ബാബു ആന്റണി ബാക്ക് ഇന്‍ ആക്ഷന്‍..! കഠിനാധ്വാനവും ക്ഷമയോടെയുള്ള കാത്തിരിപ്പും ഉണ്ടായിട്ടും ഈ തിരിച്ചുവരവിന് 22 വര്‍ഷം വേണ്ടിവന്നു… കൊച്ചുണ്ണിയുടെ ഗുരു ഇത്തിങ്ങല്‍ തങ്ങള്‍ മനസുതുറക്കുന്നു

“സി​നി​മ​യി​ൽ നി​ന്നു കു​റ​ച്ചു​നാ​ൾ മാ​റി​നി​ന്ന​തി​നു​ശേ​ഷ​മു​ള്ള ര​ണ്ടാം​വ​ര​വി​ന്‍റെ തു​ട​ക്കം ‘ഉ​ത്ത​മ​നി​’ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷം സ്രാ​വ്, ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ, കാഞ്ചന, വിണ്ണൈത്താണ്ടി വരുവായാ, ഏക് ദിവാനാ ഥാ, ഇ​ടു​ക്കി ഗോ​ൾ​ഡ്, കാക്കമുട്ടൈ, മൂന്നാംനാൾ ഞായറാഴ്ച, ക​രി​ങ്കു​ന്നം സി​ക്സ​സ്, എ​സ്ര, സക്കറിയപോത്തൻ ജീവിച്ചിരിപ്പുണ്ട്, ചിത്രീകരണം പൂർത്തിയായ അടങ്ക മാരു… ​ അ​ങ്ങ​നെ കു​റേ സി​നി​മ​ക​ളി​ൽ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നാ​യി. അ​തു​ക​ഴി​ഞ്ഞാ​ണ് ഇ​പ്പോ​ൾ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലേ​ക്കു​ള്ള വ​ര​വ്…” തിയറ്ററുകൾ നിറഞ്ഞ കരഘോഷങ്ങളോടെ വരവേൽക്കുന്ന കൊച്ചുണ്ണിയുടെ ഗുരു ഇത്തിങ്ങൽ തങ്ങളായി നിറഞ്ഞാടിയ നടൻ ബാബു ആന്‍റണി തിരിച്ചുവരവിന്‍റെ സന്തോഷത്തിലും തികഞ്ഞ സംതൃപ്തിയിലുമാണ്. “കായംകുളം കൊച്ചുണ്ണി വ​ലി​യ ബ്രേ​ക്കാ​ണ്. ഇ​തൊരു തിരിച്ചുവരവു തന്നെയാണ്. അ​ടു​ത്തു ചെ​യ്യു​ന്നത് ഒമർ ലുലുവിന്‍റെ ‘പ​വ​ർ​സ്റ്റാ​ർ’. അ​താ​ണു ശ​രി​ക്കും ബാ​ക്ക് ഇ​ൻ ആ​ക്‌ഷ​ൻ എ​ന്നു പ​റ​യാ​വു​ന്ന സി​നി​മ. കഠിനാധ്വാനവും ക്ഷമയോടെയുള്ള കാത്തിരിപ്പും ഉണ്ടായിട്ടും ഈ തിരിച്ചുവരവിന് 22 വർഷം വേണ്ടിവന്നു…” ‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി’​യി​ലെ…

Read More

അന്നത്തെ അമേരിക്കന്‍ പരിപാടിക്കിടെയാണ് അവളെ കണ്ടുമുട്ടുന്നത്, മേനകയും സുരേഷും നിര്‍ബന്ധിച്ചതോടെ വിവാഹം കഴിച്ചു, പക്ഷേ ജീവിതത്തില്‍ താളക്കേടുകളായിരുന്നു, ആദ്യ വിവാഹമോചനത്തെപ്പറ്റി ശങ്കറിന് പറയാനുള്ളത്

മലയാളത്തിലെ ആദ്യ ചോക്ലേറ്റ് ഹീറോ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ മലയാളികള്‍ ആദ്യം പറയുക ശങ്കറിന്റെ പേരായിരിക്കും. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയിലെത്തിയ ശങ്കര്‍ ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്നു. പിന്നീട് പക്ഷേ കരിയറില്‍ കുതിപ്പു നടത്താന്‍ സാധിച്ചില്ല. പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും കുടുംബജീവിതം സുഖകരമല്ലായിരുന്നു. രൂപരേഖയായിരുന്നു ശങ്കറിന്റെ ആദ്യ ഭാര്യ. പിന്നീട് ഇവരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി 2013ല്‍ നര്‍ത്തകിയായ ചൈത്രലക്ഷ്മിയെ വിവാഹം കഴിച്ചു. ആദ്യ വിവാഹബന്ധം ഏറെക്കാലം നീണ്ടുനില്ക്കാത്തതിനെ പറ്റി ശങ്കര്‍ തന്നെ തുറന്നുപറയുന്നു. ഞാന്‍ അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റ് എന്ന പ്രോഗ്രാമിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, പിന്നീട് പ്രണയം തോന്നിയെങ്കിലും പരിചയപ്പെട്ടപ്പോള്‍ അങ്ങനെയുള്ള ചിന്തയൊന്നും മനസില്‍ വന്നിരുന്നില്ല. മേനകയും സുരേഷും അവളെ കണ്ടപ്പോള്‍ അവരാണ് പറഞ്ഞത് നല്ല കുട്ടിയാണല്ലോ ഇഷ്ടമാണേല്‍ വിവാഹം ചെയ്യൂവെന്ന്. അവര്‍ അങ്ങനെ പറയാനുണ്ടായ കാരണം എന്തെന്നാല്‍ അവള്‍ എന്റെ…

Read More

അന്ന് ചവറുകൂനയില്‍ നിന്നും കിട്ടി, ഒന്നും നോക്കാതെ വീട്ടിലേക്ക് കൊണ്ടുവന്നു, മിഥുന്‍ ചക്രവര്‍ത്തി എടുത്തു വളര്‍ത്തിയ സുന്ദരിക്കുട്ടി സിനിമയിലേക്ക്, ദിഷാനിയുടെ കഥ ഇങ്ങനെ

സിനിമക്കഥയെ വെല്ലും ദിഷാനി ചക്രബര്‍ത്തിയുടെ ജീവിതം. ആരാണ് ദിഷാനി എന്നല്ലെ, ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തി എടുത്തു വളര്‍ത്തിയ മകളാണ് ദിഷാനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്ത കണ്ടാണ് മിഥുന്‍ ചക്രബര്‍ത്തി അധികൃതരെ ബന്ധപ്പെട്ടത്. കുട്ടിയെ ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മിഥുന്‍ അധികൃതരെ ബന്ധപ്പെടുന്നത്. ഭാര്യ യോഗിത ബാലിയും മിഥുന് പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. മറ്റു മൂന്നു കുട്ടികളും ദിഷാനിയെ സ്വന്തം അനുജത്തിയായിട്ടാണ് കണ്ടത്. അവര്‍ ആവോളം സ്‌നേഹം നല്കി ആ കുട്ടിയെ വളര്‍ത്തി. ഇപ്പോള്‍ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് ദിഷാനി. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ബോളിവുഡ് അരങ്ങേറ്റം…

Read More

ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല, എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്, നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ, മീ ടു കാംപെയ്‌നില്‍ നടക്കുന്ന തുറന്നുപറച്ചിലിനെതിരേ ശില്പ ഷെട്ടി രംഗത്ത്

മീ ടു കാംപെയ്‌നിന്റെ പുറകെയാണ് ഇന്ത്യ ഇപ്പോള്‍. ആര്‍ക്കും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥ. റേറ്റിംഗ് കിട്ടാന്‍ ചാനലുകളും പത്തു ക്ലിക്ക് ലഭിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മത്സരിച്ചും വാര്‍ത്ത നിരത്തുന്ന കാലം. ഫെമിനിസ്റ്റ് ലേബലിലുള്ള ചിലര്‍ക്കാകട്ടെ മറ്റുള്ളവരുടെ മുന്നില്‍ ബുദ്ധിജീവി നടിക്കാനുള്ള അവസരം കൂടിയാണ് കാംപെയ്ന്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി ശില്പാ ഷെട്ടി. സിനിമലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ- ശില്പ ചോദിക്കുന്നു. നിങ്ങള്‍ക്കെന്നാണ് മോശമായ അനുഭവം ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ…

Read More

ഫേസ്ബുക്കിന് സുഖിച്ചില്ല, മണിക്കുട്ടനെ കൊച്ചുണ്ണിയാക്കി പോസ്റ്റിട്ടു, ആര്‍ജെയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്, ഇനിയും പുകഴ്ത്തുമെന്ന് നീനു, സോഷ്യല്‍മീഡിയയില്‍ കൊച്ചുണ്ണി വിവാദം

കായംകുളം കൊച്ചുണ്ണി സിനിമയിലെ നിവിന്‍ പോളിയുടെ കൊച്ചുണ്ണിയേക്കാള്‍ തനിക്കിഷ്ടം സീരിയലിലെ മണിക്കുട്ടന്റെ കൊച്ചുണ്ണിയെയാണെന്ന് പോസ്റ്റിട്ടതു മാത്രമേ ആര്‍ജെ നീനുവിന് ഓര്‍മയുള്ളു. പിന്നെയെല്ലാം ഫേസ്ബുക്ക് ചെയ്തു. പോസ്റ്റ് വൈറലായതോടെ ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തു. ‘കണ്ടന്റ് ഇന്‍ഫ്രിഞ്ച്മെന്റ്’ എന്ന വിശദീകരണത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പോസ്റ്റ് ഡിലീറ്റ് ചെയ്തതിനു പിന്നാലെ മാസ് റിപ്പോര്‍ട്ടിങ് കാരണമാണ് ഇത് സംഭവിച്ചതെന്നും ഫേസ്ബുക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നീനു ലൈവിലെത്തി. തന്റെ മനസില്‍ അന്നും ഇന്നും എന്റെ മനസില്‍ കായംകുളം കൊച്ചുണ്ണി അന്ന് സീരിയലില്‍ കണ്ട മണികുട്ടന്‍ തന്നെയാണ്..’ ഫെയ്‌സ്ബുക്കില്‍ കുറിച്ച ഈ പോസ്റ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞത് ആരെയും താഴ്ത്തി കെട്ടാന്‍ അല്ലെന്നും നീനു പറയുന്നു. ‘തീപാറുന്ന കണ്ണുകളും അദ്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കവുമായി ഉശിരുള്ള ഒരു കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു സീരിയലിലെ മണിക്കുട്ടന്‍. ഞാന്‍ ഒരുപാട് തവണയോര്‍ത്തു…

Read More

വീണ്ടും നോബിള്‍ പീറ്ററിന്റെ സംഗീത വിസ്മയം, റ്റൈഡ് ഓഫ് ലൈസ് ഒരു അനുഭവമാണ്

പുതുതലമുറയിലെ പ്രതിഭാധനനായ സംഗീത സംവിധായകന്‍ നോബിള്‍ പീറ്ററിന്റെ പുതിയ സംഗീത സൃഷ്ടി റ്റൈഡ് ഓഫ് ലൈസ് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇംഗ്ലീഷ് സ്വതന്ത്ര ചലചിത്രമായ റ്റൈഡ് ഓഫ് ലൈസിന്റെ പശ്ചാത്തല സംഗീത പ്രകാശനം കൊച്ചിയില്‍ നടന്നു. സംഗീത സംവിധായകന്‍ ബിജിലാല്‍ കൊച്ചി പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വഹിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മറ്റു കലാകാരന്‍മാരും ചടങ്ങില്‍ എത്തിയിരുന്നു. സിനിമയുടെ സംഗിതം നിര്‍വഹിച്ചിരിക്കുന്ന സവിശേഷതകള്‍ വിവരിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറും ചടങ്ങില്‍ പ്രദര്‍ഷിപ്പിച്ചു. ആസ്വാദകര്‍ക്ക് പുതുമ സമ്മാനിക്കുന്ന സൃഷ്ടിയാകും ഇതെന്ന് സംഗീത സംവിധായകന്‍ നോബിള്‍ പീറ്റര്‍ പറയുന്നു. യുകെയിലും ഇന്ത്യയിലുമായി ചിത്രീകരിക്കപ്പെട്ട ഒരു മണിക്കൂര്‍ 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സിനിമ വിവിധ ചലചിത്ര വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.…

Read More

ആ നടി എന്നെ ബലമായി ചുംബിച്ചു, ആരോപണവുമായി മറ്റൊരു നടി!

മീടു ആരോപണങ്ങള്‍ കത്തിക്കയറുമ്പോള്‍ വ്യത്യസ്തമായ ആരോപണവുമായി നടി കനീസ് സൂര്‍ക്ക. സഹപ്രവര്‍ത്തകയായ അതിഥി മിത്തല്‍ 2016ല്‍ സ്റ്റേജ് ഷോ നടക്കുന്നതിനിടെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസ് സൂര്‍ക്കയുടെ ആരോപണം. രണ്ട് വര്‍ഷം മുമ്പ് ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. അതിഥിയുടെ പ്രതികരണത്തില്‍ താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്നും പക്ഷെ ഓരോ വ്യക്തിക്കും അതിരുകളുണ്ടെന്നും അതിഥി കൂട്ടിച്ചേര്‍ത്തു. നിരവധി പ്രമുഖരാണ് മീ ടൂ കാമ്പയിന്റെ ഭാഗമായി ലൈംഗിക പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തുന്നത്. നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണവുമായി രംഗത്ത് വന്നതിന് ശേഷമാണ് ഇന്ത്യന്‍ സിനിമയിലും മീ ടൂ തരംഗമായത്.

Read More

പ്രലോഭിപ്പിക്കുന്ന തരത്തില്‍ പല സ്ത്രീകളും മുകേഷേട്ടന് മെസേജ് അയയ്ക്കാറുണ്ട്, അതിനെല്ലാം മറുപടി നല്കുന്നത് ഞാനാണ്, എനിക്കും ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതില്‍ മാധ്യമപ്രവര്‍ത്തകരു ഉണ്ട്, മേതില്‍ ദേവികയുടെ പുതിയ വെളിപ്പെടുത്തല്‍

മുകേഷ് ശല്യം ചെയ്‌തെന്ന് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. മുകേഷ് ഇതു നിഷേധിക്കുകയും ചെയ്തു. അപ്പോഴെല്ലാം മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക മൗനത്തിലായിരുന്നു. ഇപ്പോള്‍ ദേവിക തുറന്നു തന്നെ പറഞ്ഞിരിക്കുന്നു ചില കാര്യങ്ങള്‍. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ദേവികയുടെ വെളിപ്പെടുത്തലുകള്‍. മുകേഷേട്ടെന്റെ ഫോണിലെ പല മെസ്സേജുകള്‍ക്കും താനാണ് റിപ്ലൈ നല്‍കാറുള്ളത്. ഒരുപാട് സ്ത്രീകള്‍ വളരെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ മെസേജുകള്‍ അയയ്ക്കാറുണ്ട്. മുകേഷേട്ടന്‍ എന്ന രീതിയില്‍ താനാണ് പലപ്പോഴും മറുപടി കൊടുക്കാറുള്ളത്. അല്ലെങ്കില്‍ മുകേഷേട്ടന്‍ തന്നെ ബ്ലോക്ക് ചെയ്യും. ഒരു ഭാര്യ എന്ന നിലയ്ക്ക് എന്നെ വേറൊരു സ്ത്രീ ഹരാസ് ചെയ്യുന്നതാണ് അത്. മീ ടൂ ക്യാംപെയ്ന്റെ ഭാഗമായി ഒരു സ്ത്രീ എന്ന നിലയ്ക്ക് തനിക്കും ചിലത് പറയാനുണ്ട്. തനിക്കും ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തം ഒന്നുമല്ല. ചില അനുഭവങ്ങള്‍…

Read More

യക്ഷിയും പോലീസും നേര്‍ക്കുനേര്‍! യക്ഷി ശല്യം സഹിക്കാതെ കറുകച്ചാലിലെ നാട്ടുകാര്‍; ഒടുവില്‍ രക്ഷയ്ക്കെത്തിയത് പോലീസും, ഒരു നാടിനെ വിറപ്പിച്ച സംഭവം ഇങ്ങനെ…

നാട്ടുകാരെ പേടിപ്പിച്ച കോട്ടയം കറുകച്ചാലിലെ യക്ഷി പോലീസിനെ പേടിച്ച് പുറത്തിറങ്ങാതായി. പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കി യക്ഷിവേട്ട ആരംഭിച്ചതോടെയാണ് യക്ഷിക്കഥ കേള്‍ക്കാതായത്. യക്ഷി ഒറിജിനലായാലും ഡ്യൂപ്ലിക്കേറ്റായാലും പോലീസിനെ പേടിയാണെന്ന് വ്യക്തമായി. കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കു മുന്പാണു കറുകച്ചാല്‍ ഉമ്പിടി കാരയ്ക്കാട്ടുകുന്ന് ഭാഗത്ത് യക്ഷിയെ കണ്ടെന്ന പ്രചാരണമുണ്ടായത്. പുലര്‍ച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് വെള്ളസാരി ധരിച്ച സ്ത്രീ കൈകാട്ടി വിളിച്ചെന്നും അട്ടഹസിച്ചെന്നുമൊക്കെയാണ് ആളുകള്‍ പറയുന്നത്. പുലര്‍ച്ചെ മീന്‍ വില്പനയ്ക്കു പോകുന്നവരും പത്രവിതരണത്തിനു പോകുന്നവരുമാണു യക്ഷിയെ നേരിട്ടു കണ്ടിട്ടുള്ളത്. സംഭവം നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെയാണു കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണു പ്രദേശത്ത് നിന്നും യക്ഷി അപ്രത്യക്ഷയായത്. പോലീസിനെ പേടിയുള്ള യക്ഷിയാണു കറുകച്ചാലില്‍ ഇറങ്ങിയതെന്നാണു ഇപ്പോള്‍ നാട്ടിലെ സംസാരം. ഏതായാലും യക്ഷിക്കഥ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും എന്തിനായിരുന്നു ഈ യക്ഷിക്കഥയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. യക്ഷി യഥാര്‍ഥമായിരുന്നോ അതോ ആരെങ്കിലും…

Read More

മീ ടൂ കാംപെയ്‌നുമായി ശോഭന ജോര്‍ജ്, നേതാക്കളുടെ നെഞ്ചിടിപ്പ് ഉയര്‍ന്നപ്പോള്‍ പോസ്റ്റ് മുക്കി ശോഭന, കേരള രാഷ്ട്രീയത്തിലും മീ ടു കാംപെയ്ന്‍ വരുമോ, നേതാക്കള്‍ക്കും ഞെട്ടല്‍

സിനിമലോകത്തും മാധ്യമരംഗത്തും ചര്‍ച്ചാവിഷയമായ മീ ടു കാംപെയ്‌നില്‍ പങ്കുചേര്‍ന്ന് മുന്‍ എംഎല്‍എയായ ശോഭന ജോര്‍ജ്. എന്നാല്‍ അല്പ സമയത്തിനുള്ളില്‍ പോസ്റ്റ് മുക്കി ശോഭന തടിതപ്പി. ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന സൂചനയോടെയാണ് ഇവര്‍ പോസ്റ്റിട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പിന്‍വലിക്കുകയായിരുന്നു. മീ ടൂ? എന്നാണ് അവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിന്റെ താഴെ നിരവധി അഭിപ്രായങ്ങളാണ് വന്നത്. കോണ്‍ഗ്രസ്സുകാര്‍ പരിഹസിച്ചും സിപിഎമ്മുകാര്‍ അനുകൂലിച്ചുമാണ് കമന്റ്. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ എന്ന് ധൈര്യം കൊടുക്കുന്നതും കാണാം. ചിലരുടെ പരിഹാസം ട്രെയിന്‍ പിടിച്ചു വരേണ്ടി വരുമെന്നാണ്. മറ്റ് ചിലര്‍ മുന്നറിയിപ്പുമായി രംഗത്തുണ്ട്, വേണ്ട കേരള രാഷ്ട്രീയം മലീമസമാകും എന്നാണ് മുന്നറിയിപ്പ്. എന്തായാലും തല്ക്കാലം വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ലെന്ന സൂചനയാണ് ശോഭന നല്കുന്നത്.

Read More