ടാർഗെറ്റ് പൂർത്തിയാക്കാതിരുന്നതിന് ജീവനക്കാരെ ക്രൂരമായി ശിക്ഷിച്ച മൂന്ന് മാനേജർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ സുൻയിയിലാണ് സംഭവം. ഒരു ജീവനക്കാരൻ, താനും തന്റെ സഹപ്രവർത്തകരും നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ ഉൾപ്പെടുയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. മാനേജർമാർ രണ്ടു ജീവനക്കാരെ മറ്റുള്ളവർക്കു മുമ്പിൽ വച്ച് ബെൽറ്റ് കൊണ്ട് തല്ലുകയും ചെയ്തിരുന്നു. മാത്രമല്ല ഇവരെ കൊണ്ട് ഗ്ലാസിൽ നിറച്ച പാനിയവും കുടിപ്പിക്കുന്നുണ്ട്. ഇത് മൂത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം സോഷ്യൽമീഡിയയിൽ അതിവേഗം കത്തിപ്പടർന്നതിനെ തുടർന്ന് പോലീസ് മാനേജർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരെ ഏൽപ്പിച്ചിരിക്കുന്ന ടാർഗെറ്റ് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ സാധിച്ചില്ലെങ്കിൽ ടീം ലീഡറെകൊണ്ട് പാറ്റായെ ഭക്ഷിപ്പിക്കുമെന്ന് ജീവനക്കാർ പറയുന്നു. മാത്രമല്ല ഇവരുടെ തല മൊട്ടയടിക്കുന്നതുൾപ്പടെയുള്ള ക്രൂര കൃത്യങ്ങൾ മാനേജർമാർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവം പുറത്തായതിനെ തുടർന്ന് ഞെട്ടിയ ആളുകൾ എന്തുകൊണ്ടാണ്…
Read MoreCategory: NRI
ബാത്ത്ടബ്ബിനുള്ളിൽ വീട്ടമ്മ കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം
ബാത്ത് ടബ്ബിനുള്ളിൽ വീട്ടമ്മ അഞ്ച് ദിവസം കുടുങ്ങിക്കിടന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ആലിസണ് ഗിബ്സണ് എന്ന 54കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ബത്ത് ടബ്ബിൽ കിടന്ന ഇവർ കുളിച്ചു കഴിഞ്ഞ ശേഷം എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. ബാത്ത് ടബ്ബിൽ എഴുന്നേൽക്കുവാൻ സഹായിക്കുന്ന ഉപകരണത്തിൽ പിടിച്ച് എഴുന്നേൽക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ പരാജയപ്പെട്ടു. ഫോണ്‍ മുറിയിൽ വച്ചിരുന്നതിനാൽ ഇവർക്ക് ആരെയും ബന്ധപ്പെടുവാനും സാധിച്ചില്ല. വീട്ടിൽ ഇവർ തനിയെയാണ് താമസിക്കുന്നത്. തുടർന്ന് അഞ്ച് ദിവസമാണ് ഇവർ ബാത്ത് ടബ്ബിൽ ചിലവഴിച്ചത്. ഇനിയൊരിക്കലും പുറം ലോകം കാണില്ലെന്ന് കരുതിയ ഇവർക്ക് മുന്നിൽ സഹായമെത്തിയത് പോസ്റ്റ്മാന്റെ രൂപത്തിലായിരുന്നു. ആലിസണിന്റെ വീട്ടിൽ കത്ത് ഇട്ടുകൊണ്ടിരുന്നയാൾ കുറച്ചു ദിവസങ്ങളായി ഇവർ കത്തുകളൊന്നും എടുക്കുന്നില്ലെന്ന് ശ്രദ്ധിച്ചു. ഇദ്ദേഹം ആലിസണിന്റെ അയൽപക്കക്കാരെ വിവരം അറിയിച്ചു. ഇവരുടെ ഒപ്പം ആലിസണിന്റെ വീട്ടിലെത്തിയപ്പോഴാണ് സഹായം അഭ്യർത്ഥിച്ചുള്ള ശബ്ദം ഇവർ വീടിനുള്ളിൽ നിന്നും…
Read Moreനിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ റയാൻ എയർ കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടു
നിലത്തു കിടന്നുറങ്ങിയ ആറ് ജീവനക്കാരെ റയാൻ എയർ വിമാന കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഇവർ ആറു പേരും നിലത്ത് കിടന്നുറങ്ങിയത് കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കമ്പനി നടപടി സ്വീകരിച്ചത്. ഒക്ടോബർ 14ന് പോർച്ചുഗല്ലിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാർക്ക് മലാഗ എയർപോർട്ടിൽ തങ്ങേണ്ടി വന്നിരുന്നു. കൂടുതൽ സൗകര്യങ്ങൾ ലഭിക്കാതിരുന്ന ആറ് ജീവനക്കാർ പിന്നീട് നിലത്ത് കിടന്ന് ഉറങ്ങി. ഈ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനെ തുടർന്ന് റയാൻ എയർ കമ്പനി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കമ്പനിക്കെതിരെ വിമാന ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാൽ ജീവനക്കാർ അൽപ്പ സമയം മാത്രമാണ് നിലത്ത് കിടന്നതെന്നും ഉടൻ തന്നെ അവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും കമ്പനി അധികൃതർ സംഭവത്തിന് വിശദീകരണം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ ജീവനക്കാർക്കെതിരെ നടപടി…
Read Moreഷൂലേസ് പണി കൊടുത്തു; ട്രക്ക് വീണത് സ്വിമ്മിംഗ് പൂളിൽ
ഷൂ ലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളിൽ വീണു. അൽപ്പം അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യമാണ്. ലാസ് വേഗാസിലാണ് അപകടം നടന്നത്. ഷൂസ് ലേസ് വാഹനത്തിന്റെ ആക്സിലറേറ്റിൽ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടത്തിന് കാരണമായത്. ട്രക്കിനെ സ്വിമ്മിംഗ് പൂളിൽ വീണ് എന്ന് അറിയിച്ച് പ്രദേശവാസികളിലൊരാൾ പോലീസിൽ അറിയിച്ചുവെങ്കിലും ഇത് ആദ്യം വിശ്വസിക്കുവാൻ അവർ തയാറായില്ല. പിന്നീട് ചിത്രങ്ങൾ അയച്ചു നൽകി അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് ഇവിടെ എത്തുവാൻ പോലീസ് തയാറായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ട്രക്ക് സ്വിമ്മിംഗ് പൂളിനുള്ളിൽ നിന്നും പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുകയാണ്.
Read More“അൽപാക്ക’യുടെ വാഹന സവാരി വൈറൽ
വീട്ടിൽ നിന്നും പുറത്തേക്കു പോകുമ്പോൾ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളായ പൂച്ചയെയും നായയെയുമൊക്കെ കൂടെ കൂട്ടാറുണ്ട്. വളരെ സാധാരണമായ സംഭവമാണിത്. എങ്കിലിതാ വീട്ടിൽ നിന്നും പുറത്തു പോകുന്ന ഒരു യുവതി തന്റെ വളർത്തുമൃഗമായ അൽപാക്ക(നേർത്ത രോമമുള്ള ഒരിനം ആട്)യെയും കൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കത്തിപ്പടരുന്നത്. പെറുവിലാണ് സംഭവം. വീട്ടിൽ നിന്നുമിറങ്ങിയ ഇവർ ടാക്സി കാർ വിളിച്ച് അതിനുള്ളിൽ കയറ്റിയാണ് അൽപാക്കയെ കൊണ്ടുപോയത്. ഇവർ കയറിയ വാഹനത്തിന്റെ സമീപമുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു. വൈറലായ ഈ വീഡിയോ ദൃശ്യങ്ങൾക്ക് പ്രതികരണവുമായി ആയിരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. View this post on Instagram Something different 😅. My dad caught this on video while walking around the…
Read Moreഅമ്മയ്ക്കൊപ്പമെത്താൻ മഞ്ഞു മലകയാൻ പാടുപെട്ട് കരടി കുഞ്ഞ്
അമ്മ കരടിക്കൊപ്പം മഞ്ഞു മലയുടെ മുകളിൽ കയറാൻ കരടി കുഞ്ഞ് നടത്തുന്ന പരിശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ കൈയടി നേടുന്നു. കനേഡിയൻ ടെലിവിഷൻ ജീവനക്കാരിയായ സിയാ തോംഗാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മ കരടിയും കുഞ്ഞും മഞ്ഞു മലയുടെ മുകളിലെത്തുവാൻ നടക്കുന്നതാണ് വീഡിയോയിലാദ്യം കാണുന്നത്. എന്നാൽ അമ്മ കരടി മലയുടെ മുകളിൽ എത്തിയെങ്കിലും കരടി കുഞ്ഞ് മഞ്ഞിൽ തെന്നി താഴേക്കു വീണുപോകുകയായിരുന്നു. ഓരോ പ്രാവശ്യം മലയുടെ മുകളിൽ കയറുവാൻ ശ്രമിക്കുമ്പോഴും കുട്ടി കരടി തെന്നി താഴേക്കു വീണുകൊണ്ടിരുന്നു. എന്നാൽ തന്റെ ശ്രമമുപേക്ഷിക്കാൻ കരടി കുഞ്ഞ് തയാറായില്ല. നിരവധി ശ്രമങ്ങൾക്ക് അവസാനം കുട്ടി കരടി അമ്മയുടെ അടുക്കലെത്തുകയും ചെയ്തു. എത്ര പ്രാവശ്യം പരാജയപ്പെട്ടാലും വിജയത്തിലെത്തിച്ചേരുന്നതു വരെ പരിശ്രമം ഉപേക്ഷിക്കരുതെന്ന വലിയ സന്ദേശമാണ് ഈ കരടി കുട്ടി എല്ലാവർക്കും നൽകുന്നത്.
Read Moreപിതാവ് ശല്യം ചെയ്യുന്നുവെന്ന് മകളുടെ പരാതി; പിതാവ് കുറ്റക്കാരനല്ലെന്നു പോലീസ്; മകള്‍ ജയിലിലുമായി; സംഭവം ഇങ്ങനെ…
സൗത്ത് കരോളൈന: മകളോട് പള്ളിയിൽ പോകാൻ പിതാവ്, എന്നാൽ പിതാവിനെതിരെ മകളുടെ പരാതി പോലീസിൽ. ഒടുവിൽ പിതാവ് കുറ്റക്കാരനല്ലെന്ന് പോലീസ്. സംഭവം ഇങ്ങനെ: സൗത്ത് കരോളൈനയിലെ വീട്ടിൽ ഞായറാഴ്ച രാവിലെ പിതാവ് മകളുടെ മുറിയിൽ ചെന്നു പള്ളിയിൽ പോകാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായ, മുപ്പതുകാരി മകൾ ആഷ് ലി ഷാനൻ 911 നമ്പർ ഡയൽ ചെയ്തു പോലീസിനെ വിളിച്ചു. പിതാവ് തന്നെ പള്ളിയിൽ പോകാൻ ആവശ്യപ്പെട്ടു ശല്യം ചെയ്യുന്നതായി അറിയിച്ചു.സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും വിളിച്ചു കാര്യം തിരക്കി. പള്ളിയിൽ പോകണമെന്നും ഹോളി കമ്യൂണിയനിൽ പങ്കെടുക്കണമെന്നും താൻ മകളോട് പറഞ്ഞതായി പിതാവ് സമ്മതിച്ചു. പള്ളിയിൽ പോകാൻ പറഞ്ഞത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്ന് അറിയിച്ച പോലീസിനെ മകൾ അസഭ്യം പറയാൻ ആരംഭിച്ചു. ശല്യം സഹിക്ക വയ്യാതെയായപ്പോൾ ആഷ് ലിയെ പോലീസ് അറസ്റ്റ് ചെയ്ത് കൗണ്ടി ജയിലിലടച്ചു.…
Read Moreഅത്ഭുത രൂപത്തിൽ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം
സായാമീസ് ഇരട്ടകൾക്ക് സമമായി ശരീരത്തിൽ വളർച്ചയെത്താത്ത ഉടലും കൈയും കാലും ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം. മേഘാലയായിൽ ഏഴാം മാസം ജനിച്ച പെണ് കുട്ടിയിലാണ് ഈ പ്രതിഭാസമുണ്ടായത്. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർക്ക് കുട്ടിയെ സാധാരണ രൂപത്തിലെത്തിക്കുവാനായത്. മേഘാലയായിലെ വെസ്റ്റ് ഗാരോ ഹിൽ ജില്ലയിലെ തുറ സിവിൽ ഹോസ്പിറ്റലിൽ പീഡിയാട്രിക് സർജൻ ഡോ. ലീ റോജർ ചി മാർക്കിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കുട്ടിയുടെ ശരീരത്തിൽ വളർന്ന് കൈകാലുകളും ഉടലും ഡോക്ടർമാർ നീക്കം ചെയ്തു.
Read Moreമരിച്ചെന്ന് വിശ്വസിച്ച് ബന്ധുക്കൾ സംസ്ക്കരിച്ചയാൾ വീട്ടിൽ തിരികെയെത്തി
മരിച്ചുവെന്ന് വിശ്വസിച്ച് ബന്ധുക്കൾ സംസ്ക്കരിച്ചയാൾ രണ്ടു മാസങ്ങൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തി. കസാക്കിസ്ഥാനിലെ തൊമാർലി സ്വദേശിയായ അറുപത്തിമൂന്നുകാരൻ ഐഗാളി സുപുഗലിവാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയൊരു ഞെട്ടൽ സമ്മാനിച്ചത്. വീട്ടിൽ ആരോടും പറയാതെ ഇദ്ദേഹം ജോലിക്കായി വളരെ അകലെയുള്ള ഒരു ഫാമിൽ ജോലിക്കു പോയിരുന്നു. ജൂണിലാണ് അദ്ദേഹം വീട്ടിൽ നിന്നും പോയത്. ഉടൻ തന്നെ ബന്ധുക്കൾ തൊമാർലിയെ കാണാനില്ലെന്ന് അറിയിച്ച് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചുവെങ്കിലും വിവിരമൊന്നും ലഭിച്ചില്ല. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം അഴുകിയ അനാഥ മൃതദേഹം പോലീസിന് കണ്ടുകിട്ടി. തൊമാർലിയുടെയും ഈ മൃതശരീരത്തിന്റെയും ഡിഎൻഎ പരിശോധിച്ചപ്പോൾ 99.92 ശതമാനം സാമ്യം കണ്ടു. തൊമാർലിയുടെ നഖമാണ് ഡിഎൻഎയ്ക്ക് ഉപയോഗിച്ചത്. തൊമാർലിയുടെ മൃതശരീരമാണിതെന്ന് ഉറപ്പിച്ച ബന്ധുക്കൾ ഇത് വീട്ടിൽകൊണ്ടുപോയി സംസ്ക്കരിക്കുകയും ചെയ്തു. പിന്നീട് നാളുകൾ ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഇദ്ദേഹത്തെ കണ്ട് സഹോദരന്റെ…
Read Moreനവദമ്പതികള്‍ ടെക്സസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു
ടെക്സസ്: നവംബര്‍ മൂന്നിനു ശനിയാഴ്ച വൈകിട്ട് വിവാഹിതരായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ വില്‍ ബൈലര്‍, ബെയ്ലി ഐക്കമാന്‍ എന്നീ നവദമ്പതികള്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് യാത്രപുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു കൊല്ലപ്പെട്ടു. വിമാനത്തിന്റെ പൈലറ്റായിരുന്ന ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സും കൊല്ലപ്പെട്ടതായി നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍ ക്രേഗ് ഹാച്ച് നവംബര്‍ അഞ്ചിനു തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രി സാന്‍അന്റോണിയോയില്‍ നിന്നും നൂറുമൈല്‍ ദൂരെയുള്ള വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സാം ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സീനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു വധു. ഇതേ യൂണിവേഴ്സിറ്റിയിലെ അഗ്രിച്ചക്കള്‍ച്ചറല്‍ കമ്യൂണിക്കേഷന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് വരന്. വിയറ്റ്നാമില്‍ ആര്‍മി ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പൈലറ്റിനു ഹെലികോപ്റ്റര്‍ സഞ്ചരിച്ച പാത വളരെ പരിചിതമായിരുന്നുവെന്നു മകള്‍ അമിലിന് പറഞ്ഞു. സാന്‍അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും, ഫെഡറല്‍ ഏവിയേഷന്‍…
Read More