പ്രശസ്തരായി കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവരാണ് അധികം പേരും. ഈ ഒരു വിമർശനം കൂടുതലും ഉയരുന്നത് നടീ നടന്മാർക്ക് നേരെയാണ്. ആദ്യ കാലങ്ങളിൽ അവസരങ്ങൾ തേടി നടക്കുമ്പോൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും പലരും നിൽക്കാറുണ്ട്. എന്നാൽ ഒന്ന് രണ്ടു ചിത്രങ്ങൾ വിജയിച്ചു താരമായി കഴിഞ്ഞാൽ ആദ്യ കാലത്ത് ഉപകരിച്ചവരെ കണ്ടാൽ പോലും മൈന്റ് ചെയ്യാറില്ല പലരും. വ്യത്യസ്തമായ കഥാരീതികളിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു ആഖ്യാന ഭാഷ സമ്മാനിച്ച സംവിധായകനാണ് ഐ.വി ശശി. അദ്ദേഹം വളര്‍ത്തിയ പലതാരങ്ങളും പിന്നീട് അദ്ദേഹത്തിന് ഡേറ്റ് നല്‍കാതെ ഒഴിഞ്ഞുമാറിയെന്ന് പ്രചരണങ്ങളുണ്ട്. ഇതെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിൻറെ ഭാര്യയും നടിയുമായ സീമയുടെ പ്രതികരണം ഇങ്ങനെ… നിങ്ങള്‍ക്കിപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ ഉടന്‍ ചെയ്യണം. മറ്റൊരാളുടെ അടുത്തു നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ഇത് ഞാന്‍ പലപ്പോഴും ശശിയേട്ടനോടും പറയാറുണ്ട്.പക്ഷേ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവും ജീവിതത്തിലുണ്ട്.…
Read MoreCategory: RD Special
ബികോം പരീക്ഷയില്‍ തോറ്റു; കഷ്ടപ്പെട്ട് വീണ്ടും സപ്ലി എഴുതിയാണ് പാസായത്; നടന്റെ മകനായതു കൊണ്ടല്ല സിനിമയില്‍ വിജയിച്ചത്; പഴയ കാലത്തെ ഓര്‍ത്തെടുത്ത് സൂര്യ എല്ലാം തുറന്നുപറയുന്നു
തന്റെ പഴ യകാല ജീവിതത്തെ ഓര്‍ത്തെടുത്ത് നടന്‍ സൂര്യ. വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം തന്റെ പഴയ ജീവിതം ഓര്‍ത്തെടുത്തത്. ബികോമാണ് പഠിച്ചത്, അത് സപ്ലി എഴുതിയാണ് വിജയിച്ചതും- അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുതെന്ന് പറഞ്ഞായിരുന്നു സൂര്യ തന്റെ സംസാരം ആരംഭിച്ചത്. സത്യസന്ധത പുലര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നും താരം ഓര്‍മിപ്പിച്ചു. നടന്റെ മകനായതു കൊണ്ടതല്ല സിനിമയില്‍ വിജയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മുടെ മനസ്സിലാണ് ലക്ഷ്യബോധം ഉണ്ടാകേണ്ടതെന്നും സൂര്യ പറഞ്ഞു. ആദ്യകാലത്ത് എനിക്ക് മൂന്ന് ലക്ഷം ആണ് പ്രതിഫലം ലഭിച്ചത്, എന്നാല്‍ എന്റെ സഹതാരത്തിന് ഒരു കോടിയും ആയിരുന്നു പ്രതിഫലം. എന്റെ മുമ്പില്‍ നിന്നുതന്നെയായിരുന്നു സഹതാരത്തിനും പ്രതിഫലം നല്‍കിയത്. പക്ഷേ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കും ഒരു കോടിയുടെ പ്രതിഫലം ലഭിച്ചു-താരം വ്യക്തമാക്കി.
Read More212 ദിവസത്തെ കടലിലെ ഏകാന്ത വാസം: അഭിലാഷ് ടോമിയുള്‍പ്പടെയുള്ളവര്‍ പിന്മാറിയ ഗോള്‍ഡന്‍ ഗ്ലോബ് കടല്‍ ദൗത്യത്തില്‍ വിജയം കണ്ട് 73കാരന്‍ ജോന്‍ ലൂക്! പ്രായത്തെ തോല്‍പ്പിച്ച സാഹസികതയ്ക്ക് ബിഗ് സല്യൂട്ട്!
212 ദിവസത്തെ കടല്‍ത്തിരമാലകളോടുള്ള സല്ലാപങ്ങള്‍ക്കും പോരാട്ടത്തിനും ശേഷം ജോന്‍ ലൂക് വാന്‍ ദെന്‍ ഹീദ് മടങ്ങിയെത്തുമ്പോള്‍ തോറ്റത് പ്രായം കൂടിയായിരുന്നു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോണില്‍ കരയില്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് വീര പുരുഷനായാണ് മാസങ്ങളോളം നീണ്ട കടല്‍യാത്ര അവസാനിപ്പിച്ച് 73 വയസ്സുകാരനായ അദ്ദേഹം നടന്നെത്തിയത്. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ ഒന്നാമതെത്തിയ വ്യക്തിയാണ് ജോന്‍ ലൂക്. 35 അടി നീളമുള്ള പായ്വഞ്ചിയില്‍ 212 ദിവസം കടലില്‍ ഒറ്റയ്ക്കു സഞ്ചരിച്ചു ജോന്‍ ലൂക് ലക്ഷ്യസ്ഥാനത്തെത്തിയത് ചൊവ്വാഴ്ചയായിരുന്നു. കടലില്‍ പലവിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ജോന്‍ ലൂക് വിജയം വരിച്ചത്. ഒരിക്കല്‍ കൊടുങ്കാറ്റില്‍ പായ്മരത്തിനു കേടുപറ്റി. നന്നാക്കാന്‍ കരയിലെ സഹായം തേടിയാല്‍ അയോഗ്യനാകുമെന്നതിനാല്‍, സ്വയം നന്നാക്കി മുന്നോട്ടു പോകാനായിരുന്നു തീരുമാനം. പക്ഷേ, 6 മീറ്റര്‍ ഉയരത്തിലുള്ള പായ്മരത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ നടത്തിയ ശ്രമം സാഹസികതയായിരുന്നെന്നു ലൂക് തന്നെ മത്സരശേഷം പ്രതികരിച്ചു. കഴിഞ്ഞ…
Read Moreഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും; നടി സുമലതയ്ക്ക് എതിരെ വിമര്‍ശനം, മരിച്ചവരുടെ ഇഷ്ടവിഭവങ്ങള്‍ വയ്ക്കുന്നത് തെലുങ്ക് ആചാരമെന്ന് വിശദീകരണം, സംഭവം ഇങ്ങനെ
നടനും മുന്‍ കേന്ദ്ര സഹാമാന്ത്രിയുമായ അംബരീഷിന്റെ മരണാനന്തരം നടത്തിയ പൂജയില്‍ പഴങ്ങൾ, പൂക്കൾ തുടങ്ങിയവയ്‌ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും. കുടുംബക്കാർ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയിലാണ് ഇതെല്ലാം കാണുന്നത്. തെലുങ്ക് ആചാര പ്രകാരം നടത്തിയ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിമര്‍ശനം ശക്തമാകുന്നു. എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. ചടങ്ങിൽ മദ്യക്കുപ്പി വയ്‌ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇത് തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി നടത്തുന്ന പൂജയിൽ അവർക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്‌ക്കുന്ന പതിവുണ്ട്. ആ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് മറ്റു ചിലരും വാദിക്കുന്നുണ്ട്.
Read Moreപ്രതിപക്ഷത്തെ ഒന്നിപ്പിച്ച് കിംഗ് മേക്കറാകാന്‍ ഇന്ത്യ മുഴുവന്‍ ഓടിനടന്ന ചന്ദ്രബാബു നായിഡുവിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം എട്ടുനിലയില്‍ പൊട്ടുമെന്ന് ടൈംസ് നൗ സര്‍വേ, ഞെട്ടലില്‍ ആന്ധ്രയിലെ മുഖ്യന്‍
രണ്ടാഴ്ച മുമ്പുവരെ പ്രതിപക്ഷത്തിന്റെ ഐക്യത്തിനായി ഓടിനടന്ന നേതാവാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കിംഗ് മേക്കറാകുമെന്ന് ഏവരും കരുതിയ നേതാവ്. എന്നാല്‍ ടൈംസ് നൗ സര്‍വേയിലെ റിപ്പോര്‍ട്ട് തെലുങ്കുദേശം പാര്‍ട്ടിയുടെ നേതാവിന് അളവില്ലാത്ത ഞെട്ടലാണ് സമ്മാനിക്കുന്നത്. സംസ്ഥാനത്തെ 25 സീറ്റുകളില്‍ കഴിഞ്ഞ തവണ 15 സീറ്റുകളാണ് തെലുങ്കുദേശത്തിന് കിട്ടിയത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ ഭരണകക്ഷി വെറും രണ്ടു സീറ്റില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ശത്രുവായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 23 സീറ്റിലും ജയിച്ച് കരുത്ത് തെളിയിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ചന്ദ്രബാബു ത്രിശങ്കുവിലാണ്. രാജാവാകാന്‍ പോയി രാജ്യത്തു പോലും നില്ക്കാനാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പറയാം. കഴിഞ്ഞതവണ ബിജെപിയുടേയും ജനസേനയുടേയും പിന്തുണ ചന്ദ്രബാബു നായിഡുവിനായിരുന്നു. 175ല്‍ 103 സീറ്റുകള്‍ സ്വന്തം നേടിയപ്പോള്‍ നാലെണ്ണം ബിജെപിക്കും കിട്ടി. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 66 സീറ്റുകളാണു…
Read Moreവിജയ് സേതുപതിയുടെ കൈയില്‍ നിന്നും പണംവാങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ച അച്ചാമ്മ ആളു പ്രശസ്തയാണ്, അടിമുടി സിനിമപ്രേമി, ചങ്ങനാശേരിയിലെ നിറസാന്നിധ്യം, നാട്ടുകാര്‍ ഫ്‌ളക്‌സ് വച്ച അച്ചാമ്മയെക്കുടെ ജീവിതം ഇങ്ങനെ
ആലപ്പുഴയില്‍ വിജയ് സേതുപതിയുടെ ഷൂട്ടിംഗ് കാണാനെത്തി താരത്തിന്റെ കൈയില്‍ നിന്നും ചികിത്സയ്ക്ക് പണംവാങ്ങിയ വൃദ്ധയെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിജയ് സേതുപതി സ്‌നേഹപൂര്‍വം നല്കിയ പണംവാങ്ങിയ ആ സ്ത്രീയുടെ പേര് അച്ചാമ്മ എന്നാണ്. എന്നാല്‍ പണംവാങ്ങി മണിക്കൂറിനുള്ളില്‍ ആ ലൊക്കേഷനില്‍ വച്ച് തന്നെ അവര്‍ ജീവന്‍ വെടിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പിലൂടെ മാത്യു ചിങ്ങവനമാണ് അച്ചാമ്മയുടെ ആരും അറിയാത്ത കഥ പറഞ്ഞത്. അച്ചാമ്മ ………………… തലയില്‍ മുഴുവന്‍ സിനിമയും പാട്ടുമായി ചങ്ങനാശ്ശേരി പട്ടണത്തിലെ നിറസാന്നിധ്യമായിരുന്ന അച്ചാമ്മ വിടവാങ്ങി. കാവാലം സ്വദേശിയായിരുന്ന അച്ചാമ്മ രാവിലെ 7 മണിക്കു മുമ്പുതന്നെ ചങ്ങനാശ്ശേരി ഗടഞഠഇ കാന്റീനില്‍ ഹാജരായിട്ടുണ്ടാവും. അല്‍പ്പം മാനസിക പ്രശ്‌നമുണ്ടായിരുന്നെങ്കിലും അച്ചാമ്മ ഒന്നു രണ്ടു സിനിമകളില്‍ തല കാണിച്ചിട്ടുണ്ട്. കാന്റീനില്‍ പാട്ടുവയ്ക്കുമ്പോള്‍ മേശയില്‍ താളംപിടിച്ചു കൂടെപ്പാടുന്ന അച്ചാമ്മ കാന്റീനില്‍ വരുന്നവര്‍ക്കെല്ലാം കൗതുക്കാഴ്ച്ചയായിരുന്നു.ഒട്ടുമുക്കാലും സിനിമാസംവിധായകരുടേയും ഫോണ്‍നമ്പര്‍ അച്ചാമ്മയുടെ കൈയിലുണ്ട്.…
Read Moreബിജു മേനോന്റെ കരിയറില്‍ തന്നെ ബ്രേക്കായതിന് ആ ചിത്രം കാരണമായി, എന്നിട്ടും എനിക്ക് ഒരവസരത്തിനു പോലും സഹായിച്ചില്ല, ആരോടും ഒന്നും ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലത്, നടന്‍ ഷാജുവിന് പറയാനേറെയുണ്ട്
ആദ്യകാലങ്ങളില്‍ സഹനായക വേഷങ്ങളില്‍ നിറഞ്ഞു നിന്ന നടനാണ് ഷാജു. തന്റെ കരിയറിലെയും ജീവിതത്തിലെയും ചില നിമിഷങ്ങള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു. അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്ന ഷാജു തനിക്ക് സൗഹൃദത്തിന്റെ പേരില്‍ ഒരു അവസരവും ഒരു നായകനും തന്നിട്ടില്ലെന്നു പരിഭവമില്ലാതെ പറയുന്നു. ”ഓര്‍ഡിനറി’ എന്ന സിനിമയില്‍ ബിജു മേനോനെ പാലക്കാടന്‍ ഭാഷ പഠിപ്പിക്കാന്‍ വേണ്ടി ഡബ്ബിങ് സ്റ്റുഡിയോയില്‍ മുഴുവന്‍ സമയവും ഇരുന്നത് ഞാനായിരുന്നു. പിന്നീട് ‘ഉത്സാഹക്കമ്മിറ്റി’യില്‍ ജയറാമേട്ടനെ പഠിപ്പിക്കാന്‍ വേണ്ടി സിനിമ കഴിയുന്നതുവരെ ഞാനവിടെ ഉണ്ടായിരുന്നു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ വേണ്ടി സുരാജ് വെഞ്ഞാറമൂട് മമ്മൂക്കയുടെ കൂടെയിരുന്നതാണ് അദ്ദേഹത്തിന്റെ കരിയറില്‍ ബ്രേക്ക് ആയത്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ബ്രേക്ക് ഉണ്ടായിട്ടില്ല. സൗഹൃദത്തിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വേഷം തരുകയോ, നായകന്മാര്‍ എന്നെ സഹായിക്കുകയോ ഒന്നും ചെയ്തിട്ടില്ല.…
Read Moreതമിഴ് സിനിമയില്‍ ധനുഷ്-സിമ്പു പോര്, സിമ്പുവിനെ അടിച്ചമര്‍ത്തുന്നത് ധനുഷ്; ഗുരുതര ആരോപണവുമായി സിമ്പുവിന്റെ ഉറ്റ സുഹൃത്ത് ; തമിഴകത്ത് വന്‍ വിവാദം, പക്ഷംപിടിക്കാതെ താരങ്ങള്‍
തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ ധനുഷിനെതിരെ ആരോപണവുമായി നടന്‍ സിമ്പുവിന്റെ സുഹൃത്ത്. സിമ്പുവിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് മഹത് രാഘേവേന്ദ്രയാണ് ധനുഷിനെതിരെ പ്രസ്താവനയുമായി എത്തി പുലിവാല്‍ പിടിച്ചിരിക്കുന്നത്. സിമ്പുവിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വന്താ രാജാവാ താന്‍ വരുവേന്‍’. ചിത്രത്തിന്റെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് സിമ്പു പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിവാദ പരാമര്‍ശം. തന്നെ ഇല്ലാതാക്കാന്‍ വേണ്ടി തന്റെ പ്രതിയോഗികള്‍ നടത്തുന്ന പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്ന വിവാദങ്ങളെന്നായിരുന്നു സിമ്പുവിന്റെ പ്രതികരണം. സിമ്പു പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നോക്കി വെട്ടിലാകുകയായിരുന്നു മഹത് രാഘേവേന്ദ്ര. സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹത് നല്‍കിയ മറുപടി. എന്നാല്‍ തന്റെ പ്രസ്താവന വിവാദമാകുമെന്ന് തോന്നിയതോടെ മഹത് വാക്കുമാറി. സമൂഹമാധ്യമങ്ങള്‍ ധനുഷിന്റെ പേരില്‍ സിമ്പുവിനെ പരിഹസിക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മഹത് തിരുത്തി. സിമ്പുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മഹത്.…
Read Moreആ സിനിമയില്‍ നിവിന്‍ പോളിയുടെ നായികയാകാന്‍ ആദ്യം വിളിച്ചത് റിമി ടോമിയെ, ഹിറ്റ് സിനിമയില്‍ നിന്ന് റിമി ഒഴിവായതിന് കാരണം ആ ഒരൊറ്റ സീനും, നിവിന്‍ പോളിയുടെ നായികാ വേഷം റിമിടോമി ഉപേക്ഷിച്ച കഥ
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു 1983. നിവിന്‍ പോളി നായകനായ ചിത്രത്തില്‍, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ, ജോയ് മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ സൃന്ദ അവതിരിപ്പിച്ച സുശീല എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് റിമി ടോമിയെയായിരുന്നു. എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത്. അതിന് ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇതാരുടെ ഫോട്ടോയാണെന്ന് സൃന്ദയുടെ ചോദ്യം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.
Read Moreമരുന്ന് വാങ്ങാന്‍ പൈസയില്ല മോനെ!! ആരാധകര്‍ക്കിടയില്‍ നിന്ന അമ്മൂമ്മ പതിയെ പറഞ്ഞപ്പോള്‍ അടുത്തുചെന്ന് കൈയിലേക്ക് പൈസ വച്ചുകൊടുത്ത് വിജയ് സേതുപതി, ഇങ്ങനെയും നടന്മാരോയെന്ന് ആരാധകരും!!
മലയാളി സിനിമ ആരാധകരെല്ലാം കുറച്ചുദിവസമായി ആലപ്പുഴയിലാണ്. മണ്ണില്‍ ചവിട്ടാത്ത സിനിമക്കാര്‍ക്കിടയില്‍ വ്യത്യസ്തനായ വിജയ് സേതുപതിയെ കാണാനാണ് ആരാധകരുടെ ഒഴുക്ക്. ആരാധകര്‍ക്കൊപ്പം താരജാഡകളില്ലാത്ത പെരുമാറുന്ന ഈ നടന് കേരളത്തില്‍ ആരാധകരേറെയാണ്. കഴിഞ്ഞദിവസവും അദേഹം ഏവരെയും അത്ഭുതപ്പെടുത്തി. ആലപ്പുഴയിലെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസംപ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകരുടെ വലിയ കൂട്ടത്തിനിടയില്‍ നിന്ന് അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്നായിരുന്നു അമ്മൂമ്മ വിജയുടെ ചെവിയില്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം താരന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി.…
Read More