മുംബൈ: ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യ കാൽക്കുഴക്കേറ്റ പരിക്കിൽനിന്നു മോചിതനായതായി റിപ്പോർട്ട്. ജനുവരി 11-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരന്പരയിലും അടുത്ത ഐപിഎൽ സീസണിലും കളിക്കുമെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഹാർദിക് പരിക്കിൽനിന്നു പൂർണമായി മോചിതനായെന്നും എല്ലാദിവസവും പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പാണ്ഡ്യയുടെ പരിക്ക് ഭേദമായിട്ടില്ലെന്നും വരാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് സീസണ് നഷ്ടമാകുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു.
Read MoreCategory: Sports
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ക്ലബ് ലോകകപ്പ്
റിയാദ്: ഇത്തവണത്തെ ക്ലബ് ലോകകപ്പ് കിരീടം പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ളൂമിനന്സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റിയുടെ കിരീട നേട്ടം. ജേതാക്കള്‍ക്കായി ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഫില്‍ ഫോഡന് ഒരു ഗോള്‍ നേടിയപ്പോള്‍. ഫ്ളുമിനന്‍സ് താരം നിനോയുടെ സെല്‍ഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിലെത്തി. ക്ലബ് ലോകകപ്പ് ചരിത്രത്തില്‍ സിറ്റിയുടെ ആദ്യ കിരീടനേട്ടമാണിത്. ക്ലബ് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമാണ് സിറ്റി. 2019ല്‍ കിരീടം നേടിയ ലിവര്‍പൂളും 2021ല്‍ കിരീടം നേടിയ ചെല്സിയുമാണു മറ്റു രണ്ടു ടീമുകള്‍.
Read Moreഅടിയന്തര കുടുംബാവശ്യം; ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങി കോഹ്ലി
ജോഹന്നാസ്ബർഗ്: അടിയന്തര കുടുംബാവശ്യത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി സ്വദേശത്തേക്ക് പറന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾക്കു മുന്‍പാണ് കോഹ്ലിയുടെ മടക്കം. പ്രിട്ടോറിയയിൽ പരിശീലന മത്സരത്തിനിടെ ടീം മാനേജ്മെന്റിന്റെയും ബിസിസിഐയുടെയും അനുമതി ലഭിച്ചതിനുശേഷം ഏകദേശം മൂന്ന് ദിവസങ്ങൾക്കു മുന്‍പാണ് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഒന്നാം ടെസ്റ്റിനു മുന്‍പ് കോഹ്ലി ടീമിനൊപ്പം എത്തിച്ചേരും. 26നാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരന്പരയിൽ രണ്ടു ടെസ്റ്റാണുള്ളത്. ഋതുരാജിന് പരിക്ക്; പുറത്ത് ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഋതുരാജ് ഗെയ്ക്വാദിന് വിരലിനു പരിക്ക്. പരിക്കിനെത്തുടർന്ന് താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയിൽനിന്ന് ഒഴിവാക്കി. പരിക്കിനെത്തുടർന്ന് ഋതുരാജിന് ഏകദിന പരന്പരയിലെ മൂന്നാം മത്സരം കളിക്കാനായില്ല. ഋതുരാജിനു പകരം അഭിമന്യു ഈശ്വരൻ ടീമിലെത്തിയേക്കും. അഭിമന്യു ഇപ്പോൾ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ട്.
Read Moreഇലക്ട്രാ സ്റ്റംപ്; പുതിയ സ്റ്റംപിന്റെ പ്രത്യേകതയിങ്ങനെ
മെൽബൺ: ഇലക്ട്രാ സ്റ്റംപ് അവതരിപ്പിച്ച് ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ്. മൈതാനത്ത് നടക്കുന്ന അഞ്ച് കാര്യങ്ങൾ സ്റ്റംപ് തെളിയുന്പോൾ അറിയാനാകും. പുറത്താകൽ, ഫോർ, സിക്സ്, നോബോൾ, ഓവർ മാറ്റങ്ങൾ എന്നിവയ്ക്കു വ്യത്യസ്തമായ നിറങ്ങൾ സ്റ്റംപിൽ തെളിയും. ബാറ്റർ പുറത്താകുന്പോൾ മൂന്നു കുറ്റികളും ചുവപ്പായി തീപിടിച്ചതുപോലെ തെളിയും. ബൗണ്ടറിയാണെങ്കിൽ സ്റ്റംപുകളിൽ വ്യത്യസ്ത നിറങ്ങൾ ഒന്നിനുപുറകെ ഒന്നായി ഫ്ളാഷ് ചെയ്യും. സിക്സാണെങ്കിൽ, നിറങ്ങൾ സ്ക്രോൾ ചെയ്യും. നോബോളാണെങ്കിൽ ചുവപ്പും വെളുപ്പും, ഓവർ പൂർത്തിയാക്കുന്പോൾ പർപ്പിളും ബ്ലൂവും തെളിയും. വനിതാ ബിഗ് ബാഷ് ലീഗിലും ഈ സ്റ്റംപുകൾ ഉപയോഗിച്ചിരുന്നു.
Read Moreജന്മദിനത്തിൽ എംബപ്പെയ്ക്കു ഡബിൾ
പാരീസ്: ഇരട്ട ഗോളുമായി 25-ാം ജന്മദിനം ആഘോഷിച്ച കിലിയൻ എംബപ്പെയുടെ മികവിൽ പിഎസ്ജിക്കു ജയം. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പിഎസ്ജി 3-1ന് മെറ്റ്സിനെ പരാജയപ്പെടുത്തി. ക്രിസ്മസ് അവധിക്കുശേഷം ലീഗ് ജനുവരി 13 പുനരാരംഭിക്കും. കിലിയൻ എംബപ്പെയുടെ സഹോദരൻ പതിനാറുകാരനായ ഏഥൻ എംബപ്പെ പിഎസ്ജിയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
Read Moreലെവർകൂസനു റിക്കാർഡ്
ലെവർകൂസൻ: സീസണിൽ ആദ്യമായി പ്ലെയിംഗ് ഇലവണിൽ ഇടം നേടിയ പാട്രിക് ഷിക്കിന്റെ ഹാട്രിക്കിൽ ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേർ ലെവർകൂസൻ 4-0ന് ബോച്ചെമിനെ തോൽപ്പിച്ചു. ജയത്തോടെ പുതിയൊരു റിക്കാർഡും കുറിച്ചാണു സാബി അലോസൊയുടെ ലെവർകൂസൻ ക്രിസ്മസ് അവധിക്ക് കടക്കുന്നത്. ഈ സീസണിൽ തോൽവി അറിയാതെയുള്ള 25-ാമത്തെ മത്സരമാണ് അലോൻസോ പരിശീലിപ്പിക്കുന്ന ലെവർകൂസൻ സ്വന്തമാക്കിയത്. 1982-83 സീസണിൽ ഹാംബർഗ് നേടിയ 24 മത്സരങ്ങളുടെ റിക്കാർഡാണു ലെവർകൂസൻ തകർത്തത്. ഈ സീസണിൽ ലെവർകൂസന് 22 ജയവും മൂന്നു സമനിലയുമാണുള്ളത്. ലീഗിൽ 16 മത്സരങ്ങളിൽ 13 ജയവും മൂന്നു സമനിലയുമായി 42 പോയിന്റുള്ള ലെവർകൂസൻ ഒന്നാം സ്ഥാനത്താണ്. ജയത്തോടെ ബയേണ്‍ ബയേണ്‍ മ്യൂണിക് 2-1നു വൂൾവ്സ്ബർഗിനെ തോൽപ്പിച്ചു. 15 കളിയിൽ 38 പോയിന്റുള്ള ബയേണ്‍ രണ്ടാം സ്ഥാനത്താണ്. ഈ മത്സരത്തോടെ ബുണ്ടസ് ലിഗയിൽ ക്രിസ്മസ് അവധിക്കു തുടക്കമായി. ഇനി ജനുവരി…
Read Moreസഞ്ജു മലയാളികളുടെ അഭിമാനം; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി നേടുന്ന ആദ്യ സെഞ്ചുറി
പാൾ (ദക്ഷിണാഫ്രിക്ക): അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി ആദ്യമായി സെഞ്ചുറിയടിച്ച മത്സരം എന്നതിൽ കേരളീയർക്ക് പ്രത്യേകമായി അഭിമാനിക്കാനുള്ള ഒരു വകയാണ് ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം. സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്ക് എട്ടുവിക്കറ്റ് നഷ്ടത്തിൽ 296 റണ്‍സ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. രജത് പാട്ടിദാർ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ചു. വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു ആവേശത്തിനൊന്നും മുതിയരാതെ ഉത്തരവാദിത്വത്തോടെയുള്ള ഇന്നിംഗ്സാണ് കാഴ്ചവച്ചത്. 114 പന്തിൽനിന്ന് 108 റണ്‍സ് എടുത്താണ് സഞ്ജു പുറത്തായ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറിയിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെട്ടിരുന്നു. 77 പന്തിൽനിന്ന് 52 റണ്‍സെടുത്ത് തിലക് വർമയും ഇന്ത്യൻ സ്കോർ പടുത്തുയർത്തുന്നതിൽ കാര്യമായി സംഭാവന ചെയ്തു. ഇന്ത്യക്കുവേണ്ടി സായ് സുദർശനൊപ്പം അരങ്ങേറ്റതാരം പാട്ടിദാറായിരുന്നു ഓപ്പണിംഗിൽ ഇറങ്ങിയത്. 16 പന്തിൽനിന്ന് 22 റണ്‍സെടുത്താണ് താരം…
Read Moreപൊട്ടിക്കരഞ്ഞ് സാക്ഷി മാലിക്; ഗുസ്തിയിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപനം
ന്യൂഡൽഹി: ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്. പത്ര സമ്മേളനത്തിലാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപനം നടത്തിയത്. രാജ്യത്തിനായി ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും സാക്ഷി മാലിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.റെസലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് അനുകൂലികളുടെ പാനല്‍ വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാക്ഷി മാലിക് രാജി പ്രഖ്യാപിച്ചത്. ബൂട്ട് എടുത്ത് മാധ്യമങ്ങളുടെ മുന്നില്‍ വച്ചതിന് ശേഷം ഇവര്‍ കരഞ്ഞ് കൊണ്ട് ഇറങ്ങിപ്പോകുകയായിരുന്നു.
Read Moreലക്ഷ്യം ഒളിമ്പിക് മെഡലെന്ന് ശ്രീശങ്കർ
പാലക്കാട്: ഒളിന്പിക്സ് മെഡലിലേക്കുള്ള യാത്രയ്ക്കു കരുത്തുപകർന്ന് ശ്രീശങ്കറിന് അർജുന പുരസ്കാരം. ശ്രീയുടെ നേട്ടത്തിൽ അത്യാഹ്ലാദത്തിലാണു കുടുംബാംഗങ്ങളും നാട്ടുകാരും. പുരസ്കാരം കഴിഞ്ഞവർഷം ലഭിച്ചേക്കുമായിരുന്നെങ്കിലും ശ്രീശങ്കർ അപേക്ഷ നൽകിയിരുന്നില്ല. കഴിഞ്ഞവർഷം പുരസ്കാരം ലഭ്യമാകുന്നതിനുള്ള നേട്ടങ്ങൾ ഉണ്ടായില്ലെന്ന തോന്നലിലാണ് അപേക്ഷ നൽകാതിരുന്നതെന്നു ശ്രീശങ്കർ പറഞ്ഞു. ഈ വർഷം കോമണ്‍വെൽത്ത് ഗെയിംസിൽ ലോംഗ്ജംപിൽ വെള്ളിമെഡൽ ലഭിച്ചതോടെയാണ് അപേക്ഷ നൽകിയത്. ‘പുരസ്കാരത്തിൽ അധികസന്തോഷമില്ല. ഒളിന്പിക് മെഡൽ നേടുക എന്നതാണു ലക്ഷ്യം’- ശ്രീശങ്കർ മനസ് തുറന്നു. ഒരാഴ്ചമുന്പ് വീട്ടിലുണ്ടായിരുന്ന ശ്രീശങ്കർ ഇപ്പോൾ പരിശീലനാർഥം സ്കോട്ട്ലൻഡിലാണ്. ശ്രീശങ്കർ ഇല്ലെങ്കിലും അർജുന അവാർഡ് നേട്ടത്തിന്റെ ആഹ്ലാദത്തിലാണു കുടുംബം. രണ്ടു ദിവസത്തിനകം ശ്രീശങ്കർ നാട്ടിൽ തിരിച്ചെത്തുന്നതോടെ ആഘോഷം നടത്താനാണ് തീരുമാനം. പന്ത്രണ്ടാം വയസിൽ ലോകത്തെ അറിയപ്പെടുന്ന കായികതാരമായി തീരാനായിരുന്നു ശ്രീശങ്കറിന്റെ മോഹം. അന്ന് തമാശയ്ക്ക് ‘ഒളിന്പ്യൻ ശങ്കർ’എന്ന മെയിൽ ഐഡി ഉണ്ടാക്കിയപ്പോൾ നാട്ടുകാർ കളിയാക്കുമെന്നു വീട്ടുകാർ താക്കീത് നൽകിയെങ്കിലും, ആ…
Read Moreവാർണറെ ബ്ലോക്ക് ചെയ്ത് ഹൈദരാബാദ്
സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണറെ ഇൻസ്റ്റഗ്രമിൽ ബ്ലോക്ക് ചെയ്ത് സണ്റേഴ്സ് ഹൈദരാബാദ്. 2016ൽ സണ്‍റൈസേഴ്സ് ഐപിഎൽ ജേതാക്കളായപ്പോൾ വാർണറായിരുന്നു നായകൻ. ഇന്നലെ നടന്ന ഐപിഎൽ താരലേലത്തിൽ ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയിരുന്നു. ഇതിൽ ഹെഡിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്പോൾ തന്നെ സണ്റൈഴ്സ് ബ്ലോക്ക് ചെയ്തതായി വാർണർ അറിഞ്ഞത്. 2014ൽ സണ്റൈസേഴ്സിലെത്തിയ വാർണർ 2021ലെ സീസണ് പൂർത്തിയതോടെ ടീം വിട്ടിരുന്നു. 2022 മുതൽ ഡൽഹി ക്യാപിറ്റൽസിലാണ്.
Read More