ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇനി ഫിഫ സന്തോഷ് ട്രോഫി എന്നാകും. ഇന്നലെ ന്യൂഡല്‍ഹി ഫുട്ബോള്‍ ഹൗസില്‍ ചേര്‍ന്ന ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. അരുണാചല്‍പ്രദേശില്‍ മാര്‍ച്ചില്‍ നടക്കുന്ന ഫൈനലിനു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ മുഖ്യാതിഥിയായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചു. 2023-24 സീസണ് ഫൈനല്‍ മാര്‍ച്ച് ഒമ്പതിനോ പത്തിനോ നടക്കും. അരുണാചലില്‍ നടക്കുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കു ഫിഫ ഒഫീഷല്‍സ് എത്തും. ഫൈനല്‍ റൗണ്ടിനു കേരളം യോഗ്യത നേടിയിട്ടുണ്ട്. ബംഗാൾ (32 പ്രാവശ്യം) ആണ് ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. കേരളം ഏഴു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.
Read MoreCategory: Sports
ക്രിക്കറ്റില്‍ ഔട്ടിനുള്ള 10 കല്‍പ്പനകള്‍
നിലവില്‍ ക്രിക്കറ്റ് ലോകത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഐസിസി ഏകദിന ലോകകപ്പിനിടെ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയതാണ്. ടൈംഡ് ഔട്ടിലൂടെ ഒരു ബാറ്റര്‍ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ പുറത്താകുന്നത് ആദ്യമാണെന്നതാണ് ചൂടേറിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്താന്‍ കാരണം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ക്രീസിലെത്തി രണ്ട് മിനിറ്റിനുള്ളില്‍ പന്ത് നേരിടാന്‍ തയാറാകാതിരുന്നതാണ് മാത്യൂസിന്റെ ടൈംഡ് ഔട്ടിനു കാരണം. ക്രിക്കറ്റ് നിയമത്തില്‍ അനുശാസിക്കുന്ന ന്യായമായ വിധിയായിരുന്നു അത്. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് മുറുകുന്നില്ലായിരുന്നു എന്നതിനാല്‍ പുതിയ ഹെല്മറ്റിനായി കാത്തിരുന്നതാണ് മാത്യൂസിന്റെ പുറത്താകലിനു വഴിതെളിച്ചത്. ക്രിക്കറ്റില്‍ എങ്ങനെയെല്ലാം ഒരു ബാറ്ററിനെ പുറത്താക്കാം. 10 വ്യത്യസ്ത രീതിയില്‍ ബാറ്ററിനെ പുറത്താക്കാനുള്ള നിയമം ക്രിക്കറ്റില്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ഒന്നു മുതല്‍ ആറ് വരെ ക്രിക്കറ്റില്‍ ബാറ്ററെ സാധാരണയായി പുറത്താക്കാറുള്ളത് ആറ് വ്യത്യസ്ത രീതിയിലാണ്. ബൗള്‍ഡ്, ലെഗ് ബിഫോര്‍ ദ വിക്കറ്റ് (എല്‍ബിഡബ്ല്യു), ക്യാച്ച്, റണ്ണൗട്ട്,…
Read Moreഇത് ക്രൂരത: എല്ലാവരും ജയിക്കാന്‍ വേണ്ടി കളിക്കുമ്പോൾ, പ്രതികരിച്ച് എയ്ഞ്ചലോ മാത്യൂസ്
ന്യൂഡല്‍ഹി: ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ തന്നെ ടൈംഡ് ഔട്ട് ആക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്. ‘ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് തയാറാകാന്‍ രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാല്‍, യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോള്‍ എവിടെപ്പോയി’– മാത്യൂസ് ചോദിച്ചു. എല്ലാവരും ജയിക്കാന്‍ വേണ്ടി കളിക്കുന്നു, പക്ഷേ ഒരു ടീമോ കളിക്കാരനോ വിക്കറ്റ് നേടുന്നതിന് ഇത്രയും തരംതാഴ്ന്ന തലത്തിൽ പ്രവര്‍ത്തിക്കുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും മാത്യൂസ് കൂട്ടിച്ചേർത്തു. ‘ഞാന്‍ ഷക്കിബ് അല്‍ ഹസനെയും ബംഗ്ലദേശ് ടീമിനെയും ഇതുവരെ ബഹുമാനിച്ചിരുന്നു. തീര്‍ച്ചയായും നമ്മളെല്ലാം വിജയിക്കാനാണു കളിക്കുന്നത്. നിയമത്തില്‍ ഉള്ള കാര്യമാണെങ്കില്‍ അതു ശരിയെന്നു പറയാം. രണ്ടു മിനിറ്റിനുള്ളില്‍ തന്നെ ഞാന്‍ അവിടെയുണ്ടായിരുന്നു. അതിനുള്ള വീഡിയോ തെളിവുകളുമുണ്ട്. തെളിവുകളോടെയാണു ഞാന്‍ സംസാരിക്കുന്നത്. ക്യാച്ച് എടുത്തതു മുതല്‍ ഞാന്‍ ക്രീസിലെത്തുന്നതു വരെയുള്ള സമയത്തിന്…
Read Moreമാക്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടം,ഓസ്ട്രേലിയസെമിഫൈനൽ
മുംബൈ: ഗ്ലെൻ മാക്സ്വെല്ലിന്റെ ഇരട്ടസെഞ്ചുറി മികവിൽ ഓസ്ട്രേലിയയ്ക്കു തകർപ്പൻ ജയം. മൂന്നു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തു. 91/7 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഓസീസിനെ മാക്സ്വെൽ ഒറ്റയ്ക്ക് വിജയത്തിലേക്കു പിടിച്ചുകയറ്റി. നേരിട്ട അവസാന പന്തിൽ സിക്സടിച്ചാണ് മാക്സ്വെൽ ഇരട്ടസെഞ്ചുറി തികച്ചത്. പാറ്റ് കമ്മിൻസിനൊപ്പം പിരിയാത്ത എട്ടാം വിക്കറ്റിൽ 170 പന്തിൽ 202 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് മാക്സ്വെൽ പടുത്തുയർത്തി. 68 പന്തിൽ 12 റണ്‍സായിരുന്നു കമ്മിൻസിന്റെ സംഭാവന. ജയത്തോടെ ഓസ്ട്രേലിയ സെമി ഫൈനലിനു യോഗ്യത നേടുകയും ചെയ്തു. സ്കോർ: അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 291/5. ഓസ്ട്രേലിയ 46.5 ഓവറിൽ 293/7. അഫ്ഗാൻ ഉയർത്തിയ 292 റണ്‍സിൽ 201 റണ്‍സും മാക്സ്വെല്ലിന്റെ ബാറ്റിൽനിന്ന് പിറന്നതാണ്. 128 പന്ത് നേരിട്ട മാക്സ്വെൽ 21 ഫോറും പത്ത് സിക്സും പായിച്ചു. പരിക്ക് വകവയ്ക്കാതെയുള്ള പോരാട്ടമാണ് മാക്സ്വെൽ നടത്തിയത്. പുറം വേദനയും…
Read Moreശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു
കൊളംബൊ: ഐസിസി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് നാണം കെട്ട തോല്‍വി വഴങ്ങിയതിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നടപടി. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്ഡിനെയൊന്നാകെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ശ്രീലങ്കന്‍ മുന്‍ നായകന് അര്‍ജുന രണതുംഗയുടെ കീഴില്‍ ഇടക്കാല ഭരണ സമിതിക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ഒന്നടങ്കം വിശ്വാസവഞ്ചനയും അഴിമതിയുടെ കളങ്കവും നിറഞ്ഞതാണെന്ന് കായികമന്ത്രി റോഷന് രണസിംഗെ വിമര്‍ശിച്ചു. ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവച്ചു. ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം ലങ്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു രാജി.
Read Moreബിസിസിഐയുടെ കള്ളക്കളി! ആരോപണവുമായി പാക്കിസ്ഥാന് മുന്‍ താരം ഹസന് റാസ
കറാച്ചി: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇന്ത്യക്കെതിരേ ആരോപണവുമായി പാക്കിസ്ഥാന് മുന്‍ താരം ഹസന് റാസ വീണ്ടും രംഗത്ത്. പ്രത്യേകമായി നിര്‍മിച്ച പന്തുമായാണ് ഇന്ത്യ ബൗളിംഗിന് ഇറങ്ങുന്നതെന്ന് കഴിഞ്ഞദിവസം റാസ നടത്തിയ ആരോപണം പാക് മുന്‍ ക്യാപ്റ്റന്‍ വസിം അക്രത്തിന്റെ വിമര്ശനത്തിനുവരെ വഴിതെളിച്ചിരുന്നു. ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരത്തിനു പിന്നാലെയാണ് ഡിആര്‍എസില്‍ ബിസിസിഐയും ഐസിസിയും ഇന്ത്യക്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന റാസയുടെ പുതിയ ആരോപണം. ഇന്ത്യയുടെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഹെൻറിച്ച് ക്ലാസന് ഡിആര്‍എസിലൂടെ പുറത്തായത് തെറ്റായ തീരുമാനത്തിലൂടെ ആയിരുന്നു എന്നാണ് റാസയുടെ ആരോപിണം. ഡിആര്‍എസിനു ശേഷം അതൃപ്തി അറിയിച്ചാണ് ക്ലാസന് ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 101 നോട്ടൗട്ടിലൂടെ ഏകദിന കരിയറില്‍ 49 സെഞ്ചുറിയെന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ വിരാട് കോഹ്ലി, ഇന്നിംഗ്സിനിടെ കീപ്പര്‍ ക്യാച്ചിലൂടെ പുറത്തായിരുന്നു എന്നും…
Read Moreകളത്തിലിറങ്ങും മുൻപ് ഔട്ട്; ടൈം ഔട്ട് അപ്പീലിൽ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി ആഞ്ചലോ മാത്യൂസ്
ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടത്തിനിടെയാണ് നാടകീയ സംഭവവങ്ങൾ അരങ്ങേറിയത്. ക്രീസിലെത്താൻ വൈകിയതിന്റെ പേരിൽ ആഞ്ചലോ മാത്യൂസ് ടൈംഡ് ഓട്ട് ആവുകയായിരുന്നു. ലങ്കന്‍ ഇന്നിംഗ്സിലെ 25-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ബംഗ്ലാദേശ് നായകന് ഷാക്വിബുല്‍ ഹസന് എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളില്‍ സദീര സമരവിക്രമ ബൗണ്ടറിയടിച്ചു. എന്നാല്‍ അടുത്ത ബോളില്‍ 41 റണ്‍സെടുത്ത സമരവിക്രമ പുറത്തായി. മഹമ്മുദുള്ളയാണ് ക്യാച്ചെടുത്തത്. തുടര്‍ന്നു മാത്യൂസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുകയായിരുന്നു. സ്ട്രൈക്ക് നേരിടുന്നതിനു മുമ്പ് മാത്യൂസ് ഹെല്‍മറ്റിലെ സ്ട്രാപ്പ് ഇടവെ അതു പൊട്ടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പുതിയ ഹെല്മറ്റിനായി ഡഗൗട്ടിലേക്കു ആംഗ്യം കാണിച്ചു. എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും രണ്ട് മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈം…
Read Moreപാരീസ് മാസ്റ്റേഴ്സ്: ജോക്കോവിച്ച് ചാമ്പ്യൻ
പാരീസ്: പാരീസ് മാസ്റ്റേഴ്സ് കിരീടം ചൂടി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവിനെതിരേ 6-4, 6-3 എന്ന സ്കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. പാരീസ് മാസ്റ്റേഴ്സില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഇതോടെ ജോക്കോവിച്ചിന്റെ എടിപി മാസ്റ്റേഴ്സ്(എടിപി 1000) കിരീടനേട്ടം നാല്‍പ്പതിലെത്തി. അതേസമയം ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ, ഓസ്ട്രേലിയയുടെ മാത്യു എബ്ഡന്‍ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ ആരാധകര്‍ക്കു നിരാശയായി. ഏഴാം സീഡായ സാന്തിയാഗോ ഗോണ്സാലസ്എഡ്വേര്ഡ് റോജര്‍ വാസിലിന് സഖ്യത്തോടാണ് മൂന്നാം സീഡായ ബൊപ്പണ്ണ സഖ്യം പരാജയമറിഞ്ഞത്. 2-6,7-5,7-10 എന്ന സ്കോറിനായിരുന്നു ഇന്തോ-ഓസീസ് സഖ്യത്തിന്റെ പരാജയം. തുടര്‍ച്ചയായ രണ്ടാം മാസ്റ്റേഴ്സ് ഫൈനലിലാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുന്നത്. നേരത്തെ ഷാംഗ്ഹായ് മാസ്റ്റേഴ്സിലും ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം പരാജയപ്പെട്ടിരുന്നു.
Read Moreസെഞ്ചുറിയിൽ സച്ചിനൊപ്പം, ജന്മദിനത്തിലെ സെഞ്ചുറിക്ക് മറ്റൊരു ചരിത്രം കൂടി…
ജന്മദിനത്തില് ഐസിസി ഏകദിന ലോകകപ്പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടത്തില്‍ വിരാട് കോഹ്ലി. ഇന്നലെ തന്റെ 35-ാം ജന്മദിനത്തിലാണ് 2023 ഏകദിന ലോകകപ്പ് ലീഗ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കോഹ്ലിയുടെ 101 നോട്ടൗട്ട്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തില് സെഞ്ചുറി നേടുന്ന മൂന്നാമത് മാത്രം ബാറ്ററാണ് കോഹ്ലി. 2011 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലര് (131 നോട്ടൗട്ട്) തന്റെ 27-ാം ജന്മദിനത്തില് പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തിലെ ആദ്യ സെഞ്ചുറിയായിരുന്നു അത്. ഈ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ് (121) 32-ാം ജന്മദിനത്തില് പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. 2023 ലോകകപ്പില്‍ ജന്മദിനക്കാര് രണ്ടാം തവണയാണ് സെഞ്ചുറി നേടുന്നതെന്നതും ശ്രദ്ധേയം. സച്ചിന്റെ റിക്കാര്‍ഡില്‍ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന റിക്കാര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ…
Read Moreമിന്നുന്ന ജയം സമ്മാനിച്ച് 35-ാം ജന്മദിനത്തില് 49-ാം ഏകദിന സെഞ്ചുറി സ്വന്തമാക്കി കോഹ്ലി
കോല്‍ക്കത്ത: 35-ാം ജന്മദിനത്തില് 49-ാം ഏകദിന സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ മിന്നും ബാറ്റിംഗ്. ഐസിസി ഏകദിന ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ ഇറങ്ങിയപ്പോള്‍ ആരാധകര്‍ കാത്തിരുന്നത് കോഹ്ലിയുടെ സെഞ്ചുറിക്കായി. ആ കാത്തിരിപ്പ് ഈഡന് ഗാന്‍ഡന്‍സില്‍ സഫലമായി. 121 പന്ത് നേരിട്ട്, 10 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. അതോടെ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ചുറി എന്ന റിക്കാര്‍ഡിനൊപ്പം കിംഗ് കോഹ്ലിയും എത്തി. കോഹ്ലി മുന്നില്‍നിന്ന് പട നയിച്ചപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് സ്വന്തമാക്കി. തുടര്‍ന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മികവില്‍ ഇന്ത്യ 27.1 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 83ന് എറിഞ്ഞിട്ടു. കോഹ്ലിയുടെ ജന്മദിനാഘോഷത്തിന് ഇരട്ടി മധുരമേകി 243 റണ്‍സിന്റെ…
Read More