ശസ്ത്രക്രിയയുടെ തലേന്ന് തലച്ചോറിലെ ട്യൂമർ അപ്രത്യക്ഷമായി; അമ്പരന്ന് ഡോക്ടർമാർ

ശ​സ്ത്ര​ക്രി​യ​യു​ടെ ത​ലേ​ദി​വ​സം തലച്ചോറിനുള്ളിലെ ട്യൂ​മ​ർ അ​പ്ര​ത്യ​ക്ഷ​മാ​യി. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​ഡി സ്വ​ദേ​ശി​യാ​യ പോ​ൾ വുഡ് എ​ന്ന​യാ​ളി​ലാ​ണ് ഡോ​ക്ട​ർ​മാ​രെ പോ​ലും അ​മ്പ​ര​പ്പി​ച്ച അ​ത്ഭു​ത​ പ്ര​തി​ഭാ​സം ന​ട​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ പോ​ളി​ന് അ​തി​ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ത​ല​ച്ചോ​റി​ൽ ട്യൂ​മ​റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഡോ​ക്ട​ർ​മാ​ർ ആ​ലോ​ചി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​ച്ചോ​റി​ൽ ശ​സ്ത്ര​ക്രിയ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ശ​സ്ത്ര​ക്രിയ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്ന് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. ദൈ​വ​ത്തി​ന്‍റെ അ​ത്ഭു​ത​മെ​ന്നാ​ണ് ത​ന്‍റെ മേ​ൽ ന​ട​ന്ന ഈ ​പ്ര​തി​ഭാ​സ​ത്തെ പോ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ട്യൂ​മ​ർ ആ​ണെ​ന്ന​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ൾ തനി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ദൈ​വം തന്നെ അ​നു​ഗ്ര​ഹി​ച്ച​താ​ണെ​ന്നും പോ​ൾ പ​റ​ഞ്ഞു. സ്ത​ബ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ എ​ന്താ​ണ് ശ​രി​ക്കും ന​ട​ന്ന​തെ​ന്ന് അ​റി​യു​വാ​നു​ള്ള വി​ശ​ദ​ പ​രി​ശോ​ധ​ന പോ​ളി​ൽ ന​ട​ത്തു​ക​യാ​ണ്. പോ​ളി​ന്‍റെ ക​ഥ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുമുണ്ട്.

Read More

“ഞാ​ൻ ക​രു​ത്ത​യാ​യി ഇ​രി​ക്കും നീ ​എന്നോടു പ​റ​ഞ്ഞ​തു പോ​ലെ’- പ്രി​യ​ത​മ​ന്‍റെ ഓ​ർ​മ​ക​ളി​ൽ ദുഃ​ഖം ഉ​ള്ളി​ലൊ​തു​ക്കി ഇ​ൻ​താ​ൻ

ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന ല​യ​ണ്‍ എ​യ​ർ ഫ്ളൈ​റ്റ് 610 ഒ​റ്റ നി​മി​ഷം കൊ​ണ്ട് ക​ട​ലി​ൽ ത​ക​ർ​ന്നു വീ​ണ​പ്പോ​ൾ ഇ​ല്ലാ​താ​യ​ത് ഒ​രു​പാ​ടു പേ​രു​ടെ സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ക​ട​മ​ക​ളു​മാ​ണ്. ഇ​പ്പോ​ഴി​ത ഒ​രു​പി​ടി ന​ല്ല ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച് ത​ന്നോ​ട് യാ​ത്ര പ​റ​ഞ്ഞ് ഈ ​വി​മാ​ന​ത്തി​ൽ പോ​യ പ്രി​യ​ത​മ​ൻ റി​യോ ന​ൻ​ഡ പ്ര​താ​മ ഇ​നി ഒ​രി​ക്ക​ലും മ​ട​ങ്ങി വ​രി​ല്ലെ​ന്ന സ​ത്യം മ​ന​സി​നെ പ​റ​ഞ്ഞ് പ​ഠി​പ്പി​ച്ച് റി​യോ​യു​ടെ മ​ണ​വാ​ട്ടി​യാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഇ​ൻ​താ​ൻ സ്യാരി. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​വം​ബ​ർ 11നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വ​ന്നെ​ത്തി​യ സു​ന്ദ​ര​ദി​നം മ​നോ​ഹ​ര​മാ​ക്കു​വാ​ൻ ത​ന്‍റെ തോ​ളോ​ടു തോ​ൾ ചേ​ർ​ന്നു നി​ൽ​ക്കേ​ണ്ടി​യി​രു​ന്ന​വ​ൻ ഇ​നി ലോ​ക​ത്തി​ല്ല എ​ന്ന യാ​ഥാ​ർ​ത്ഥ്യം ഇ​ൻ​താ​ൻ ഉ​ൾ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റി​യോ​യു​ടെ ഓ​ർ​മ​ക​ൾ അ​മൂ​ല്യ നി​ധി​യാ​യി മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന ഇ​ൻ​താ​ൻ, റി​യോ​യ്ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട വി​വാ​ഹ​വ​സ്ത്ര​മ​ണി​ഞ്ഞ് ന​വ​വ​ധു​വാ​യി ഒ​രു​ങ്ങി. ഈ ​ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച്…

Read More

ച​രി​ത്ര​നി​മി​ഷം അ​രി​കെ; കി​ലോ​ഗ്രാ​മി​ന്‍റെ നി​ർ​വ​ച​നം മാ​റ്റു​ന്നു

ല​ണ്ട​ൻ: തൂ​ക്ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​യ കി​ലോ​ഗ്രാ​മി​ന്‍റെ ഭാ​രം നി​ശ്ച​യി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി ശാ​സ്ത്ര​ജ്ഞ​ർ. പാ​രീ​സി​ൽ‌ ന​ട​ക്കു​ന്ന ജ​ന​റ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ വെ​യ്റ്റ്സ് ആ​ൻ​ഡ് മെ​ഷേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച​യോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്നേ​ക്കും. തൂ​ക്ക​ത്തി​നെ​തി​രെ വോ​ട്ട് ചെ​യ്താ​ൽ ഭൗ​തി​ക വ​സ്തു​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​വ​ചി​ച്ച അ​വ​സാ​ന​ത്തെ അ​ള​വു​കോ​ലും ഇ​ല്ലാ​താ​വും. പാ​രീ​സി​ലെ രാ​ജ്യാ​ന്ത​ര അ​ള​വു​തൂ​ക്ക ബ്യൂ​റോ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 90 ശ​ത​മാ​നം പ്ലാ​റ്റി​ന​വും 10 ശ​ത​മാ​നം ഇ​റി​ഡി​യ​വും ചേ​ർ​ന്ന ലോ​ഹ​സി​ലി​ണ്ട​റാ​ണ് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കി​ലോ​ഗ്രാ​മി​ന്‍റെ തൂ​ക്കം നി​ർ​വ​ചി​ച്ചി​രു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന്‍റെ അ​ടി​സ്ഥാ​നം അ​ഥ​വാ പ്രോ​ട്ടോ​ടൈപ്പ് ഇ​തി​ന്‍റെ തൂ​ക്ക​മാ​ണ്. 1795ൽ ​ലൂ​യീ​സ് പ​തി​നാ​റാ​മ​ൻ രാ​ജാ​വ് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​സം​വി​ധാ​നം ക്ര​മേ​ണ മ​റ്റു രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഭൗ​തി​ക​വ​സ്തു​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. കാ​ല​പ്പ​ഴ​ക്കം മൂ​ലം ഈ ​സി​ലി​ണ്ട​റി​ൽ വ​രു​ന്ന ഭാ​ര​മാ​റ്റം കി​ലോ​ഗ്രാ​മി​ന്‍റെ തൂ​ക്ക​ത്തി​ൽ മാ​റ്റം വ​രു​ത്തി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക്ലി​പ്ത​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.…

Read More

അ​ണ​യാ​തെ തീ, ​അ​ക​ലാ​തെ ആ​ശ​ങ്ക! ക​ലി​ഫോ​ർ​ണി​യ​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി

ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ 42 പേ​രും ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി ര​ണ്ടു പേ​രും മ​രി​ച്ചു. വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ൽ പാ​ര​ഡൈ​സ് ന​ഗ​രം ക​ത്തി​യ​മ​ർ​ന്നു. 1.17 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. 6,453 വീ​ടു​ക​ളെ തീ ​വി​ഴു​ങ്ങി. വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പാ​​ര​​ഡൈ​​സ് ന​​ഗ​​രം ക​​ത്തി​​യ​​മ​​ർ​​ന്നു. ഹോളിവുഡിലെ ഏതാനും പ്രമുഖർക്കും വീട് വിട്ടുപോകേണ്ടിവന്നു. ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ജെ​റി ബ്രൗ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. വ​​​ന സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളാ​​​ണ് തീ​​​പ​​​ട​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത് വാ​​​സ്ത​​​വ​​​ത്തി​​​ൽ മോ​​​ശം കാ​​​ല​​​വ​​​സ്ഥ​​​യാ​​​ണ് വി​​​ല്ല​​​നാ​​​യ​​​തെന്നും ബ്രൗ​​​ൺ വ്യക്തമാക്കി. വ​​​ട​​​ക്ക​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ഇ​​​തു​​​വ​​​രെ 6700 കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് തീ​​​യി​​​ൽ‌ ന​​​ശി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് പാ​​​ര​​​ഡൈ​​​സ് ന​​ഗ​​ര​​ത്തി​​ലാ​​​ണെ​​​ന്ന് ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

Read More

കൈ​യും കാ​ലും ഉ​പ​യോ​ഗി​ച്ച് ഒരേസമയം മൂന്ന് റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്ത കൗ​മാ​ര​ക്കാ​ര​ന് ഗി​ന്നസിൽ

കൈ​യും കാ​ലും ഉ​പ​യോ​ഗി​ച്ച് ഒരേസമയം മൂന്നു റൂ​ബി​ക്സ് ക്യൂ​ബുകൾ സോൾവ് ചെയ്ത 13 കാ​ര​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്. ചൈ​ന​യി​ലെ സി​യാ​മെ​ൻ സ്വ​ദേ​ശി​യാ​യ ക്യൂ ​ജി​യാ​ൻ​യൂ എ​ന്ന് പേ​രു​ള്ള കു​ട്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു അ​ത്ഭു​തം കാ​ട്ടി ലോ​ക ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കു​ന്ന​ത്. ഇ​രുകൈ​യും കാ​ലു​മു​പ​യോ​ഗി​ച്ച് 1:36 മി​നി​ട്ടി​നു​ള്ളി​ലാ​ണ് ജി​യാ​ൻ​യൂ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ന്ന് 15:84 സെ​ക്ക​ൻ​ഡു​കൊ​ണ്ടും ഈ 13​കാ​ര​ൻ റൂ​ബി​ക് ക്യൂ​ബ് സോ​ൾ​വ് ചെ​യ്തി​രു​ന്നു. ജി​യാ​ൻ ക്യൂ ​റൂ​ബി​ക് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ത്ഭു​ത​ക​ര​മാ​യ ഈ ​പ്ര​ക​ട​ന​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​മ്മ​യും മ​ക​ളും ഒ​രേ ആ​ശു​പ​ത്രി​യി​ൽ ഒ​രേ ദി​വ​സം കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ന​ൽ​കി

അ​മ്മ​യും മ​ക​ളും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഒ​രേ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ​ന​ൽ​കി. ജോ​ർ​ജി​യ​യ സ്വദേശികളായ ഒരു അമ്മയും മകളുമാണ് ഇത്തരമൊരു സംഭവത്തിലൂടെ ഏ​റെ ചർച്ചാവിഷയമാകുന്നത്. നാ​ൽ​പ്പ​തു​കാ​രി​യാ​യ അ​മ്മ അ​മാ​ൻ​ഡാ സ്റ്റീ​ഫെ​ൻ​സ് ആ​ണ്‍ കു​ഞ്ഞി​നും ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ മ​ക​ൾ ഹേ​ലി ബ​ക്സ്റ്റ​ണ്‍ പെ​ണ്‍​കു​ഞ്ഞി​നു​മാ​ണ് ജന്മം ​ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള കാ​ര​ൾ​ട്ട​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​നെ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ഇ​രു​വ​രും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. അ​മ്മ​യും മ​ക​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​മ്മ​യും മ​ക​ളും ഈ ​ആ​ശു​പ​ത്രി​യി​ൽ ഒ​രേ ദി​വ​സം കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്.

Read More

മ​ദ്യ​പി​ച്ചു വി​മാ​നം പ​റ​ത്താ​നെ​ത്തി; എ​യ​ർ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ടറെ തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​പി​ച്ചു വി​മാ​നം പ​റ​ത്താ​നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ പി​ടി​യി​ൽ. ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്കു​ള്ള ബോ​യിം​ഗ് 787 ഡ്രീം ​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ ക​മാ​ൻ​ഡാ​യ ക്യാ​പ്റ്റ​ൻ അ​ര​വി​ന്ദ് ക​ത്പാ​ലി​യ​യാ​ണ് ബ്ര​ത്ത് അ​ന​ലൈ​സ​ർ ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രേ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വി​മാ​നം പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് പൈ​ല​റ്റ് അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. മു​ന്പ് പൈ​ല​റ്റി​നെ പ​രി​ശോ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​പ​ക​ര​ണ​ത്തി​നു ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ൽ വ്യ​ക്ത​മാ​യി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഈ ​പൈ​ല​റ്റി​നെ തി​രി​ച്ചു​വി​ളി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം മ​റ്റൊ​രു പൈ​ല​റ്റി​നെ വി​ളി​ച്ചു​വ​രു​ത്തി വി​മാ​നം പു​റ​പ്പെ​ട്ടു. ഡി​ജി​സി​എ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ക​ത്പാ​ലി​യ​യ്ക്ക് മൂ​ന്നു വ​ർ​ഷം വി​ല​ക്ക് ല​ഭി​ച്ചേ​ക്കാം. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൈ​ല​റ്റു​മാ​ർ​ക്ക് മ​ദ്യ​പി​ക്കു​ന്ന​തി​നു വി​ല​ക്കു​ണ്ട്. എ​ല്ലാം യാ​ത്ര​യ്ക്കു മു​ന്പും ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നും നി​യ​മ​മു​ണ്ട്.…

Read More

സ്ട്രോബറിക്കുള്ളിൽ തയ്യൽ സൂചി; അന്പതുകാരി പിടിയിൽ

സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സ്‌​ട്രോ​ബ​റി​ക്കു​ള്ളി​ൽ ത​യ്യ​ല്‍ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്പ​തു​കാ​രി പി​ടി​യി​ല്‍. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട പ​ഴ​ങ്ങ​ളി​ലാ​ണ് സൂ​ചി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ക്വീ​ന്‍​സ്‌​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​ണ് പി​ടി​യി​ലാ​യ​ത്. പ​ഴ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍​നി​ന്ന് സൂ​ചി​യും പി​ന്നു​ക​ളും ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​ഞ്ഞ് നൂ​റി​ല​ധി​കം റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് അ​ടു​ത്ത നാ​ളു​ക​ളി​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​വാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തി​നും രൂ​പം ന​ല്‍​കി​യി​രു​ന്നു. പി​ടി​യി​ലാ​യ സ്ത്രീ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്വീ​ന്‍​സ്‌​ലാ​ൻ​ഡി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ്ട്രോ​ബ​റി വി​ൽ​പ്പ​ന നി​ർ​ത്തി​വ​ച്ചി​രു​ന്നു. സ്ട്രോ​ബ​റി​ക​ൾ​ക്കു പു​റ​മേ മാ​ന്പ​ഴ​ത്തി​ലും ആ​പ്പി​ളി​ലും സൂ​ചി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Read More

കുരയ്ക്കില്ല പക്ഷേ കടിക്കും; നാ​യയെപ്പോലെ ഒരു എ​ട്ടു​കാ​ലി

നാ​യ​യു​ടെ മു​ഖ​സാ​ദൃ​ശ്യ​മു​ള്ള എ​ട്ടു​കാ​ലി​യെ ഗ​വേ​ഷ​ക​ർ ക​ണ്ട​ത്തി. ബ​ണ്ണി ഹാ​ർ​വെ​സ്റ്റ്മാ​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​എ​ട്ടു​കാ​ലി​യെ ആ​ൻ​ഡ്രി​യാ​സ് കേ ​എ​ന്ന സ്വ​ത​ന്ത്ര ശാ​സ്ത്ര​ഞ്ജ​ൻ ഇ​ക്വ​ഡോ​റി​ലെ ആ​മ​സോ​ണ്‍ കാ​ടു​ക​ളി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2017ലാ​ണ് അ​ദ്ദേ​ഹം ഈ ​എ​ട്ടു​കാ​ലി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​ടു​ത്തി​ടെ​യാ​ണ് എ​ട്ടു​കാ​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ലോ​കം ഏ​റ്റെ​ടു​ത്ത​ത്. ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന രൂ​പ​മാ​ണ് ഈ ​എ​ട്ടു​കാ​ലി​ക്കു​ള്ള​ത്. ഹാ​ർ​വെ​സ്റ്റ്മാ​ൻ ചി​ല​ന്തി വ​ർ​ഗ​ത്തി​ലെ അം​ഗ​മാ​ണെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഒ​രു ചി​ല​ന്തി​യ​ല്ല. ചി​ല​ന്തി​ക​ളെ പോ​ലെ വ​ല നെ​യ്യു​വാ​നു​ള്ള ക​ഴി​വ് ഹാ​ർ​വെ​സ്റ്റ്മാ​ന് ഇ​ല്ല. മാ​ത്ര​മ​ല്ല ഹാ​ർ​വെ​സ്റ്റ്മാ​ന്‍റെ ശ​രീ​ര​ത്തി​ൽ വി​ഷ​മി​ല്ല. അ​തു​കൊ​ണ്ട് ഹാ​ർ​വെ​സ്റ്റ്മാ​ൻ ഒ​രു ത​ര​ത്തി​ലും ഉ​പ​ദ്ര​വ​കാ​രി​യ​ല്ല. ചി​ത്ര​ങ്ങ​ളി​ൾ ഹാ​ർ​വെ​സ്റ്റ്മാ​ന് വ​ലി​യ വ​ലു​പ്പം തോ​ന്നി​പ്പി​ക്കു​മെ​ങ്കി​ലും യ​ഥാ​ർ​ത്ഥ​ത്തി​ൽ തീ​ർ​ത്തും ചെ​റു​താ​ണ് ഇ​വ.

Read More

അപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്..! മു​ള്ള​ൻ പ​ന്നി​യോട് കോർത്ത നാ​യ​യ്ക്ക് സം​ഭ​വി​ച്ച​ത്

മു​ള്ള​ൻ പ​ന്നി​യു​മാ​യി പോ​ര​ടി​ച്ച് അ​വ​സാ​നം മു​ള്ള​ൻ പ​ന്നി​യു​ടെ ശ​രീ​ര​ത്തി​നോ​ട് സാ​മ്യ​മ​മാ​യി വ​ള​ർ​ത്തു​നാ​യ​യു​ടെ മു​ഖം മാ​റി . ന്യൂ​യോ​ർ​ക്കി​ലെ റ​ക്ക​സ് എ​ന്ന് പേ​രു​ള്ള വ​ള​ർ​ത്തു നാ​യ​യ്ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. സെ​ന്‍റ്. ബെ​ർ​ണാ​ഡ് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ഇ​ത്. മു​മ്പി​ൽ ക​ണ്ട ഒ​രു മു​ള്ള​ൻ​പ​ന്നി​യു​ടെ അ​ടു​ക്ക​ലാ​ണ് റ​ക്ക​സ് കു​സൃ​തി കാ​ണി​ക്കു​വാ​ൻ പോ​യ​ത്. എ​ന്നാ​ൽ നാ​യ അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ മു​ള്ള​ൻ​പ​ന്നി ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടു. മു​ഖ​ത്തും വാ​യ​യി​ലും മു​ള്ള് ത​റ​ച്ച് ക​യ​റി​യ നാ​യ വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു. റ​ക്ക​സി​നെ ഉ​ട​ൻ ത​ന്നെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം മു​ള്ളു​ക​ളെ​ല്ലാം റ​ക്ക​സി​ന്‍റെ മു​ഖ​ത്തു നി​ന്നും വാ​യ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

Read More