ചൊവ്വയിൽ എങ്ങനെ ജീവിക്കും? ഉത്തരം തെരയുന്നത് ഒമാനിൽ

മ​​​സ്ക​​​റ്റ്: എ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ ഫാ​​​ൽ​​​ക്ക​​​ൺ ഹെ​​​വി റോ​​​ക്ക​​​റ്റി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണ​​​വി​​​ജ​​​യം മ​​​നു​​​ഷ്യ​​​ന്‍റെ ചൊ​​​വ്വാ മോ​​​ഹ​​​ങ്ങ​​​ൾ​​​ക്കു ചി​​​റ​​​കു മു​​​ള​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​ക്ഷേ, ചൊ​​​വ്വ​​​യി​​​ലെ​​​ത്തി​​​യാ​​​ൽ മ​​​നു​​​ഷ്യ​​​നെ​​​ങ്ങ​​​നെ ജീ​​​വി​​​ക്കും ? അ​​​തു മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​വും ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

ഒ​​​മാ​​​നി​​​ലെ ദോ​​​ഫാ​​​ൽ മ​​​രു​​​ഭൂ​​​മി​​​യി​​​ലാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ​​​ണം. ഗ്രീ​​​ൻ​​​ഹൗ​​​സും റോ​​​ബ​​​ട്ടി​​​ക് റോ​​​വ​​​റു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും എ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ചൊ​​​വ്വ​​​യി​​​ൽ കൃ​​​ഷി ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന​​​ത​​​ട​​​ക്കം 19 പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. മ​​​നു​​​ഷ്യ​​​ന് ചൊ​​​വ്വ​​​യി​​​ൽ എ​​​ങ്ങ​​​നെ അ​​​തി​​​ജീ​​​വ​​​നം ന​​​ട​​​ത്താ​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ചൊ​​​വ്വ​​​യോ​​​ടു​​​ള്ള സാ​​​മ്യ​​​മാ​​​ണ് ഇ​​​വി​​​ടം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ചൂ​​​ട് 51 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സാ​​​ണ്. ത​​​രി​​​ശു​​​ഭൂ​​​മി​​​യാ​​​ണ്. ജീ​​​വ​​​നു​​​ള്ള ഒ​​​ന്നുംത​​​ന്നെ ഇ​​​ല്ല. ഒ​​​മാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ ഓ​​​സ്ട്രി​​​യ​​​ൻ സ്പേ​​​സ് ഫോ​​​റം ആ​​​ണ് പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. 25 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 200 ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണ് പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Related posts