ബംഗളൂരു: എബോള ലക്ഷണങ്ങളോടെ ഉഗാണ്ടയിൽ നിന്നെത്തിയ 28കാരി നിരീക്ഷണത്തിൽ. ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിലാണ് യുവതിയെ നിരീക്ഷണത്തിലാക്കിയത്. ഈമാസം 23-ന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉഗാണ്ടൻ യുവതിയെയാണ് ഇന്ദിരാനഗറിലെ പകർച്ചവ്യാധി പ്രതിരോധ ആശുപത്രിയിലേക്കു മാറ്റിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽനിന്ന് അഹമ്മദാബാദ് വഴിയാണ് യുവതി ബംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവർക്കു രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. തുടർന്ന് നഗരത്തിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. എന്നാൽ, എബോള ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ ഇവർക്ക് അമിതമായ ക്ഷീണവും മറ്റു ലക്ഷണങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികളിലേക്കു കടന്നത്. യുവതിയുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം 48 മണിക്കൂറനകം ലഭ്യമാകും.…
Read MoreCategory: NRI
സമാധാന ചർച്ചകൾക്കിടെ വീണ്ടും ആക്രമണം: ഇറാന്റെ മിസൈൽ കേന്ദ്രങ്ങളും ബോട്ടുകളും തകർത്ത് യുഎസ്; ആക്രമണം ഹോർമുസ് കടലിടുക്കിലെ ഇറാൻ നാവിക താവളം ലക്ഷ്യമിട്ട്
ദോഹ (ഖത്തർ): മൂന്നു മാസമായി പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നിർണായക സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും കടലിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളുമാണ് യുഎസ് തകർത്തത്. തങ്ങളുടെ സൈന്യത്തിനുനേരെയുള്ള ഭീഷണി ഒഴിവാക്കാനാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഇറാൻ നാവിക താവളത്തിനു സമീപമുള്ള ബന്ദർ അബ്ബാസ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മേഖലയിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സ്വയംരക്ഷയ്ക്കായി സൈന്യം നിയന്ത്രണങ്ങളോടെ തിരിച്ചടിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് അറിയിച്ചു. പേഷ്യൻ ഗൾഫ് മേഖലയിൽ ഡ്രോൺ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടതിനു പിന്നാലെയാണ് യുഎസ് ആക്രമണം ഉണ്ടായത്. ബന്ദർ അബ്ബാസ് വിമാനത്താവളത്തിനു സമീപം ഉഗ്രസ്ഫോടനശബ്ദങ്ങൾ കേട്ടതായും യുഎസ് ആക്രമണത്തെ ചെറുക്കാൻ വ്യോമപ്രതിരോധ സംവിധാനം…
Read Moreഫിലിപ്പീൻസിൽ കെട്ടിടം തകർന്ന് നാല് പേർ മരിച്ചു; 17 പേർ കാണാതായി
മനില: ഫിലിപ്പീൻസിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. 17 പേരെ കാണാതായി. തലസ്ഥാനമായ മനിലയ്ക്കു വടക്ക് ആഞ്ചലസ് നഗരത്തിലായിരുന്നു അപകടം. കാണാതായവരിൽ കൂടുതൽ പേരും നിർമാണത്തൊഴിലാളികളാണ്. സമീപത്തെ ഹോട്ടലിനു മുകളിലേക്കാണ് കെട്ടിടം തകർന്നുവീണത്. ഹോട്ടലിലുണ്ടായിരുന്നവരെയും കാണാതായിട്ടുണ്ട്. ഒന്പതുനില കെട്ടിടത്തിനാണ് അനുമതി നല്കിയതെന്നും പത്താം നിലയിൽ നീന്തൽക്കുളം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഎബോള വൈറസ് ; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന്
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ നൽകി കേന്ദ്രസർക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വൈറസ് അതിവേഗം പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണ് നിർദേശം. കൂടാതെ രോഗബാധ പടർന്നുപിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരോട് പ്രാദേശിക ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും രോഗലക്ഷണമുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. രോഗബാധയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണുയരുന്നത്. കോംഗോയിൽ മാത്രം 204 പേർ രോഗം ബാധിച്ചു മരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 867 പേരിൽ രോഗലക്ഷണങ്ങൾ കണ്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന നിലവിലെ സാഹചര്യത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയ്ക്കു പുറത്ത് മറ്റൊരിടത്തും…
Read Moreഇടക്കാല വ്യാപാര കരാർ; യുഎസ് പ്രതിനിധി സംഘം ഡൽഹിയിലേക്ക്
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ വൈകാതെ യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കരാർ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇരുപക്ഷത്തിന്റെയും ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള അന്തിമ തീരുമാനത്തിലെത്തുന്നതിനുമായി യുഎസ് പ്രതിനിധി സംഘം ഉടൻതന്നെ ഡൽഹി സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സംയുക്തമായി അറിയിച്ചു. ഫെബ്രുവരി രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാര കരാറിന് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്ക ചുമത്തിയിരുന്ന ഉയർന്ന നികുതികൾ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുപക്ഷവും ഏകദേശ ധാരണയിലെത്തിയെങ്കിലും പിന്നീട് പശ്ചിമേഷ്യൻ പ്രതിസന്ധി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തുടർനടപടികൾ വൈകുകയായിരുന്നു. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും കരാറിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇരുരാജ്യങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോയിരുന്നു. പ്രതിനിധി സംഘങ്ങളുടെ…
Read Moreകലിഫോർണിയയിൽ രാസ സ്ഫോടന ഭീഷണി; 40,000 പേർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം
കലിഫോർണിയ: ഓറഞ്ച് കൗണ്ടിയിൽ സ്ഫോടന ഭീഷണിയെത്തുടർന്ന് ആളുകൾക്ക് ഒഴിയാൻ നിർദേശം നൽകി അധികൃതർ. രാസ സ്ഫോടന ഭീഷണിയെ തുടർന്ന് നാൽപതിനായിരത്തോളം ആളുകൾക്കാണ് അടിയന്തരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയത്. ഗാർഡൻ ഗ്രോവിലെ എയ്റോസ്പേസ് നിർമാണ ശാലയിലെ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന “മെഥിൽ മെതാക്രിലേറ്റ്’ എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണം. ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ രാജ്യത്തെ വിദഗ്ധർ ശ്രമിച്ചുവരികയാണ്. നിലവിൽ ടാങ്കിന് മുകളിലേക്ക് തുടർച്ചയായി വെള്ളം സ്പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിക്കാൻ സാധ്യതയുള്ളതും ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ രാസവസ്തുവാണ് മെഥിൽ മെതാക്രിലേറ്റ്. നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് അധികൃതർ. പി.പി. ചെറിയാൻ
Read Moreഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ
ഷാർജ: മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളേയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി ആർഷ (35) മകൾ റൂഹി(അഞ്ച്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹാലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയാണുള്ളത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ
Read Moreയുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും
കോൽക്കത്ത: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. കോൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മാർക്കോ റൂബിയോ കോൽക്കത്തയ്ക്കും ഡൽഹിക്കും പുറമേ, ആഗ്ര, ജയ്പുർ എന്നീ നഗരങ്ങളും സന്ദർശിക്കും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. വരുംദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിങ്ങനെ വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്ദർശനം ലക്ഷ്യമിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്സിലൂടെ അറിയിച്ചു.
Read Moreവിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; പ്രതിഷേധം
ന്യൂയോർക്ക്: അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസിന്റെ ഭരണഘടനാ ഭേദഗതി നിർദേശത്തിനെതിരേ വ്യാപക പ്രതിഷേധം. ഇന്ത്യൻ വംശജരായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, താനെദാർ എന്നീ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. അമേരിക്കൻ ചരിത്രത്തെയും കുടിയേറ്റ പാരമ്പര്യത്തെയും വഞ്ചിക്കുന്നതും വംശീയ അധിക്ഷേപ നിറഞ്ഞതുമാണ് ഈ നിർദേശമെന്ന് അവർ കുറ്റപ്പെടുത്തി. വിലക്കയറ്റവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വിഭജിക്കാനാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പി.പി. ചെറിയാൻ
Read Moreപശ്ചിമേഷ്യയിൽ സമാധാനം; യുഎസ്-ഇറാൻ ചർച്ച പുരോഗമിക്കുന്നു
ദുബായ്: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുപക്ഷവും സന്ദേശങ്ങളും കരടുരേഖകളും പരസ്പരം കൈമാറുന്നുണ്ടെന്നും, വൈകാതെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷയെന്നും ഇറാൻ ഔദ്യോഗിക വക്താക്കൾ അറിയിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി നിലവിൽ ഇറാൻ സന്ദർശിക്കുന്നുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു പ്രധാന ചർച്ചാവിഷയം. എന്നാൽ, ചർച്ചകൾ അന്തിമ കരാറിലേക്കു നീങ്ങുമോ എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലിനെ പ്രതിരോധിക്കുന്നതിനായി അമേരിക്ക തങ്ങളുടെ പക്കലുണ്ടായിരുന്ന അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വലിയ തോതിൽ ഉപയോഗിച്ചുതീർത്തിരുന്നു. ഈയൊരു നിർണായക സാഹചര്യത്തിലാണ് അമേരിക്ക ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും യുറേനിയം ശേഖരം, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം എന്നിവയിൽ ഇരു രാജ്യങ്ങളും…
Read More