ഡി ​സോ​ൺ ഫു​ട്ബോ​ൾ കി​രീ​ടം തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്

തൃ​ശൂ​ര്‍: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജ്.കേ​ര​ള വ​ർ​മ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ മ​റു​പ​ടി യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. നേ​ര​ത്തെ ന​ട​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ കേ​ര​ള വ​ർ​മ ഒ​രു ഗോ​ളി​നു കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 13 ന് ​കേ​ര​ള വ​ർ​മ കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ സോ​ൺ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു നാ​ലു ടീ​മു​ക​ളും യോ​ഗ്യ​ത നേ​ടി.

Read More

ടീം ​ഇ​ന്ത്യ​യെ തൊ​ട്ടാ​ല്‍ പൊ​ള്ളു​മോ…? ആ​വേ​ശ​ത്തി​ൽ ആ​രാ​ധ​ക​ർ

ഭൂ​ഗോ​ള​ത്തി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് അ​റി​യേ​ണ്ട​ത് ഒ​ന്നു​മാ​ത്രം, രോ​ഹി​ത് ശ​ര്‍​മ ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​നെ തൊ​ട്ടാ​ല്‍ പൊ​ള്ളു​മോ…? 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​പ്പോ​ള്‍ ആ​രാ​ധ​ക ആ​വേ​ശം ഇ​ര​ട്ടി​ച്ചു. രോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​ടീം 2023 ലോ​ക​ക​പ്പ് ട്രോ​ഫി​യി​ല്‍ ചും​ബി​ക്കു​മെ​ന്ന പ്ര​തീ​തി​യാ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ ഉ​ള്ള​ത്. ലീ​ഗ് റൗ​ണ്ടി​ല്‍ ഇ​തു​വ​രെ അ​ത്ര​യ്ക്ക് ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ കാ​ഴ്ച​വ​ച്ച​തെ​ന്ന​താ​ണ് ഇ​തി​ന്‍റെ കാ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം വ​ച്ചു നോ​ക്കി​യാ​ല്‍ രോ​ഹി​ത്തി​നെ​യും സം​ഘ​ത്തെ​യും തൊ​ട്ടാ​ല്‍ പൊ​ള്ളു​മെ​ന്നു​റ​പ്പ്… അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ശ്രീ​ല​ങ്ക​യെ 55 റ​ണ്‍​സി​നും ഇം​ഗ്ല​ണ്ടി​നെ 129 റ​ണ്‍​സി​നും ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​ര്‍ എ​റി​ഞ്ഞി​ട്ട​ത്. പേ​രു​കേ​ട്ട ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യെ 229/9ല്‍ ​ഒ​തു​ക്കി​യ ഇം​ഗ്ല​ണ്ടി​നെ​യാ​ണ് പൊ​ള്ളി​ച്ചു​വി​ട്ട​ത് എ​ന്ന​താ​ണ് ഹൈ​ലൈ​റ്റ്. സെ​റ്റ് ടീം 2023 ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​ണ് ഇ​ന്ത്യ​യെ​ന്ന് നി​സം​ശ​യം പ​റ​യാം. അ​ത് ലോ​ക​ക​പ്പി​നു മു​മ്പു​ത​ന്നെ…

Read More

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്: നേ​​പ്പാ​​ളും ഒ​​മാ​​നും യോഗ്യത നേടി

ദു​​ബാ​​യ്: 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് നേ​​പ്പാ​​ളും ഒ​​മാ​​നും യോ​​ഗ്യ​​ത നേ​​ടി. ഐ​​സി​​സി ഏ​​ഷ്യ റീ​​ജൺ‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഫൈ​​ന​​ലി​​ല്‍ ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​രു ടീ​​മും ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​മാ​​ന്‍ സെ​​മി​​യി​​ല്‍ ബെ​​ഹ്‌​​റി​​നെ 10 വി​​ക്ക​​റ്റി​​നും നേ​​പ്പാ​​ള്‍ യു​​എ​​ഇ​​യെ എ​​ട്ട് വി​​ക്ക​​റ്റി​​നും തോ​​ല്‍​പ്പി​​ച്ചു

Read More

ഇന്ത്യക്ക് കനത്ത തിരിച്ചടി: ലോകകപ്പ് ടീമിൽ നിന്ന് ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് ഓൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്ത്. പ​ക​രം ഫാ​സ്റ്റ് ബൗ​ള​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ ടീ​മി​ലെ​ത്തി. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ(​ഐ​സി​സി) ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.‌ഒ​ക്ടോ​ബ​ർ 19ന് ​പൂ​നെ​യി​ലെ എം​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ല്ല. സെ​മി ഫൈ​ന​ലി​ന് മു​മ്പാ​യി ഹാ​ർ​ദി​ക് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ​യു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, സെ​മി ഫൈ​ന​ലി​ന് ഒ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചിട​ത്തോ​ളം ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഹാ​ർ​ദി​ക്കി​ന്‍റെ അ​ഭാ​വം. ഇ​ന്ത്യ​ക്കാ​യി 19 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലാ​ണ് പ്ര​സി​ദ്ധ് കൃ​ഷ്ണ ക​ളി​ച്ച​ത്. ലോ​ക​ക​പ്പി​ന് മു​മ്പ് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഡേ​വി​ഡ് വാ​ർ​ണ​റി​ന്‍റെ വി​ക്ക​റ്റെ​ടു​ത്ത് പ്ര​സി​ദ്ധ് കൃ​ഷ്ണ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​തു​വ​രെ 33 വി​ക്ക​റ്റു​ക​ൾ പ്ര​സി​ദ്ധ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

മു​ഹ​മ്മ​ദ് അ​ജ്നാ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നു മെ​ൽ​ബ​ണി​ലേ​ക്ക്

ക​ണി​യാ​രം: ഫാ. ​ജി​കെ​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് ഫു​ട്ബോ​ൾ ക​ളി​ക്കു​ന്പോ​ൾ മു​ഹ​മ്മ​ദ് അ​ജി​നാ​സി​നെ ഈ ​നേ​ട്ടം ത​ന്നെ തേ​ടി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഈ ​ആ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ ഓ​ഷ്യാ​നി​ക് മെ​ൻ​സ് സെ​റി​ബ്ര​ൽ പാ​ഴ്സി ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കാ​ണ് മു​ഹ​മ്മ​ദ് അ​ജ്നാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ മ​റ​ന്നു​ള്ള ക​ഠി​ന​പ്ര​യ​ത്ന​മാ​ണ് ഫാ. ​ജി​കെ​എം സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ട്ട​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലെ ക​ളി​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് അ​ജ്നാ​സി​നെ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ലം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സെ​ല​ക്ഷ​ൻ ക്യാ​ന്പി​ൽ നി​ന്നു​മാ​ണ് അ​ജ്നാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മാ​ന​ന്ത​വാ​ടി ഇ​ല്ല​ത്തു​മൂ​ല അ​ഷ്റ​ഫ് – സു​മ​യ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Read More

നാൽപത്തിയൊമ്പതാം സെഞ്ച്വറി നഷ്ടമായെങ്കിലും സ​​ച്ചി​​ന്‍റെ മറ്റൊരു റിക്കാർഡ് തകർത്ത് കോഹ്‌ലി

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സെ​​ഞ്ചു​​റി (49) എ​​ന്ന സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം എ​​ത്തു​​ന്ന​​തി​​നു​​ള്ള ആ​​രാ​​ധ​​ക കാ​​ത്തി​​രി​​പ്പ് നീ​​ണ്ടെ​​ങ്കി​​ലും ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രാ​​യ ഇ​​ന്നിം​​ഗ്‌​​സി​​ലൂ​​ടെ മ​​റ്റൊ​​രു റി​​ക്കാ​​ര്‍​ഡ് വി​​രാ​​ട് കോ​​ഹ്‌​​ലി സ്വ​​ന്ത​​മാ​​ക്കി. ഒ​​രു ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1000 ഏ​​ക​​ദി​​ന റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​ല്‍ സ​​ച്ചി​​നെ കോ​​ഹ്‌​​ലി മ​​റി​​ക​​ട​​ന്നു. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1000 റ​​ണ്‍​സ് എ​​ന്ന സ​​ച്ചി​​ന്‍റെ (7) റി​​ക്കാ​​ര്‍​ഡാ​​ണ് കോ​​ഹ്‌​​ലി (8) മ​​റി​​ക​​ട​​ന്ന​​ത്. 2017ല്‍ 76.84 ​​ശ​​രാ​​ശ​​രി​​യി​​ല്‍ 1460 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ഇ​​തു​​വ​​രെ​​യു​​ള്ള ഒ​​രു ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ കോ​​ഹ്‌​​ലി​​യു​​ടെ മി​​ക​​ച്ച സ്‌​​കോ​​റിം​​ഗ്. 2023 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1000 ഏ​​ക​​ദി​​ന റ​​ണ്‍​സ് പി​​ന്നി​​ടു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​റാ​​ണ് കോ​​ഹ്‌​​ലി, 1054. ശു​​ഭ്മാ​​ന്‍ ഗി​​ല്‍ (1426), രോ​​ഹി​​ത് ശ​​ര്‍​മ (1060) എ​​ന്നി​​വ​​രാ​​ണ് ഈ ​​നേ​​ട്ടം നേ​​ര​​ത്തേ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ പ​​തും നി​​സാ​​ങ്ക (1108) മാ​​ത്ര​​മാ​​ണ് 2023ല്‍ 1000 ​​റ​​ണ്‍​സ്…

Read More

ദേ​ശീ​യ ഗെ​യിം​സിന്‍റെ ഏഴാം ദിനം പൊന്നില്ലാതെ കേരളം

പ​ന​ജി: ദേ​ശീ​യ ഗെ​യിം​സി​ൽ ഏ​ഴാം ദി​നം കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് സ്വ​ർ​ണ​മെ​ത്തി​യി​ല്ല. നീ​ന്ത​ലി​ല്‍ സ​ജ​ന്‍ പ്ര​കാ​ശി​ന്‍റെ വെ​ള്ളി​യും വെ​ങ്ക​ല​വും ത​യ്‌​ക്വോ​ണ്ട​യി​ല്‍ അ​ച​ല്‍ ദേ​വി നേ​ടി​യ വെ​ങ്ക​ല​വു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ഇന്നലത്തെ സ​മ്പാ​ദ്യം. ത​യ്‌​ക്വോ​ണ്ടോ​യി​ല്‍ വ​നി​ത​ക​ളു​ടെ 49 കി​ലോ​യി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ ക്യൊ​ഗൂ​റി വി​ഭാ​ഗ​ത്തി​ലാ​ണ് മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ച​ല്‍ ദേ​വി വെ​ങ്ക​ലം നേ​ടി​യ​ത്. 800 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ല്‍ വെ​ള​ളി​യും (8.15.64), 50 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്‌​ലൈ​യി​ല്‍ വെ​ങ്ക​ല​വും (24.78) സ​ജ​ൻ നേ​ടി. പു​രു​ഷ ട്രി​പ്പി​ള്‍ ജം​പി​ല്‍ സ​ര്‍​വീ​സ​സി​ന്‍റെ മ​ല​യാ​ളി താ​രം എ.​ബി. അ​രു​ണ്‍ റി​ക്കാ​ർ​ഡോ​ടെ(16.79 മീ​റ്റ​ര്‍) സ്വ​ര്‍​ണം നേ​ടി. സ​ര്‍​വീ​സ​സി​ന്‍റെ മ​ല​യാ​ളി താ​ര​മാ​യ കാ​ര്‍​ത്തി​ക് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്(16.57) വെ​ള്ളി. സെ​പ​ക് താ​ക്രോ ഡ​ബി​ള്‍​സി​ല്‍ കേ​ര​ളം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് മെ​ഡ​ൽ ഉ​റ​പ്പി​ച്ചു.

Read More

ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍; ഏ​​​ഴാം മ​​​ത്സ​​​ര​​​വും ജ​​​യി​​​ച്ച് പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​ത്

മും​​​ബൈ: 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ല്‍ ഇ​​​ന്ത്യ സെ​​​മി ഫൈ​​​ന​​​ലി​​​ല്‍. ലോ​​​ക​​​ക​​​പ്പി​​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​​ഴാം മ​​​ത്സ​​​ര​​​വും ജ​​​യി​​​ച്ച് പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​താ​​​യാ​​​ണ് ഇ​​​ന്ത്യ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വാങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ശ്രീ​​​ല​​​ങ്ക​​​യെ 302 റ​​​ണ്‍സി​​നാ​​ണ് ഇ​​ന്ത്യ ത​​ക​​ർ​​ത്ത​​ത്. ഇ​​തോ​​ടെ ഇ​​ന്ത്യ​​ക്ക് 14 പോ​​​യി​​​ന്‍റാ​​യി. ഇ​​​ന്ത്യ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 358 റ​​​ണ്‍സ് പി​​​ന്തു​​​ട​​​ര്‍ന്ന ശ്രീ​​​ല​​​ങ്ക 55 റ​​​ണ്‍സി​​​ല്‍ എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. അ​​​ഞ്ചു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​മാ​​​ണു ശ്രീ​​​ല​​​ങ്ക​​​യെ ത​​​ക​​​ര്‍ത്ത​​​ത്. ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് നേ​​ടി​​യ താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് ഷ​​മി സ്വ​​ന്ത​​മാ​​ക്കി. ടോ​​​സ് നേ​​​ടിയ ല​​​ങ്ക ഇ​​​ന്ത്യ​​​യെ ബാ​​​റ്റിം​​​ഗി​​​നു​​​ വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ര്‍ധസെ​​​ഞ്ചു​​​റി​​​ക​​​ള്‍ നേ​​​ടി​​​യ ശു​​​ഭ്മാ​​​ന്‍ ഗി​​​ല്‍ (92), വി​​​രാ​​​ട് കോ​​​ഹ്‌ലി (88), ​​​ശ്രേ​​​യ​​​സ് അ​​​യ്യ​​​ര്‍ (82) എ​​​ന്നി​​​വ​​​രു​​​ടെ മി​​​ക​​​വി​​​ല്‍ ഇ​​​ന്ത്യ 50 ഓ​​​വ​​​റി​​​ല്‍ എ​​​ട്ടു വി​​​ക്ക​​​റ്റി​​​ന് 357 റ​​​ണ്‍സ്. ഒ​​​ന്നു പൊ​​​രു​​​താ​​​ന്‍പോ​​​ലും ത​​യാ​​റാ​​കാ​​തെ ല​​​ങ്ക​​​ന്‍ ബാ​​​റ്റ​​​ര്‍മാ​​​ര്‍ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ 19.4…

Read More

സ്പെ​​​യി​​​നി​​​ന്‍റെ​​​യും ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ​​​യും അ​​​ഭി​​​മാ​​​നം അ​​​യ്താ​​​ന

സ്പെ​​​യി​​​നി​​​ന്‍റെ​​​യും ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ​​​യും ലാ ​​​മാ​​​സി​​​യ​​​യു​​​ടെ​​​യും അ​​​ഭി​​​മാ​​​നം- അ​​​താ​​​ണ് അ​​​യ്താ​​​ന ബൊ​​​ൻ​​​മാ​​​റ്റി. സ്പാ​​​നി​​​ഷ് വ​​​നി​​​താ ടീ​​​മി​​​നെ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ട​​​നേ​​​ട്ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ഈ ​​​ബ​ലോ​ണ്‍ ദോ​ര്‍ പു​​​ര​​​സ്കാ​​​രം. ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലെ വി​​​ലാ​​​നോ​​​വ​​​യി​​​ൽ 1998 ജ​​​നു​​​വ​​​രി 18-നാ​​​ണ് അ​​​യ്താ​​​ന​​​യു​​​ടെ ജ​​​ന​​​നം. മ​​​ക​​​ളെ പാ​​​ട്ടു​​​കാ​​​രി​​​യാ​​​ക്കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ആ​​​ഗ്ര​​​ഹി​​​ച്ചെ​​​ങ്കി​​​ലും പ​​​ന്തി​​​നോ​​​ടാ​​​യി​​​രു​​​ന്നു അ​​​യ്താ​​​ന​​​യ്ക്കു ക​​​ന്പം. സി​​​ഡി റൈ​​​ബെ​​​സ്, സി​​​എ​​​ഫ് കു​​​ബെ​​​ലെ​​​സ് എ​​​ന്നീ പ്രാ​​​ദേ​​​ശി​​​ക ക്ല​​​ബ്ബു​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി അ​​​യ്താ​​​ന ഫു​​​ട്ബോ​​​ൾ ക​​​ളി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. ഈ ​​​ര​​​ണ്ടു ക്ല​​​ബ്ബു​​​ക​​​ളി​​​ലും ആ​​​ണ്‍കു​​​ട്ടി​​​ക​​​ളും പെ​​​ണ്‍കു​​​ട്ടി​​​ക​​​ളും ഒ​​​രേ ടീ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ക​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തു ത​​​ന്‍റെ ക​​​രി​​​യ​​​റി​​​ൽ ഒ​​​രു​​​പാ​​​ട് ഗു​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​യ്താ​​​ന പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ലാ ​​​മാ​​​സി​​​യ​​​ക്കാ​​​ലം 13-ാം വ​​​യ​​​സി​​​ൽ അ​​​യ്താ​​​ന ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ഡ​​​മി​​​യാ​​​യ ലാ ​​​മാ​​​സി​​​യ​​​യി​​​ലെ​​​ത്തി. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ജു​​​വ​​​നൈ​​​ൽ കേ​​​ഡ​​​റ്റി​​​ൽ അ​​​യ്താ​​​ന സ്ഥാ​​​നം​​​പി​​​ടി​​​ച്ചു. പി​​​ന്നാ​​​ലെ, ബാ​​​ഴ്സ​​​ലോ​​​ണ ബി ​​​ടീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. ആ ​​​സീ​​​സ​​​ണി​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ബി ​​​ടീ​​​മി​​​നാ​​​യി…

Read More

ഓ​​​സ്ട്രേ​​​ലി​​​യ പി​​ന്മാ​​​റി; 2034 ലോ​​​ക​​​ക​​​പ്പ് സൗ​​​ദി​​​യി​​​ൽ?

മെ​​​ൽ​​​ബ​​​ണ്‍: 2034ലെ ​​​ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​നു സൗ​​​ദി അ​​​റേ​​​ബ്യ വേ​​​ദി​​​യാ​​​കാ​​​ൻ വ​​​ഴി തെ​​​ളി​​​യു​​​ന്നു. സൗ​​​ദി​​​ക്കൊ​​​പ്പം ആ​​​തി​​​ഥ്യ​​​ത്തി​​​നാ​​​യി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ പി​​ന്മാ​​​റി. ആ​​​തി​​​ഥ്യ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ത​​​ങ്ങ​​​ൾ പി​​ന്മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ചു. 2034 ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​യ​​ത്വം വ​​​ഹി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ത​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തു ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ, 2026ലെ ​​​ഏ​​​ഷ്യ​​​ൻ വ​​​നി​​​താ ക​​​പ്പ്, 2029ലെ ​​​ക്ല​​​ബ് ലോ​​​ക​​​ക​​​പ്പ് എ​​​ന്നി​​​വ​​​യ്‌ക്ക് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​മെ​​​ന്നും ഫു​​​ട്ബാ​​​ൾ ഓ​​​​​​സ്ട്രേ​​​ലി​​​യ (എ​​​ഫ്എ) മേ​​​ധാ​​​വി ജ​​​യിം​​​സ് ജോ​​​ണ്‍സ​​​ണ്‍ പ​​​റ​​​ഞ്ഞു. ഏ​​​ഷ്യ, ഓ​​​ഷ്യാ​​​നി​​​യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 31 ആ​​​യി ഫി​​​ഫ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി സൗ​​​ദി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.2026ൽ ​​​ന​​​ട​​​ക്കു​​​ന്ന അ​​​ടു​​​ത്ത ലോ​​​ക​​​ക​​​പ്പ് അ​​​മേ​​​രി​​​ക്ക, മെ​​​ക്സി​​​ക്കോ, കാ​​​ന​​​ഡ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ക.

Read More