കാ​ല്‍​മു​ട്ടിന്  പ​രി​ക്ക്: നെ​യ്മ​റി​ന് കോ​പ്പാ അ​മേ​രി​ക്ക ന​ഷ്ട​മാ​വും

ബ്ര​സീ​ലി​യ: കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് വി​ശ്ര​മി​ക്കു​ന്ന ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​റി​ന് അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന കോ​പ്പാ അ​മേ​രി​ക്ക ടൂ​ര്‍​ണ​മെ​ന്‍റ് ന​ഷ്ട​മാ​വു​മെ​ന്ന് ബ്ര​സീ​ലി​യ​ന്‍ ടീം ​ഡോ​ക്ട​ര്‍ റോ​ഡ്രി​ഗോ ലാ​സ്മ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കാ​ല്‍​മു​ട്ടി​ല്‍ പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സ​മാ​ണ് നെ​യ്മ​ര്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​ത്. ഒ​ക്ടോ​ബ​റി​ല്‍ യു​റു​ഗ്വാ​യ്‌​ക്കെ​തി​രേ​യാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ഇ​ട​തു​കാ​ലി​ലെ ആ​ന്‍റീ​രി​യ​ര്‍ ക്രൂ​സി​യേ​ല ലി​ഗ​മെ​ന്‍റി​നും മെ​നി​സ്‌​ക​സി​നു​മാ​ണ് പ​രി​ക്ക്. ടീം ​ഡോ​ക്ട​റാ​യ ലാ​സ്മ​റാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത്. അ​ടു​ത്ത ഓ​ഗ​സ്റ്റ് വ​രെ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ന്‍ നെ​യ്മ​റി​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ്ര​സീ​ലി​ലെ ഒ​രു എ​ഫ്എം സ്റ്റേ​ഷ​നോ​ടാ​ണ് ലാ​സ്മ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജൂ​ണ്‍ 20 മു​ത​ല്‍ ജൂ​ലൈ 14 വ​രെ യു​എ​സി​ലാ​ണ് കോ​പ്പാ അ​മേ​രി​ക്ക ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ക. 31കാ​ര​നാ​യ നെ​യ്മ​ര്‍ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന ഗോ​ള്‍ വേ​ട്ട​ക്കാ​ര​നാ​ണ്. നി​ല​വി​ല്‍ സൗ​ദി പ്രോ ​ലീ​ഗ് ക്ല​ബ് അ​ല്‍-​ഹി​ലാ​ലി​ന്‍റെ താ​ര​വു​മാ​ണ്.

Read More

ഐ​പി​എ​ൽ ലേലത്തിലെ വിലകൂടിയ താരം ! 20.5 കോ​ടി​ക്ക് ഓ​സീ​സ് നാ​യ​ക​നെ സ്വ​ന്ത​മാ​ക്കി ഹൈ​ദ​രാ​ബാ​ദ്

ദു​ബാ​യി: ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മാ​യി ഓ​സീ​സ് നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ്. ഓ​സീ​സി​ന് ലോ​ക​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത നാ​യ​ക​നു​വേ​ണ്ടി വാ​ശി​യേ​റി​യ ലേ​ലം​വി​ളി​യാ​ണ് ന​ട​ന്ന​ത്. ര​ണ്ടു​കോ​ടി രൂ​പ അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന ക​മ്മി​ൻ​സി​നെ 20.5 കോ​ടി മു​ട​ക്കി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്തം പാ​ള‍​യ​ത്തി​ലെ​ത്തി​ച്ചു. ഓ​സീ​സ് നാ​യ​ക​നെ ടീ​മി​ൽ എ​ത്തി​ക്കാ​ൻ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ​ളൂ​രു​മാ​ണ് ആ​ദ്യം ലേ​ലം വി​ളി​ച്ചു തു​ട​ങ്ങി​യ​ത്. വി​ല ഏ​ഴു​കോ​ടി ക​ട​ന്ന​തോ​ടെ ചെ​ന്നൈ പി​ന്മാ​റി. എ​ന്നാ​ൽ ഇ​തോ​ടെ രം​ഗ​ത്തെ​ത്തി​യ സ​ൺ​റൈ​സേ​ഴ്സ് വാ​ശി​യോ​ടെ പ​ണം വാ​രി​യെ​റി​ഞ്ഞ് ക​മ്മി​ൻ​സി​നെ സ്വ​ന്തം പാ​ള​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

നാ​ഗേ​ഷ് ട്രോഫി ടൂർണമെന്‍റ് : കേ​ര​ളത്തിന് തകർപ്പൻ ജ​യം

കൊ​​​ച്ചി: നാ​​​ഗേ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റ് ഗ്രൂ​​​പ്പ് സി​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നും ഒ​​​ഡീ​​​ഷ​​​യ്ക്കും ത​​​ക​​​ര്‍​പ്പ​​​ന്‍ ജ​​​യം. ഉ​​​ദ്ഘാ​​​ട​​​ന​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ബി​​​ഹാ​​​റി​​​നെ 35 റ​​​ണ്‍​സി​​​നും ഒ​​​ഡീ​​​ഷ ജാ​​​ര്‍​ഖ​​​ണ്ഡി​​​നെ ഒ​​​ന്പതു വി​​​ക്ക​​​റ്റി​​​നും തോ​​​ല്‍​പ്പി​​​ച്ചു. 34 പ​​​ന്തി​​​ല്‍ ഏ​​​ഴു ഫോ​​​റു​​​ക​​​ളോ​​​ടെ 51 റ​​​ണ്‍​സെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​നെ ജ​​​യത്തിലെത്തിച്ചത് വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ര്‍ ബാ​​​റ്റ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ഫ​​​ര്‍​ഹാ​​​നാണ്. മ​​​ഴ​​​മൂ​​​ലം 20 ഓ​​​വ​​​ര്‍ മ​​​ത്സ​​​രം 13 ഓ​​​വ​​​റാ​​​യി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു. ആ​​​റു വി​​​ക്ക​​​റ്റി​​​ന് 126 റ​​​ണ്‍​സാ​​​ണ് കേ​​​ര​​​ളം അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഫ​​​ര്‍​ഹാ​​​നു പു​​​റ​​​മെ ജി​​​ബി​​​ന്‍ പ്ര​​​കാ​​​ശ് (28), ശൈ​​​ലാ​​​ജ്(24) എ​​​ന്നി​​​വ​​​രും മി​​​ക​​​ച്ച ബാ​​​റ്റിം​​ഗ് ന​​​ട​​​ത്തി. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​ഗി​​​ല്‍ നാ​​​ലു വി​​​ക്ക​​​റ്റി​​​ന് 91 റ​​​ണ്‍​സെ​​​ടു​​​ക്കാ​​​നെ ബി​​ഹാ​​​റി​​​നു ക​​​ഴി​​​ഞ്ഞു​​​ള്ളൂ.

Read More

ഐ​പി​എ​ൽ 2024: താ​ര​ലേ​ലം ഇ​ന്ന് ദു​ബാ​യി​ൽ

ദു​ബാ​യ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം എ​ഡി​ഷ​നു മു​ന്നോ​ടി​യാ​യു​ള്ള താ​ര ലേ​ലം ഇ​ന്നു ന​ട​ക്കും. 2024 ഐ​പി​എ​ല്ലി​നാ​യു​ള്ള ക​ളി​ക്കാ​രു​ടെ ലേ​ല​മാ​ണ് ന​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന് ന​ട​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് ലേ​ലം എ​ന്ന​തും ശ്ര​ദ്ധേ​യം. 2024 ഐ​പി​എ​ൽ പോ​രാ​ട്ടം മാ​ർ​ച്ച് 22 മു​ത​ൽ മേ​യ് അ​വ​സാ​നം​വ​രെ ന​ട​ക്കു​മെ​ന്ന് ഏ​ക​ദേ​ശ സൂ​ച​ന​യു​ണ്ട്. ഇ​ന്ത്യ​യി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ൻ ബി​സി​സി​ഐ​ക്ക് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​വും മ​ന​സി​ൽ​വ​ച്ചാ​യി​രി​ക്കും ഫ്രാ​ഞ്ചൈ​സി​ക​ൾ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. മ​ല്ലി​ക, ദു​ബാ​യ് ആ​ദ്യം ദു​ബാ​യി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ലേ​ലം അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു മ​ണി മു​ത​ൽ കൊ​ക്ക-​കോ​ള അ​രീ​ന​യി​ൽ ലേ​ല​ത്തി​നു തു​ട​ക്ക​മാ​കും. ഐ​പി​എ​ല്ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ക്കു പു​റ​ത്തു​വ​ച്ച് ലേ​ലം അ​ര​ങ്ങേ​റു​ന്ന​ത്. മാ​ത്ര​മ​ല്ല, ഇ​ത്ത​വ​ണ ലേ​ലം നി​യ​ന്ത്രി​ക്കു​ന്ന​ത് മും​ബൈ​ക്കാ​രി​യാ​യ മ​ല്ലി​ക സാ​ഗ​റാ​ണ്. ഐ​പി​എ​ൽ ലേ​ലം…

Read More

2034ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​ൻ ഇ​ന്ത്യ​യും

ന്യൂ​ഡ​ല്‍​ഹി: ഫി​ഫ ലോ​ക​ക​പ്പി​നു വേ​ദി​യാ​കാ​ന്‍ ശ്ര​മം തു​ട​ങ്ങി ഇ​ന്ത്യ. 2034ലെ ​ലോ​ക​ക​പ്പ് വേ​ദി​യാ​യി സൗ​ദി അ​റേ​ബ്യ​യെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് ആ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ് ) ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. ആ​കെ 104 മ​ത്സ​ര​ങ്ങ​ളാ​ണ് ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റു​ക. ഇ​തി​ല്‍ പ​ത്തു മ​ത്സ​ര​ങ്ങ​ളി​ലെ​ങ്കി​ലും വേ​ദി​യാ​കാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യെ ഇ​ന്ത്യ പി​ന്തു​ണ​ച്ചി​രു​ന്നു. സൗ​ദി​ക്ക് ഒ​പ്പം ലോ​ക​ക​പ്പ് വേ​ദി പ​ങ്കി​ടാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സൗ​ദി അ​റേ​ബ്യ​യെ ലോ​ക​ക​പ്പ് വേ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Read More

എ​ങ്ങ​നെ സാ​ധി​ക്കു​ന്നെ​ടാ ഉ​വ്വേ….; വൈ​റ​ലാ​യി പാ​ക്കി​സ്ഥാ​ന്‍ ഫീ​ല്‍​ഡിം​ഗ് വീ​ഡി​യോ

ക്യാ​ച്ചു​ക​ള്‍ ക​ളി​ക​ള്‍ ജ​യി​പ്പി​ക്കും ക്രി​ക്ക​റ്റ് ലോ​ക​മെ​മ്പാ​ടും കേ​ട്ടു പ​ഴ​കി​യ ഒ​രു പ​ഴ​മൊ​ഴി​യാ​ണി​ത്. ഏ​തൊ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി മാ​റ്റാ​ന്‍ ഒ​രൊ​റ്റ ക്യാ​ച്ചി​ന് സാ​ധി​ക്കു​മെ​ന്ന വാ​സ്ത​വം പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് ഇ​തു​വ​രെ​യാ​യും മ​ന​സ്സി​ലാ​യി​ല്ലെ​ന്ന് തോ​ന്നു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മൊ​ത്തം ച​ര്‍​ച്ച​ക​ള്‍​ക്കും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും വ​ഴി തു​റ​ന്ന് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് പാ​ക് ടീ​മി​ന്‍റെ ഫീ​ല്‍​ഡിം​ഗ് വീ​ഡി​യോ. പാ​ക്കി​സ്ഥാ​ന്‍റെ മി​ക​വു​റ്റ പേ​സ് ബോ​ളിം​ഗ് നി​ര​യു​ടെ പ്രൗ​ഢി ഫീ​ല്‍​ഡിം​ഗ് പി​ഴ​വു​ക​ളു​ടെ ക​രി​നി​ഴ​ലി​ല്‍ മ​ങ്ങി​പോ​കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് അ​മ്പ​യ​റാ​യ റി​ച്ചാ​ര്‍​ഡ് കെ​റ്റി​ല്‍​ബ​റോ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് വ​ഴി എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​രം. പാ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ളു​ടെ ഫീ​ല്‍​ഡിം​ഗ് പി​ഴ​വു​ക​ളു​ടെ സ​മാ​ഹ​ര​ണ​മാ​ണ് വീ​ഡി​യോ​യി​ലു​ള​ള​ത്. ബൗ​ണ്ട​റി ലൈ​നി​ല്‍ ക​ളി​ക്കാ​ര്‍ തെ​ന്നി വീ​ഴു​ന്ന​തും പാ​ഴാ​ക്കി ക​ള​യു​ന്ന റ​ണ്‍​ഔ​ട്ട് സ്റ്റ​മ്പിം​ഗ് അ​വ​സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ കാ​ഴ്ച​ക്കാ​രേ​റു​ന്നു. ട്രോ​ള്‍ രീ​തി​യി​ലു​ള്ള വീ​ഡി​യോ കാ​ഴ്ച​ക്കാ​രെ ചി​രി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്. പാ​ക്കി​സ്ഥാ​ന്‍ ഫീ​ല്‍​ഡിം​ഗ് വി​ഭാ​ഗം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ്…

Read More

ധോ​ണി​ക്ക് ആ​ദ​ര​വു​മാ​യി ബി​സി​സി​ഐ;​ ഏ​ഴാം ന​മ്പ​ർ ഇ​നി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ൻ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​ക്ക് ആ​ദ​ര​വു​മാ​യി ബി​സി​സി​ഐ. ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​പ്റ്റ​ന്മാ​രി​ൽ ഒ​രാ​ളാ​യ ധോ​ണി​യു​ടെ ഏ​ഴാം ന​ന്പ​ർ ജ​ഴ്സി ബി​സി​സി​ഐ റി​ട്ട​യ​ർ ചെ​യ്തു. ഈ ​ന​ന്പ​ർ ഇ​നി ക​ളി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. ഇ​തി​ഹാ​സ​താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ 10-ാം ന​ന്പ​ർ ജ​ഴ്സി​യും ബി​സി​സി​ഐ റി​ട്ട​യ​ർ ചെ​യ്തി​രു​ന്നു.    

Read More

മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ സ്ഥാനത്ത് നിന്ന് രോഹിത് പുറത്ത്; എ​ന്തു​കൊ​ണ്ട് ഹാ​ർ​ദി​ക്…

 മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ അ​ഞ്ച് കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച രോ​ഹി​ത് ശ​ർ​മ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്ത്. 2024 സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഓ​ൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കും. മും​ബൈ ഇ​ന്ത്യ​ൻ​സ് ടീം ​വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 10 വ​ർ​ഷം മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്ത് അ​നി​ഷേ​ധ്യ​മാ​യി തു​ട​ർ​ന്ന രോ​ഹി​ത് യു​ഗം ഇ​തോ​ടെ അ​വ​സാ​നി​ച്ചു. ക്യാ​പ്റ്റ​ൻ ഫ​ന്‍റാ​സ്റ്റി​ക് 2013 ഐ​പി​എ​ൽ സീ​സ​ണി​ൽ ഏ​ഴാം മ​ത്സ​രം മു​ത​ലാ​ണ് രോ​ഹി​ത് ശ​ർ​മ മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​നാ​കു​ന്ന​ത്. ഓ​സീ​സ് മു​ൻ​താ​രം റി​ക്കി പോ​ണ്ടിം​ഗി​ൽ​നി​ന്നാ​യി​രു​ന്നു രോ​ഹി​ത് ക്യാ​പ്റ്റ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. ക്യാ​പ്റ്റ​നാ​യ ആ​ദ്യ സീ​സ​ണി​ൽ​ത്ത​ന്നെ മും​ബൈ​യെ രോ​ഹി​ത് ഐ​പി​എ​ൽ ചാ​ന്പ്യ​ന്മാ​രാ​ക്കി. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റും ഹ​ർ​ഭ​ജ​ൻ സിം​ഗും ഷോ​ണ്‍ പൊ​ള്ളോ​ക്കും ഡ്വെ​യ്ൻ ബ്രാ​വോ​യു​മെ​ല്ലാം ന​യി​ച്ചി​ട്ടും അ​തു​വ​രെ മും​ബൈ​ക്ക് കി​രീ​ടം അ​ന്യ​മാ​യി​രു​ന്നു. 2010ൽ ​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു രോ​ഹി​ത് ക്യാ​പ്റ്റ​നാ​കു​ന്പോ​ൾ ഐ​പി​എ​ല്ലി​ൽ മും​ബൈ​യു​ടെ…

Read More

ച​രി​ത്ര​നേ​ട്ട​ത്തി​ൽ ബ്രൈ​റ്റ​ണ്‍

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ ബ്രൈ​റ്റ​ണ്‍ ആ​ൻ​ഡ് ഹോ​വ് ആ​ൻ​ബി​യോ​ണ്‍ ച​രി​ത്ര നേ​ട്ട​ത്തി​ൽ. യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചാ​ണ് ക്ല​ബ് ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക്ല​ബ്ബി​ന്‍റെ 122 വ​ർ​ഷ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഒ​രു യൂ​റോ​പ്പ് പോ​രാ​ട്ട​ത്തി​ൽ എ​ത്തു​ന്ന​തും പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും. യൂ​റോ​പ്പ ലീ​ഗ് ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ മാ​ഴ്സെ​യെ 1-0നു ​കീ​ഴ​ട​ക്കി​യാ​ണ് ബ്രൈ​റ്റ​ണ്‍ പ്രീ​ക്വാ​ർ​ട്ട​ർ ടി​ക്ക​റ്റെ​ടു​ത്ത​ത്. ജ​യ​ത്തോ​ടെ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ 13 പോ​യി​ന്‍റു​മാ​യി ഇം​ഗ്ലീ​ഷ് ക്ല​ബ് ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി. ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​ണ് യൂ​റോ​പ്പ ലീ​ഗി​ൽ നേ​രി​ട്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ജ​യി​ച്ചാ​ൽ മാ​ത്രം പ്രീ​ക്വാ​ർ​ട്ട​ർ എ​ന്ന അ​വ​സ്ഥ​യി​ൽ ഹോം​ഗ്രൗ​ണ്ട് പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ബ്രൈ​റ്റ​ണി​നാ​യി 88-ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ താ​ര​മാ​യ ജോ​വോ പെ​ഡ്രൊ ല​ക്ഷ്യം ക​ണ്ടു. 11 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത മാ​ഴ്സെ പ്ലേ ​ഓ​ഫ് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഗ്രൂ​പ്പ്…

Read More

അ​ര​ങ്ങേ​റ്റം അർധ സെഞ്ചുറിയോടെ ആ​ഘോ​ഷിച്ച് ശുഭയും ജമിമയും

മും​ബൈ: ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​നാ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് അ​ര​ങ്ങേ​റ്റം അ​ർ​ധ​സെ​ഞ്ചു​റി​യി​ലൂ​ടെ ആ​ഘോ​ഷി​ച്ച് ശു​ഭ സ​തീ​ഷും ജ​മി​മ റോ​ഡ്രി​ഗ​സും. ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ​ക്ക് എ​തി​രാ​യ ഏ​ക ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ശു​ഭ 76 പ​ന്തി​ൽ 69ഉം ​ജ​മി​മ 99 പ​ന്തി​ൽ 68ഉം ​റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 115 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ഒ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 410 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. ശു​ഭ, ജ​മി​മ എ​ന്നി​വ​ർ​ക്കൊ​പ്പം രേ​ണു​ക സിം​ഗും ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്തി. ഹ​ർ​മ​ൻ റ​ണ്ണൗ​ട്ട് 81 പ​ന്തി​ൽ 49 റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ റ​ണ്ണൗ​ട്ടാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മ​റ്റൊ​രു സം​ഭ​വം. ക്രീ​സി​ൽ ബാ​റ്റ് എ​ത്തി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം ന​ട​ത്തി​യാ​യി​രു​ന്നു ഹ​ർ​മ​ന്‍റെ അ​നാ​വ​ശ്യ റ​ണ്ണൗ​ട്ട്. ശു​ഭ, ജ​മി​മ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ…

Read More