹോസ്റ്റസ് സഹപ്രവർത്തകർ മുഖേനെയാണ് പോലീസിൽ പരാതിനൽകിയത്. അതേസമയം മദ്യ ലഹരിയില്‍ ആയിരുന്നു താനെന്ന് നിരഞ്ജൻ പറഞ്ഞു.
Read Moreശ്രീലങ്കയിലെ കൂട്ടക്കുഴിമാടത്തിൽ 230 അസ്ഥികൂടങ്ങൾ
കൊളംബോ: ശ്രീലങ്കയിലെ മാന്നാർ പട്ടണത്തിൽ ഈ വർഷമാദ്യം കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ നിന്നു കണ്ടെടുത്തത് 230 മനുഷ്യാസ്ഥികൂടങ്ങൾ. എന്നാൽ ഇവർ ആരൊക്കെയാണെന്നോ എങ്ങനെയാണു മരിച്ചതെന്നോ വ്യക്തമല്ല. എൽടിടിഇയും ലങ്കൻസേനയുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന യുദ്ധമേഖലയിലാണിത്. കഴിഞ്ഞ ഓഗസ്റ്റിൽ മന്നാറിലെ ബസ് സ്റ്റാൻഡിനു സമീപം സഹകരണ ഡിപ്പോയിൽ പുതിയ കെട്ടിടത്തിനു കുഴിയെടുക്കുമ്പോളാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് വിശദമായ അന്വേഷണത്തിനു കോടതി ഉത്തരവിടുകയായിരുന്നു. സെറാമിക്, ലോഹം, ആഭരണങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. 1983 മുതൽ 2009 വരെ മാന്നാർ എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു. ആഭ്യന്തരയുദ്ധകാലത്ത് ഇവിടെ നിന്നു നിരവധി പേരെയാണു കാണാതായത്. പ്രസിഡന്റായിരുന്ന മഹിന്ദ രാജപ ക്സെയുടെ നേതൃത്വത്തിൽ സൈന്യം യുദ്ധത്തിന്റെ അന്ത്യനാളുകളിൽ 40,000 തമിഴ് വംശജരെ കൊന്നൊടുക്കിയതായാണു മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.
Read Moreനഴ്സുമാർക്ക് സന്തോഷവാർത്ത: യുകെയിൽ ഐഇഎൽടിഎസ് സ്കോർ കുറച്ചേക്കും
ലണ്ടൻ: യുകെയിലേക്ക് വരാൻ കാത്തിരിക്കുന്ന നഴ്സുമാർക്ക് ആശ്വാസമായി ഐഇഎൽടിഎസ് സ്കോറിൽ മാറ്റം വരുത്താനുള്ള ശിപാർശയുമായി യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി). പുതിയ ശിപാർശ അനുസരിച്ചു ഓവറോൾ ആയി ലഭിക്കുന്ന ഏഴ് സ്കോറിൽ റൈറ്റിംഗ് മോഡ്യൂളിന് 6 .5 മതിയാകും. എന്നാൽ റീഡിംഗ് , സ്പീക്കിംഗ്, ലിസനിംഗ് മൊഡ്യൂളുകൾക്കു ഏഴു തന്നെ സ്കോർ ആയി വേണം. അടുത്ത ആഴ്ച നടക്കുന്ന നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ മീറ്റിംഗിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ യുകെയിലെ എൻഎച്എസ് ആശുപത്രികളിൽ ഉൾപ്പടെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം ആണ് നേരിടുന്നത്. ഐഇഎൽടിഎസ് സ്കോറിൽ ഇളവ് വരുന്നതോടെ മിടുക്കരായ കൂടുതൽ നഴ്സ്മാരെ ഇന്ത്യയിൽ നിന്നുൾപ്പെടെ യുകെയിൽ എത്തിക്കാമെന്നാണ് എൻഎംസി പ്രതീക്ഷിക്കുന്നത്. ദീർഘകാലം നീണ്ടുനിന്ന അനേകം കൺസൾട്ടേഷനുകൾക്കു ശേഷമാണ് ഐഇഎൽടിഎസ് സ്കോറിൽ കുറവ് വരുത്താനുള്ള ശിപാർശയിലേക്ക് എൻഎംസി എത്തിച്ചേർന്നത്. നിലവിൽ…
Read Moreനാളുകള്‍ നീണ്ട കാത്തിരിപ്പ്! കാമുകനെ ആദ്യമായി കാണാൻ യുവതി സഞ്ചരിച്ചത് 8,000 കിലോമീറ്റർ
നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ പ്രണയനായകനെ കാണുവാനായി യുവതി സഞ്ചരിച്ചത് 8,000 കിലോമീറ്റർ. ലിത്വാനിയൻ സ്വദേശിനിയായ വികാച്കാ എന്നു പേരുള്ള യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ തേടി കിലോമീറ്ററുകൾ താണ്ടി ഫിലിപ്പെൻസിലെത്തിയത്. 2017 മെയിലാണ് വികാച്കായും ഫിലിപ്പെൻസ് സ്വദേശിയായ യൂഗെനെയും തമ്മിൽ ഇൻസ്റ്റഗ്രാമിൽ കൂടി പരിചയപ്പെടുന്നത്. ഇരുവർക്കുമിടയിൽ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഇരുവരും ആദ്യമായി നേരിൽ കാണുവാനായി തീരുമാനിച്ചത്. തുടർന്ന് വികാച്കാ ലിത്വാനിയിൽ നിന്നും ഫിലിപ്പെൻസിലേക്കു യാത്ര ചെയ്യുകയായിരുന്നു. വികാച്കാ തന്നെ കാണുവാൻ വരുന്നതറിഞ്ഞ് യൂഗാനെ എയർപോർട്ടിൽ കാത്തു നിന്നു. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടിയ ഇരുവർക്കും സന്തോഷം അടക്കിപ്പിടിക്കവാൻ പറ്റില്ലായിരുന്നു. യൂഗാനെ വികാച്കായെ തന്റെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വീട്ടുകാർക്ക് സമ്മതമാണ്. ഫിലിപ്പെൻസിലെ പല സ്ഥലങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreകൊച്ചു കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ടു വളർത്തി; അമ്മയ്ക്ക് ജയിൽ ശിക്ഷ
കൊച്ചു കുട്ടിയെ കാറിന്റെ ഡിക്കിയിൽ ഇട്ട് വളർത്തി ക്രൂരത കാട്ടിയ യുവതിക്ക് 2 വർഷത്തെ ജയിൽ ശിക്ഷ. പാരീസിലാണ് സംഭവം. റോസ മരിയ ഡിക്രൂസ എന്ന യുവതിയാണ് തന്റെ രണ്ടു വയസുകാരനായ മകനോട് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. അഞ്ച് വർഷങ്ങൾക്കു മുമ്പ് കാർ നന്നാക്കാനെത്തിയ മെക്കാനിക്കാണ് ഡിക്കിക്കുള്ളിൽ നരകിച്ചു കഴിഞ്ഞ കുട്ടിയെ കണ്ടത്. തുടർന്ന് അവർ അറിയിച്ചതനുസരിച്ചെത്തിയ പോലീസെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇവർക്ക് വേറെ മൂന്നുമക്കൾ കൂടിയുണ്ട്. ഇവർ നാലാമത് ഗർഭംധരിച്ചതും പ്രസവിച്ചതും ഭർത്താവിനെ അറിയിച്ചിരുന്നില്ല. ആവശ്യത്തിന് ഭക്ഷണവും സംരക്ഷണവും നൽകാതെ വളർന്ന ഈ കുട്ടിക്ക് മാനസിക-ശാരീരിക വൈകല്യങ്ങളുണ്ട്. ഇപ്പോൾ ഏഴു വയസായ കുട്ടി ഒരു സംരക്ഷണ കേന്ദ്രത്തിലാണ് വളരുന്നത്.
Read Moreതായ്വാനിലെ “നോട്ട്ബുക്ക് ബോയ്’; വാഹനാപകടത്തിൽ ഓർമ നഷ്ടപ്പെട്ട യുവാവിന്റെ സഹായി നോട്ട്ബുക്ക്
ഒമ്പത് വർഷങ്ങൾക്കു മുമ്പ് നടന്നൊരു വാഹനാപകടമാണ് തായ്വാനിലെ തായ്പേയ് സ്വദേശിയായ ചെൻ ഹോംഗ് ഷീ എന്ന 26കാരന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്. അപകടത്തിനു ശേഷം ചെന്നിന് വളരെ കുറച്ചുള്ള സംഭവങ്ങൾ മാത്രമേ ഓർമയിൽ നിൽക്കുകയുള്ളു. മസ്തിഷ്ക്കത്തിനേറ്റ പരിക്കാണ് ഈ പ്രശ്നത്തിന് കാരണമായത്. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ കൈവശമുള്ള നോട്ട് ബുക്കിൽ കുറിച്ചു വെച്ചാണ് ചെൻ തന്റെ ഓർമകൾ നിലനിർത്തുന്നത്. ഓരോ ദിവസവും താൻ ആരയൊക്കെ സഹായിച്ചു, എത്രമാത്രം ജോലി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ചെൻ കുറിച്ചു സൂക്ഷിക്കുന്നത്. തായ്വാനിലെ സിൻചു കൗണ്ടിയിലെ ഒരു കുഗ്രാമത്തിൽ 65 വയസുകാരിയായ രണ്ടാനമ്മയ്ക്കൊപ്പമാണ് ചെൻ താമസിക്കുന്നത്. നാല് വർഷങ്ങൾക്കു മുമ്പ് ചെന്നിന്റെ അച്ഛൻ മരണമടഞ്ഞു. തുടർന്ന് സർക്കാരിൽ നിന്നും ലഭിക്കുന്ന ചെറിയ പെൻഷൻ തുകയും വീടിനു സമീപമുള്ള കൃഷിയിൽ നിന്നുമുള്ള വരുമാനവുമാണ് ചെനിന്റെയും രണ്ടാനമ്മയുടെയും ഉപജീവനമാർഗം. കൈവശം എപ്പോഴും…
Read Moreആള് സൈബർ മന്ത്രിയാണ്..പക്ഷെ കംപ്യൂട്ടർ കൈകൊണ്ട് തൊട്ടിട്ടില്ല
കംപ്യൂട്ടർ തൊട്ടുപോലും നോക്കിയിട്ടില്ലാത്ത സൈബർ സുരക്ഷാ മന്ത്രി. ജപ്പാനിൽ വകുപ്പു കൈകാര്യം ചെയ്യുന്ന യോഷിതകാ സകുരാഡയാണ് ഈ കേമൻ. കഴിഞ്ഞ ദിസവം പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് തന്റെ അജ്ഞത അദ്ദേഹം വെളിപ്പെടുത്തിയത്. “സഹായിക്ക് നിർദേശം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. കംപ്യൂട്ടറിൽ ഞെക്കാറില്ല” -മന്ത്രി ഇതു പറഞ്ഞപ്പോൾ സഭാംഗങ്ങൾ ഞെട്ടി, പിന്നെ ചിരി നിലച്ചില്ല. പക്ഷേ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ താൻ മോശമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റ് രംഗങ്ങളുടെ തത്സമയ സംപ്രേഷണം ജാപ്പനീസ് ജനതയും കണ്ടു. 2020ലെ ടോക്കിയോ ഒളിന്പിക്സിന്റെ ഇൻചാർജും യോഷിതകായാണ്. അറുപത്തെട്ടുകാരനായ ഇദ്ദേഹം മെയ്ജി യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്.
Read Moreഒരു വർഷം മുന്‍പു കാണാതായ അർജന്റൈൻ മുങ്ങിക്കപ്പൽ കണ്ടെത്തി
ബുവേനോസ് ആരീസ്: 44 നാവികരുമായി ഒരു വർഷം മുന്‍പു കാണാതായ എആർഎസ് സാൻഹുവാൻ എന്ന അർജന്റൈൻ മുങ്ങിക്കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 15നാണ് അപ്രത്യക്ഷമായത്. രണ്ടു ദിവസം മുന്‍പാണ് പ്രസിഡന്റ് മൗരീസിയോ മക്രിയുടെ നേതൃത്വത്തിൽ നാവികരുടെ ബന്ധുക്കൾ വാർഷികാനുസ്മരണം നടത്തിയത്. അർജന്റൈൻ നേവി യുഎസ് കന്പനിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് 800 മീറ്റർ ആഴത്തിൽ മുങ്ങിക്കപ്പൽ കണ്ടെത്തിയത്. ജർമൻ നിർമിത ടിആർ-1700 ക്ലാസിൽപ്പെട്ട ഈ ഡീസൽ-ഇലക്ട്രിക്കൽ മുങ്ങിക്കപ്പൽ 1980ലാണ് കമ്മീഷൻ ചെയ്തത്. അടുത്തിടെ വൻ തുക മുടക്കി നവീകരിച്ചിരുന്നു. അർജന്റൈൻ തീരത്ത് പതിവ് അഭ്യാസത്തിനിടെ മുങ്ങിക്കപ്പലിന്റെ ബാറ്ററിക്കു കേടുപാടുണ്ടായതിനെത്തുടർന്നാണ് കാണാതായത്.
Read More