കുവൈത്ത് സിറ്റി : കുവൈത്ത് വിറങ്ങലിച്ച പെരുമഴയിൽ ദുരിതം നേരിടുന്നതിന് രാവും പകലുമില്ലാതെ സേവന സന്നദ്ധരായ രക്ഷാ പ്രവർത്തകർക്കും സൈന്യത്തിനും നന്ദി പറഞ്ഞു കുവൈത്ത് ജനത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രളയത്തിന്റെ പിടിയിൽ അമർന്നത്. തുടക്കത്തിൽ ചാറ്റൽ മഴ ആയിരുന്നുവെങ്കിലും രാത്രിയോടെ മഴ ശക്തിയാവുകയായിരുന്നു. പല ഭാഗങ്ങളിലും ഇടി മിന്നലോടു കൂടിയ പെരുമഴക്കാണ് സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വൻ ഉയരത്തിൽ വെള്ളം പൊങ്ങി. താമസ സ്ഥലങ്ങളിൽ കുടുങ്ങിയവരെ സന്നദ്ധ പ്രവർത്തകരും സൈന്യം, പോലിസ്, അഗ്നിശമന ഉദ്യോഗസ്ഥരും ചേർന്നു രക്ഷപ്പെടുത്തി. പല റോഡുകളിലും കുത്തിയൊലിച്ചോഴുകുന്ന ജലത്തിന് കുറുകെ കയർ കെട്ടിയാണ് പലരെയും അതി സാഹസികമായി പുറത്തെത്തിച്ചത്. വെള്ളം ഒഴുകുവാൻ സാധ്യതയുള്ള റോഡുകളിൽ അധികൃതരുടെ നേതൃത്വത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡുകളിൽ ഗതാഗതം നിരോധിച്ചും വഴികൾ വഴിതിരിച്ചുവിട്ടും സുരക്ഷാ വിഭാഗം നടത്തിയ…
Read MoreCategory: NRI
കൃത്രിമ ചന്ദ്രൻ കഴിഞ്ഞു; ഇനി “കൃത്രിമ സൂര്യൻ’
“കൃത്രിമ സൂര്യ’നെ സൃഷ്ടിക്കാനൊരുങ്ങി ചൈന. ഭൂമിക്കാവശ്യമായ ഊർജോത്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം. പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് ചൈനയിലെ ഹെഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ ഭൗമാധിഷ്ഠിതമായ സൺ സിമുലേറ്റർ നിർമിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അടിസ്ഥാപരമായി ഒരു ആറ്റോമിക് ഫ്യൂഷൻ റിയാക്ടറാണിത്. 10 കോടി ഡിഗ്രി സെൽഷ്യസ് താപം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ റിയാക്ടറിനുള്ളതെന്ന് ഗവേഷകർ പറയുന്നു. സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെൽഷ്യസ് ആയിരിക്കുന്നിടത്താണ് ഇത്രയേറെ ചൂട് ഉത്പാദിപ്പിക്കുന്ന റിയാക്ടർ ചൈന നിർമിക്കുന്നത്. ദൗത്യം യാഥാർഥ്യമായാൽ ഊർജോത്പാദനത്തിൽ പുതിയൊരു ചരിത്രമാകും. ഫ്യൂഷൻ റിയാക്ടർ സാധാരണ ആണവവൈദ്യുതിനിലയങ്ങളിൽ ആറ്റം ന്യൂക്ലിയസുകൾ വിഘടിക്കുന്പോൾ ധാരാളം ഊർജം പുറംതള്ളുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയെ ന്യൂക്ലിയർ ഫിഷൻ എന്നു പറയും. എന്നാൽ, രണ്ട് ആറ്റങ്ങൾ സംയോജിക്കുന്ന ഫ്യൂഷൻ പ്രക്രിയയിൽ ഫിഷനേക്കാൾ കൂടുതൽ ഊർജം പുറന്തള്ളുന്നുണ്ട്. അതേസമയം,…
Read Moreഫ്രഞ്ച് ജനത പട്ടിണികിടന്നു നരകിച്ചപ്പോൾ ആർഭാടത്തിൽ മുഴുകിയ മരീ അന്റോയിനെറ്റ് രാജ്ഞിയുടെ ആഭരണങ്ങൾ ലേലത്തില് വിറ്റു; കിട്ടിയ തുക….
ഫ്രഞ്ച് ജനത പട്ടിണികിടന്നു നരകിച്ചപ്പോൾ ആർഭാടത്തിൽ മുഴുകിയ മരീ അന്റോയിനെറ്റ് രാജ്ഞിയുടെ ആഭരണങ്ങൾ വൻ വിലയ്ക്കു ലേലത്തിൽ പോയി. വജ്രവും മുത്തുംകൊണ്ട് അലങ്കരിച്ച പതക്കം, വജ്രകമ്മലുകൾ, വജ്ര ബ്രൂച്ച് എന്നിവയടക്കം പത്ത് ആഭരണങ്ങളാണ് വിറ്റത്. എല്ലാത്തിനുംകൂടി 4.3 കോടി ഡോളർ ലഭിച്ചു. പതക്കത്തിന് 20 ലക്ഷം ഡോളർവരെയാണു പ്രതീക്ഷിച്ചതെങ്കിലും 3.6 കോടി കിട്ടി. ഇരുന്നൂറു വർഷങ്ങൾക്കുശേഷമാണ് ഈ ആഭരണങ്ങൾ പുറംലോകത്തിനു മുന്നിലെത്തുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് രാജാവായിരുന്ന ലൂയി പതിനാറാമന്റെ പത്നിയായിരുന്നു മരീ അന്റോയിനെറ്റ്. പാരീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനു മുന്നോടിയായി രാജ്ഞി ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കൾ വിയന്നയിലുള്ള സഹോദരിക്ക് രഹസ്യമായി അയച്ചുകൊടുത്തു. രാജ്ഞിയെയും രാജാവിനെയും വിപ്ലവകാരികൾ പിടികൂടി തലവെട്ടിക്കൊന്നു. ഇവരുടെ മകൾ മരീ തെരേസ പിന്നീട് വിയന്നയിലെത്തി ആഭരണങ്ങൾ കൈപ്പറ്റി.
Read Moreപിങ്ക് വജ്രത്തിന് 362 കോടി രൂപ
പിങ്ക് ലെഗസിക്ക് അഞ്ചു കോടി ഡോളർ(362 കോടി രൂപ). 19 കാരറ്റ് മാത്രമുള്ള ഈ വജ്രത്തിന്റെ വില പിങ്ക് നിറത്തിലുള്ള വജ്രങ്ങളുടെ വിലയിൽ റിക്കാർഡാണ്. ഡി ബിയേഴ്സ് ഖനനകന്പനി ഉടമകളായിരുന്ന ഓപ്പൺ ഹൈമർ കുടുംബത്തിന്റേതായിരുന്നു മുന്പ് ഈ വജ്രം. ഇന്നലെ ലേലത്തിൽ പിടിച്ചവർ ഇതിന്റെ പേര് വിൻസ്റ്റൺ പിങ്ക് ലെഗസി എന്നാക്കി. ദീർഘചതുരാകൃതിയിലുള്ള ഈ വജ്രം 100 വർഷം മുന്പ് ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയിൽനിന്നാണു ലഭിച്ചത്.
Read Moreഒരുകൈ നോക്കുന്നോ..? ഒരു പിസയും രണ്ടുഗ്ലാസ് മിൽക്ക് ഷേക്കും കഴിച്ചാൽ 500 യൂറോ സമ്മാനം..!
ഒരു പിസയും രണ്ടുഗ്ലാസ് മിൽക്ക് ഷേക്കും കഴിച്ചാൽ 500 യൂറോ സമ്മാനം. കേട്ടിട്ടു കണ്ണുതള്ളാൻ വരട്ടെ. സംഗതി അത്ര ഈസിയല്ല. 32 മിനിട്ടു കൊണ്ട് 32 ഇഞ്ച് വലിപ്പമുള്ള പിസയും രണ്ട് ഗ്ലാസ് മിൽക്ക് ഷേക്കുമാണ് അകത്താക്കേണ്ടത്. അയർലൻഡിലെ ഡബ്ലിനിലുളള ഒരു പിസാ ഷോപ്പിലാണ് സന്ദർശകരെ ആകർഷിക്കുവാൻ ഉടമ ഇത്തരമൊരു വെല്ലുവിളി നടത്തുന്നത്. മൂന്നു വർഷങ്ങൾക്കു മുമ്പ് 2015ലാണ് കടയുടമ ഈ വാഗ്ദാനം ആരംഭിച്ചത്. പിസ മുഴുവൻ കഴിക്കുന്നയാൾക്ക് പണം നൽകുന്നത് മാത്രമല്ല അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇതിന്റെ പണം ഈടാക്കില്ലെന്നും ഉടമ പറയുന്നു. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ഒരാൾക്കു പോലും അദ്ദേഹത്തിന്റെ വെല്ലുവിളിയെ തോൽപ്പിക്കുവാൻ സാധിച്ചില്ല. ആദ്യം 50 യൂറോയാണ് അദ്ദേഹം വെല്ലുവിളിയിൽ വിജയിക്കുന്നയാൾക്ക് നൽകാമെന്നു പറഞ്ഞ തുക. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ആർക്കും വിജയിക്കാൻ സാധിക്കാതിരുന്നതിനാൽ 50 യൂറോ 500 യൂറോയായി വർദ്ധിപ്പിക്കുകയായിരുന്നു. ഇതുവരെ…
Read Moreഏഴു വയസുകാരന്റെ കളിത്തോഴർ വിഷപ്പാമ്പുകൾ
കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്തൊക്കയായിരിക്കുമെന്ന് എല്ലാവർക്കും സങ്കൽപ്പിച്ചു കണ്ടെത്താവുന്നതേയുള്ളു. എന്നാൽ മധ്യപ്രദേശിലെ ഒരു കുഗ്രാമത്തിലുള്ള ഏഴു വയസുകാരനായ ദേവേഷ് കളിപ്പാട്ടങ്ങൾക്കു പകരം തന്റെ സുഹൃത്തുക്കളായി തെരഞ്ഞെടുത്തിരിക്കുന്നത് അതീവ വിഷകാരികളായ കുറച്ചു പാമ്പുകളെയാണ്. കഴിഞ്ഞ നാലു വർഷങ്ങളായി ദേവേഷിന്റെ ചുറ്റും ഈ പാമ്പുകളുണ്ട്. ദേവേഷിന്റെ വീട് കാടിനു സമീപത്താണ്. വെറുതെയിരിക്കുന്ന സമയങ്ങളിൽ കാട്ടിലേക്കു പോകുന്ന ദേവേഷ് തിരികയെത്തുന്നത് കൈ നിറയെ പാമ്പുകളുമായാണ്. ദേവേഷ് ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഈ പാമ്പുകൾക്കൊപ്പമാണ്. എന്നാൽ ഒരു പ്രാവശ്യം പോലും ദേവേഷിന് പാമ്പിന്റെ കടിയേറ്റിട്ടില്ലെന്നുള്ളതാണ് ഏറെ അത്ഭുതം. മൂന്ന് വയസുള്ളപ്പോൾ മുതലാണ് പാമ്പുകളോടുള്ള സൗഹൃദം ദേവേഷിന് ആരംഭിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പെട്ടന്നൊരു ദിവസം കാട്ടിലേക്കു പോയ ദേവേഷ് കയ്യിൽ രണ്ട് പാമ്പുകളുമായാണ് തിരികെയെത്തിയത്. ഈ പാമ്പുകൾ ദേവേഷിന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുകയായിരുന്നു. അന്നു മുതൽ എല്ലാ ദിവസവും കാട്ടിൽ പോകുന്ന ദേവേഷ്…
Read Moreമദ്യം ഇനിയും വേണമെന്ന് യാത്രക്കാരി; പറ്റില്ലെന്നു പറഞ്ഞ വിമാന ജീവനക്കാരനു വേരെ അസഭ്യവർഷം
കൂടുതൽ മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകുവാൻ സാധിക്കില്ലെന്ന് പറഞ്ഞ വിമാനത്തിലെ കാബിൻ ക്രൂ അംഗത്തിനോട് വിദേശ വനിത മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മുംബൈയിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്. ഇവർ ജീവനക്കാർക്കു നേരെ കയർത്ത് സംസാരിക്കുന്നതും അവർക്കു നേരെ തുപ്പുന്നതും വീഡിയോയിൽ വ്യക്തമാണ്. എയർ ഇന്ത്യ ഇവർക്കെതിരെ പരാതി രജിസ്ട്രർ ചെയ്തിരുന്നു. തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ വിമാനം എത്തിയപ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാബിൻ ക്രൂ അംഗമാണ് ഇവരുടെ പരാക്രമം പകർത്തിയത്.
Read Moreഐഫോണ് വാങ്ങാൻ യുവാക്കളെത്തിയത് ബാത്ത് ടബ്ബിൽ നിറയെ നാണയ തുട്ടുകളുമായി
ആപ്പിളിന്റെ ഐഫോണ് വാങ്ങുവാൻ ബാത്ത് ടബ്ബിൽ നിറച്ച നാണയ തുട്ടുകളുമായി യുവാക്കൾ ഷോപ്പിലെത്തി. റഷ്യയിലാണ് ഏവരെയും അൽപ്പം അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. 100,000 റഷ്യൻ റൂബിളിന്റെ നാണയത്തുട്ടുകളാണ് ഇവർ ബാത്ത് ടബ്ബിൽ നിറച്ചത്. തുടർന്ന് 350 കിലോ ഭാരമുണ്ടായിരുന്ന ബാത്ത് ടബ്ബ് ചുമന്ന് സെൻട്രൽ മോസ്കോയിലെ ഷോപ്പിൽ യുവാക്കളെല്ലാവരും എത്തി. ബാത്ത് ടബ്ബിനുള്ളിൽ നാണയത്തുട്ടുകളുമായി ഇവിടെയെത്തിയ യുവാക്കളെ കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. എന്നാൽ പിന്നീട് ഷോപ്പിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം നൽകുകയായിരുന്നു. യുവാക്കളുടെ പ്രവൃത്തികണ്ട് അമ്പരന്ന് ഷോപ്പിലെ ജീവനക്കാർ ആദ്യമൊന്ന് അമാന്തിച്ചെങ്കിലും പണം സ്വീകരിക്കുവാൻ തയാറായി. ഏകദേശം രണ്ട് മണിക്കൂർ സമയത്തെ പരിശ്രമത്തിനു ശേഷമാണ് ഷോപ്പിലെ ജീവനക്കാർക്ക് പണം എണ്ണി തിട്ടപ്പെടുത്തുവാനായത്. പിന്നീട് ഐഫോണ് എക്സ് എസ് ഇവർക്കു നൽകുകയും ചെയ്തു.
Read Moreവിമാനത്തിൽ വിൻഡോ സീറ്റ് വേണമെന്ന് വാശിപിടിച്ചയാൾക്ക് ജീവനക്കാരിയുടെ മറുപടി ഒരു ചിത്രത്തിലൂടെ
വിമാനത്തിൽ വിൻഡോ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കാബിൻ ക്രൂ ജീവനക്കാരിയോട് തർക്കിച്ച യാത്രക്കാരന് ഒരു ചിത്രത്തിൽ കൂടി ജീവനക്കാരി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്. ജപ്പാനിലാണ് സംഭവം. ഇദ്ദേഹം വിൻഡോ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. എന്നാൽ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതിനാൽ വിൻഡോ സീറ്റ് ഇദ്ദേഹത്തിന് നൽകുവാൻ നിർവാഹമുണ്ടായിരുന്നില്ല. ജീവനക്കാരിയുടെ വാക്കുകൾ കേൾക്കുവാൻ കൂട്ടാക്കാതിരുന്ന ഇദ്ദേഹം വിൻഡോ സീറ്റ് വേണമെന്ന വാശിയിൽ ഉറച്ചു നിന്നു. യാത്രക്കാരനെ പറഞ്ഞു മനസിലാക്കുവാൻ ഒരു മാർഗവുമില്ലെന്നു മനസിലാക്കിയ ജീവനക്കാരി ഒരു ബുദ്ധി ഉപയോഗിക്കുകയായിരുന്നു. ഇവർ ഒരു പേപ്പറിൽ അന്തരീക്ഷത്തിലെ രണ്ടു മേഘങ്ങളുടെയും താഴെ കടലിന്റെയും ചിത്രം വരച്ച് ഇദ്ദേഹം ഇരിക്കുന്ന സീറ്റിനു സമീപം പതിക്കുകയായിരുന്നു. ചിത്രം കണ്ട യാത്രക്കാരൻ പിന്നീട് ഒരക്ഷരം പോലും ഉരിയാടാതെ തന്റെ സീറ്റിൽ ഇരിക്കുവാൻ തയാറാകുകയും ചെയ്തു. സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്ന ഈ ചിത്രത്തിന്…
Read Moreറസ്റ്റൊറന്റുകൾ കീഴടക്കാൻ ജിജ്ജർ റോബോട്ട്
വിശന്ന് വയറ് കരിഞ്ഞ് റസ്റ്റൊറന്റിലെത്തുന്നവർക്ക് വിസ്മയമാകാൻ റോബോട്ട് വെയിറ്റേഴ്സ്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നൗവ്ലോ എന്നു പേരുള്ള റസ്റ്റൊറന്റാണ് റോബോട്ട് വെയിറ്റേഴ്സിനെ രംഗത്തിറക്കി സന്ദർശകർക്ക് അത്ഭുതം സമ്മാനിക്കുന്നത്. ജിജ്ജർ എന്നാണ് ഈ റോബോട്ടിന്റെ പേര്. പായില ടെക്നോളജി എന്ന സ്ഥാപനമാണ് ജിജ്ജറിനെ നിർമിച്ചത്. അഞ്ചടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ജിജ്ജറിന് ഇംഗ്ലീഷ്, നേപ്പാളി ഭാഷകൾ മനസിലാക്കുവാനുള്ള കഴിവുണ്ട്. 25 എഞ്ചിനീയർമാരുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ റോബോട്ട്. ജിജ്ജർ നൽകുന്ന ഭക്ഷണം കഴിക്കുവാനായി പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ഈ റസ്റ്റൊറന്റിൽ എത്തുന്നത്. ടച്ച് സ്ക്രീനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന മെനു കാർഡിൽ നിന്നുമാണ് ആളുകൾ ഭക്ഷണം ഓഡർ ചെയ്യുന്നത്. ഭക്ഷണം തയാറാകുമ്പോൾ ജിജ്ജർ കിച്ചണിൽ പോയി ഭക്ഷണം എടുത്ത് ഓഡർ അനുസരിച്ച് വിതരണം ചെയ്യും. ജിജ്ജറിനൊപ്പം നിന്ന് സെൽഫിയെടുക്കുവാൻ കുട്ടികൾ ഉൾപ്പടെയുള്ള ആളുകളുടെ തിരക്കാണ്. ജിജ്ജറിനെ വികസിപ്പിച്ചതിന്റെ സാങ്കേതിക വിദ്യ…
Read More