അങ്ങനെ ആ പ്രണയവും പൊളിഞ്ഞു, ശ്രുതിയെ സഹിക്കാന്‍ കഴിയില്ലെന്ന് കാമുകന്‍, കമല്‍ഹാസന്റെ മകളുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മൈക്കിള്‍, ശ്രുതി നിരാശയെന്ന് സുഹൃത്തുക്കള്‍

നടന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ കാമുകനുമായി വേര്‍പിരിഞ്ഞു. നടന്‍ മൈക്കിള്‍ ആണ് ശ്രുതിയുമായുള്ള തന്റെ പ്രണയം വേര്‍പിരിഞ്ഞ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

ശ്രുതിയും മൈക്കിളും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായ സമയത്താണ് മൈക്കിളിന്റെ പുതിയ വെളിപ്പെടുത്തല്‍.

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും- മൈക്കിള്‍ ട്വീറ്റ് ചെയ്തു.

Related posts