ബുവാനോസ് ആരീസ്: ലോകകപ്പ് ഫുട്ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ മേഖല യോഗ്യതാ മത്സരങ്ങളില്‍ ശക്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന സ്വന്തം കളത്തില്‍ ഉറുഗ്വെയോട് എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റു. ബ്രസീലിനെ ഒന്നിനെതിരേ രണ്ടു ഗോളിനു കൊളംബിയയും തോല്‍പ്പിച്ചു. ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനു ജയമില്ലാത്ത മൂന്നാമത്തെ മത്സരമാണിത്. തോല്‍വിയോടെ ബ്രസീല്‍ ഏഴു പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്കു വീണു. യോഗ്യതാ മത്സരങ്ങളില്‍ കഴിഞ്ഞ നാലു കളിയും ജയിച്ച അര്‍ജന്റീന ലോകകപ്പ് നേട്ടത്തിനുശേഷം നേരിട്ട ആദ്യതോല്‍വിയാണിത്. ഫിഫ ലോകകപ്പ് യോഗ്യതാ ചരിത്രത്തില്‍ അര്ജന്റീനയുടെഏറ്റവും ദൈര്‍ഘ്യമായ അപരാജിത കുതിപ്പിന് (25 കളികള്‍)ഉറുഗ്വെ വിരാമമിട്ടത്. 2017നുശേഷം ആദ്യമായാണു യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുന്നത്. നവംബറിനുശേഷം ലയണല്‍ മെസി ആദ്യ പതിനൊന്നില്‍ ഇറങ്ങി ഗോള്‍ നേടാതെ പോകുന്ന ആദ്യ മത്സരംകൂടിയാണ്. 1960നുശേഷം ആദ്യമായാണ് ഉറുഗ്വെ ഒരു…
Read MoreCategory: Sports
ഇന്ത്യ x ഓസ്ട്രേലിയ ഫൈനല്‍ നാളെ; 2003ന്റെ കടം വീട്ടണം; ആവേശക്കൊടുമുടിയിൽ ഇന്ത്യൻ ആരാധകർ
ശാന്തമായി ഒഴുകുന്ന സബര്‍മതിയുടെ തീരത്ത് ഇന്ന് അവസാനവട്ട പരിശീലനം, തുടര്‍ന്ന് നിലപാട് വ്യക്തമാക്കുന്ന പ്രസ് മീറ്റ്, ഇരുട്ടി വെളുക്കുന്നതോടെ തീര്‍പ്പ്… ലോക കിരീടത്തിനായി സ്വന്തം രാജ്യത്തിനുവേണ്ടി കൊല്ലാനും ചാകാനും തയാറായി 22 വാര നീളമുള്ള യുദ്ധവേദിയിലും ചുറ്റുമുള്ള പുല്‍ത്തകിടിയിലുമായി ഒരേ സമയം 13 കളിക്കാര്‍… 200 ഗ്രാമില്‍ താഴെയുള്ള വെള്ളപ്പന്ത് എത്ര പേരുടെ മടങ്ങിപ്പോക്കിനു തീര്‍പ്പു കല്പ്പിക്കുന്നു, എത്ര തവണ ബാറ്റിനെ മുത്തംവച്ച് ദൂരേക്കു പായുന്നു എന്നതിന്റെ ആകെത്തുകയായി ഒരു സംഘം ചിരിക്കും. ആ ചിരി രോഹിത് ശര്‍മയുടെയും സംഘത്തിന്റേതുമായിരിക്കണമെന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്പ്രേമികള്‍… അതേ, 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ സബര്‍മതി നദീതീരത്തുള്ള അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ അരങ്ങേറും. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് കിരീടവഴിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച 13-ാം ഏകദിന ലോകകപ്പിന് 46-ാം നാളില്‍…
Read Moreലോകകപ്പ് ഫൈനൽ: വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു
അഹമ്മദാബാദ്: നാളെ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേക്ക് ആരാധകര്‍ ഉറ്റുനോക്കുമ്പോള്‍ വന്‍ ലാഭം കൊയ്യുകയാണ് വിമാന കമ്പനികള്‍. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. ഈ ആവേശത്തില്‍ അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടല്‍ റൂം നിരക്കുകള്‍ എന്നിവ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 30,000 രൂപ മുതല്‍ 40,000 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ് വിമാന നിരക്കുകള്‍. ഈ സമയം കൂടുതല്‍ സര്‍വീസുകള്‍ നടത്താനും വിമാന കമ്പനികള്‍ ഒരുങ്ങുന്നുണ്ട്
Read Moreലോകപ്പിൽ സര്‍വം ഇന്ത്യമയം… ക്രൂരവിമർശനവുമായി പാക്കിസ്ഥാനടക്കമുള്ള എതിരാളികൾ
ടീം ഇന്ത്യക്കുവേണ്ടി ബിസിസിഐ നടത്തുന്നതു ഐസിസി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നാണു പാക്കിസ്ഥാന് അടക്കമുള്ള എതിരാളികളുടെ ക്രൂരവിമര്‍ശനം. ടീം ഇന്ത്യയുടെ പ്രകടനം കണ്ട് അസൂയപ്പെടുന്നവരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നതാണു വാസ്തവം. കാരണം, ഈ ലോകകപ്പില്‍ സര്‍വം ഇന്ത്യമയമാണ്. അതങ്ങനെയല്ലേ വരൂ… രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്… ഈ പതിനൊന്നു പേര്‍ക്ക് പകരംവയ്ക്കാനുള്ള ഏതവനാണ് ഇന്ത്യയില്‍ എത്തിയതെന്ന് ചോദിച്ചാല്‍ ഉത്തരത്തിനായി ഒരുനിമിഷമെങ്കിലും ശങ്കിക്കും. ഇവരെല്ലാം ഒന്നിച്ച് ഒരു ലക്ഷ്യത്തിനായി പോരാടുന്ന കാഴ്ചയാണ് 2023 ഐസിസി ഏകദിന ലോകകപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അതിനെ വിമര്ശനശരങ്ങളാല് തളര്‍ത്താമെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്ത്… ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം അത്രമേല്‍ സുന്ദരമാണ്… 10/10 ഈ ലോകകപ്പില്‍ ഇതുവരെ…
Read Moreഏകദിന ലോകകപ്പ് ക്രിക്കറ്റ് ; ഇരുണ്ടു വെളുക്കാൻ കാത്ത് ആരാധകർ
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ അറിയാൻ ഇനി അധികമൊന്നും കാത്തിരിക്കേണ്ട. നാളെ ഇരുണ്ടു വെളുത്താൽ ഏറെനാളായി കാത്തിരുന്ന ആ ദിനമായി. ഇന്ത്യ മൂന്നാമതും ലോകകിരീടം നേടുമെന്ന് ഇന്ത്യക്കാർ മാത്രമല്ല, ലോകം മുഴുവൻ പറയുന്നു. ഇതുവരെയുള്ള പത്തു മത്സരങ്ങളിലും ത്രസിപ്പിക്കുന്ന വിജയം നേടി തലയെടുപ്പോടെ നിൽക്കുന്ന ഇന്ത്യക്ക് കിരീടമണിയാൻ ഒരു കടന്പ കൂടി മാത്രം. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം തവണയാണു ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2003ൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ വിജയം ഓസീസിനായിരുന്നു. ഇന്നലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അല്പം ആയാസപ്പെട്ടാണ് ഓസ്ട്രേലിയ കീഴടക്കിയത്. 49.4 ഓവറിൽ 212 റൺസിന് ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കക്കെതിരേ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 47.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടാണ് വിജയം കണ്ടത്.
Read Moreഫുട്ബോൾ ലോകകപ്പ് യോഗ്യത; ഇന്ത്യയ്ക്കു ജയം
കുവൈത്ത് സിറ്റി: ഫുട്ബോൾ ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ എതിരാളികളായ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റിൽ മൻവീർ സിംഗ് ഇന്ത്യക്കുവേണ്ടി ഗോൾ നേടി. ഇടത് വിങ്ങിലൂടെ ചീറ്റയെപോലെ കുതിച്ച ലാലിയൻസുവാല ചാങ്തെ ബോക്സിനകത്തേക്ക് നൽകിയ കിടിലൻ ക്രോസ് കുവൈത്ത് പ്രതിരോധ നിരയെ മറികടന്ന് മൻവീർ വലയിലാക്കുകയായിരുന്നു. 94-ാം മിനിറ്റിൽ കുവൈത്ത് താരം അൽ ഹർബി, ചാങ്തെയെ ഫൗൾ ചെയ്തതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, സന്ദേശ് ജിങ്കൻ, കെ.പി. രാഹുൽ തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ‘എ’യിൽ ഇന്ത്യയും കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത…
Read Moreഏകദിനത്തിൽ 50 സെഞ്ചുറി തികച്ച് വിരാട് കോഹ്ലി; ചരിത്രനേട്ടത്തിന് ഇതിഹാസവും സാക്ഷി
ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികൊണ്ട് അർധസെഞ്ചുറി തികയ്ക്കുന്ന ഭൂഗോളത്തിലെ ആദ്യ ക്രിക്കറ്റർ എന്ന ചരിത്രനേട്ടത്തിൽ ഇന്ത്യയുടെ വിരാട് കോഹ്ലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന 49 ഏകദിന സെഞ്ചുറി എന്ന റിക്കാർഡ് കോഹ്ലി മറികടന്നത് അദ്ദേഹത്തിന്റെ കണ്മുന്നിൽവച്ച്. കോഹ്ലിയുടെ ചരിത്രനിമിഷം കണ്‍കുളിർക്കെ കാണാനായി സച്ചിനൊപ്പം ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാം അടക്കമുള്ള പ്രമുഖർ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഐസിസി 2023 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേ 98ൽ നിന്ന് ഡബിൾ ഓടി 100 തികച്ച കോഹ്ലി രണ്ടു കൈയും ഉയർത്തി ആഹ്ലാദത്തോടെ ഓടി. തുടർന്ന് ബാറ്റും ഹെൽമറ്റും ഉൗരിമാറ്റി ഇരു കൈയും ഉയർത്തി സച്ചിൻ തെണ്ടുൽക്കർ അടക്കം അണിനിരന്ന വന്പൻ ഗാലറിയെ വണങ്ങി. ബാറ്റുയർത്തി ആകാശത്തേക്ക് കണ്ണുനട്ട് കോഹ്ലിയുടെ നിൽപ്പ് ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ചേക്കേറി. ഏറ്റവും ഒടുവിലായി ഭാര്യ അനുഷ്ക ശർമയ്ക്കായി പ്രത്യേക ഫ്ളൈയിംഗ് കിസ്,…
Read Moreഇന്ത്യക്കരികെ ലോകകിരീടം;ഫൈനലിലെ എതിരാളിയെ ഇന്നറിയാം
കോല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഇന്ത്യയുടെ അടുത്തെത്തിയിരിക്കുന്നു. ഇനി ഒരു കടന്പ കൂടി കടന്നാൽ ലോകകിരീടം മൂന്നാം തവണ ഇന്ത്യയുടെ നെറുകയിലെത്തും. ഇന്നലെ നടന്ന സെമിഫൈനലിൽ ന്യൂസിലന്‍ഡിനെ 70 റൺസിനെ തകര്‍ത്തായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യ വീരോചിത കുതിപ്പ്. ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിൽ ഇന്നു ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന രണ്ടാം സെമിയിലെ ജേതാക്കളാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികൾ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യയുടെ 397 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് പോരാട്ടവീര്യം കാണിച്ചെങ്കിലും മുഹമ്മദ് ഷമിയുടെ ബോളിംഗ് മായാജാലത്തില്‍ അവർ തലകുനിച്ചു മടങ്ങി. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് കളിയിലെ താരം.ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റിക്കാര്‍ഡ് വിരാട് കോഹ് ലിയുടെ പേരിലായ മത്സരം കൂടിയായി ഇന്നലത്തെ സെമി.…
Read Moreഎടിപി ടൂര്‍ ഫൈനല്‍സ്; ജോക്കോവിച്ചിനെ അട്ടിമറിച്ച് സിന്നര്‍
ടൂറിന്: എടിപി ടൂര്‍ ഫൈനസ് ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഇറ്റാലിയന്‍ താരം യാന്നിക് സിന്നര്‍. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ലോക നാലാം നമ്പറായ ഇറ്റാലിയന്‍ താരത്തിന്റെ വിജയം. സ്കോര്‍: 7-5, 6-7, 7-6. കരിയറില്‍ ആദ്യമായാണ് സിന്നര്‍ ജോക്കോവിച്ചിനെതിരേ വിജയിക്കുന്നത്. മുമ്പ് മൂന്നു പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും വിജയം സെര്‍ബിയന്‍ താരത്തിനൊപ്പമായിരുന്നു. ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. ആദ്യ മത്സരം തോറ്റ സഖ്യത്തിനു നിര്‍ണായകമാണ് ഈ മത്സരം. ഓസ്ട്രേലിയന്‍ സഖ്യമായ റിങ്കി ഹിജികാത്ത-ജേസണ്‍ കുബ്ലര്‍ എന്നിവരാണ് എതിരാളികള്‍.
Read Moreഎടിപി ഫൈനൽസ്; മെദ്വദേവ് മുന്നോട്ട്
ടുറിൻ: 2023 എടിപി ഫൈനൽസ് ഗ്രൂപ്പ് ഘട്ടത്തിൽ റഷ്യൻ താരങ്ങളായ ഡാനിൽ മെദ്വദേവും ആ്രന്ദേ റുബ്ലേവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം മെദ്വദേവിനു സ്വന്തം. 6-4, 6-2 എന്ന നിലയിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡാനിൽ മെദ്വദേവിന്റെ ജയം. റെഡ് ഗ്രൂപ്പിലാണ് ഇവർ. ഗ്രീൻ ഗ്രൂപ്പിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഡെന്മാർക്കിന്റെ ഹോൾജർ റൂണെയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി. റൂണെ മുന്നിൽ നിൽക്കുന്പോഴാണ് വാക്കോവർ ലഭിച്ചത്.
Read More