പാലാ: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയ യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവല്‍ പാലാ സ്വദേശി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സാണ് ടീമിനെ സ്വന്തമാക്കിയത്. സുഭാഷ് കൊച്ചി ടീമിന്റെ ഉടമയായതോടെ പാലായുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭാഷ് സംരംഭകനാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലക്കടുവകള്‍ കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കേരളത്തില്‍ കായിക സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്പോര്‍ട്സിന് പ്രാധാന്യം നല്കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. അവിടെ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്സിന്റെ ഐക്കണ്‍ സ്റ്റാര്‍. 2014-15 സീസണില്‍…
Read MoreCategory: Sports
ചരിത്ര നേട്ടം സ്വന്തമാക്കിയ നദീമിന് 10 കോടിയും ഒളിന്പിക് നന്പർ പ്ലേറ്റും നൽകി പാക്കിസ്ഥാൻ
കറാച്ചി: രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച അർഷാദ് നദീമിന് 10 കോടി പാക്കിസ്ഥാൻ രൂപയും ഒളിന്പിക് നന്പർ പ്ലേറ്റുള്ള കാറും. പാരീസ് ഒളിന്പിക് അത്ലറ്റിക്സിൽ പുരുഷ ജാവലിൻത്രോയിൽ സ്വർണം നേടിയതിനാണ് പാക് സർക്കാരിന്റെ പാരിതോഷികം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയെ വെള്ളിയിലേക്കു പിന്തിള്ളി, ഒളിന്പിക് റിക്കാർഡോയെയായിരുന്നു അർഷാദ് പാരീസിൽ സ്വർണം നേടിയത്. 92.97 മീറ്ററാണ് അർഷാദ് ജാവലിൻ എറിഞ്ഞത്. പാക്കിസ്ഥാന്റെ ഒളിന്പിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വർണമാണ്. PAK-92.97 എന്ന നന്പറിലുള്ള ഹോണ്ട സിവിക് കാറാണ് സർക്കാർ അർഷാദിനു സമ്മാനിച്ചത്
Read Moreഒളിന്പിക് കണക്കിലെ തുക കിട്ടിയില്ല സർ…! വാർത്തകൾക്കെതിരേ പ്രതികരിച്ച് അശ്വിനി പൊന്നപ്പ
ഹൈദരാബാദ്: പാരീസ് ഒളിന്പിക്സിനുവേണ്ടിയുള്ള മുന്നൊരുക്കത്തിനായി 1.5 കോടി രൂപ തനിക്കു നൽകിയെന്ന റിപ്പോർട്ടിനെതിരേ ബാഡ്മിന്റണ്‍ ഡബിൾസ് താരം അശ്വിനി പൊന്നപ്പ രംഗത്ത്. അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും തനിക്ക് ഒരിടത്തുനിന്നും പണം ലഭിച്ചിട്ടില്ലെന്നും അശ്വിനി പൊന്നപ്പ പറഞ്ഞു. ഇന്ത്യൻ ബാഡ്മിന്റണ്‍ സംഘത്തിനു പാരീസ് ഒളിന്പിക്സിൽ ഒരു മെഡൽ പോലും നേടാൻ സാധിക്കാതിരുന്നതിനെ പ്രകാശ് പദുക്കോണ്‍ വിമർശിച്ചതിനു പിന്നാലെയാണ് പണം ലഭിച്ചിട്ടില്ലെന്ന അശ്വിനിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ടാർഗറ്റ് ഒളിന്പിക് പോഡിയം സ്കീമിന്റെ (ടിഒപിഎസ്) കീഴിലുള്ളവർക്കായി കോടികൾ മുടക്കിയെന്ന കണക്ക് പാരീസ് ഒളിന്പിക്സിനു മുന്‍പുതന്നെ പുറത്തുവന്നിരുന്നു. ടാർഗറ്റ് ഒളിന്പിക് പോഡിയം സ്കീമിൽ ഉൾപ്പെടുത്തി പാരീസ് ഒളിന്പിക്സിൽ പങ്കെടുത്ത മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും വനിതാ ഡബിൾസ് സഖ്യമായ അശ്വിനി പൊന്നപ്പ-ടാനിഷ എന്നിവർക്ക് 1.5 കോടി വീതവും പി.വി. സിന്ധുവിന് 3.13 കോടി…
Read Moreകാലിലെ പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി നീരജ് ജര്‍മനിയിലേക്ക്
പാരീസ്: കാലിലെ പരിക്ക്, നീരജ് ചോപ്ര വിദഗ്ധ ചികിത്സയ്ക്കായി പാരീസില്‍ നിന്ന് ജര്‍മനിയിലേക്ക് പോയി. നീരജ് ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നാണ് സൂചന. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നീരജ് ജര്‍മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുമെന്നാണ് വിവരം. ഇങ്ങനെയെങ്കില്‍ നീരജ് ഒന്നര മാസം ജര്‍മനിയില്‍ തുടരും. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മുൻപ് നീരജ് സൂചിപ്പിച്ചിരുന്നു. നേരത്തേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിമ്പിക്കസിന് ശേഷം ചികിത്സ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടയിലെ മസിലിനേറ്റ പരിക്കുമായാണ് നീരജ് പാരീസ് ഒളിമ്പിക്ക്സിൽ പങ്കെടുത്തത്. ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്ക്സിൽ ആകെ ലഭിച്ച വെള്ളി നീരജിന്റെ ജാവലിൻ ത്രോയിലൂടെയാണ്. ടോക്യോ ഒളിമ്പിക്ക്സിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര.
Read Moreപാരീസിൽ പൊരുതി നേടിയത് ആറു മെഡൽ, അരികെ നഷ്ടപ്പെട്ടത് ആറ് എണ്ണം
പാരീസിനോടുള്ള പ്യാരുമായി ഇന്ത്യൻ ടീം ഒളിന്പിക്സ് പോരാട്ടം അവസാനിപ്പിച്ചു തിരികെ നാട്ടിലേക്ക്… ശുഭദിനങ്ങളല്ലായിരുന്നെങ്കിലും ഉള്ളതുകൊണ്ട് സന്തോഷത്തോടെ 2024 ഒളിന്പിക്സ് പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു, 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ശുഭപ്രതീക്ഷയുമായി… പകരക്കാരുൾപ്പെടെ 117 അംഗങ്ങളുമായാണ് ഇന്ത്യ 33-ാം ഒളിന്പിക്സിനായി പാരീസിൽ എത്തിയത്. ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ ആറു മെഡലേ പാരീസിൽ ഇന്ത്യക്കു നേടാനായുള്ളൂ. എന്നാൽ, ഹോക്കിയിൽ ഇന്ത്യ വെങ്കലം നിലനിർത്തിയതും വനിതാ ഷൂട്ടിംഗ് താരം മനു ഭാകറിന്റെ ഇരട്ട മെഡലും അത്ലറ്റിക്സിൽ നീരജ് ചോപ്രയുടെ വെള്ളിയുമാണ് പാരീസിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടം. പിഴച്ചത് എവിടെ ഒളിന്പിക് ചരിത്രത്തിൽ ഒരു എഡിഷനിലെ മെഡൽ നേട്ടം രണ്ടക്കത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, ഇന്ത്യ മെഡൽ പ്രതീക്ഷിച്ച പലയിനങ്ങളിലും തിരിച്ചടി നേരിട്ടു. അതിൽ ഏറ്റവും ഹൃദഭേദകമായത് വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ…
Read Moreപാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം; ഇനി ലോസ് ആഞ്ചലസിൽ
പത്തൊന്‍പതു ദിനരാത്രങ്ങളുടെ ലോക കായിക മാമാങ്കത്തിനു കൊടിയിറങ്ങി, നാലു വർഷത്തിനുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാണാമെന്ന ആശംസയുമായി. അതെ, 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം. ജൂലൈ 24ന് ആരംഭിച്ച് ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു നടന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിന്പിക്സിനു തിരശീല വീണത്. പാരീസിനു പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്സിനു വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്. റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണിൽ ഒളിന്പിക് മെഡലിനായി പോരാടിയത്. ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ സന്പാദ്യം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി. 40 സ്വർണം, 27 വെള്ളി, 24 വെങ്കലം…
Read Moreകേരള ക്രിക്കറ്റ് ലീഗ് : വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ ബാറ്റ്മാനും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂർ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതൽ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കേരളത്തിന്റെ അണ്ട ർ-19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടി ശ്രദ്ധനേടിയ താരമെന്ന പ്രത്യേകതയും വരുണിനുണ്ട്. കുച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരേ കേരളത്തിനു വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം . ഇന്ത്യ അണ്ട ർ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്സ് എന്നിവയ്ക്കുവേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായിൽ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. മുംബൈ…
Read Moreതിരുമലയുടെ സ്വന്തം ഒളിന്പ്യൻ
പേരൂർക്കട: അങ്ങ് പാരീസിലെ ഒളിമ്പിക്സ് വേദിയിൽ ഇന്ത്യയുടെ അഭിമാനതാരം ഒളിന്പ്യൻ പി.ആർ. ശ്രീജേഷ് വെങ്കലമെഡലിൽ മുത്തമിട്ടപ്പോൾ അഭിമാനത്തിന്റെ കൊടുമുടിയേറുന്ന ഒരു നാടുണ്ട് തലസ്ഥാനത്ത്, തിരുമല. ശ്രീജേഷ് തിരുമലയുടെ വളർത്തു പുത്രനാണ്. 6 വർഷം മുമ്പാണ് തലസ്ഥാനത്ത് ഒരു വീടെന്ന മോഹം ഈ എറണാകുളം കിഴക്കമ്പലം സ്വദേശി യാഥാർഥ്യയമാക്കിയത്. അതും തനിക്കേറ്റവും പ്രിയപ്പെട്ട തിരുമലയിൽ. തിരുമല അരയല്ലൂർ ശാന്തിനഗറിലാണ് ശ്രീജേഷ് തന്റെ സ്വപ്നഭവനം പണിതത്. ശ്രീജേഷ് ഒഴിവുവേളകളിൽ കുടുംബസമേതം ഓടിയെത്താറുണ്ട് ഇവിടെ. നാട്ടുകാരോട് സൗഹൃദം പങ്കിട്ട്, കുശലം പറഞ്ഞ് താരജാഡയില്ലാതെ കുറച്ചു ദിവസം ഈ വീട്ടിൽ താമസിച്ചാണ് മടക്കം. ടോക്കിയോ ഒളിംമ്പിക്സിൽ മെഡൽ നേടിയെത്തിയപ്പോൾ ശ്രീജേഷിന് തിരുമലയിൽ പൗരാവലി വലിയ സ്വീകരണമാണ് ഒരുക്കിയത്. തുടർച്ചയായി രണ്ടാം തവണ പാരീസ് ഒളിമ്പിക്സിലും പൊന്നോളം തൂക്കമുള്ള വെങ്കല പതക്കവുമായി എത്തുന്ന തങ്ങളുടെ ഐശ്വര്യത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് തിരുമലക്കാർ. ശ്രീജേഷിലെ താരത്തെ വാർത്തെടുത്തത്…
Read Moreപാരീസിൽ ചരിത്രം കുറിച്ച് പതിനാറുകാരന് ക്വിന്‍സി വില്‍സണ്‍
2024 പാരീസ് ഒളിമ്പിക്സില്‍ അമേരിക്കന്‍ ചരിത്രം കുറിച്ച് പതിനാറുകാരനായ ക്വിന്‍സി വില്‍സണ്‍. അമേരിക്കയുടെ ഒളിമ്പിക് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന റിക്കാര്‍ഡ് ക്വിന്‍സി സ്വന്തമാക്കി. ഇന്നലെ പുരുഷ 4×400 മീറ്റര്‍ റിലേയില്‍ അമേരിക്കയ്ക്കുവേണ്ടി ബാറ്റണേന്തിയതോടെയാണ് ക്വിന്‍സി ചരിത്രത്താളില്‍ ഇടംപിടിച്ചത്. 128 വര്‍ഷമായി ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ അമേരിക്ക പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു പതിനാറുകാരന് അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ മത്സരിച്ചത്. 1964 ടോക്കിയോ ഒളിമ്പിക്സില്‍ മധ്യദൂര ഓട്ടക്കാരനായ ജിം റ്യൂണ്‍ 17-ാം വയസില്‍ ഇറങ്ങിയതായിരുന്നു ഇതുവരെയുള്ള അമേരിക്കന്‍ റിക്കാര്‍ഡ്. അമേരിക്കയുടെ ഒളിമ്പിക് ടീമിലുള്‍പ്പെടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് ക്വിന്‍സി പാരീസിലെത്തിയത്. റിലേ ടീമിലായിരുന്നു ക്വിന്‍സ്. മിക്സഡ് 4×400 മീറ്റര്‍ റിലേയില്‍ ക്വിന്‍സിക്ക് ഇടം ലഭിച്ചില്ല. എന്നാല്‍, ഇന്നലെ നടന്ന പുരുഷ 4×400 മീറ്റര്‍…
Read Moreഏതു ഫോര്‍മാറ്റിലും കളിക്കാന്‍ തയാര്‍: സഞ്ജു
തിരുവനന്തപുരം: ട്വിന്റി 20 എന്നോ ഏകദിനമെന്നോ ടെസ്റ്റ് മത്സരങ്ങളെന്നോ വ്യത്യാസമില്ലാതെ ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റില്‍ കളിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും അതനുസരിച്ചാണ് താന്‍ കളിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. ടീമില്‍ ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ തയാറാണ്. ടീം ആവശ്യപ്പെടുന്ന സ്ഥാനത്താണ് കളിക്കാന്‍ ഇറങ്ങുന്നത്. വിമര്‍ശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. ആരാധകര്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ടീം ഇന്ത്യയുടെ പുതിയ പരിശീലകന് ഗൗതം ഗംഭീറില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിനായി രഞ്ജിട്രോഫി കളിക്കണമെന്നാഗ്രഹിച്ച തനിക്ക് ലോകകപ്പ് ഇന്ത്യന്‍ ടീമിന്റെ ഭാഗം വരെ ആകാന്‍ കഴിഞ്ഞു. വലിയ ഒരു ഭാഗ്യമാണതെന്നും സഞ്ജു പറഞ്ഞു.
Read More