ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിനായി സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇറ്റാലിയൻ ടീം നാപ്പോളിയും നേർക്കുനേർ. ആദ്യപാദത്തിൽ ഇരുടീമും 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ പോർച്ചുഗലിൽനിന്നുള്ള പോർട്ടോയെ നേരിടും. പോർട്ടോയിൽ നടന്ന ആദ്യപാദത്തിൽ 1-0ന് ആഴ്സണൽ തോറ്റിരുന്നു.
Read MoreCategory: Sports
കൊട് ഒരു കുതിരപ്പവൻ! യുവതാരങ്ങളുടെ പ്രകടനങ്ങളിൽ ഇന്ത്യൻ ഭാവി ശോഭനം
ഈ യൂത്തന്മാർക്ക് കൊട് ഒരു കുതിരപ്പവൻ… അതെ, ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ക്രിക്കറ്റിനെ ഇന്ത്യൻ മണ്ണിൽ കൊടികുത്താൻ അനുവദിക്കാതെ തുരത്തിയ യുവതാരങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ല… വിരാട് കോഹ്ലി പൂർണമായി വിട്ടുനിന്ന പരന്പര, മുൻനിര ബാറ്റർമാരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യറും പരിക്കിനെത്തുടർന്ന് മുഖംകാണിച്ച് മടങ്ങിയ പരന്പര… ഇവരുടെ അഭാവത്തിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് സീരീസ് 4-1ന് ഇന്ത്യ സ്വന്തമാക്കി. കാതുകുത്തിയവർ ഇല്ലാതിരുന്നപ്പോൾ കടുക്കനിട്ടവരായി എത്തിയ യുവതാരങ്ങളുടെ കരുത്തായിരുന്നു ഇന്ത്യയുടെ വിജയം. അവരെ നയിക്കാൻ രോഹിത് ശർമയെന്ന തന്ത്രജ്ഞനായ കപ്പിത്താനുണ്ടായിരുന്നു എന്നതും നിർണായകമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യൻ ഭാവി ശോഭനമാണെന്ന് തെളിയിച്ച യുവതാരങ്ങളുടെ പ്രകടനങ്ങളിലൂടെ… ജയ്സ്വാൾ (22 വയസ്) ഇംഗ്ലണ്ടിന് എതിരായ പരന്പരയ്ക്കു മുന്‍പ് യശസ്വി ജയ്സ്വാളിനുണ്ടായിരുന്നത് നാല് ടെസ്റ്റുകളുടെ മാത്രം പരിചയം. നാല് ടെസ്റ്റിൽനിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 316 റണ്‍സായിരുന്നു…
Read Moreഋഷഭ് പന്ത് ഐപിഎല്ലിൽ മടങ്ങി വരുന്നു
ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് മടങ്ങിവരുന്നു. ഈ ഐപിഎൽ സീസണിൽ ടീമിനായി താരം കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. വിക്കറ്റ് കീപ്പർ ബാറ്റർ പന്തിന് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഫിറ്റ്നസ് ക്ലിയറൻസ് നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ 2024ൽ താരത്തിന് കളിക്കാനാകും. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു പന്ത്. 2024 സീസണിലും ഡൽഹിയുടെ നായകനായി പന്തിനെയാണ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നത്. പന്തിന്റെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന് മുൻ ഇന്ത്യൻ നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറുമായ സൗരവ് ഗാംഗുലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്.
Read Moreവനിതാ പ്രീമിയര്‍ ലീഗ്: ഡല്‍ഹിക്ക് ജയം
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശജയം. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ ഒരു റണ്ണിന് തോല്‍പ്പിച്ചു. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 181. ബംഗളൂരു 20 ഓവറില്‍ എഴിന് 180. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ജെമീമ റോഡ്രിഗസ് (58), അലീസ് കാപ്സി (48) എന്നിവര്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. ബംഗളൂരിനായി ശ്രേയങ്ക പാട്ടില്‍ നാല് വിക്കറ്റ് വീഴ്ത്തി. ഡല്‍ഹിയുടെ കൂറ്റൻ സ്കോർ പിന്തുടര്‍ന്ന ബംഗളൂരിനായി എലീസ പെറി (32 പന്തില്‍ 49), റിച്ച ഘോഷ് (29 പന്തില്‍ 51), സോഫി മോളിന്യൂസ് (30 പന്തില്‍ 33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍ വേണമെന്നിരിക്കെ റിച്ചാഘോഷ് റണ്ണൗട്ടായതോടെ ഡല്‍ഹി ഒരു റൺസിന് വിജയമുറപ്പിച്ചു. അന്‍പത്തിയെട്ട് റൺസ് നേടിയ ഡല്‍ഹിയുടെ…
Read Moreഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധു പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ പുറത്ത്. ചൈനയുടെ ചെൻ യു ഫെയിയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു തോറ്റത്. സ്കോർ: 24-22, 17-21, 18-21. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്ത്. ചൈനയുടെ ലു ഗാങ് സുവിനോട് 21-19, 12-21, 20-22നാണ് ശ്രീകാന്തിന്റെ തോൽവി. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്നുള്ള സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു.
Read Moreദേവ്ദത്ത് പടിക്കൽ ടെസ്റ്റ് കളിക്കുന്ന മൂന്നാമത്തെ മലയാളി
ദേവ്ദത്ത് പടിക്കൽ, ഇന്ത്യക്കുവേണ്ടി രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറുന്ന 314-ാമൻ. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കുവേണ്ടിയാണ് ബാറ്റേന്തുന്നതെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ വേരുകൾ മലപ്പുറം എടപ്പാളിലാണ്. എടപ്പാൾ സ്വദേശികളായ അന്പിളി പടിക്കലിന്റെയും ബാബു കുന്നത്തിന്റെയും മകൻ. ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തുന്ന മൂന്നാമത് മലയാളിയാണ് ദേവ്ദത്ത് പടിക്കൽ എന്നു പറയാം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ അരങ്ങേറിയ ദേവ്ദത്ത്, അരങ്ങേറ്റ ഇന്നിംഗ്സിൽ അർധസെഞ്ചുറിയുമായി തന്റെ വരവ് അറിയിച്ചു. 103 പന്തിൽ ഒരു സിക്സും 10 ഫോറും അടക്കം 65 റണ്‍സായിരുന്നു ദേവ്ദത്തിന്റെ സന്പാദ്യം. ഷൊയ്ബ് ബഷീറിന്റെ പന്തിൽ ബൗൾഡായാണ് പടിക്കൽ പുറത്തായത്. മാതാപിതാക്കൾ ഉറപ്പിച്ചു, ദേവ് ക്രിക്കറ്ററായി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന അന്പിളി പടിക്കലും ബാബു കുന്നത്തും ദേവ്ദത്തിനെ ക്രിക്കറ്ററാക്കാൻ നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അതനുസരിച്ച് ഹൈദരാബാദിൽ ക്രിക്കറ്റ് പരിശീലനം നൽകി. എന്നാൽ, 11 വയസ് ആയിട്ടും…
Read Moreടെസ്റ്റില്‍ 700 വിക്കറ്റ് ; ചരിത്രംകുറിച്ച് ജെയിംസ് ആന്ഡേഴ്സണ്
ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച് ജെയിംസ് ആന്ഡേഴ്സണ്. ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി. കരിയറിലെ 187-ാം ടെസ്റ്റിലാണ് ഇംഗ്ലീഷ് പേസറുടെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ താരം കൂടിയാണ് ഈ ഇംഗ്ലീഷ് പേസര്‍. 708 വിക്കറ്റുകളുമായി ഷെയ്ന് വോണും 800 വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനുമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാംദിവസം കുല്‍ദീപ് യാദവിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ആന്ഡേഴ്സണ് ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. 2018 ല്‍ ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിനിടെ ഗ്ലെന്‍ മഗ്രാത്തിന്റെ 563 വിക്കറ്റ് നേട്ടം മറികടന്നതിന് ശേഷം ആന്ഡേഴ്സണ് ഇതിനകം തന്നെ പേസര്‍മാരില്‍ മുന്‍നിര ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ്. അതിനിടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍…
Read Moreനൂറിന്റെ നിറവിൽ മാന്ത്രിക സ്പിന്നർ ആർ. അശ്വിൻ
ധരംശാല: നൂറാം ടെസ്റ്റിൽ വൈകാരിക നിമിഷങ്ങളുമായി ഇന്ത്യയുടെ മാന്ത്രിക സ്പിന്നർ ആർ. അശ്വിൻ. മത്സരത്തിന് ഇറങ്ങുംമുന്‍പ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അശ്വിന് 100-ാം ടെസ്റ്റിനുള്ള ഓർമയ്ക്കായി പ്രത്യേക ക്യാപ് സമ്മാനിക്കുകയും ടീമിനായി നടത്തുന്ന അധ്വാനത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ദ്രാവിഡ് നൽകിയ ക്യാപ് അശ്വിൻ മകൾക്ക് സമ്മാനിച്ചതോടെ സന്തോഷത്തിന്റെ ആഘോഷം വൈകാരിക നിമിഷമായി മാറി. തന്റെ ടീമിനായി കഠിനാധ്വാനം ചെയ്യുന്പോൾ കുടുംബത്തിന്റെ സപ്പോർട്ടും കുടുംബത്തോടുള്ള ആത്മബന്ധവും വ്യക്തമാക്കുന്നതായിരുന്നു അശ്വിന്റെ പ്രവൃത്തി. ഒരു ഗ്ലാസ് കാബിനറ്റിൽ സൂക്ഷിച്ചിരുന്ന തൊപ്പിയാണ് ബിസിസിഐ നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് സമ്മാനിച്ചത്. ഭാര്യയും രണ്ടു പെണ്മക്കളും അശ്വിനൊപ്പം ഉണ്ടായിരുന്നു. 51 റണ്‍സ് വഴങ്ങിയാണ് തന്റെ 100-ാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അശ്വിൻ നാല് ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്തിയത്. പതിനാലാമൻ… 100-ാം മത്സരത്തിൽ മികച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ നാല്…
Read Moreപടിക്കൽ അരങ്ങേറി
ധരംശാല: മലപ്പുറത്ത് ജനിച്ച ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറി. ധരംശാല ടെസ്റ്റിലാണ് ദേവ്ദത്തിന് അവസരം ലഭിച്ചത്. ഫോം കണ്ടെത്താൻ വിഷമിച്ച രജത് പാട്ടിദാറിനെ പുറത്തിരുത്തി പകരം ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. 2024 രഞ്ജി ട്രോഫി സീസണിൽ കർണാടകയ്ക്കുവേണ്ടി ആറ് ഇന്നിംഗ്സിൽ 556 റണ്‍സ് നേടിയ മികവാണ് പടിക്കലിനെ ടെസ്റ്റ് ടീമിൽ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അരങ്ങേറ്റം നടത്തുന്ന നാലാമത് ബാറ്ററാണ് ദേവ്ദത്ത് പടിക്കൽ. പാട്ടിദാർ, സർഫറാസ് ഖാൻ, വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ എന്നിവർക്ക് നേരത്തേ അവസരം ലഭിച്ചിരുന്നു. ഇതിനു പുറമേ ബൗളർ ആകാഷ് ദീപും അരങ്ങേറ്റം നടത്തി.
Read Moreഇറാസ്മസ് വിരമിക്കുന്നു
ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കൻ അന്പയർ മറൈസ് ഇറാസ്മസ് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ ആരംഭിച്ച ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റോടെ ക്രിക്കറ്റ് മൈതാനത്തുനിന്ന് ഇറാസ്മസ് വിരമിക്കും. രാജ്യാന്തര പുരുഷ ക്രിക്കറ്റിൽ 82 ടെസ്റ്റും 124 ഏകദിനവും 43 ട്വന്റി-20യും ഇദ്ദേഹം ഓണ്‍ഫീൽഡ് അന്പയറായി നിയന്ത്രിച്ചു. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 18 ട്വന്റി-20യുടെ അന്പയറുമായി. 131 രാജ്യാന്തര മത്സരങ്ങളിൽ ടിവി അന്പയറുമായിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ നാല് ഐസിസി ഏകദിന ലോകകപ്പിലും ഏഴ് ട്വന്റി-20 ലോകകപ്പിലും വനിതാ വിഭാഗത്തിൽ മൂന്ന് ട്വന്റി-20 ലോകകപ്പിലും അന്പയറായിട്ടുണ്ട്. മാത്യൂസിന്റെ ടൈംഡ് ഔട്ട് 2019 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിച്ചപ്പോഴും 2023 ലോകകപ്പിൽ ശ്രീലങ്കയുടെ എയ്ഞ്ചലൊ മാത്യൂസ് ടൈംഡ് ഔട്ട് ആയപ്പോഴും ഇറാസ്മസ് ആയിരുന്നു ഓണ്‍ ഫീൽഡ് അന്പയർ. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരുന്നു ഒരു…
Read More