പോ​യി​ന്‍റ് പ​ങ്കി​ട്ട് ഇ​റ്റാ​ലി​യ​ൻ ഡെ​ർ​ബി

മി​ലാ​ൻ: ഇ​റ്റ​ലി​യു​ടെ ഡെ​ർ​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ മി​ലാ​ൻ-​യു​വ​ന്‍റ​സ് പോ​രാ​ട്ടം ആ​വേ​ശ​ക​ര​മാ​യ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. അ​വ​സാ​ന മി​നി​റ്റി​ൽ വ​രെ ആ​വേ​ശം നി​ല​നി​ർ​ത്തി​യ ഇ​ന്‍റ​ർ മി​ലാ​ൻ-​യു​വ​ന്‍റ​സ് പോ​രാ​ട്ട​ത്തി​ൽ എ​ട്ടു ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. തോ​ൽ​വി ഉ​റ​പ്പി​ച്ചു​നി​ന്ന യു​വ​ന്‍റ​സി​നെ കെ​നാ​ൻ യി​ൽ​ഡി​സ് നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളാ​ണ് 4-4ന്‍റെ സ​മ​നി​ല ന​ല്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ അ​ഞ്ചു ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. സീ​രി എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ അ​ഞ്ചു ഗോ​ളു​ക​ൾ പി​റ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തി​ൽ മൂ​ന്നെ​ണ്ണം ഇ​ന്‍റ​ർ മി​ലാ​ന്‍റെ വ​ക​യാ​യി​രു​ന്നു. പീ​റ്റ​ർ സി​ലി​ൻ​സ്കി 15-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലാ​ക്കി ഇ​ന്‍റ​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തി​നു​ള്ള മ​റു​പ​ടി അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ഡു​സാ​ൻ വ്ളാ​ഹോ​വി​ച്ച് ന​ൽ​കി. 26-ാം മി​നി​റ്റി​ൽ തി​മോ​ത്തി വി​യ യു​വ​ന്‍റ​സി​നെ ലീ​ഡി​ലെ​ത്തി​ച്ചു. ലീ​ഡ് അ​ധി​ക​നേ​രം നി​ല​നി​ർ​ത്താ​ൻ യു​വ​ന്‍റ​സി​നാ​യി​ല്ല. ഹെ​ൻ​റി​ക് മി​ഖി​ത​രാ​ൻ (35’) സ​മ​നി​ല​യി​ലെ​ത്തി​ച്ചു. 37-ാം മി​നി​റ്റി​ൽ സി​ലി​ൻ​സ്കി പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് ഇ​ന്‍റ​റി​നെ ഒ​രി​ക്ക​ൽ​ക്കൂ​ടി മു​ന്നി​ലെ​ത്തി​ച്ചു.…

Read More

പി.​ആ​ര്‍. ശ്രീ​ജേ​ഷ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍

കൊ​ച്ചി: മു​ൻ ഇ​ന്ത്യ​ൻ ഹോ​ക്കി താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷ് സം​സ്ഥാ​ന കാ​യി​ക മേ​ള​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ ആ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു. കാ​യി​ക​മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ വീ​ഡി​യോ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ താ​രം പ്ര​ണ​വ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​നം ന​വം​ബ​ര്‍ 11ന് ​വൈ​കു​ന്നേ​രം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ട്രോ​ഫി സ​മ്മാ​നി​ക്കും.

Read More

ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം റോ​ഡ്രി​ക്ക

പാ​രീ​സ്: ലോ​ക ഫു​ട്‍​ബോ​ളി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​മാ​യ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം സ്പെ​യി​നി​ന്‍റെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം റോ​ഡ്രി​ക്ക്. മി​ക​ച്ച വ​നി​താ താ​ര​മാ​യി സ്പാ​നി​ഷ് ക്ല​ബ് ബാ​ർ​സി​ലോണ​യു​ടെ മി​ഡ്ഫീ​ൽ​ഡ​ർ ഐ​റ്റാ​ന ബോ​ൺ​മാ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ഐ​റ്റാ​ന പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ്ര​വ​ച​ന​ങ്ങ​ളെ അ​ട്ടി​മ​റി​ച്ച് വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ, ഡാ​നി കാ​ർ​വാ​ജ​ൽ, ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം എ​ന്നി​വ​ര​ട​ങ്ങി​യ റ​യ​ൽ മാ​ഡ്രി​ഡ് ത്ര​യ​ത്തെ മ​റി​ക​ട​ന്നാ​ണ് റോ​ഡ്രി​യെ തേ​ടി പു​ര​സ്കാ​ര​മെ​ത്തി​യ​ത്. സ​മ​കാ​ലീ​ന ഫു​ട്ബോ​ളി​ലെ മി​ക​ച്ച ഡി​ഫ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​ര്‍​മാ​രി​ലൊ​രാ​ളാ​യ 28കാരനായ റോ​ഡ്രി യൂ​റോ​ക​പ്പി​ല്‍ സ്പാ​നി​ഷ് ടീ​മി​നാ​യും ക്ല​ബ് ഫു​ട്ബോ​ളി​ല്‍ മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി​ക്കാ​യും ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്ചവ​ച്ചു. യൂ​റോ ക​പ്പ് കി​രീ​ടം ചൂ​ടി​യ സ്പാ​നി​ഷ് ടീ​മി​ലെ നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു റോ​ഡ്രി. പു​ര​സ്‌​കാ​രം നി​ര്‍​ണ​യി​ച്ച കാ​ല​യ​ള​വി​ല്‍ 12 ഗോ​ളും 15 അ​സി​സ്റ്റും റോ​ഡ്രി​യു​ടെ പേ​രി​ലു​ണ്ട്.മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള റെ​യ്മ​ണ്ട് കോ​പ്പ പു​ര​സ്‌​കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സ്പാ​നി​ഷ്താ​രം ല​മി​ന്‍…

Read More

എ​ലൊ റേ​റ്റിം​ഗ്; ച​രി​ത്ര​നേ​ട്ട​ത്തി​ൽ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ അ​ർ​ജു​ൻ

ചെ​ന്നൈ: ഇ​ന്ത്യ​ൻ ചെ​സ് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ അ​ർ​ജു​ൻ എ​റി​ഗെ​യ്സി ച​രി​ത്ര നേ​ട്ട​ത്തി​ൽ. എ​ലൊ റേ​റ്റിം​ഗി​ൽ 2800 പോ​യി​ന്‍റ് ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നേ​ട്ട​മാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ അ​ർ​ജു​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ചെ​സ് ഇ​തി​ഹാ​സം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം 2800 എ​ലൊ റേ​റ്റിം​ഗ് പോ​യി​ന്‍റ് ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ർ​ജു​ൻ എ​റി​ഗെ​യ്സി. യൂ​റോ​പ്യ​ൻ ചെ​സ് ക്ല​ബ് ക​പ്പ് 2024ൽ ​അ​ൽ​ക്ക​ലോ​യ്ഡി​നു വേ​ണ്ടി ക​ളി​ക്കു​ന്ന അ​ർ​ജു​ൻ അ​ഞ്ചാം റൗ​ണ്ടി​ൽ റ​ഷ്യ​യു​ടെ ദി​മി​ത്രി ആ​ൻ​ഡ്രെ​യ്കി​നെ വെ​ള്ള ക​രു​ക്ക​ൾ​കൊ​ണ്ടു തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് 2800 പോ​യി​ന്‍റ് ക​ട​ന്ന​ത്. മാ​ത്ര​മ​ല്ല, ഈ ​ജ​യ​ത്തി​ലൂ​ടെ ലൈ​വ് റേ​റ്റിം​ഗ് പ​ട്ടി​ക​യി​ൽ ലോ​ക മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കും അ​ർ​ജു​ൻ ഉ​യ​ർ​ന്നു. 2800 റേ​റ്റിം​ഗ് മാ​ർ​ക്ക് പി​ന്നി​ടു​ന്ന 16-ാമ​തു താ​ര​മാ​ണ് അ​ർ​ജു​ൻ. റ​ഷ്യ​യു​ടെ അ​ലി​റേ​സ ഫി​റോ​സ്ജ​യാ​ണ് (18 വ​യ​സും അ​ഞ്ചു മാ​സ​വും) 2800 റേ​റ്റിം​ഗ് പോ​യി​ന്‍റ് ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം.…

Read More

ബം​ഗ​ളൂ​രു എ​ഫ്സി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൊ​ച്ചി​യി​ൽ വീ​ഴ്ത്തി

കൊ​ച്ചി: സ​തേ​ണ്‍ ഡെ​ർ​ബി​യി​ൽ കൊ​ന്പ​ന്മാ​ർ മു​ട്ടു​മ​ട​ക്കി. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ വൈ​രി​പ്പോ​രാ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി 3-1നു ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യെ നി​ലം​പ​രി​ശാ​ക്കി. ത​ക​ർ​പ്പ​ൻ ക​ളി പു​റ​ത്തെ​ടു​ത്തെ​ടു​ത്തെ​ങ്കി​ലും തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​നു സാ​ധി​ച്ചി​ല്ല. ഐ​എ​സ്എ​ൽ പ​ത്താം സീ​സ​ണി​ൽ കൊ​ച്ചി ടീ​മി​ന്‍റെ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്. ര​ണ്ടു തോ​ൽ​വി​യും ഹോം ​ഗ്രൗ​ണ്ടാ​യ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണെ​ന്ന​തും ദുഃ​ഖ​ക​രം. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ പി​ഴ​വു​ക​ൾ മു​ത​ലെ​ടു​ത്താ​ണ് ബം​ഗ​ളൂ​രു ര​ണ്ട് ഗോ​ൾ നേ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​നാ​യി പെ​രേ​ര ഡ​യ​സ് (8’) അ​ന്‍റോ​ണി​യോ മെ​ൻ​ഡ​സ് (74’, 90+4’) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ജെ​സ്യൂ​സ് ജി​മെ​നെ​സ് (45+2’, പെ​നാ​ൽ​റ്റി) ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി. തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ന്ന ബം​ഗ​ളൂ​രു ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 16 പോ​യി​ന്‍റു​മാ​യി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തു തു​ട​രു​ന്നു. എ​ട്ടു പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. സ​ദോ​യ് ക​ളി​ച്ചി​ല്ല ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ന്നേ​റ്റ​നി​ര​യി​ലെ സൂ​പ്പ​ർ​താ​രം നോ​ഹ് സ​ദോ​യി​യെ…

Read More

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ ക​പി​ല്‍​ദേ​വും സ​ച്ചി​നും കൊ​ച്ചി​യി​ല്‍

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ ക​പി​ല്‍​ദേ​വും സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റും ഇ​ന്നും നാ​ളെ​യും കൊ​ച്ചി​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ന് വൈ​കി​ട്ട് 5.15നു ​ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ ഡൗ​ണ്‍​ടൗ​ണി​ന്‍റെ ‘യു​വ​ര്‍ എ​ന്‍​കൗ​ണ്ട​ര്‍ വി​ത്ത് സ​ക്‌​സ​സ് ഐ​ക്ക​ണ്‍​സ്’ എ​ന്ന പ​രി​പാ​ടി​യി​ല്‍ ക​പി​ല്‍​ദേ​വ് പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് വൈ​കി​ട്ട് 6.45 ന് ​ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ ക​പി​ല്‍ ദേ​വി​ന് ഓ​ണ​റ​റി അം​ഗ​ത്വം സ​മ്മാ​നി​ക്കും. ചെ​യ​ര്‍​മാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷും മ​റ്റ് ആ​ര്‍ എ​സ് സി ​ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് 100 ഗ്രാം ​തൂ​ക്കം വ​രു​ന്ന വെ​ള്ളി പ​ത​ക്കം ന​ല്‍​കി സ്വീ​ക​രി​ക്കും. രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മു​ഖാ​മു​ഖ​ത്തി​ല്‍ ക​പി​ല്‍​ദേ​വ് കാ​യി​ക​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. കൊ​ച്ചി സ്‌​പൈ​സ് കോ​സ്റ്റ് മാ​ര​ത്ത​ണ്‍ ഫ​ളാ​ഗ് ഓ​ഫ് ചെ​യ്യാ​നാ​ണു സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​ര്‍ നാ​ളെ രാ​വി​ലെ എ​റ​ണാ​കു​ളം…

Read More

സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്; കേ​ര​ള​ത്തി​നു മി​ന്നും ജ​യം

ല​ക്നോ: സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കേ​ര​ളം 10 വി​ക്ക​റ്റി​നു സി​ക്കി​മി​നെ ത​ക​ർ​ത്തു. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത സി​ക്കിം 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 73 റ​ണ്‍​സ് എ​ടു​ത്തു. കേ​ര​ളം 9.2 ഓ​വ​റി​ൽ വി​ക്ക​റ്റു ന​ഷ്ട​മി​ല്ലാ​തെ ജ​യ​ത്തി​ലെ​ത്തി. ക്യാ​പ്റ്റ​ൻ ടി. ​ഷാ​നി 34 റ​ണ്‍​സു​മാ​യും ഐ.​വി. ദൃ​ശ്യ 37 റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​നു​വേ​ണ്ടി വി​ന​യ നാ​ല് ഓ​വ​റി​ൽ അ​ഞ്ചു റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലും വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

Read More

ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി​താ​രം റാ​ണി രാം​പാ​ൽ വി​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വ​നി​താ ഹോ​ക്കി മു​ൻ ക്യാ​പ്റ്റ​ൻ റാ​ണി രാം​പാ​ൽ വി​ര​മി​ച്ചു. 16 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​നാ​ണ് ഇ​രു​പ​ത്തൊ​ന്പ​തു​കാ​രി​യാ​യ റാ​ണി വി​രാ​മ​മി​ട്ടി​ത്. 2008ൽ ​മു​ത​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​ണ് റാ​ണി. 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​പ്പോ​ൾ റാ​മി​യാ​യി​രു​ന്നു ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ. വ​നി​താ ഹോ​ക്കി ഇ​ന്ത്യ ലീ​ഗി​ൽ സൂ​ർ​മ ഹോ​ക്കി ക്ല​ബ് ഓ​ഫ് പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന​യു​ടെ മെ​ന്‍റ​റാ​ണ് റാ​ണി. 2023 മു​ത​ൽ അ​ണ്ട​ർ 17 വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​യു​മാ​ണ്. സാ​യി​യി​ൽ സ​ഹ​പ​രി​ശീ​ല​ക റോ​ളി​ലു​മു​ണ്ടാ​യി​രു​ന്നു. ന​ന്പ​ർ 28 റി​ട്ട​യേ​ർ​ഡ് റാ​ണി രാം​പാ​ലി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​വ​ർ അ​ണി​ഞ്ഞി​രു​ന്ന 28-ാം ന​ന്പ​ർ ജ​ഴ്സി ഹോ​ക്കി ഇ​ന്ത്യ റി​ട്ട​യ​ർ ചെ​യ്തു. 2020ൽ ​ഖേ​ൽ ര​ത്ന​യും പ​ദ്മ​ശ്രീ​യും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു. 2017 ഏ​ഷ്യ ക​പ്പ്, 2016 ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, 2016 സൗ​ത്ത് ഏ​ഷ്യ​ൻ ഗെ​യിം​സ്…

Read More

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ചി​ര വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു​വു​മാ​യി ബ്ലാ​സ്റ്റേ​ഴി​ന് ഇ​ന്ന് പോ​രാ​ട്ടം

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ൾ ആ​റാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഇ​ന്നു സ്വ​ന്തം ത​ട്ട​ക​മാ​യ കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ. ചി​ര വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ടു പോ​യി​ന്‍റാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 13 പോ​യി​ന്‍റാ​ണ് ബം​ഗ​ളൂ​രു​വി​നു​ള്ള​ത്. നോ​ഹ് സ​ദൗ​യി-​ഖ്വാ​മെ പെ​പ്ര-​ജെ​സ്യൂ​സ് ജി​മെ​നെ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന വി​ദേ​ശ ആ​ക്ര​ണ കൂ​ട്ടു​കെ​ട്ടാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. ഇ​വ​ർ​ക്കു പി​ന്നി​ൽ മ​ധ്യ​നി​ര​യി​ൽ ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യും ഇ​റ​ങ്ങും. ഐ​എ​സ്എ​ൽ 2024-25 സീ​സ​ണി​ൽ ഇ​തു​വ​രെ തോ​ൽ​വി അ​റി​യാ​ത്ത ഏ​ക ടീ​മാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. നാ​ലു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം. പ​ഞ്ചാ​ബ് എ​ഫ്സി​യോ​ടു സ്വ​ന്തം ത​ട്ട​ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണ്‍ തു​ട​ങ്ങി​യ​ത്.

Read More

ര​​ഞ്ജി: കേ​​ര​​ള​​ത്തി​​ന്‍റെ വേ​​ദി മാ​​റ്റി

കോ​​ൽ​​ക്ക​​ത്ത: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ മ​​ത്സ​​ര വേ​​ദി​​യി​​ൽ മാ​​റ്റം. കേ​​ര​​ള​​വും ബം​​ഗാ​​ളും ത​​മ്മി​​ൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ ന​​ട​​ക്കേ​​ണ്ട മ​​ത്സ​​ര​​ത്തി​​ന്‍റെ വേ​​ദി​​യാ​​ണ് മാ​​റ്റി​​യ​​ത്. ചു​​ഴ​​ലി​​ക്കാ​​റ്റും ക​​ന​​ത്ത​​ മ​​ഴ​​യും ഉ​​ണ്ടാ​​കു​​മെ​​ന്ന പ്ര​​വ​​ച​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വേ​​ദി​​യി​​ലെ മാ​​റ്റം. ബം​​ഗാ​​ളി​​ലെ ക​​ല്യാ​​ണി​​യി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ജാ​​ദ​​വ്പു​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​മാ​​ണ് പു​​തി​​യ വേ​​ദി. ക​​ല്യാ​​ണി​​യി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ബി​​ഹാ​​റി​​നെ​​തി​​രാ​​യ ബം​​ഗാ​​ളി​​ന്‍റെ ആ​​ദ്യ ഹോം ​​മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു പ​​ന്തു​​പോ​​ലും എ​​റി​​യാ​​തെ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു.

Read More