സ​​ന്തോ​​ഷ് ട്രോ​​ഫി ക്വാ​​ർ​​ട്ട​​ർ ഇ​​ന്ന്

ഇ​​റ്റാ​​ന​​ഗ​​ർ: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ ക്വാ​​ർ​​ട്ട​​റി​​ൽ സ​​ർ​​വീ​​സ​​സ് റെ​​യി​​ൽ​​വേ​​സു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് കി​​ക്കോ​​ഫ്. ര​​ണ്ടാം ക്വാ​​ർ​​ട്ട​​ർ ഗോ​​വ​​യും ഡ​​ൽ​​ഹി​​യും ത​​മ്മി​​ലാ​​ണ്. കേ​​ര​​ള​​വും മി​​സോ​​റ​​വും ത​​മ്മി​​ലു​​ള്ള ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം നാ​​ളെ രാ​​ത്രി ഏ​​ഴി​​നാ​​ണ്.

ഫൈ​​ന​​ൽ റൗ​​ണ്ട് ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​ണ് സ​​ർ​​വീ​​സ​​സ്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 പോ​​യി​​ന്‍റു​​മാ​​യാ​​ണ് സ​​ർ​​വീ​​സ​​സ് ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്.

ഗ്രൂ​​പ്പ് ബി ​​നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​ണ് റെ​​യി​​ൽ​​വേ​​സ്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് അ​​വ​​ർ നേ​​ടി​​യ​​ത്. ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പ് എ ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഗോ​​വ​​യു​​ടെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശം. ഡ​​ൽ​​ഹി​​യാ​​ക​​ട്ടെ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പ് ബി ​​മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യും അ​​വ​​സാ​​ന എ​​ട്ടി​​ലെ​​ത്തി.

Related posts

Leave a Comment