യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മകൾ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഹംദാൻ ആൽ നഹ്യാനാണ് വരൻ. ഓഗസ്റ്റ് ഇരുപത്തിനാലിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹവാർത്ത പുറത്തായതോടെ വരനും വധുവിനും ആശംസകളർപ്പിച്ച് പ്രമുഖരടക്കം നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിവാഹം എവിടെ വച്ചാകും നടക്കുകയെന്നത് അവ്യക്തമാണ്.
Read MoreCategory: NRI
ആട് ഒരു ഭീകരജീവിയല്ല! ആടുകൾക്ക് ഇഷ്ടം ചിരിക്കുന്ന മുഖങ്ങൾ
ഒന്നുമറിയാത്ത മിണ്ടാപ്രാണി എന്നമട്ടിലുള്ള വിശേഷണങ്ങൾ ആടുകൾക്കു നല്‍കുന്നത് ഇനി സൂക്ഷിച്ചു വേണം. കാരണം, ആടുകൾ ഒന്നുമറിയാത്തവരല്ല. മനുഷ്യരുടെ മുഖഭാവങ്ങൾ മനസിലാക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവ് ആടുകൾക്കുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ലണ്ടനിലെ ക്യൂൻ മേരി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനത്തിലാണ് ആടുകൾക്ക് മനുഷ്യരുടെ വികാരപ്രകടനങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നു വെളിവായത്. മുഖത്ത് ദേഷ്യം പ്രകടിപ്പിക്കുന്നവരോട് ഇടപഴകാൻ ആടുകൾക്കു മടിയാണെന്നും ചിരിക്കുന്ന മുഖങ്ങളാണ് അവ ഇഷ്ടപ്പെടുന്നതെന്നും പഠനത്തിനു നേതൃത്വം കൊടുത്ത അലൻ മക് ഇലിഗൊട്ട് പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 20 ആടുകളെയാണ് പഠനത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിച്ചത്. ഒരേ വ്യക്തിയുടെ ദേഷ്യമുള്ള മുഖത്തിന്റെയും ചിരിക്കുന്ന മുഖത്തിന്റെയും ചിത്രങ്ങൾ ആടുകളുടെ മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു ആദ്യഘട്ട പഠനം. ആടുകളെല്ലാംതന്നെ ദേഷ്യംനിറഞ്ഞ മുഖചിത്രത്തിൽനിന്ന് അകലം പാലിക്കുന്നതായും ചിരിക്കുന്ന മുഖചിത്രത്തിനടുത്തെത്തി സന്തോഷപൂർവം പെരുമാറുന്നതായും ഈ പഠനത്തിലൂടെ കണ്ടെത്തി. അപരിചിതരായ ആളുകളെ ആടുകൾക്കിടയിലേക്കയച്ചു നടത്തിയ പരീക്ഷണങ്ങളിലും അവയ്ക്ക് സന്തോഷവാന്മാരോടാണ് താത്പര്യമെന്നു…
Read Moreഅസാധാരണമായ കഴിവ്! കാൽപാദങ്ങൾ 180 ഡിഗ്രി തിരിച്ച് ലോകത്തെ ഞെട്ടിക്കുന്നയാൾ
കാൽ പാദങ്ങൾ 180 ഡിഗ്രി പിന്നിലേക്കു തിരിച്ച് വാർത്തകളിൽ ഇടം നേടുകയാണ് മിഷിഗണ്‍ സ്വദേശിയായ മോസെസ് ലാൻഹം. അസാധാരണമായ കഴിവുള്ള ഈ അമ്പത്തിയേഴുകാരനെ സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്നത് മിസ്റ്റർ പ്ലാസ്റ്റിക്ക് എന്നാണ്. പതിനാല് വയസുള്ളപ്പോൾ ജിമ്മിൽ വച്ച് ഒരു കയറിൽ പിടിച്ചു കയറുകയായിരുന്ന മോസെസ്, പിടുത്തം നഷ്ടമായി തറയിൽ വീണു. ഈ വീഴ്ച്ച മുതലാണ് അദ്ദേഹത്തിന് ഈ അസാധാരണമായ കഴിവ് ലഭിച്ചത്. സാധാരണ അവസ്ഥയിൽ മുമ്പോട്ട് ഇരിക്കുന്ന കാൽപാദം അതേ പോലെ പിന്നിലേക്ക് അദ്ദേഹം തിരിക്കുമ്പോൾ കാണുന്നവരിൽ ഞെട്ടലുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇപ്രകാരം ചെയ്യുമ്പോൾ യാതൊരു വിധത്തിലുമുള്ള വേദനയും എനിക്ക് അനുഭവപ്പെടാറില്ലെന്നാണ് മോസെസ് പറയുന്നത്. കാൽപ്പാദങ്ങൾ തിരിച്ച് എല്ലാവരെയും ഞെട്ടിക്കുന്നതാണ് മോസെസിന്റെ വിനോദം. രണ്ട് ലോക റിക്കാർഡുകളാണ് മോസെസ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ നിലവിൽ പിന്നിലേക്ക് ഏറ്റവും അധികം വേഗത്തിൽ നടക്കുന്നയാൾ എന്ന റിക്കാർഡ് മാത്രമേ മോസെസിന് സ്വന്തമായുള്ളു.
Read Moreമ്യാൻമറിൽ ‘പ്രേതക്കപ്പൽ’ കണ്ടെത്തി
യാങ്കോണ്‍: മ്യാൻമാർ തീരക്കടലിനു സമീപം നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമൻ കപ്പൽ കണ്ടെത്തി. സാം രത്ലുങ്കി പിബി 1600 എന്ന കപ്പലാണ് കണ്ടെത്തിയിരിക്കുന്നതെന്നും യാങ്കോണ്‍ പോലീസ് അറിയിച്ചു. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നൽകിയത്. 2001ൽ നിർമിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റർ നീളമുണ്ട്. ഇന്തോനേഷ്യൻ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മ്യാൻമർ നാവികസേനയും അന്വേഷണം ആരംഭിച്ചു.
Read Moreരണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം! യുഎഇയില്‍ ബിഎസ്സി നഴ്സുമാര്‍ക്ക് അവസരം
യുഎഇയിലെ അജ്മാനിൽ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു, ബിഎസ്സി നഴ്സിംഗ് യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. കൊച്ചിയിൽ സെപ്റ്റംബർ 15നും ബംഗളൂരുവിൽ 16നും ന്യൂഡൽഹിയിൽ 17, 18 തിയതികളിലും ഇന്റർവ്യൂ നടക്കും. ആകെ ഒഴിവ് 50. പ്രായം 35ൽ താഴെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ അഞ്ച്. വിശദവിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ 24 മണിക്കൂർ കാൾ സെന്ററിൽ ബന്ധപ്പെടാം. ഫോണ്‍: 1800 425 3939, 04712 333339. വെബ്സൈറ്റ് www.norkarotos.nte
Read Moreപല ഗ്രാമങ്ങളും മുങ്ങി! മ്യാൻമറിൽ ഡാം തകർന്നു; അരലക്ഷം പേരെ ഒഴിപ്പിച്ചു
നേപിഡോ: സെൻട്രൽ മ്യാൻമറിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നിരവധി ഗ്രാമങ്ങൾ മുങ്ങുകയും കനത്ത നാശനഷ്ടം നേരിടുകയും ചെയ്തു.അന്‍പതിനായിരത്തോളം പേരെ സുരക്ഷിത മേഖലകളിലേക്ക് ഒഴിപ്പിച്ചുമാറ്റിയെന്ന് അധികൃതർ പറഞ്ഞു. ജീവാപായം ഉണ്ടായതായി റിപ്പോർട്ടില്ല.യാങ്കോൺ, മണ്ഡലയ്, നേ പിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലും വെള്ളം കയറി. ബുധനാഴ്ച പുലർച്ചെയാണ് സ്വാർ ജലസേചന അണക്കെട്ടിന്റെ സ്പിൽവേ തകർന്ന് വെള്ളം കുത്തിയൊഴുകി സമീപത്തെ രണ്ടു ഗ്രാമങ്ങളെ മുക്കിയത്. സ്വാർ പട്ടണത്തിലും വെള്ളം കയറി. യാങ്കോൺ-മണ്ഡലയ് ഹൈവേയിലെ സ്വാർ പ്രദേശത്തെ പാലം അധികൃതർ അടച്ചു. മറ്റു നിരവധി ചെറു ഗ്രാമങ്ങളിലും പ്രളയമുണ്ടായി. 8100 ഹെക്ടറിലെ ജലസേചനം ലക്ഷ്യമാക്കി 2004ലാണ് ഈ ഡാം നിർമിച്ചത്. ഡാമിന്റെ സുരക്ഷയിൽ സമീപവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതെത്തുടർന്ന് അധികൃതർ പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി ദിവസങ്ങൾക്കകമാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയും ഇറിഗേഷൻ ഉദ്യോഗസ്ഥർ ഡാം സന്ദർശിച്ചിരുന്നുവെന്ന് അലിൻ പത്രം റിപ്പോർട്ടു ചെയ്തു.…
Read Moreഅപകടത്തിനു ശേഷം അഞ്ചു വയസുകാരിയുമായി ബൈക്ക് സഞ്ചരിച്ചത് 200 മീറ്റർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിന്നും അഞ്ചു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. യുവാവും യുവതിയും അഞ്ചു വയസുകാരിയായ ഒരു കുട്ടിയുമാണ് ബൈക്കിൽ സഞ്ചരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവും യുവതിയും തെറിച്ചു വീണെങ്കിലും കുട്ടിയുമായി ഈ ബൈക്ക് അൽപ്പ ദൂരം സഞ്ചരിച്ചത് ഏവരെയും ഞെട്ടിച്ചു. ബംഗളൂരുവിലെ തുമകുരു റോഡിലാണ് അപകടം നടന്നത്. മറിഞ്ഞു വീഴാതിരുന്ന ബൈക്ക്, പെട്രോൾ ടാങ്കിനു മുകളിലിരുന്ന കുട്ടിയുമായി മുമ്പോട്ടു പോകുകയായിരുന്നു. ഏകദേശം 200 മീറ്റർ മുമ്പിലേക്കു പോയ ബൈക്ക് സമീപത്തെ പുൽത്തകിടിയിലേക്കു മറിയുകയും ചെയ്തു. പുൽത്തകിടിയിലേക്കു വീണതു കാരണം നിസാര പരിക്കുകളോടെ കുട്ടി രക്ഷപെട്ടു. എന്നാൽ വീണയുടനെ ബൈക്ക് ഓടിച്ചിരുന്നയാൾ ഈ യുവതിയെയും കുട്ടിയെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി ദൃസാക്ഷികൾ പറഞ്ഞു.
Read Moreന്യൂസിലാൻഡ് വനിതാ മന്ത്രി പ്രസവത്തിനായി ആശുപത്രിയിലെത്തിയത് സൈക്കിളിൽ; അമ്പരപ്പോടെ ലോകം
ന്യൂസിലാൻഡിലെ വനിതാ മന്ത്രി പ്രസവത്തിനായി ആശുപത്രിയിലെത്തിയ വാഹനം കണ്ട് അമ്പരക്കുകയാണ് ലോകം മുഴുവൻ. ആശുപത്രിയിലേക്ക് ഗർഭിണികളെ എത്തിക്കാൻ ആംബുലൻസും കാറും ഉപയോഗിക്കുമ്പോൾ ഇവർ സ്വയം സൈക്കിൾ ചവിട്ടിയാണ് എത്തിയത്. വനിതാ ക്ഷേമവും ഗതാഗത വകുപ്പ് സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്യുന്ന ഇവരുടെ പേര് ജൂലി ആൻ സെന്റർ എന്നാണ്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലയുള്ള ഓക്ലാൻഡ് സിറ്റി ഹോസ്പിറ്റലിലേക്കാണ് ഇവർ സൈക്കിളിൽ എത്തിയത്. സഹായികളുമായി വരാൻ കാറിൽ സ്ഥലമില്ലാത്തതിനാലാണ് താൻ സൈക്കിൾ തെരഞ്ഞെടുത്തത്. ഒപ്പം ഭർത്താവുമുണ്ടായിരുന്നു. ഈ യാത്ര എനിക്ക് വളരെ നല്ല മാനസികാവസ്ഥ സമ്മാനിച്ചുവെന്നും ജൂലി പറഞ്ഞു. അടുത്തിടെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്സണ് കുഞ്ഞിന് ജന്മം നൽകി അധികം വൈകാതെ തന്നെ ജോലിയിൽ തിരികെ പ്രവേശിച്ചത് വാർത്താ പ്രധാന്യം നേടിയിരുന്നു.
Read Moreപ്രളയക്കെടുതിയിൽ താങ്ങായി പ്രവാസികൾ; ദുരിതാശ്വാസ സാമഗ്രികൾ കൂടുതൽ എത്തുന്നു
കൊണ്ടോട്ടി: ബക്രീദ്-ഓണം ആഘോഷത്തിനു കുടുംബങ്ങൾക്കു നൽകാൻ വസ്ത്രങ്ങൾ വാങ്ങുന്നതിലേക്കാളേറെ പ്രളയത്തിൽ അകപ്പെട്ട പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിക്കുകയാണ് പ്രവാസികൾ. നേരിട്ടു കൊണ്ടുവരുന്നതോടൊപ്പം വിമാനം നിറയെ സാധനങ്ങൾ യുഎഇയിൽ നിന്നു ദുരിതാശ്വാസ സാമഗ്രികളുമായി കരിപ്പൂരിൽ വിഷൻ എയർ കാർഗോ വിമാനവുമെത്തി. അബൂദാബിയിലെ യൂണിവേഴ്സൽ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.ഷബീർ നെല്ലിക്കോടിന്റെ നേതൃത്വത്തിൽ ശേഖരിച്ച 14 ടണ്‍ മെഡിക്കൽ, വസ്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങളാണ് കരിപ്പൂരിൽ എത്തിച്ചത്. പ്രളയംദുരിതം ഏറെ നേരിട്ട ചെങ്ങന്നൂർ, ആലുവ, വയനാട് എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണ് ഇവ കൊണ്ടുവന്നത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ കൂട്ടായ്മക്കും കോഴിക്കോട് ട്രോമാകയറിനും ഇവ കൈമാറും. നാല് ദിവസം കൊണ്ടാണ് ആശുപത്രി അധികൃതർ ശേഖരിച്ച സാധനങ്ങളാണ്. കരിപ്പൂരിലെ കസ്റ്റംസ് നടപടികൾ പൂർത്തിയായതിനു ശേഷം ബന്ധപ്പെട്ട ഏജൻസികൾക്ക് സാധനങ്ങൾ കൈമാറും. ചൊവാഴ്ച രാത്രിയാണ് വിഷൻ എയർ കാർഗോ വിമാനം അബൂദാബിയിൽ നിന്നു കാറാച്ചി വഴി ബുധനാഴ്ച രാവിലെയാണ് കരിപ്പൂരിലെത്തിയത്.…
Read Moreബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽ കുടുങ്ങിയ ഏഴുവയസുകാരനെ സാഹസികമായി രക്ഷിച്ച് പിതാവ്
മക്കളുടെ സൂപ്പർഹീറോ എന്നും അച്ഛനാണ്. ഇപ്പൊഴിത ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽ കുടുങ്ങിയ ഏഴു വയസുകാരനെ പിതാവ് സാഹസികമായി രക്ഷിക്കുന്നതിന്റെ ചോരമരവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലെ ഫോഷനിലാണ് സംഭവം. വീടിനുള്ളിൽ കള്ളന്മാർ കയറിയെന്ന ഭയത്താലാണ് ഏഴുവയസുകാരനായ ഈ കുട്ടി ജനാലയിലൂടെ കെട്ടിടത്തിന്റെ പുറത്തെക്ക് ഇറങ്ങിയത്. ഇവിടെയുള്ള ഗ്രില്ലിൽ തൂങ്ങി കിടന്ന കുട്ടി പിന്നീട് തിരികെ കയറുവാൻ അസാധ്യമായ വിധം കുടുങ്ങി പോകുകയായിരുന്നു. സംഭവം കണ്ട പിതാവ് ഉടൻ തന്നെ ജനാലയിൽ കൂടി ഇറങ്ങി ഗ്രില്ലിൽ തൂങ്ങി കുട്ടിയുടെ അടുക്കലേക്ക് ചെന്നതിനു ശേഷം സുരക്ഷിതമായി കുട്ടിയെ മുറിക്കുള്ളിൽ എത്തിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് ഈ പിതാവിന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി ധാരാളമാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read More